എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര – 1 Like

മേം ഞാൻ രേഷ്മ , ഞാൻ പറയാം നേരത്തെ ഞങ്ങൾ പറഞ്ഞു ചിരിച്ച കാര്യം

എങ്കിൽ അത് പറഞ്ഞാൽ പോരെ :

ടീച്ചർക്ക് കുട്ടികളായിട്ടില്ല എന്നു ഇവൾ പറഞ്ഞു അത് സത്യമാണോ

കുട്ടികൾ ആയിട്ടില്ല പക്ഷെ ഒരു കുട്ടിയുണ്ട് .

അതെന്താ രേഷ്മ

ടീച്ചറുടെ വയറിൽ അതിൻ്റെ ഒരു മാർക്കും കാണാനില്ല

അപ്പോൾ നിങ്ങൾ എൻ്റെ വയറിൽ നോക്കി ഇരിപ്പാണോ …

അല്ലാതെ നല്ലതു കണ്ടാൽ നോക്കണം എന്നു ഞങ്ങളുടെ ടീച്ചേർസ് തന്നെയാണ് പഠിപ്പിച്ചത് .ഞാൻ സാരി വയറിൽ നിന്ന് ഒന്നുവലിച്ചു മുകളിലേക്കാക്കി .

അപ്പോൾ നല്ലതു കണ്ടാൽ നോക്കരുത് എന്നു കരുതിയാണോ മിസ്സ് അത് മാറ്റിവെച്ചത്

നല്ലതുകണ്ടാൽ നോക്കിക്കോ , പക്ഷെ എൻ്റെതിൽ നോക്കി ഇരിക്കേണ്ട

ഈ വിഷയം ഒന്ന് മാറ്റാനും . ചെറിയ ഒരു ചമ്മൽ മാറ്റാനുമായി ഞാൻ ഞങ്ങളുടെ ടോപ്പിക്ക് പെട്ടന്ന് മാറ്റി

ഇനി എല്ലാവരെയും നമ്മുക്ക് സമയമെടുത്ത് പരിചയപ്പെടാം .ഞാൻ എടുക്കാൻ പോകുന്ന വിഷയം അക്കൗണ്ടൻസി ആണെന്നും അത് എല്ലാവര്ക്കും അതിന്റെ ബേസ് ഉണ്ടെന്നും കരുതുന്നു

അക്കൗണ്ടൻസിയുടെ റൂൾ ഒന്ന് പറഞ്ഞെ എല്ലാവരും

ഇതെന്താ എല്ലാവരും പരസ്പരം മുഖത്തു നോക്കുന്നെ , ഉത്തരം പറയു .
ക്രെഡിറ്റ് എന്താണെന്നും ഡെബിറ്റ് എന്താണെന്നും അറിയില്ലേ . അതുവരെ സൈലൻ്റെ ആയിരുന്ന ഒരു തട്ടമിട്ട പെൺകുട്ടി ബോള്ഡായി ഉത്തരം പറഞ്ഞു

വൗ എന്താണ് കുട്ടിയുടെ പേര്

ഷഹല .

അങ്ങിനെ ക്ലാസ് കഴിഞ്ഞു ഞാൻ പ്രതീക്ഷിച്ച അത്രയും ഒരു കുഴപ്പവും ഇല്ലാതെ ക്ലാസ് നടന്നുപോകുന്നു

ഞാൻ അവിടത്തെ വിശേഷങ്ങൾ വീട്ടിൽ വന്നു പങ്കു വെക്കുകയും ഒപ്പം ഒരാഴ്ചകൊണ്ടുതന്നെ ഞാനും കോളേജും പണ്ടത്തെപ്പോലെ ആയി .

ഫസ്റ്റ് ഇയർ പിള്ളേരെയും ഫൈനൽ ഇയർ സ്റുഡന്റ്‌സ്‌നും ഞാൻ ക്ലാസ് എടുക്കുന്നുണ്ടെങ്കിലും ഞാൻ മാനസികമായി അടുത്തത് ഈ സെക്കൻ്റെ ഇയർ പിള്ളേരുമായാണ്

പക്ഷെ ഒരു ചോദ്യം മാത്രം എന്നിൽ ഉണ്ടായിരുന്നു

എൻ്റെ ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കുന്ന മറ്റുകുട്ടികളെക്കാളും ഞാൻ ചോദ്യം ചോദിച്ചാൽ ഉത്തരം പറയുന്നത് ഷഹലയാണ് . പക്ഷെ ആ കുട്ടിയെപ്പറ്റിമാത്രം ടീച്ചേർസ് ഒന്നും പറയുന്നില്ല .ഒരു നല്ല അഭിപ്രായംപോലും ഇല്ല . എനിക്ക് മനസ്സിലായി ആ കുട്ടി നന്നായി പഠിച്ചിരുന്നു .പഠിക്കാത്ത ഒരു കുട്ടിക്ക് ഇങ്ങിനെ അകാൻ പറ്റില്ലല്ലോ . പക്ഷെ അതിനൊപ്പം മറ്റു വിഷയങ്ങളിൽ ഈ കുട്ടിക്ക് ഒരു ഇൻട്രസ്റ്റ് ഇല്ല

ഒരു കുട്ടിയുടെ വളർച്ചയിൽ അത് നല്ലതായാലും ചീത്തയായാലും അതിനു മുക്ക്യമായ പങ്കുവഹിക്കുന്ന ഒരളുകൂടിയാണ് ടീച്ചർ , അതുകൊണ്ടു തന്നെ അവളുടെ പ്രശ്നം എന്താണ് എന്നറിയുവാൻ ഞാൻ ആഗ്രഹിച്ചു…(തുടരും)

Leave a Reply

Your email address will not be published. Required fields are marked *