എന്റെ സ്വന്തം മീനുട്ടി – 1 1

കോളേജിൽ എത്തി ഞങ്ങളുടെ സ്ഥിരം സ്ഥലമായ മതിലിനടുതൊട്ട് വണ്ടി പാർക്ക്‌ ചെയ്ത് മതിലിലോട്ട് ഒന്ന് നോക്കി എല്ലാവരും നേരത്തെ എത്തി സ്കാനിംഗ് തുടങ്ങിയിട്ടുണ്ട്. ജൂനിയർ പെൺകുട്ടികളെ ഒരാളെ പോലും വിടാതെ സ്കാൻ ചെയ്തും റാഗ് ചെയ്തും മതിലിൽ ഇരിപ്പുണ്ട് സാറുമ്മാർ. അശ്വിൻ, നിതിൻ, അഭിഷേക് എന്നിവരാണ് എന്റെ കട്ട ചുങ്ക്സ്. ഞങ്ങൾ നാല് പേരും ചെറുപ്പം മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്. ഞാൻ അവരുടെ അടുത്ത് പോയി ഇരിന്നു എന്നെ ഒന്ന് മൈൻഡ് പോലും അവന്മാർ ചെയ്യുന്നില്ല. ഞാൻ പിന്നെ അതിനൊന്നും നിക്കാതെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിൽ റീൽസ് കണ്ട് കൊണ്ടിരിന്നു. എനിക്ക് സ്കാൻ ചെയ്യുന്ന പരുപാടിയോടൊന്നും വലിയ താല്പര്യം ഇല്ല.

ഞാൻ അങ്ങനെ ഫോണിൽ നോക്കി റീൽസും കണ്ട് കൊണ്ടിരിക്കുമ്പോൾ അവർമാർ റാഗ് ചെയ്ത പെൺകുട്ടികളിൽ ഒരാൾ കരയുന്നത് കേട്ട് ഞാൻ അവിടേക്ക് നോക്കി ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നു കണ്ടാലറിയാം ഒരു പാവം കൊച്ചെന്നെന്നു എനിക്ക് അത് കണ്ട് എന്തോ പോലെ തോന്നി ഞാൻ അവന്മാരോട് പറഞ്ഞു
ഡാ വിട്ടേക്കടാ പാവം കൊച്ചു നിന്ന് കരയുന്നത് കണ്ടില്ലേ.

അതിന് അവൻമാർ എന്നെ ഒന്ന് നോക്കി എന്നിട്ട് കണ്ണൂരിട്ടി കാണിച്ചു

ഞാൻ ആ കുട്ടിയോട് പറഞ്ഞു നിങ്ങൾ പൊക്കോ എന്ന് പറഞ്ഞു.

അത് കേട്ട് നന്ദിയോടെ അവർ എന്നെ നോക്കി അവിടിന്ന് വേഗം നടന്നു.

അപ്പൊ നിതിൻ പറഞ്ഞു

ആ കരഞ്ഞവള് മാത്രം പോയ മതി ബാക്കിയുള്ളവർ അവിടെ നിന്നെ എന്ന്

അത് കേട്ട് ബാക്കിയുള്ള മൂന്നു പേരും അവിടെ തന്നെ നിന്നു

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല എന്തെങ്കിലും കാണിക്കട്ടെ

ഞാൻ ആ പെൺകുട്ടികളെ ഒന്ന് നോക്കി പെട്ടെന്ന് എന്റെ ശരീത്തിലെ രക്തയോട്ടം വരെ നിന്ന് പോയി

അത്രമാത്രം സുന്ദരിയായിരിന്നു അവള് ഒരു പിങ്ക് കളർ ചുരിദാരും ഒരു ബ്ലാക്ക് പേന്റും ആയിരിന്നു അവള് ഇട്ടിരുന്നത് എന്തോ എനിക്ക് അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല പെട്ടെന്ന് അവള് എന്നെ നോക്കി കണ്ണൂരിട്ടി കാണിച്ചു ഞാൻ സ്ഥലകാല ബോധം തിരിച്ചെടുത്തു അവന്മാരെ ഒന്ന് നോക്കി അവരും എന്നെ തന്നെ നോക്കി ഇരിക്കിലുകയാണ് കാരണം ആദ്യമായിട്ടായിരിക്കും അവരും ഞാൻ ഒരു പെൺകുട്ടിയെ കണ്ട് ഇങ്ങനെ നോക്കി ഇരിക്കുന്നത് കാണുന്നത് ഞാൻ അവന്മാർക്ക് ഒരു ചമ്മിയ ചിരി വതിരിച് കാണിച്ചു കൊടുത്തു അതിൽ അവൻമാർ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവള്മാരോട് അശ്വിൻ ചോദിച്ചു

എന്താണ് നിങ്ങൾക്ക് സീനിയർസിനെ കണ്ടാൽ ഒന്ന് ബഹുമാനിച്ചൂടെ

അതിനു ഞാൻ നേരത്തെ കണ്ട് നോക്കി നിന്ന കുട്ടി മറുപടി പറഞ്ഞു

അതിന് നികളുടെ അടുത്ത് ബോർഡ് ഒന്നും കണ്ടില്ല സീനിയർസ് ആണ് എന്ന്

അത് കേട്ട് ഞാൻ ഒന്ന് ചിരിച് അവൻമാരെ ഒന്ന് നോക്കി മുന്നാളും ചമ്മി ഇരിക്കുന്നുണ്ട്

അവളുടെ മറുപടി കേട്ട് ദേഷ്യം വന്ന അഭി പറഞ്ഞു

എന്താടി നിന്റെ പേര്

പറയാൻ മനസ്സില്ല

എന്ന് അവള് മറുപടി പറഞ്ഞു

അതിൽ എനിക്ക് മനസ്സിലായി ഇപ്പൊ അവള്മാരെ പറഞ്ഞയിച്ചില്ലേൽ സംങ്ങാതി കൈ വിട്ട് പോകും എന്ന്

ഞാൻ മതിലിൽ മേൽ നിന്നറങ്ങിയിട്ട് അവരോട് പോകാൻ പറഞ്ഞു

എന്നിട്ട് ഞാൻ അവന്മാരുടെ അടുത്ത പോയി അവരെ കൂൾ ആക്കി

എന്നിട്ട് ആ പെൺകുട്ടികള്ളോട് പറഞ്ഞു

ഒന്ന് അവിടെ നിന്നെ
അതിൽ അവർ തിരിഞ്ഞ് എന്നെ നോക്കി ഇനി എന്താ എന്നാ ഭാവത്തിൽ

നിങ്ങൾ രണ്ട് പേരും പൊക്കോ ഇയാൾ മാത്രം ഇവിടെ നിന്ന മതി

അതിൽ ആ രണ്ട് പേരും അവളെ ഒന്ന് നോക്കി അവള് കണ്ണ് കൊണ്ട് പോയിക്കോ എന്ന് പറഞ്ഞു

തുടരും

തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയണം

തെറ്റ്കൾ ഉണ്ടാകും അത് പറഞ്ഞു തന്നാൽ തിരുത്താൻ ശ്രേമിക്കാം 🙏

Leave a Reply

Your email address will not be published. Required fields are marked *