ഉൗണൊക്കെ കഴിഞ്ഞ് വെയിലാറിയപ്പോൾ ഏടത്തി മെല്ലെ വേലിക്കരുകിൽ ചെന്നു. എന്റെ കേപ്പോഴും അവരേ ചുറ്റിപ്പറ്റിയായതുകൊണ്ട് ഞാനതു കണ്ടു. ഞാൻ മുറ്റത്തിന്റെ ഇറമ്പിലേയ്ക്കു ചെന്നു. ‘ വിലാസിനീ.. അമ്മായീ…’ അവർ വിളിച്ചു. അവളു കെടക്കുവാ. എണീയ്ക്കാൻ വയ്യ. ഭയങ്കര നീരാ. ആശൂതീലൊന്നു കൊണ്ടു പോണം. അവടച്ഛൻ വരാൻ കാത്തിരിക്കുവാ…’ തിണ്ണയിലിരുന്ന അരിയിലേ കല്ലുപെറുക്കുന്ന കാർത്തേച്ചി പറഞ്ഞു. ഏടത്തി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ തിണ്ണയിൽ നിന്നും വിലാസിനിയുടെ വിളി കേട്ടു. ഗീതേ. നില്ല. നില്ല. ‘ ഞൊണ്ടിയാണെങ്കിലും വളരെ വേഗത്തിൽ വില്ലേച്ചി തിണ്ണയിൽ നിന്നിറങ്ങി വേലിക്കരികിലേയ്ക്കു വന്നു. ‘ ഹ.. നീ വയ്യാത്ത കാലും വലിച്ച്. നീ ആ തുണി മാറിയ്യേ, ഇപ്പം ആശുപ്രതീൽ പോകാം.” അമ്മായി പറഞ്ഞു. ” ഓ, ആശുപ്രതീലൊന്നും പോകണ്ട.
എനിക്കിപ്പം കഴപ്പൊന്നുല്യ. ” ” ബേ..നീയല്ലേ പറഞ്ഞത് പോണംന്ന്. രാവിലേ കാലനക്കാൻ വയ്യാരുന്നല്ലോ. ഇപ്പം എല്ലാം പോയോ…’ അമ്മായി വാ പൊളിച്ചു. ‘ അയ്യോ. വിലാസിനീ… എല്ലാം സുഖായോ…’ തിരിഞ്ഞു നിന്ന ഏടത്തിയും ചോദിച്ചു. നേഴ്സസിന്റെവിടെ പോയാ. അവർ കീറും. കൊളമാകും. അതോണ്ട് ഞാൻ തന്നേ പൊട്ടിച്ച മരുന്നു വെച്ച് കെട്ടി. ഇപ്പം നല്ല കൊറവൊണ്ട്. വില്ലേച്ചി പറയുന്നത് ഞാൻ കേട്ടു. തേവരേ, ചതിച്ചോ. ഞാൻ മരുന്നു ചതച്ചത് ആർക്കാണെന്ന് ഏടത്തിക്കിപ്പം മനസ്സിലാകും. പിന്നെ മൂത്രത്തിന്റെ മണം എവിടത്തേ ആണെന്നാലോചിച്ചാൽ ആ കുരുട്ടുബുദ്ധി അതു കണ്ടുപിടിയ്ക്കും. കണ്ടുപിടിച്ചാൽ എന്റെ പദ്ധതിയെല്ലാം പൊളിയും. ഞാൻ മെല്ലെ വേലിക്കരികിലേയ്ക്കു ചെന്നു. ‘ നീ തന്നെ എല്ലാം ചെയ്തതോ. മരുന്നൊക്കെ…?..’ ഏടത്തി ചോദിച്ചു. ‘ അതൊക്കെ ഞങ്ങക്കറിയാരുന്നു. പിന്നെ പറിക്കാൻ പോകാനൊള്ള മടികൊണ്ടാ. പറഞ്ഞു. അല്ലെങ്കിൽ തന്നെ. ഏതെങ്കിലും വായിനോക്കീനെ ഏല്പിച്ചാലും മതിയല്ലോ. അല്ലേ. ഏടത്തി അടുത്തു വന്നു നിന്ന എന്നെ ഒന്നു നോക്കീട്ടാണു പറഞ്ഞത് ഞാനിടയ്ക്കു കേറി. ‘ അല്ല. വില്ലേച്ചീ. ഈ. അട്ടപ്പാതീന്നു പറഞ്ഞാ എന്താണെന്ന് വില്ലേച്ചിക്കറിയാവോ…’ ‘ പിന്നെ.അട്ട കടിച്ചുന്ന നാട്ടിലാരെങ്കിലും അറിഞ്ഞാ കൊറേ നാളത്തേയ്ക്ക് അതേ വിളിയ്ക്കു. എനിയ്ക്കിപ്പം അതു കേട്ടു നല്ല ശീലമാ. ആണ്ടിലൊന്നെങ്കിലും കിട്ടും. ഇപ്പഴത്തേത് കൊറച്ചു കടന്നുപോയീന്നു മാത്രം.” വില്ലേച്ചി ഏടത്തിയേ നോക്കി പറഞ്ഞു. ‘ അതേച്ചിക്കല്ലേ. എല്ലാർക്കുമൊന്നും അതിഷ്ടപ്പെടത്തില്ല. അല്ലേ ഏടത്തിയമ്മേ. ഏടത്തിയമേ ആരെങ്കിലും വിളിച്ചാ അതിഷ്ടപ്പെടുവോ..’ ഞാൻ ഏടത്തിയോടു ചോദിച്ചു.
‘ അതിനിപ്പം ഗീതേ അട്ട കടിച്ചില്ലല്ലോ. പിന്നെന്താ .. അല്ലേ ഗീതേ.” ‘ എട്ടീ നീ ഒരുങ്ങടീ. നേഴ്സസമ്മ ഇപ്പം വന്നു കാണും. അമ്മായി പറഞ്ഞു. ‘ ഇനി ഒരെടത്തും പോകണ്ടമേ.” വിലാസിനി തിരിഞ്ഞു നിന്ന് അമ്മയോടു പറഞ്ഞു. ആ നേരത്ത് ഏടത്തി എന്റെ നേരെ തിരിഞ്ഞ് കണ്ണൂരുട്ടി അടക്കിയ സ്വരത്തിൽ പറഞ്ഞു. ‘ നീയങ്ങു വന്നേക്ക്. നിനക്ക് ഞാൻ വെച്ചിട്ടൊണ്ട്..നീയും ഇവിടത്തേ അട്ടകളും കൂടി ഒത്തു കളിക്യാ അല്ലേ…” എന്റെ ഉള്ളിൽ ഒരു കിടിലം. ‘ വിലാസിനീ… സൂക്ഷിക്കണം കേട്ടോ. ഞാനങ്ങു ചെല്ലട്ടേ. ഇച്ചിരെ അരിയരയ്ക്കണം. നാളത്തേയ്ക്ക്. നീ വാടാ.’ ഏടത്തി തിരിഞ്ഞു നടന്നു. ് ഞാൻ വന്നോളാം.. ഏടത്തി പൊയ്യോ. ഞാൻ വില്ലേച്ചിയുടെ നേരെ തിരിഞ്ഞു. ‘ എന്നാലും എന്തിനാ ഏച്ചീ. മരുന്നു വെച്ചുനൊക്കെ വിശദായിട്ടു വിളിച്ചു കൂവിയേ…?..” ‘ എന്തു പററി.. ?.’ ് ഞാൻ പറഞ്ഞില്ലാരുന്നോ മരുന്നൊണ്ടാക്കുന്നത് അവരു കണ്ടെന്ന്. ഇനിയിപ്പം ഞാനെന്തിനൊക്കെ ഉത്തരം കൊടുക്കണoന്നറിയാവോ. വക്കീലാ. സാധനം.’ ‘ അയ്യോടാ. ഞാനതോർത്തില്ല.” വില്ലേച്ചി കയ്ക്ക് കുടഞ്ഞു. ‘ സാരല്യ. അതിരിയ്ക്കട്ടെ. നാളെ രാവിലേ എങ്ങനെയാ മരുന്നു വെയ്ക്കുന്നേ. അമേം അനിയനും…’ ‘ അമ്മ എന്തിനെങ്കിലും പറമ്പിലേയ്ക്കു പോകുമ്പം ഞാൻ വിളിയ്ക്കാം. .“ ‘ അവൻ സാരല്യ.. തിബ്ബേലിരിയ്ക്കാൻ പറഞ്ഞാ ഇരുന്നോളും. ‘ ഏച്ചീ. ഞാനൊരു കാര്യം പറയട്ടേ.’ ‘ എന്താടാ ഇത് വെലിയ കാര്യം.” ഏച്ചി കാതു കൂർപ്പിച്ചു.
‘ വില്ലേച്ചിയേ. ഇപ്പം സുഖായ്പ്പം കാണാൻ നല്ല ശേലാ…’ ‘ ബം നെക്കതു തോന്നും. കാണാനൊള്ളതൊക്കെ രാവിലേ തൊറന്നു വെച്ച് നീ കണ്ടില്ലേ. എന്റെ മരണ വെപ്രാളം പോലും വകവെയ്ക്കാതെ. കഴുകാതെ നാറിക്കെടന്നിട്ടും കയ്യിട്ട എവിടെ കൈ തോണ്ടീത്. ‘
