‘ ആരാ…ആള്…?..
‘ ആളിനേപ്പറേണോങ്കിൽ ദാ..ഇവിടെ ആദ്യം .ഒരു നല്ല ഉമ്മ തരണം. ” അവൾ ആ കവിളെന്റെ മുഖത്തേയ്ക്കു നീട്ടിയിട്ടു പറഞ്ഞു. ഞങ്ങൾ അന്യോന്യം ഓരോ ഉമ്മ കയ്ക്കുമാറി. പിന്നെയവൾ പറഞ്ഞു. ‘ വേറാരുവല്ലാ. നമ്മടെ ഗണേശൻ തന്നേ.” അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാനാ മുഖത്തേയ്ക്കു സാകൂതം നോക്കി എന്റെ നോട്ടം കണ്ടവൾ ചോദിച്ചു. ‘ ബദൂം…?” എന്താ. ഇഷ്ടപ്പെട്ടില്ലേ. എങ്കി വേണ്ട…’ ഗീത ബാഗെടുത്ത് എന്റെ കയ്യിൽ തന്നു. അഛൻ മുറ്റത്ത് എന്നേയും കാത്തു നിൽക്കുന്നു. ‘ ‘ അപ്പം. നീയും അതു കണ്ടാരുന്നു. അല്ലേ..?..”
‘ ഏത്.’
ആ ഗണേശന്റെ നോട്ടോം.. .. വിലാസിനീടെ ചമ്മലും. ഒക്കെ…’ ‘ അതോണ്ടല്ലേ. എന്റെ തലമണ്ടേൽ ഇങ്ങനെ തോന്നീത്. അപ്പം വാസുവേട്ടനും അതു ശ്രദ്ധിച്ചാരുന്നു. അല്ലേ.” ‘ ഒവ്. ഗീതക്കുട്ടി പറയാൻ തൊടങ്ങുമ്പം ഞാനും. ഇതങ്ങോട്ടു പറയാൻ വരുകാരുന്നു. ‘ഉവോ. നേരോ.?..ഹി..ഹി..ഹാാാാ.അതാ വാസുവേട്ടാ. ”…
