“ഒറ്റക്ക് പോയാൽ ശരിയാവില്ലമേ ; കുട്ടേട്ടൻ എന്തേ വരാഞ്ഞതെന്ന് എല്ലാവരോടും നടന്ന് പറയേണ്ടി വരും . മാത്രമല്ല ഇവിടെ നിന്ന് ഒരു മണിക്കൂർ ബസ്സിലിരുന്ന് പിന്നെ ബസ്സിറങ്ങി ഒരു കിലോ മീറ്ററെങ്കിലും നടന്നാലേ അവരുടെ വീട്ടിലെത്താനാവൂ . അപ്പോഴേക്കും എല്ലാ മൂഡും പോവും , പിന്നെ കല്യാണത്തിന് പോവുകയാണെന്ന് ആർക്കെങ്കിലും തോന്നി പിന്നാലെ കൂടിയാൽ അപകടം സംഭവിക്കാനും സാധ്യതയുണ്ട് “എങ്കിൽ മോൾക്ക് ഞാൻ കൂട്ട് വന്നാലോ ??
“അത് വേണ്ടമേ , അമ്മക്ക് നാളെ അമ്പലത്തിൽ വഴിപാടൊക്കെ നടത്തേണ്ടതല്ലേ ? അത് തെറ്റിച്ചിട്ട് ദോഷമൊന്നും വരുത്തേണ്ട , മീരയെ ഇന്ന് തന്നെ വിളിച്ച് ഞാൻ വിവരം പറയാം . പിന്നെ കല്യാണം കഴിഞ്ഞ് അവരെ ഇങ്ങോട്ട് വിളിച്ച് ഒരു വിരുന്നു കൊടുക്കാം ”
“അത് നമ്മൾ നേരത്തെ തന്നെ തീരുമാനിച്ചതല്ലേ ശ്രുതി . ഈ കല്യാണമെന്നൊക്കെ പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രമല്ലേ ഉണ്ടാവൂ ? നീ എന്റെ അവസ്ഥ മനസ്സിലാക്കി നാളെ അമ്മയുടെ കൂടെ പോയി കല്യാണത്തിൽ പങ്കെടുക്കണം ” കുട്ടേട്ടൻ പറഞ്ഞു .
“എറണാകുളത്തെക്ക് പോകുന്നതും സ്ഥിരം പരിപാടി അല്ലല്ലോ ? അതു കൊണ്ട് അമ്മ അമ്മുവിന്റെയും അച്ഛന്റേയും കൂടെ പൊയ്തക്കോട്ടേ . ഞാൻ ഇവിടെ നിന്നു കൊള്ളാം ‘ “അച്ഛനെന്താ ഒന്നും മിണ്ടാതിരിക്കുന്നത് ? ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നേ ‘ അഭ്യർത്ഥിച്ചു .
“ഇവിടെ രണ്ടു പേർ പറഞ്ഞതിലും ന്യായമുണ്ട് . കുട്ടന് കോഴിക്കോട് എത്തേണ്ടത് അത്യാവശ്യം ശൂതിമോൾക്ക് കല്യാണത്തിൽ പങ്കെടുക്കേണ്ടതും അനിവാര്യം . അതു കൊണ്ട് ഞാൻ
ഇലക്കും മുള്ളിനും കേട് പറ്റാത്ത വിധത്തിലുള്ള ഒരു ഫോർമുല പറയാം , എടാ അച്ചു , നിന്റെ നാളത്തെ പരിപാടി എന്താണ് ‘?
‘ഞാനും ഫ്രണ്ട്സിന്റെ കൂടെ ഒരു ചെറിയ പ്രോഗാം.
‘അത് മാറ്റി വക്കാൻ ബുദ്ധിമുട്ടുള്ളതല്ലല്ലോ ? അതു കൊണ്ട നാളെ നീ ഈ കൂട്ടിയെ ഏട്ടന്റെ ബൈക്കിൽ കല്യാണത്തിനു കൊണ്ട് വിടണം. ” ‘കൊണ്ട് വിട്ടാൽ മാത്രം പോരാ , കല്യാണത്തിൽ പങ്കെടുക്കുകയും വേണം ” ചേടത്തിക്ക് ഒരു മുഖ പ്രസാദം കൈ വന്നത് പോലെ തോന്നി .
ഇപ്പോൾ
‘ആരു പറഞ്ഞു അവൻ പങ്കെടുക്കില്ലെന്ന് ?”
‘രാവിലെ ഞങ്ങളുടെ കൂടെ വരുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ ക്ഷണിക്കാത്ത സദ്യക്ക് ഇതു വരെ പോയിട്ടില്ലെന്ന് പറഞ്ഞിരുന്നു ‘ ഏടത്തി എനിക്കിട്ടൊരു പാര പണിതു .
“ഈ വീട്ടിൽ കല്യാണം ക്ഷണിച്ചാൽ അതിൽ എല്ലാവരും ഉൾപ്പെടും ; നിന്നെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമൊന്നുമില്ല . അതു കൊണ്ട് നീ നാളെ ഏട്ടന്റെ സ്ഥാനത്ത് നിന്ന് കല്യാണ വീട്ടിൽ എന്തൊക്കെ ചെയ്യണമോ , അതൊക്കെ ചെയ്തിരിക്കണം . മനസ്സിലായോ ‘? ‘ഉവ്വ് “ ഞാൻ ഏടത്തിയുടെ നേർക്ക് നോക്കുമ്പോൾ അവരുടെ മുഖം പൗർണ്ണമിചന്ദ്രനെ പോലെ പ്രകാശിക്കുന്നത് പോലെ തോന്നി
“ഹൗ ! എത്ര വേഗം പ്രശ്നം പരിഹരിക്കപ്പെട്ടു ? അപ്പോൾ അച്ഛൻ പറഞ്ഞാൽ പിന്നെ നിനക്ക് തിരുവായ്ക്കക്കെതിർവായില്ല അല്ലേ ? അമ്മ ഏഷണി കൂട്ടി ” ഈ വക സമയങ്ങളിൽ സ്വന്തം കാര്യങ്ങൾ വേണ്ടെന്ന് വച്ച് ഒരൽപം വിട്ടു വീഴ്ചയൊക്കെ കാണിച്ചില്ലെങ്കിൽ പിന്നെ ഞാൻ മനുഷ്യനാണെന്ന് പറഞ്ഞ നടക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ അമേ ? ഞാൻ ഒരു ത്യാഗിവര്യനെ പോലെ ചോദിച്ചു. ‘ങാ , മതി മതി , പ്രശ്നങ്ങളൊക്കെ സോൾവ് ആയ സ്ഥിതിക്ക് ഇനി വേഗം ഊണ് വിളമ്പ് . കുട്ടന് രാത്രി തന്നെ കോഴിക്കോട്ടേക്ക് പോകേണ്ടതല്ലേ ?
‘നിന്റെ കൈയിൽ കാശുണ്ടോടാ പെട്രോളടിക്കാൻ “? കുട്ടേട്ടൻ ചോദിച്ചു .
“ഇല്ല , വല്ല ഫ്രണ്ടസിനോടും അഡ്ജസ്റ്റ് ചെയ്യണം
‘തൽക്കാലം അതിനൊന്നും പോകേണ്ട ; ദാ , ഇത് വച്ചോ ഏട്ടൻ പഴ്സ് തുറന്ന് അഞ്ഞുറിന്റെ നാലഞ്ച് നോട്ടുകൾ എന്റെ നേർക്ക് നീട്ടി ബാപ്പോ……… ഞമ്മക്ക് ശുകൻ തെളിഞ്ഞു . ഇനി ബാംഗളൂർക്ക് തിരിച്ച് പോകുന്നത് വരെ അടിച്ച് പൊളിക്കാൻ ഈ പണം ധാരാളം . പിന്നെ നാളത്തെ ദിവസം മുഴുവനും ഏടത്തിയോടൊപ്പം ഹൈഷൻ ചെയ്യാൻ ഒരസുലഭ അവസരവും .
