എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര – 1

കുഞ്ഞു പിറക്കാത്തതിനാൽ അവസാനം പ്രകാശ് തന്നെയാണ് എനിക്ക് ലോങ്ങ് ലീവ് വാങ്ങിപ്പിച്ചു എന്നെ ദുബായിലേക്കു ഒപ്പം കൊണ്ടുപോകാം എന്ന ആശയം വെക്കുന്നതും കൊണ്ടുപോകുന്നതും , നമ്മുടെ അല്ല ഞങളുടെ ഈ ചെറിയ ഗ്രാമത്തിൽനിന്നും ദുബായ് എന്ന മനോഹര നഗരത്തിലേക്കുള്ള മാറ്റം എന്നെ അതിശയിപ്പിച്ചുപ്പോയി . ഞാൻ ചിത്രങ്ങളിലും സിനിമകളിലും കണ്ടതിനേക്കാൾ മനോഹരം അതാണ് ഒറ്റവാക്കിൽ ദുബായ്

ഞാൻ ആദ്യമായി കണ്ട മനോഹാര്യത എന്നുപറയുന്നതുതന്നെ ആകാശമുട്ടനെയുള്ള ഗോപുരങ്ങൾകണക്കെയുള്ള ബിൽഡിങ്‌സ് , ഞാൻ ആദ്യമായി അവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ അവിടെ തെളിഞ്ഞിരുന്ന വെളിച്ചത്തിൽ എനിക്കുതോന്നിപോയി ഈ രാജ്യത്തു ഇരുട്ടു വരില്ലേ എന്നുപോലും ,അത്ര മനോഹരമായിരുന്നു അവിടത്തെ വിളക്കുകളുടെ ഭംഗി , പിന്നെ ഏതു രാത്രിയിലും പെണ്ണുങ്ങൾ ആണുങ്ങൾ എന്നില്ലാതെ ആർക്കും ഏതു സമയത്തും ഇറങ്ങി നടക്കാം എന്നതാണ് ,പിന്നെ അവിടത്തെ ചൂട് സഹിക്കാവുന്നതിനും മുകളിലും . ഇപ്പോ നമ്മുടെ നാട്ടിലും ഒട്ടും കുറവില്ല

പതുകെ പതുകെ ഞാൻ അവിടവുമായി ഒത്തുപോയി , അവിടത്തെ പലരുടെയും വസ്ത്രധാരണംകൊണ്ടു ഞാൻ ഞെട്ടിപ്പോയി ,പക്ഷെ എന്റെ ശരീരത്തിന് അത് ഒരിക്കലും ചേരാത്തതിനാൽ ഞാൻ അതിനൊന്നും നിന്നില്ല . അങ്ങിനെയിരിക്കെയാണ് ഞാൻ അവിടെ വെച്ച് അമ്മയാകാൻപോകുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് .

അപ്പോൾ പ്രകാശേട്ടൻ പറഞ്ഞത് നമ്മൾ ആറുമാസം കഷ്ടപെട്ടതു വെറുതെ ആയില്ലല്ലോ എന്ന് , ഞാൻ പറഞ്ഞു നിങ്ങളുടെ ആക്രാന്തത്തിനുള്ള കഷ്ടപ്പാട് ഞാനല്ലേ ഏറ്റുവാങ്ങിയത്.
അയ്യോ ….പറയുന്നയാള് ഭയകര പാവമാണലോ എന്ന് പറഞ്ഞു നുള്ളിയത് ഓർക്കുമ്പോൾ ഇപ്പോളുംഒരു നീറ്റല്

ഞാൻ പ്രസവത്തിനായി നാട്ടിൽ വന്നപ്പോൾ കോളേജിൽ പോകുകയും ഒപ്പം ഒപ്പു വെക്കുകയും എല്ലാം ചെയ്യുമായിരുന്നു….

ഒരു മോളുണ്ട് ഇപ്പോൾ 4 വയസാകുന്നു ഇനി ഇവിടെ നിന്നാൽ നടക്കില്ല എന്നും…. പേരിനു എഴുതിക്കൊടുത്ത ലീവ് കഴിയുന്നു , ഇനി ഈ നിമിഷം പിടിക്കപ്പെട്ടാൽ എല്ലാം കഴിഞ്ഞു ,അവസാന നിമിഷം കൊണ്ടുപോയി കലമുടച്ചു എന്ന് പറയുംപോലെയാകും

പോരാത്തതിന് പണ്ടത്തെ പോലെ അല്ല . ഭയങ്കര ചെക്കിങ് ആണ് കോളേജിൽ. അതിനാൽ ജോലി പോകും അതുകൊണ്ടു വീണ്ടും എൻ്റെ പഴയ തട്ടകത്തിലേക്കു ഞാൻ തിരിച്ചെത്തി

ഞാൻ പഠിപ്പിക്കുന്ന കോളേജിനെപ്പറ്റി പറയാൻ മറന്നു , ഇവിടെ പെൺകുട്ടികളുടെ മാത്രം ലോകമാണ് അല്ലാതെ മിക്സഡ് കോളേജ് ഒന്നുമല്ല , മാനേജ്മെൻറ് കോളേജ് ആണെങ്കിലും അഫിലിയേറ്റഡ് ആണ് . എന്തിനു പറയുന്നു പുറമെ പാവങ്ങളായ പലരും ഇതിനുള്ളിൽ കയറിയാൽ ജഗജില്ലികളും വില്ലത്തികളുമാണ് , മാനേജ്മെൻറ് ആയതിനാൽ ഇവിടെ ഉള്ളിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയുകയോ എന്തിനു കോളേജിനുള്ളിൽ ഒരു ഇലഇളകിയാൽപോലും പുറത്തു ഒരാൾക്കും അറിയില്ല

കോളേജിലേക്ക് പരെന്റ്സ് മീറ്റ് , മാനേജ്മെൻറ് മീറ്റ് ഫ്രഷേഴ്‌സ് ഡേ , അതുപോലെയുള്ള പ്രോഗ്രാംസിനു അല്ലാതെ പെൺകുട്ടികളുടെ സഹോദരനോ എന്തിനു ഭർത്താവിനുപോലും കോളേജ് ഗേറ്റിന്റെ ഉള്ളിലേക്കു പ്രവേശനമില്ല .

എക്സ് മിലിറ്ററി ആയ മൂന്നുപേരുണ്ട് അവരെ സെക്യൂരിറ്റിയിൽ നില്കുന്നതുകണ്ടാൽ തന്നെ പേടിച്ചു ഒരാളും ഉള്ളിൽ കയറാൻ നിൽക്കില്ല ഉപദേശിക്കാൻ പറഞ്ഞാൽ തല്ലുന്ന തരത്തിലുള്ളവരാണ് അവർ പ്രിൻസിപ്പൽ മൊയിൻ സർ പിന്നെ സൂപ്രണ്ട് ജയശങ്കർ സ്പോർട്സ് സർ ടോണി ഇതല്ലാതെ ഇവിടെ ഒരു ബോയ്സും ഇല്ല , ഈ പറഞ്ഞവരാണെങ്കിലോ തനി കിളവൻമാരും

ഈ അഞ്ചുവർഷംകൊണ്ടു എൻ്റെ കോളേജിന് പല മാറ്റങ്ങളും വന്നിട്ടുണ്ട് . ഞാൻ പഠിപ്പിച്ചിരുന്നപ്പോൾ അല്ലെങ്കിൽ ഞാൻ പഠിച്ചിരുന്ന സമയത്തെ പഠനരീതിയല്ല ഇപ്പോളത്തെ അതുപോലെതന്നെ കുട്ടികളുടെ രീതിയും എല്ലാം മാറിയിരിക്കുന്നു . ഞാൻ പഠിക്കുമ്പോൾ ടീച്ചേഴ്സിനെ പേടിച്ചു പഠിച്ചിരിക്കുന്നു , ഇന്ന് പേടിപ്പിച്ചു പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്
. പഠിപ്പിക്കുന്നതിനുള്ള അക്കൗണ്ടൻസി ബുക്ക്സ് എല്ലാം ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തിപ്പിച്ചു രണ്ടു ദിവസമായി അതിനുള്ള തെയ്യാറെടുപ്പിലാണ് അങ്ങിനെ ഞാൻ ഇന്ന് കോളേജിലേക്ക് പോകുകയാണ് കുട്ടികൾക്ക് എന്നോടുള്ള പ്രതികരണം എങ്ങിനെയാണ് എന്നു എനിക്കറിയില്ല ,

കോളേജിൽ പോകുമ്പോൾ ഇന്നുവരെ തോന്നാത്ത അല്ലെങ്കിൽ ഞാൻ ആദ്യമായി പഠിപ്പിക്കാൻ പോകുന്ന അന്നുപോലും എനിക്ക് ഈ ടെൻഷൻ ഇല്ലായിരുന്നു . ദൈവത്തിനെയും വിളിച്ചു ഞാൻ പോകാനിറങ്ങുമ്പോൾ പപ്പയുടെ വക ഓൾ ദി ബെസ്ററ് മോളു , എൻ്റെ ചക്കര കുഞ്ഞു കുഞ്ഞാറ്റ…. മമ്മി ഉമ്മ എന്ന് പറഞ്ഞു കവിളത്തു ഒരു ഉമ്മയും തന്നു , ഞാൻ തിരിച്ചു അവൾക്കും കൊടുത്തു

പോകാൻ നേരം പപ്പാ അമ്മയെവിടെ ,

ചെറുപ്പം മുതലേ ഞാൻ പപ്പാ എന്നാണ് വിളിച്ചു ശീലിച്ചത് അതിനാൽ എന്നും പപ്പാ എന്നുമാത്രമാണ് വായിൽ വരൂ .ഇപ്പോൾ മോളും പ്രകാശിനെ അത് തന്നെയായി വിളി

ഞാൻ ഇറങ്ങാൻ നിൽക്കുമ്പോളേക്കും ‘അമ്മ എത്തി .

ഈ പെണ്ണ് നാടുകടന്നു പോകുമ്പോളേക്കും സാരി ശരിക്കും ഉടുക്കാൻ തന്നെ മറന്നോ എന്ന് , പറഞ്ഞു എന്നെയുംകൂടി അകത്തേക്കുപോയി ,എന്നിട്ടു സാരിയും ഞെറിയും എല്ലാം കറക്ടാക്കിത്തന്നു . എന്നിട്ടു എന്നെ കളിയാക്കി പറഞ്ഞു നിൻ്റെ വയറു നോക്കാനായി അവിടെ ആൺപിള്ളേർ ഒന്നുമില്ല അതുകൊണ്ടു തന്നെ നീ പേടിക്കാതെ നടന്നോ

അയ്യോടാ … എൻ്റെ വയറു കാണിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ‘അമ്മ , പ്രോത്സാഹിപ്പിച്ചതല്ല .

അത് എനിക്കറിയാന്മേലെ ഞാൻ അമ്മക്ക് ഒരു മുത്തംകൊടുത്തു ഇനി സംസാരിച്ചു നിന്നാൽ നേരം വഴുകും വന്നിട്ടു വിശേഷങ്ങൾ പറയാം എന്ന് പറഞ്ഞു പോകാൻ നേരം പപ്പാ ചോദിച്ചു

നീ കാർ എടുക്കുന്നില്ലേ

നാളെ ഞാൻ എടുക്കാം ഇന്ന് പപ്പാ എന്നെ ഒന്ന് കൊണ്ടുവിടുമോ

അതിനെന്താണ് എന്ന് പറഞ്ഞു ഞാനും പപ്പായുംകൂടി അവിടെ എത്തി കോളേജ് ഗേറ്റ് കടക്കുമ്പോളും നെഞ്ച് പിടക്കുന്നു .ഞാൻ ഹാൻഡ് ബാഗ് എടുത്തു തോളിൽ ഇട്ടു. പതുകെ ഞാൻ കോളേജിലേക്ക് കടന്നപ്പോഴേക്കും സൂപ്രണ്ടിനേയും മേരി ടീച്ചറേയും കണ്ടു. ഗുഡ് മോർണിംഗ് വിഷ് ചെയ്തു . ഞാൻ കോളേജിലെ ഞങ്ങളുടെ സെക്ഷൻ സ്റ്റാഫ്‌റൂമിലേക്കു നടന്നു
ഞാൻ സ്റ്റാഫ് റൂമിലെത്തിയപ്പോൾ ഒന്ന് രണ്ടുപേരുണ്ട് പഴയതു .ബാക്കി എല്ലാവരും പുതിയ മുഖങ്ങളാണ് , ഞാൻ പഠിപ്പിക്കുന്ന സമയത്തു എന്നോടൊപ്പം പഠിപ്പിച്ചിരുന്ന നിമ്മിയാണ് ഇന്ന് കോമേഴ്‌സ് HOD .

പിന്നെ സരിത ടീച്ചർ ഉണ്ട് പിന്നെ നേരത്തെ പറഞ്ഞ മേരി ടീച്ചറും .ഞാൻ അവരോടു മൂന്നുപേരോടും എൻ്റെ വിശേഷങ്ങൾ പങ്കുവെച്ചു

ഇനി അവിടെ രണ്ടു ടീചെര്സ് ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *