സ്ത്രീ വിധവയാകുമ്പോള്ഇതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ് ( ഈശ്വരന് ) വ്യക്തമാവുകയും ആണ്. അപ്പോള് ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് അവള് താലിച്ചരട് കഴുത്തില് നിന്നും മാറ്റിക്കളയുന്നതും.
പ്രപഞ്ചത്തിന്റെ നിയന്താവായ പരമാത്മാവാണു പുരുഷന്‍. ആ പരമാത്മാവിന്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനില്‍പു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കില്‍ പുരുഷന്‍ അശക്തനാണെന്നു ശങ്കരാചാര്യര്‍ പോലും പറയുന്നു..
അങ്ങനെ പുരുഷനെ ശക്തനാക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണു താലി. സ്ത്രീയാകുന്ന ശക്തിയില്ലെങ്കില്‍ പുരുഷനു സ്പന്ദിക്കാന്‍ പോലും കഴിയില്ലെന്നാണ് ശങ്കരാചാര്യരുടെ അഭിപ്രായം…
താലിയുടെ മഹത്യമറിയുന്ന സ്ത്രീയും സ്ത്രീയുടെ മഹത്യമറിയുന്ന പുരുഷനും ജീവിതത്തിൽ സമാധാനവും സന്തോഷവും നഷ്ടപ്പെട്ട് പോയ ചരിത്രമില്ല….!!!
“ഡാ അശോകേ,, കല്യാണം കഴിഞ്ഞു ഒരു ദിവസമേ ആയിട്ടുള്ളൂ എല്ലാവരും ചോദിച്ചു തുടങ്ങി എന്ത് സ്ത്രീധനം കിട്ടിയെന്ന്..
ഞാൻ എന്താ ഉത്തരം പറയുക..?
ആഹാ ചോദ്യം തുടങ്ങിയോ..
പിന്നേ അതുണ്ടാവില്ലേ.
കാര്യം നീ സ്ത്രീധനം ചോദിച്ചില്ല എങ്കിലും ഒരു സർക്കാർ ജോലിക്കാരൻ അല്ലേ നീ നിന്റെ നിലയ്ക്കും വിലയ്ക്കുമുള്ള ബന്ധമാണോ കിട്ടിയത്..
ഇതൊക്കെ ആരുടെ അഭിപ്രായമാണ് അമ്മായി.. അമ്മയുടേയോ അതോ അമ്മായിയുടെയോ….?
എല്ലാവർക്കും ഈ വിവാഹത്തിന്
എതിർപ്പ് അല്ലായിരുന്നോ..
അശോകേ സത്യം പറഞ്ഞാൽ എനിയ്ക്ക് സംശയമുണ്ട് അവളുടെ വീട്ടുകാർ കൊടുത്തു വിട്ടത് സ്വർണം തന്നെയാണോ എന്ന്..
അതേയോ ഇതൊക്കെ അമ്മായി നേരത്തേ പറയേണ്ടേ ഇനിയിപ്പോൾ എന്താ ഒരു പരിഹാരം….. അമ്മായി തന്നെ പറയൂന്നേ….
ആ എനിക്ക് അറിയില്ല നീ അവളേ വിളിച്ചു നേരിട്ട് ചോദിയ്ക്കൂ..
ശരി അമ്മായിയ്ക്ക് അങ്ങനെ
ഒരു സംശയം ഉണ്ടെങ്കിൽ നമുക്ക് അത് പരിഹരിയ്ക്കണമല്ലോ..
എന്തായാലും അമ്മായി തന്നെ പോയി അമ്മയേ ഇങ്ങോട്ട് വിളിച്ചിട്ട് വാ..
കേൾക്കാത്ത താമസം അവർ അമ്മയേ വിളിക്കാൻ അടുക്കളയിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുമായി എന്റെ മുന്നിലെത്തി..
എന്താടാ അശോകേ കാര്യം നാത്തൂൻ പറഞ്ഞു നീ എന്നേ അന്വേഷിച്ചു എന്ന്..
അതൊക്കെ പറയാം..
ഞാൻ അവളേ കൂടി ഇങ്ങോട്ട്
വിളിക്കട്ടേ….
ഗീതു നീയൊന്നു ഇങ്ങോട്ട് വന്നേ..
എന്താ ഏട്ടാ കാര്യം..അവൾ പുറത്ത്
വന്നു കാര്യം തിരക്കി..
എനിയ്ക്ക് ഇപ്പോൾ തന്നേ നിന്റെ അച്ഛനെ കാണണം.. വേഗം വിളിയ്ക്കൂ.. ചില കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തണം..
അമ്മ ഇത് കേട്ടു അമ്പരന്നു പോയി.. നീ എന്തോന്നോക്കെയാടാ അവളോട് പറയുന്നത്. .
അമ്മ ഇതിൽ ഇടപെടേണ്ടാ ഇത് ഞാൻ കൈകാര്യം ചെയ്തോളാം..
ഗീതു ഞാൻ പറഞ്ഞത് കേട്ടില്ലേ ഉടനെ അച്ഛനെ ഇങ്ങോട്ട് വരുത്തണം.. താമസിച്ചാൽ പറ്റില്ല. മ്മ് വേഗം ആയിക്കോട്ടെ..
എന്റെ നിർബന്ധം കാരണം അവൾക്ക് അനുസരിയ്ക്കേണ്ടി വന്നു..
അച്ഛൻ വീട്ടിലേയ്ക്ക് വന്നു..
എന്താ മോനേ പെട്ടെന്ന് എന്നേ
വിളിപ്പിച്ചത്.. ഇവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ..
അതൊക്കെ ഞാൻ പറയാം..
ഗീതു നീ പോയി നിന്റെ ആഭരണങ്ങൾ
എല്ലാം എടുത്തോണ്ട് വാ..
എന്താ മോനേ എന്തുണ്ടെങ്കിലും പറഞ്ഞോളൂ അല്ലാതെ ഇങ്ങനെ മറച്ചു വെച്ചിട്ട് എന്നെയും മോളെയും വിഷമിപ്പിക്കരുത് ഞങ്ങൾ വെറും പാവങ്ങളാണ്..
അച്ഛൻ ഒന്ന് ക്ഷമിയ്ക്കൂ… ഗീതു ഞാൻ പറഞ്ഞത് അനുസരിയ്ക്കൂ വേഗം ആഭരണങ്ങൾ എടുത്തോണ്ട് വാ..
അവൾ വേഗം അകത്തു പോയി ആഭരണങ്ങൾ എടുത്തിട്ട് വന്നു..
