“ഉം ഓക്കേ. അത് കുഴപ്പം ഒന്നും ഇല്ല. അപ്പൊ കാണാം. ബൈ”
“ബൈ ഏട്ടാ”
എനിക്ക് സന്തോഷം തോന്നി.. എന്തിനാണ് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. എന്നാലും അവൾക്കു എന്നോട് ഒരു തൂക്കം ഉള്ളതായി തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ കൂട്ടുകാർ ഉണ്ടെന്നു കെട്ടിയവനോടും ജിൻസിയോടും പറഞ്ഞു. എന്നോട്, ഞാൻ ഇവിടെ ഉള്ളതാണ് ധൈര്യം എന്ന് പറയുന്നു.. എന്താ സംഭവം!!! എന്തായാലും അവൾക്കു കുറവുകൾ വരുത്താൻ പാടില്ല.
ഞാൻ റൂമിലേക്ക് തിരിച്ചു കയറി.. ഒരു കറുത്ത നൈക്കി ടി ഷർട്ട് എടുത്തു ഇട്ടു. അടിയിൽ ഷോർട്സ് ആണ്. ഒരു ചുവന്ന നൈക്കി ഷൂ എടുത്തു ഇട്ടു. വാലെറ്റും എടുത്തു വീട് പൂട്ടി ബൈക്കിൽ കയറി..
ഒരു വന്യമൃഗം മുരളുന്നത് പോലെ vrooommmm എന്നൊരു ശബ്ദത്തിൽ ബൈക്ക് സ്റ്റാർട്ട് ആയപ്പോൾ റോഡിലൂടെ പോയ ചിലർ നോക്കുന്നത് കണ്ടു. അതിപ്പോ ഞാൻ ആണെങ്കിലും ഒരു സൂപ്പർബൈകിന്റെ ശബ്ദം കേട്ടാൽ നോക്കും.
നേരെ ജയനഗർ 3rd പോയി ലൈം ലൈറ്റ് ബ്യൂട്ടി ഷോപ്പിലേക്ക് ചെന്നു, അവിടെ ഉള്ള കൊറിയക്കാരി ഹേയ് ജോൺ.. ഹൌ ആർ യു… എന്ന് ചോദിച്ചു. ( എന്റെ പേരാണ് ജോൺ)
അവൾക്കു മറുപടി കൊടുത്തു ഞാൻ അവളോട് മുടി ഒന്ന് ചെറുതായി ഷേപ്പ് ആക്കാനും, താടി കുറ്റി ആക്കാനും പിന്നെ ഒന്ന് ഫേഷ്യൽ ചെയ്യാനും പറഞ്ഞു. ഇന്ന് കുറച്ചു പൈസ പൊടിയും!
ഞാൻ ഇപ്പോൾ നാളെ എന്റെ കാമുകി വരുന്നത് പോലെ ആണ് ഒരുങ്ങുന്നത്. ചുമ്മാ ഒരു രസം. അല്ലപിന്നെ..
അതൊക്കെ കഴിഞ്ഞു അവിടെ നിന്ന് ഇറങ്ങിയപ്പോൾ കുറെ സമയം ആയി. നേരെ ചേച്ചിയുടെ അടുത്ത് ചെന്ന് ഭക്ഷണം കഴിച്ചു. ചപ്പാത്തിയും ചിക്കൻ വരട്ടും. കൊള്ളാം, നല്ല തൃശ്ശൂരുകാരി അച്ചായത്തി ആണ് ചേച്ചി. കിടു ആയി ഫുഡ് വെക്കും.
കഴിച്ച ശേഷം ചേച്ചിയോട് പറഞ്ഞു ഇറങ്ങി. നേരെ റൂമിൽ പോയി കുറച്ചു നേരം tv കണ്ടു. ശേഷം നന്നായി ഒന്ന് കുളിച്ചു ഉറങ്ങി. അവൻ വരുമ്പോൾ 2 മണി ഒക്കെ ആകും.
താഴെ നിലവിൽ ആരും ഇല്ല. അവിടെ കുറച്ചു പെൺപിള്ളേർ ആയിരുന്നു. അവർ കോഴ്സ് കഴിഞ്ഞു പോയി. എന്തായാലും നല്ലൊരു സ്ഥലം ആണ്. കുറച്ചു ബിസി സ്ട്രീറ്റ് ആണ് എന്നെ ഉള്ളു.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ആരാണ് ഈ നേരത്തു എന്ന് ചിന്തിച്ചു. നോക്കുമ്പോൾ എന്റെ ഫ്രണ്ട്. അതായതു ഈ വീടിന്റെ ശരിക്കും ഓണർ. അവൻ ചാടി തുള്ളി സന്തോഷിച്ചു വരുന്നു.
കയ്യിൽ കുറച്ചു ബിയറും കുപ്പികൾ.
അവൻ വളരെ സന്തോഷത്തിൽ എന്നോട് പറഞ്ഞു “ലീവ് എടുത്തു, ഒരു ആഴ്ച ഗേൾഫ്രണ്ടിനെയും കൊണ്ട് ഹുദെരാബാദ് പോകുകയാണ് പോലും. ഇവന്റെ ഗേൾ ഫ്രണ്ടിനെ ഞാൻ കണ്ടിട്ടുണ്ട്. ഒരു കിടിലൻ ഹിന്ദിക്കാരി ആണ്… അല്ല! ഇപ്പോൾ ഞാൻ അല്ലെ സന്തോഷിക്കേണ്ടത്? വിനീഷയെ ഇങ്ങോട്ടു കൊണ്ട് വന്നാൽ?? വേറെ റൂം ഒന്നും നോക്കണ്ടല്ലോ..
എന്റമ്മേ! ഇന്ന് പോയി ഒരു ലോട്ടറി എടുത്താൽ അടിക്കുമല്ലോ എന്ന് ഞാൻ ചിന്തിച്ചു.
അവനോടു ഞാൻ കാര്യങ്ങൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൻ എന്നോട് പറഞ്ഞു അവളെ ഇങ്ങോട്ടു കൊണ്ടുവാ എന്ന്. ആരും കാണാതെ നോക്കിക്കോ എന്ന് കൂടി ഓർമിപ്പിച്ചു.
അവൻ രാവിലെ പോകും. ഞങ്ങൾ ഓരോ ബിയർ പൊട്ടിച്ചു അടിച്ചു. സമാധാനമായി കിടന്നു ഉറങ്ങി. രാവിലെ അവൻ പോയി.
കുറച്ചു കഴിഞ്ഞപ്പോൾ വിനീഷാ വിളിച്ചു. ഞാൻ ബസിൽ കയറി 4 മണി ആകുമ്പോൾ ബാംഗ്ലൂർ എത്തും. ബസ് മജെസ്റ്റിക് വരില്ല. സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ ഇറക്കും. ഞാൻ അവളോട് ഞാൻ അവിടെ വന്നു നിൽക്കാം എന്ന് പറഞ്ഞു.
അങ്ങിനെ ഒരു 2.30 ആയപ്പോൾ ഞാൻ റെഡി ആയി. ഒരു ഇളം നീല ജീൻസും കറുത്ത ഫുൾ സ്ലീവ് ഷർട്ടും, വെളുത്ത ഷൂസും ഇട്ടു. ഒരു സൺ ഗ്ലാസും എടുത്തു വച്ചു കാറിന്റെ കീ എടുത്തു വെളിയിൽ ഇറങ്ങി. ബൈക്ക് ആണ് സുഖം പക്ഷെ ദൂര യാത്ര ചെയ്തു വന്നവർക്കു ബാഗും പിടിച്ചു ബാക്കിൽ ഇരിക്കാൻ പറ്റില്ല.
ഞാൻ സാറ്റലൈറ്റ് എത്തിയപ്പോൾ 3:50 ആയി. നല്ല തിരക്കുള്ള റോഡ് ആണ്. ഞാൻ കാറ് പാർക്ക് ചെയ്തു ബസ് ആളെ ഇറക്കുന്ന സ്ഥലത്തു ചെന്ന് നിന്നു.
കുറച്ചു കഴിഞ്ഞു ഒരു 4:20 ഒക്കെ ആയപ്പോൾ ഒരു ksrtc സൂപ്പർ ഡീലക്സ് വന്നു. കുറച്ചു പേര് ഇറങ്ങി.. ശേഷം അതിൽ നിന്ന് വിനീഷാ ഇറങ്ങി വന്നു…
