ഏജന്റ് വിനോദ് – 2

“എനിക്ക് പ്രതിഫലമായി 50 കോടി യൂണിറ്റ് എന്റെ സ്വിസ്സ് ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്തു തന്നു . എന്നോട് അതിനു ശേഷം ആ വീട്ടിൽ ഒളിച്ചു താമസിക്കാൻ പറഞ്ഞത് ലോകേഷ് ഭായ് ആണ് ” അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു
വിനോദ് :- ” ലോകേഷ് എവിടെ ഉണ്ട് ഇപ്പോ ”
ആന്റണി : – അറിയില്ല , ഇന്നലെ എന്നെ വിളിച്ചപ്പോൾ ദുബൈയിൽ ആണെന്നാണ് പറഞ്ഞത് , സത്യം ആണോ എന്ന് അറിയില്ല …എനിക്ക് ഇത്രയെ അറിയൂ , എന്നെ വെറുതെ വീടു പ്ലീസ് ” അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു
വിനോദ് : – ആ കണ്ടെയ്നറിൽ എന്താണെന്ന് നിനക്ക് അറിയുമോ ??
ആന്റണി : – ” ഇല്ല …എന്നോട് അതൊന്നും അയാൾ പറഞ്ഞില്ല ,അതൊന്നു പോർട്ടിന് വെളിയിൽ ഇറക്കി തരണം എന്നെ പറഞ്ഞുള്ളൂ ”
കരച്ചിൽ കൊണ്ടൊന്നും വിനോദിനെ മയപ്പെടുത്താൻ കഴിയില്ല എന്ന് ആന്റണിക്ക് അറിയില്ലായിരുന്നു . വിനോദ് ഒന്നും പറഞ്ഞില്ല ആന്റണിയെ തന്നെ നോക്കി .
” ഇനി എന്തെങ്കിലും അറിയുമോ നിനക്ക് ” വിനോദ് ചോദിച്ചു
” സത്യമായിട്ടും അറിയില്ല സർ , എന്നെ വെറുതെ വീടു പ്ലീസ് ”
വിനോദ് പിന്നെ ഒന്നും സംസാരിച്ചില്ല . തോക്കെടുത്തു ആന്റണിയുടെ തലയിലോട്ടു രണ്ട് വട്ടം നിറയൊഴിച്ചു . ആന്റണിയുടെ തലയിൽ നിന്നും രക്തം ധാരയായി ഒഴുകി . വിനോദ് അവിടെ നിന്നും ഇറങ്ങി നടന്നു .
അവൻ ഫോൺ എടുത്തു മാഡത്തിനെ വിളിച്ചു
” ഹലോ വിനോദ് , എന്തായി ,എനി പ്രോഗ്രസ്സ് ?? ” മാഡം ചോദിച്ചു
” മാഡം , ലോകേഷ് ശർമ ആണ് ഇതിനു പിന്നിൽ , ആന്റണി എന്നൊരു ലോക്കൽ ഡോൺ ആണ് കണ്ടെയ്നർ പോർട്ടിൽ നിന്നും വെളിയിൽ കടത്തി കൊടുത്തത് ,അവനെ ഞാൻ ഇപ്പോ കൊന്നു .കണ്ടെയ്നർ എവിടെ ഉണ്ടെന്നോ ,അതിനുള്ളിൽ എന്താണെന്നോ വ്യക്തമായിട്ടില്ല ….അത് അറിയണമെങ്കിൽ എനിക്ക് ദുബായ് പോകണം ലോകേഷ് അവിടെ ഉണ്ട് ”
” very good വിനോദ് ,നിന്നെ അസ്സിസ്റ് ചെയ്യാൻ പുതിയ ഒരാളെ ഞാൻ അയക്കുന്നുണ്ട് , മിസ്സ്‌ പ്രിയ , അവളെ കൂടി കൊണ്ടു പോകണം കൂടെ . അവൾ ടാലെന്റ്റ് ഉള്ള കുട്ടിയാണ് .നിനക്ക് ഹെല്പ് ആകും ” മാഡം പറഞ്ഞു
” ok എങ്കിൽ വേഗം തന്നെ അവളോട്‌ എന്റെ കൂടെ ജോയിൻ ചെയ്യാൻ പറയു ” – വിനോദ്
” അവൾ നാളെ തന്നെ ജോയിൻ ചെയ്യും നിന്റെ കൂടെ , മാത്രമല്ല ആൻഡ് ഷി ഈസ് ഡാം ഹോട്ട് , ദുബൈയിൽ ഒരുമിച്ചു താമസിക്കുമ്പോ കണ്ട്രോൾ ഒന്നും പോകരുത് കേട്ടോ ,ചെറിയ കുട്ടി ആണ് ” മാഡം ചിരിച്ചു കൊണ്ടു പറഞ്ഞു ,
വിനോദും ചിരിച്ചു , എങ്കിലും അവന്റെ മനസ്സിൽ ലോകേഷിനെ എങ്ങനെ കൊല്ലാം എന്ന് മാത്രം ആയിരുന്നു .അവന്റെ കണ്ണിൽ കനൽ കത്തി എരിഞ്ഞു.

( (തുടരും ))

Leave a Reply

Your email address will not be published. Required fields are marked *