” തൊട്ടു പോകരുത്.അവിടിട…’ അവൾ അതു തിരികെ പ്ലേറ്റിലേയ്ക്കിട്ടു. ” എനിയ്ക്കു വെശക്കുന്നു. ഞാൻ തിന്നാൻ പോകുവാ…’ അതു തൊടരുതെന്നാ പറഞ്ഞത്. നിന്നേ അടിച്ചെറക്കാൻ പോയവരു കൊണ്ടെത്തന്നപ്പം. നാണമില്ലാതെ.. ഞാൻ ദേഷ്യപ്പെട്ടു.
അല്പനേരം അവൾ ചിന്തിച്ചു.
‘ വാസുട്ടാ… ‘
‘ ബം.’
വാസൂട്ടാ.ഇങ്ങോട്ടു നോക്കിയേ.. “ അവൾ എന്റെ താടിയിൽ പിടിച്ചു തിരിച്ചു. ‘ എന്താച്ചാ പറഞ്ഞു തൊലയ്ക്ക്…”
എനിയ്ക്കിപ്പം ഒരു സംശയം..?”
‘ എന്തു സംശയം.’
‘ രണ്ടുപേരും കൂടെ നമ്മളേ സൂയിപ്പാക്കിയതല്ലേന്ന്.’
‘ എന്തു സൂയിപ്പാക്കീന്ന്…?..” ‘ അല്ല. നാളിതു വരേ. എന്നേ എടീന്ന് പോലും വിളിയ്ക്കാത്ത അമ്മ എന്നെ ഇന്നെന്തൊക്കെയാ പറഞ്ഞത്.?..’ ഗീത തെല്ലൊരാലോചനയോടെ ചോദിച്ചു. ‘ ശെരിയാണല്ലോ. അതു ഞാനാലോചിച്ചില്ലല്ലോ. ണ്ടും. എങ്കി. ഏതായാലും ഞാനൊന്നു പൊറത്തെറങ്ങി നോക്കട്ടെ. കാര്യമെന്താണെന്നറിയണോല്ലോ.” ഞാൻ മെല്ലെ വാതിൽ തുറന്നു മുറിയ്ക്കു പുറത്തിറങ്ങി. ശബ്ദമുണ്ടാക്കാതെ ഞാൻ അടുക്കളവാതിൽക്കൽ ചെന്നു. അവിടെ അമ്മയും മകളും കൂടി ചിരിച്ച് രസിയ്ക്കുന്നു.
‘ എന്നാലും എന്റമ്മേ. ഞാൻ വിചാരിച്ചത് അവൻ അമേ തല്ലൂന്നാരുന്നു.” ‘ പോട്ടെടീ. നമ്മളിപ്പം എത (പാവശ്യം ഇതു തന്നേ പറഞ്ഞു.” ‘ എന്നാലും ഓർക്കുമ്പം എനിയ്ക്കങ്ങ് അതിശയാ. പൂച്ചപോലിരുന്നവൻ. കെട്ടോളൂടെ കാര്യം . “
ഉള്ളിൽ സ്നേഹോണ്ടെങ്കിൽ. ഏതു കെട്ട്യോനും എടുത്തു ചാടും. ” ഇപ്പം നമ്മക്കൊരു കാര്യം മനസ്സിലായി. രണ്ടും തമ്മിൽ ഇഷ്ടാന്ന്. എനിയ്ക്കു പേടിയാരുന്നു. ചേട്ടൻ കാണിച്ചത് മണ്ടത്തരാരുന്നോന്ന്.’ ‘ അവനാ മുറീ കേറത്തുമില്ല. അവളൊട്ടാ മുറീനെറങ്ങത്തുമില്ല. അതിനകത്തു കേറിയാ പിന്നെ. അവളുടെ മനസ്സിനെപ്പഴും ഒരു വിങ്ങലൊണ്ടാകും.അപ്പപ്പിന്നെ ഇതൊരു വഴിയേ ഒള്ളാരുന്നു. ഏതായാലും അതേറ്റു. ബാക്കിയൊളൊരടെ ഒരു പെടാപ്പാടേ…” അമ്മയുടെ നെടുവീർപ്പ ‘ അല്ല. കല്യാണം കഴിപ്പിയ്ക്കാൻ ദല്ലാളൂ വേണന്ന് കേട്ടിട്ടൊണ്ട്.ഇതിപ്പം. കല്യാണം കഴിഞ്ഞും ദല്ലാളൂമാരു വേണന്നു വെച്ചാ. അമ്മ എന്നേപ്പിടിച്ചു തള്ളിയപ്പം. എന്റെ ഒരം ആ ഭിത്തിയേലിടിച്ചതു നല്ല വേദന. ആരോടു പറയാനാ. അവനോ അവളോ നമ്മടെ കഷ്ടപ്പാട്റീന്നൊണ്ടോ..” പെങ്ങൾ സ്വന്തം ചുമൽ തിരുമുന്നു. എന്റെ പെങ്ങളോടെനിയ്ക്കു സഹതാപം തോന്നി അമ്മയുടെ കാലിൽ വീഴണമെന്നും തോന്നി
മയത്തി.രണ്ടു വർത്താനം പറഞ്ഞ് അവളേ അതിനകത്തുന്നൊക്കി അവന്റെ മുറീ വിടാനാ ചെന്നത്. പറഞ്ഞു വന്നപ്പം സംഗതി ആകെ മാറിപ്പോയി.” ‘ എന്നാലും അമ്മ. ആ പാവത്തിനോടിത്രേം കയർക്കണ്ടാരുന്നു. അതിപ്പഴും ഇരുന്നു കരേകാരിയ്ക്കും.” പെങ്ങൾ പറഞ്ഞു. ‘ സാരമില്ല അവനും കൂടെയൊണ്ടല്ലോ. മറേറ മുറി കൊറേ നാളത്തേയ്ക്കു പൂട്ടിയിടണം. അവടേ സാധനം എല്ലാം അവന്റെ മുറീലേ അലമാരീൽ കൊണ്ടു വയ്ക്കണം.” അമ്മ. ‘ കാപ്പി കുടിച്ചുകാണുവോ എന്തോ. വാശിയ്ക്ക് ചെലപ്പം അവൻ പട്ടിണി കെടന്നുകളേം. പാവം ആ ഗീതേം കൂടെ വൈശന്നിരിയ്ക്കും അതാ കഷ്ടം. അവൻ തിന്നാതെ അവളു തിന്നുവോ.” ചേച്ചിയ്ക്കു സഹതാപം. ‘ വേണെങ്കി തിന്നട്ടെ. രാത്രിയാകുമ്പം. ചോറും കൊണ്ടു വെച്ചേക്കാം. അതിനകത്തു കെടക്കട്ടെ രണ്ടും കൂടെ. നേരം വെളുത്തിട്ടു തൊന്നാ മതി.” ‘ അപ്പം .അഛൻ വരുമ്പം എന്നാ പറേം. ‘ പെങ്ങൾ ചോദിച്ചു. ” അതു ഞാൻ നോക്കിയ്യോളാം. ഏതായാലും അങ്ങേർക്കിത് നല്ല ഒരു പുകിലാരിയ്ക്കും. . അമ്മ ചിരിച്ചു.
‘ പുകിലു കൊള്ളാം. എന്റെ ഒരം നീരു വെയ്ക്കുന്നാ തോന്നുന്നേ.നല്ല വേദന.’ പെങ്ങൾ പറയുന്നതു കേട്ടുകൊണ്ട് ശബ്ദമുണ്ടാക്കാതെ ഞാൻ തിരിച്ചു പോന്നു. മുറിയിലെത്തിയപ്പോൾ ഗീത പലഹാരം എടുത്തു തിന്നുന്നു. പാവം. എന്നേക്കണ്ടയുടൻ അവളത് പ്ലേറ്റിലിട്ടു. ‘ വേണ്ട. കഴിച്ചോ. ഗീതക്കുട്ടിയ്ക്ക് വെശക്കണുണ്ടാവും. കാപ്പീം കുടിച്ചോ.” ഞാൻ സമ്മതിച്ചു. അവൾ ഒരു കഷണമെടുത്ത് എന്റെ വായിൽ വെച്ചു തന്നു. രുചിയോടെ ഞങ്ങൾ രണ്ടുപേരും പലഹാരം തിന്നു. തണുത്ത കാപ്പിയും കുടിച്ചു. ‘ ഗീതക്കുട്ടി പറഞ്ഞത് ശെരിയാരുന്നു. അമേം പെങ്ങളും കൂടെ നിന്നേ ആ മുറീനെറക്കാനൊള്ള ഒരു വേലയാരുന്നു. ഞാനൊരു മണ്ടൻ.’ ഞാൻ സ്വന്തം തലയ്ക്കടിച്ചു. ‘ സാരല്യ. എന്റെ വാസുവേട്ടനെന്നോടിത്രേതം സ്നേഹോണ്ടെന്ന് എനിയ്ക്കിപ്പഴാ മനസ്സിലായേ.
