അന്ന് മഞ്ഞ നിറമുള്ള ഒരു ചുരിദാറുമിട്ട് അവൾ അവിടെ ഉണ്ടായിരുന്നു മുഖത്തൊക്കെ ഒരു മാറ്റം കണ്ണട വെച്ചിട്ടുണ്ടായിരുന്നു അവൾ.എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.എന്നാൽ അവൾ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും അല്ല പെരുമാറിയത്.ഫോർമൽ ആയി എന്തൊക്കെയോ സംസാരിച്ചു.ശേഷം യാത്ര പറഞ്ഞു പോയി.പിന്നെ പിന്നെ എനിക്കും അവളോട് ഒരു അകലം വന്നു.
അങ്ങനെ ആ അവധിക്കാലത്തും കഴിഞ്ഞു വന്ന പല അവധിക്കാലങ്ങളിലും അവളെ കാണും എന്നല്ലാതെ മറ്റൊരു അടുപ്പവും കാണിച്ചില്ല.എന്നാൽ അവളെ കാണുമ്പോഴൊക്കെ എന്റെ ഉളിൽ എന്തൊക്കെയോ വികാരങ്ങൾ മിന്നിമായുന്നുണ്ടായിരുന്നു.അത് ഞാനും പുറത്തുകാണിച്ചില്ല എന്ന മാത്രം.
അങ്ങനെ ഞാൻ പ്ലസ് ടു കഴിഞ്ഞു എഞ്ചിനീയറിംഗിന് ചേർന്നു.പിന്നെ അങ്ങോട്ടുള്ള പോക്ക് പൂരത്തിന് മാത്രമായി.ഒന്നോ രണ്ടോ ദിവസത്തെ പരിപാടികൾ മാത്രം.അതും ഒന്നിനും സമയമില്ലാത്ത പോലെ ആവുകയും ചെയ്യും.അതിനിടയിൽ അവളെ കാണുമ്പോഴൊക്കെ ഒരു വിങ്ങൽ തോന്നും ഉള്ളിൽ.എന്തെങ്കിലുമൊക്കെ സംസാരിക്കും പിരിയും.കാലം അങ്ങനെ മുന്നോട്ട് പോയി ഒരിക്കൽ വല്യമ്മ പറഞ്ഞാണ് അവളുടെ വിവാഹം കഴിഞ്ഞെന്ന കാര്യം ഞാൻ അറിഞ്ഞത്.
ഏതോ ഒരു ദുബൈക്കാരൻ അവളെ കെട്ടി എന്നും ഇപ്പോ ഇങ്ങോട്ടുള്ള വരവൊക്കെ കുറവാണെന്നും മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളു.ആ ദിവസങ്ങളിൽ എന്തിനാണെന്നറിയാതെ എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
പിന്നെ പിന്നെ ആ വിഷമം മറന്നു പുതിയ ജീവിതവുമായി ഞാനും മുന്നോട്ട് പോയി.പഠിത്തം കഴിഞ്ഞതും ജോലിക്ക് കയറിയതും അധികം വൈകാതെ വിവാഹവും കുട്ടിയും എല്ലാമായി ഞാനും ഒരു കുടുംബനാഥൻ ആയിമാറി.
അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഫേസ്ബുക്കിൽ ഞാൻ ഒരു സജഷൻ കാണുന്നത് അർച്ചന അഭിലാഷ്.ഫേസ്ബുക്ക് എടുത്തപ്പോൾ മുതൽ അർച്ചനയെ തിരയാറുണ്ടായിരുന്ന എനിക്ക് ആ അക്കൗണ്ട് തുറന്ന് അത് അവളുടെ ആണെന്ന് ഉറപ്പിക്കുവാൻ അധിക സമയം വേണ്ടി വന്നില്ല.
റിക്വസ്റ്റ് അയച്ചു.ദിവസങ്ങൾ മുന്നോട്ട് പോയി.ഒരു ദിവസത്തിൽ പല തവണ ഞാൻ ആ റിക്വസ്റ്റിന് അവൾ റെസ്പോണ്ട് ചെയ്തോ എന്നറിയാൻ ഫേസ്ബുക്ക് എടുത്തു നോക്കുമായിരുന്നു.രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് തുടരെ തുടരെ നോട്ടിഫിക്കേഷൻസ് വരുന്നത്.എന്റെ എല്ലാ ഫോട്ടോകളും ഒരു അക്കൗണ്ട് ലൈക് ചെയ്തതായിട്ടാണ് നോട്ടിഫിക്കേഷൻസ്.
ആ അക്കൗണ്ട് എന്റെ അച്ചുവിന്റെ ആണെന്നറിഞ്ഞപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്.ഞാൻ അവളോട് ഇഷ്ടം പറഞ്ഞിട്ടില്ല.അവളെ ഞാൻ വേറൊരു ചിന്തയോടെ തൊട്ടിട്ടില്ല പിന്നെ അവൾ എനിക്ക് ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല പക്ഷെ പണ്ടത്തെ ആ സ്കൂൾ കുട്ടിയാവാനും അന്ന് അവളെ കണ്ടിരുന്നപ്പോൾ ഉള്ള അതെ വികാരങ്ങൾ എന്നിൽ ഉടലെടുക്കുവാനും
നിമിഷങ്ങൾ മതിയായിരുന്നു.പിന്നെ ടെൻഷൻ ആയിരുന്നു,എങ്ങനെ തുടങ്ങും എന്ത് പറയും എന്നെല്ലാം.അവസാനം ഒരു hi അയച്ചുകൊണ്ട് ഞാൻ തന്നെ തുടക്കമിട്ടു……
ആ hi ഒരു തുടക്കം ആയിരുന്നു…പണ്ട് പറയാൻ ബാക്കിവച്ച പലതും തുറന്ന് പറയാനുള്ള തുടക്കം.പണ്ട് കൈവിട്ടുകളഞ്ഞ പല സുന്ദരനിമിഷങ്ങളെയും തിരികെ പിടിക്കുവാനുള്ള തുടക്കം.ചാറ്റ് തുടങ്ങി അവളുടെ കുടുംബത്തെ പറ്റി അറിഞ്ഞു.ഭർത്താവ് പ്രവാസിയായ ഒരു പണക്കാരൻ.രണ്ടു കുട്ടികൾ.
നീണ്ടകാലത്തെ കൂട്ടുകുടുംബ ജീവിതത്തിനുശേഷം ഇപ്പോൾ അവളും കുട്ടികളും മാത്രമായി ഒരു വീട്ടിൽ സ്വസ്ഥമായി കഴിയുന്നു.ഭർത്താവിനെ കുറിച്ചെല്ലാം വളരെ നല്ല അഭിപ്രായങ്ങളാണ് അവൾ എന്നോട് പറഞ്ഞത്.
അങ്ങനെ ചാറ്റ് തുടർന്നു.പിന്നെ പിന്നെ വിളികൾ ആയി രാത്രി ഏറെ നീണ്ടുനിൽക്കുന്ന കാളുകളായി അങ്ങനെ അങ്ങിനെ ഞങ്ങൾ നന്നായി അടുത്ത്….
