“അല്ല , ഇപ്പോൾ മിസിസ് ശ്രുതി അരുൺ കെ. മേനോൻ ‘
ഹോ , വാല് ഫിറ്റ് ചെയ്തത് ഞാനറിഞ്ഞില്ലാ ട്ടോ
“വല്ലപ്പോഴും സ്റ്റാൻഡേർഡുള്ള ഇംഗ്ലീഷ് പത്രങ്ങളൊക്കെ വായിച്ചാൽ പേരു മാറിയതിന്റെ പരസ്യങ്ങളൊക്കെ വായിക്കാം ‘ “ആവൂ , എനിക്ക് തൃപ്തിയായി , നിന്നോട് ഉരുളക്കുപ്പേരി പോലെ മറുപടി തരാൻ ഒരാളെങ്കിലും ഈ വീട്ടിൽ ഉണ്ടായല്ലോ ? അമ്മ ഏടത്തിയെ അനുമോദിച്ചു .
യ്യോ , കൂടുതൽ സോപ്പിടല്ലേ , തെന്നി വീഴുമേ ? ഞാൻ അമ്മക്ക് മറുപടി കൊടുത്തു.
“എന്തായാലും അണ്ടിയോ മാവോ മൂത്തതെന്ന് നിങ്ങൾ ഏടത്തിയും അനിയനും തമ്മിലിരുന്ന് തർക്കിക്ക് ; , അപ്പോഴേക്കും എന്റെ അടുക്കളെ പണിയും തീരും. ‘. അമ്മ അരിഞ്ഞു വച്ച പച്ചക്കറികൾ അടുക്കളയിലേക്ക് എടുത്തു കൊണ്ട് പോകുമ്പോൾ പറഞ്ഞു .
ഞങ്ങൾ ഔപചാരികമായി സംഭാഷണം തുടങ്ങി . സാവധാനത്തിൽ അത് കോളേജിലേക്കും ഫ്രണ്ട്സിലേക്കുമൊക്കെ വ്യാപിച്ചു . എന്റെ ഗേൾ ഫ്രണ്ട്സിനെക്കുറിച്ചറിയാനായിരുന്നു അവർക്ക് കൂടുതൽ താൽപര്യം . ഞാൻ പൊടിപ്പും തൊങ്ങലും വച്ച് എന്റെ മനസ്സിലെ ആഗ്രഹങ്ങളും ഭാവനകളുമൊക്കെ ഇട കലർത്തി പലതും തട്ടി വിട്ടു . ഗേൾ ഫ്രണ്ട്സിനോടൊപ്പം സിനിമാക്ക് പോയി അവിടെ വച്ച് നടത്തിയ വീര ഗാഥകളെക്കുറിച്ച തട്ടി വിടുമ്പോൾ അവരുടെ മുഖം വിടർന്നു .ആ കണ്ണുകൾ തിളങ്ങി . ആ വക കാര്യങ്ങൾ വീണ്ടും വീണ്ടും എന്നെ കൊണ്ട് പറയിച്ചു .പൊതുവേ എല്ലാ കാര്യത്തിലും ഞങ്ങൾക്ക് ഒരേ അഭിരുചിയായിരുന്നു എന്ന വസ്തുത എന്നെ അതിശയിപ്പിച്ചു .
“ഏടത്തിക്ക് ഒരു രണ്ട് മൂന്ന് വർഷം കൂടി കഴിഞ്ഞ് ജനിച്ചാൽ പോരായിരുന്നോ ? ഞാൻ ചോദിച്ചു .
“അതെന്തിനാ ?
“എങ്കിൽ ഈ സൗന്ദര്യം മുഴുവനും എനിക്ക് സ്വന്തമാവുമാവുമായിരുന്നല്ലോയെന്നോർത്ത് പറഞ്ഞതാണേ ?
“അതെങ്ങനെ ?
“അങ്ങനെ ആയിരുന്നെങ്കിൽ ഏടത്തി ഇപ്പോൾ വല്ല ബീ എ മറ്റോ പഠിക്കുകയായിരിക്കുമല്ലോ ? കുട്ടേട്ടൻ മറ്റാരെയെങ്കിലും കെട്ടുകയും ചെയ്യും . അപ്പോൾ പിന്നെ ചാൻസ് എനിക്കാവുമായിരുന്നല്ലോ ?
“എങ്കിൽ ”;
“എങ്കിൽ. എങ്കിൽ ……..താഴത്തു വച്ചാൽ ഉറുമ്പരിക്കും , തലയിൽ വച്ചാൽ പേനരിക്കും എന്നത് പോലെ ശ്രദ്ധിച്ച് , ജീവിതകാലം മുഴുവനും ഞാനീ സൗന്ദര്യം ഊറ്റിയൂറ്റി കുടിച്ചേനെ ”
ഏടത്തിയുടെ സുന്ദരമായ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു .ഇപ്പോളവരെ കാണാനെന്തൊരു ഭംഗി !!!!!! കെട്ടിപ്പിടിച്ച ഒരുമ്മ കൊടുക്കാൻ തോന്നി പോവുന്നു .
“ആ കാര്യം എന്തായാലും ഇനി നടപ്പില്ല , പക്ഷേ ഒരു സഹായം വേണമെങ്കിൽ ഞാൻ ചെയ്ത തരാം ‘
“എന്ത ”;
‘നാളെ എന്റെ ക്ലോസെ ഫ്രണ്ട് മീരയുടെ വിവാഹമാണ് .കുട്ടേട്ടനും ഞാനും പോകുന്നുണ്ട് . കൂടെ വന്നാൽ എന്റെ മറ്റ് രണ്ട് ക്ലോസെ ഫ്രണ്ട്സിനെ കൂടി പരിചയപ്പെടുത്തി തരാം . ദീപ . നിഷ എന്നിവർ . കോളേജിൽ ഞങ്ങൾ നാലും ഒരു കൂട്ടായിരുന്നു . അതു കൊണ്ട് എന്നെ കെട്ടാൻ പറ്റാത്തതിന്റെ ദുഖം എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ നികത്തി തന്നേക്കും വേണമെങ്കിൽ ഒരു രണ്ട് വർഷം വരെ കാത്തിരിക്കാൻ തയ്യാറുള്ള വിശാല ഹൃദയർ തന്നെയായിരിക്കും അവർ ‘
“എന്നാലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് ? “അത് കണ്ടറിഞ്ഞാൽ മതി ‘
“കണ്ട മാത്രമല്ല : കൊണ്ടും അറിഞ്ഞാലേ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ പറ്റു ‘
“അത്യാവശ്യമാണെങ്കിൽ അതും നടത്തി തരും പക്ഷേ കൊള്ളുന്നത് തല്ലായിരിക്കുമെന്ന് മാത്രം .
ഹായ്ക്ക് , രണ്ടു പേരെയും കണ്ടാൽ ഇപ്പോൾ കുട്ടിക്കാലത്ത് ഒന്നിച്ച് പഠിച്ചിരുന്നവരെ പോലെയുണ്ടല്ലോ ? അടുക്കളയിൽ നിന്ന് വന്ന അമ്മ ചോദിച്ചു .
“അതാണമേ ഒരേ മനസ്സുള്ളവർ തമ്മിലുള്ള ഐക്യം . കഴിഞ്ഞ ജന്മത്തിൽ എനിക്കൊരു ജൂനിയർ വക്കീലുണ്ടായിരുന്നു . അതീ എടത്തി തന്നെയാണെന്നുള്ള എന്റെ വിശ്വാസം ഇപ്പോൾ കൂടുതൽ ശക്ടമായിക്കൊണ്ടിരിക്കുന്നു , ‘,
“അല്ലല്ല , നീ മഹാ ഭാരതത്തിലെ അർജ്ജുനൻ തന്നെയായിരുന്നു എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ പത്ത് , കൊള്ളുമ്പോൾ ആയിരം എന്ന് പറഞ്ഞത് പോലെ . അസ്ത പ്രയോഗത്തിലല്ല ; വാചകമടിയിലാണെന്ന് മാത്രം , ആട്ടേ . എന്തായിരുന്നു നിങ്ങളുടെ സംഭാഷണ വിഷയം ?
