എൻ്റെ മാത്രം താലി

കമ്പിയില്ലാ കഥയാണിത്… കമ്പി വേണ്ടവർ ഗോബാക്ക്… ഒന്നും വിജാരിക്കരുത്….

ചുമ്മാ കുത്തിക്കുറിക്കുന്ന വരികൾ..

താലിയുടെ മഹത്യ മറിയാത്ത ന്യൂ ജെനെറേഷൻസ്
അറിയാൻ..
ആരെയും കുറ്റം പറയുന്നില്ല..

വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി . മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്. ഇസ്ളാം ഉൾപ്പെടെ ഹിന്ദുവിനും ക്രിസ്ത്യൻസിനു മുൾപ്പടെ കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്. മഹറ് കെട്ടൽ മിന്നുകെട്ടൽ എന്നിങ്ങനെ മറ്റു പേരുകളുമുണ്ട്..
ഭർത്തൃമതികൾ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് ചില സമുദായത്തിൽ മുമ്പ് നിലവിലുണ്ടായിരുന്നു.

ചുരുക്കം ചില വാക്കുകൾ ….
നമ്മുടെ ഇടയില്‍ വളരെയധികം പവിത്രത കല്‍പ്പിക്കുന്ന ചടങ്ങാണ് ‘താലികെട്ട്.’ ഇതിന് പ്രത്യേക മുഹൂര്‍ത്തവും നോക്കിയാണ് നടത്തപ്പെടുത്. താലി മംഗല്യസൂത്രമാണ്.

സ്ത്രീയുടെ ജീവിതത്തില്‍ താലിക്ക് സുപ്രധാനമായ സ്ഥാനമാണ് കല്‍പിക്കുന്നത്. താലി ചാര്‍ത്തുന്നതിലൂടെ പുതിയൊരു ജീവിതത്തിനാണ് തുടക്കമാകുന്നത്. അത് കേവലം അലങ്കാരത്തിന് വേണ്ടിയല്ല ധരിക്കുന്നതും. സ്ത്രീയും പുരുഷനും ഒന്നാകുന്നതും താലി ചാര്‍ത്തലിലൂടെയാണ്.

ആലിലയുടെ ആകൃതിയില്‍ തയാറാക്കുന്ന സ്വര്‍ണത്താലിയില്‍ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും സാന്നിധ്യമുണ്ടെന്നാണു ഹൈന്ദവസങ്കല്‍പം. ഇതു വ്യക്തമാക്കാനായി ആലിലത്താലിയില്‍ ഓംകാരം കൊത്തിവയ്ക്കുന്നു. ആലിലയാകുന്ന പ്രകൃതിയില്‍ ഓംകാരമാകുന്ന പരമാത്മാവ് അന്തര്‍ലീനമായിരിക്കുന്നു എന്നു സങ്കല്‍പം. അങ്ങനെ, സ്ത്രീയും പുരുഷനും ഒറ്റമനസ്സായി നിന്നാലേ കുടുംബബന്ധം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു താലി എന്ന സങ്കല്‍പം നമ്മോടു പറയുന്നു. വലിയൊരു തത്ത്വശാസ്ത്രത്തിന്റെ ചെറിയൊരു പ്രതീകമാണ് താലി.
സ്ത്രീകളുടെ സംസ്‌കാരത്തിന്റെയും ജീവന്റേയും ഭാഗമാണ് താലി. വരന്‍ വധുവിന്റെ കഴുത്തില്‍ ചാര്‍ത്തുന്ന താലിക്ക് മംഗല്യസൂത്രം എന്നും പറയും. താലിക്കെട്ടിക്കഴിഞ്ഞാല്‍ അത് ആ സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണ്. മംഗളം എന്ന വാക്കില്‍ നിന്നാണ് മാംഗല്യം എന്ന വാക്കുണ്ടായത്. സൂത്രമെന്നാല്‍ ചരട് എന്നാണ് അര്‍ത്ഥം.

താലിത്തുമ്പില്ബ്രഹ്മാവും, താലിമദ്ധ്യത്തില് വിഷ്ണുവും, താലിമൂലത്തില് മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില് ( കൊളുത്ത് ) സര്വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോള് പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും ( ചരട് ), ത്രിമൂര്ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള് ജീവാത്മാവിനെബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല് സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന് പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില് നിക്ഷിപ്തമായിരിക്കുന്നത്.

പരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ അവര്‍ പരസ്പരം ധാരണാബലമനുസരിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു എന്നാണ് വിശ്വാസം. താലിത്തുമ്പില്‍ ബ്രഹ്മാവും താലിയുടെ മധ്യത്തില്‍ വിഷ്ണുവും താലിയുടെ മുകളില്‍ ശിവനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അതുകൊണ്ട് തന്നെ അതിനെ വലയം ചെയ്തിരിക്കുന്ന താലിയില്‍ മഹാമായ കുടികൊള്ളുന്നു. താലികെട്ടിയ പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവും ആണ്. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്.

സ്ത്രീ വിധവയാകുമ്പോള്ഇതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ്‌ ( ഈശ്വരന് ) വ്യക്തമാവുകയും ആണ്. അപ്പോള് ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് അവള് താലിച്ചരട് കഴുത്തില് നിന്നും മാറ്റിക്കളയുന്നതും.

പ്രപഞ്ചത്തിന്റെ നിയന്താവായ പരമാത്മാവാണു പുരുഷന്‍. ആ പരമാത്മാവിന്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനില്‍പു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കില്‍ പുരുഷന്‍ അശക്തനാണെന്നു ശങ്കരാചാര്യര്‍ പോലും പറയുന്നു..

അങ്ങനെ പുരുഷനെ ശക്തനാക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണു താലി. സ്ത്രീയാകുന്ന ശക്തിയില്ലെങ്കില്‍ പുരുഷനു സ്പന്ദിക്കാന്‍ പോലും കഴിയില്ലെന്നാണ് ശങ്കരാചാര്യരുടെ അഭിപ്രായം…
താലിയുടെ മഹത്യമറിയുന്ന സ്ത്രീയും സ്ത്രീയുടെ മഹത്യമറിയുന്ന പുരുഷനും ജീവിതത്തിൽ സമാധാനവും സന്തോഷവും നഷ്ടപ്പെട്ട് പോയ ചരിത്രമില്ല….!!!

“ഡാ അശോകേ,, കല്യാണം കഴിഞ്ഞു ഒരു ദിവസമേ ആയിട്ടുള്ളൂ എല്ലാവരും ചോദിച്ചു തുടങ്ങി എന്ത് സ്ത്രീധനം കിട്ടിയെന്ന്..
ഞാൻ എന്താ ഉത്തരം പറയുക..?

ആഹാ ചോദ്യം തുടങ്ങിയോ..

പിന്നേ അതുണ്ടാവില്ലേ.
കാര്യം നീ സ്ത്രീധനം ചോദിച്ചില്ല എങ്കിലും ഒരു സർക്കാർ ജോലിക്കാരൻ അല്ലേ നീ നിന്റെ നിലയ്ക്കും വിലയ്ക്കുമുള്ള ബന്ധമാണോ കിട്ടിയത്..

ഇതൊക്കെ ആരുടെ അഭിപ്രായമാണ് അമ്മായി.. അമ്മയുടേയോ അതോ അമ്മായിയുടെയോ….?

എല്ലാവർക്കും ഈ വിവാഹത്തിന്
എതിർപ്പ് അല്ലായിരുന്നോ..

അശോകേ സത്യം പറഞ്ഞാൽ എനിയ്ക്ക് സംശയമുണ്ട് അവളുടെ വീട്ടുകാർ കൊടുത്തു വിട്ടത് സ്വർണം തന്നെയാണോ എന്ന്..

അതേയോ ഇതൊക്കെ അമ്മായി നേരത്തേ പറയേണ്ടേ ഇനിയിപ്പോൾ എന്താ ഒരു പരിഹാരം….. അമ്മായി തന്നെ പറയൂന്നേ….

ആ എനിക്ക് അറിയില്ല നീ അവളേ വിളിച്ചു നേരിട്ട് ചോദിയ്ക്കൂ..

ശരി അമ്മായിയ്ക്ക് അങ്ങനെ
ഒരു സംശയം ഉണ്ടെങ്കിൽ നമുക്ക് അത് പരിഹരിയ്ക്കണമല്ലോ..

എന്തായാലും അമ്മായി തന്നെ പോയി അമ്മയേ ഇങ്ങോട്ട് വിളിച്ചിട്ട് വാ..

കേൾക്കാത്ത താമസം അവർ അമ്മയേ വിളിക്കാൻ അടുക്കളയിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുമായി എന്റെ മുന്നിലെത്തി..

Leave a Reply

Your email address will not be published. Required fields are marked *