എല്ലാമെല്ലാമാണ് – 1 1

ഞാൻ : ” ചേട്ടന്മാരെ അത്‌ പിന്നെ ഒരബദ്ധം പറ്റിയതാ. ഒന്നു ക്ഷമിച്ചേക്ക് പ്ലീസ് “

ഫ്രീക്കൻ 1 : ” അയ്യോടാ അത്‌ പറ്റില്ല. ഇതങ്ങനെ വിട്ടാൽ ഞങ്ങൾ വെറും ഉണ്ണാക്കൻമാർ ആണെന്നൊക്ക ആൾകാർ പറയും. “

” എടാ പിള്ളേരെ നിനക്കൊക്കെ ഒരു ഫോൺ ഉണ്ട് ” ഇതുവരെ സീനിൽ ഇല്ലാതെ ഇരുന്ന മജീദിക്ക ഒരു ഫോൺ നീട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
ഫ്രീക്കന്മാർ രണ്ടും അത്ഭുതത്തോടെ പരസ്പരം നോക്കി. എന്നിട്ട് ഒരുത്തൻ പോയി ഫോൺ വാങ്ങി. ഫോൺ ചെവിയിൽ വച്ചതും അവന്റെ ശരീര ഭാഷ തന്നെ മാറി. എന്തോ ഭയഭക്തി ബഹുമാനം വന്നപോലെ അവന്. കുറച്ച് നേരത്തേക്ക് മാത്രം അവൻ ഫോൺ സംസാരിച്ചിട്ട് തിരിച്ചു ഫോൺ മജീദിക്കയുടെ കയ്യിൽ കൊടുത്തു. അവൻ മറ്റവന്റെ ചെവിയിൽ എന്തോ പറഞ്ഞു. എന്നിട്ട് അവൻ എന്റെ നേരെ നടന്നു വന്നു.

ഫ്രീക്കൻ : ” ബഷീറിക്കയുടെ ഫ്രണ്ട് ആണല്ലേ. അത്‌ ആദ്യമേ പറയണ്ടേ. സോറി ബ്രോ ഒന്നും മനസ്സിൽ വച്ചേക്കല്ലേ. ശെരി ബ്രോ എന്നാ പിന്നെ കാണാം. ഓക്കേ ബൈ “

ഇതും പറഞ്ഞു അവന്മാർ ബൈക്കിൽ കേറി സ്ഥലം വിട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ മജീദിക്കയെ നോക്കി. അപ്പോളേക്കും മീര എന്റെ പുറകിൽ നിന്ന് മാറി മുന്നോട്ട് വന്നിരുന്നു.

ഞാൻ : “മജീദിക്ക ആരായിരുന്നു ഫോണിൽ “

മജീദിക്ക : “ഇപ്പൊ അവന്മാർ പറഞ്ഞില്ലേ മല്ലൻ ബഷീർ. അവനായിരുന്നു ഫോണിൽ “

ഞാൻ : “ഇക്കയ്ക്ക് പുള്ളിയെ അറിയുവോ “

മജീദിക്ക : “ആളിപ്പോ കൊട്ടേഷൻ ആണ്. പക്ഷെ ഞങ്ങൾ പണ്ട് പള്ളിക്കൂടത്തിൽ ഒരുമിച്ചായിരുന്നു. അന്ന് ചോറ്റുപാത്രത്തിൽ കയ്യിട്ട് വാരിയ ഒരു ബന്ധമാണ്. പിന്നെ ഇടക്ക് അവനെ ആരോ വെട്ടിയപ്പോ ഞാനാണ് ചോര കൊടുത്തത്.”

ഞാൻ : “അപ്പൊ ക്ലോസ് ഫ്രണ്ട്‌സ് ആണ് “

മീര : ” ഹോ മജീദിക്ക ഉള്ളതുകൊണ്ട് രക്ഷപെട്ടു. ഈ ചേട്ടായി എന്തൊരു പേടിച്ചു തൂറി ആണ് “

ഞാൻ : ” ഓഹോ ഇപ്പൊ മോൾക്ക് ശബ്ദം പൊങ്ങിയല്ലോ. നേരത്തെ എന്റെ പുറകിൽ ഒളിച്ചു നിന്നിട്ട് “അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയൻ ” എന്ന് ജപിച്ചോണ്ടിരിക്കുവായിരുന്നല്ലോ.

അത്‌ കേട്ട് അവൾ ഒന്നു ചൂളിപ്പോയി. എന്നാലും വിട്ടുകൊടുക്കാൻ അവൾ തയ്യാറായില്ല.

മീര : “ഓ ചേട്ടായി വലിയ വീര ശൂര പരാക്രമി അല്ലെ. ഞാൻ പാവം “

ഞാൻ : “പാവം പോലും. നിനക്ക് വല്ല കാര്യം ഉണ്ടോ അവന്മാരെ കൊഞ്ഞനം കുത്താൻ ”
ഞാൻ അവളുടെ ചെവി പിടിച്ചൊന്നു തിരുകി വിട്ടു.

മീര : “എടാ ദുഷ്ട കാലമാട എന്റെ ചെവി അയ്യോ”
മജീദിക്ക എല്ലാം കണ്ട് ചിരിക്കുന്നുണ്ട്. അങ്ങനെ ചായേടെ പൈസ കൊടുത്ത് പോകാൻ തുടങ്ങിയപ്പോൾ അവൾക്ക് ബൈക്ക് ഓടിക്കണം എന്ന്. നന്നായി അറിയില്ലെങ്കിലും കുഴപ്പം ഇല്ലാതെ അവൾ ഓടിക്കും. ഞാൻ തന്നെയാണ് ഗുരു. ഞാൻ സമ്മതിച്ചു. കാരണം ഇനി വീട്ടിലോട്ട് തിരക്ക് കുറഞ്ഞ റോഡ് ആണ്. അങ്ങനെ അവൾ ബൈക്ക് എടുത്തു. പതിയെ ഓടിച്ചു ഞങ്ങൾ വീടെത്തി.

ഞാനും അവളും വീട്ടിലേക്ക് കയറി. അമ്മ അടുക്കളയിൽ ആണ്. അച്ഛൻ ബാങ്ക് മാനേജർ ആണ് വൈകിയേ വീട്ടിൽ വരൂ. വന്നു കേറിയതും ബാഗ് റൂമിൽ വച്ചിട്ട് മീര അടുക്കളയിൽ ഓടിക്കയറി.

മീര : “അമ്മേ ഇന്നലത്തെ മുറുക്ക് ബാക്കിയൊണ്ട “

അവൾ അതുംപറഞ്ഞു പ്ലാസ്റ്റിക് പാത്രം തുറന്ന് മുറുക്ക് തിന്നാൻ തുടങ്ങി. ഇടയ്ക്ക് ഒരു കഷ്ണം അവൾ അമ്മയുടെ വായിലും തിരുകി. പിന്നെ ഒരു കഷ്ണം അവൾ എടുത്തുകൊണ്ടു വന്നു
” ചേട്ടായീ മുറുക്ക് വേണോ ” എന്ന് അവൾ വിളിച്ചു കൂവി ചോദിച്ചു.
ഞാൻ അപ്പൊ സ്റ്റൈറിൽ നീക്കുകയായിരുന്നു. മുറുക്ക് വേണം എന്നു പറഞ്ഞു ഞാൻ കൈനീട്ടി കാണിച്ചു. എന്നാൽ കുറുമ്പിയായ മീര എനിക്ക് നീട്ടിയിട്ട് അവൾ തന്നെ വായിലിട്ട് തിന്നു. അവൾ എന്നെ കൊതിപ്പിക്കാൻ വേണ്ടി ഐസ്ക്രീം നുണയുന്ന ഭാവങ്ങൾ ഒക്കെ മുഖത്ത് വരുത്തി ആണ് മുറുക്ക് തിന്നുന്നത്. വീണ്ടും ഒരെണ്ണം കൂടി ഉണ്ട് അവളുടെ കയ്യിൽ അവൾ അതും എനിക്ക് നേരെ നീട്ടി.

മീര : ” എറിഞ്ഞു തരട്ടെ പിടിക്കാവോ “

ഞാൻ : “ശെരി എറിഞ്ഞോ പക്ഷെ അറ്റ്ലീസ്റ്റ് എന്റെ ഒരു കിലോമീറ്റർ അടുത്തെങ്കിലും എത്തണം എന്നാലേ എനിക്ക് പിടിക്കാൻ പറ്റു “

Leave a Reply

Your email address will not be published. Required fields are marked *