വൈകിട്ട് തറവാട്ടിലേക്ക് പോവാൻ വേണ്ടി കാർ എടുത്തത് ചക്കി ആയിരുന്നു,
കിച്ചുവായിരുന്നു ഗുരു എങ്കിലും ഇപ്പോൾ ഗുരുവിനെ കവച്ചു വെക്കും പോലെയാണ് നീരജയുടെ ഓടിക്കൽ,
“ദേ…ചെക്കാ അമ്മേടെ മുന്നിൽ വെച്ചു കൊഞ്ചലും പിടിക്കലും ഒന്നും വേണ്ടാട്ടോ…നീ അടുത്തേക്ക് വരുന്നത് കാണുമ്പോഴേ എനിക്ക് നാണവും പേടിയും ഒക്കെയാ…”
സ്റ്റിയറിങ്ങിൽ കൈ ചലിപ്പിച്ചു കിച്ചുവിലേക്ക് കണ്ണ് നീട്ടി നീരജ പറഞ്ഞു,
“എനിക്കിതാ തറവാട്ടിൽ പോവാൻ മടി, അല്ലേൽ ഒരു സെക്കന്റ് എന്റെ മേത്തൂന്നു മാറാത്ത നീ തറവാട്ടിൽ എത്തിയാൽ പിന്നെ എന്നെ നോക്ക പോലും ഇല്ല…എനിക്ക് വട്ടു പിടിക്കുന്നത് നീ കാണാറുള്ളതല്ലേ….ഒരുമ്മ പോലും വെക്കാൻ പറ്റില്ല…”
കാല് മടക്കി സീറ്റിലേക്ക് കയറി ഇരുന്നു കിച്ചു ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധിക്കുന്ന നീരജയുടെ കയ്യിൽ പിച്ചിക്കൊണ്ടു പറഞ്ഞു.
“അതെനിക്കും. അങ്ങനെ അല്ലെ മോനു, നിന്നെ കൂടാതെ എനിക്ക് പറ്റില്ല എന്ന് അറിയാലോ…..
പക്ഷെ അമ്മേടെ മുന്നിൽ വെച്ചു എനിക്കൊന്നിനും പറ്റില്ലട….എന്തോ പോലെയാ….
നിന്നെ കെട്ടിപ്പിടിക്കാതെ ഉമ്മ വെക്കാൻ പറ്റാതെ നിന്റെ കൂടെ തല്ല് കൂടാതെ എങ്ങനെയാ നിക്കുന്നെ എന്നു ആലോചിക്കുമ്പോ എനിക്കും സങ്കടമുണ്ട്…പക്ഷെ അമ്മേടെ മുന്നിൽ നിന്റടുത്തു അങ്ങനെയൊക്കെ ആവുമ്പോൾ എനിക്ക് എന്തോ പോലെയാ…”
മുഖം ചുളുക്കി നീരജ പറഞ്ഞതും കിച്ചുവും വല്ലാതെ ആയി.
“എടി ചക്കി അതിന് അമ്മ തന്നെ അല്ലെ നമ്മളെ കെട്ടിച്ചേ പിന്നെ എന്താ….”
നീരജ റോഡിലേക്ക് നോക്കി തന്നെ മിണ്ടാതെ ഇരിക്കുന്നത് കണ്ട കിച്ചുവിനും സങ്കടം വന്നു.
“വിഷമായോ ചക്കി….സോറി…”
“ഏയ് ഒന്നുല്ലട….നീ പറഞ്ഞതിലും കാര്യമൊക്കെ ഉണ്ട്…”
“ഞാൻ ഓടിക്കണോ….”
“ഏയ് വേണ്ട….എനിക്കിഷ്ടാ….”
ചിരിയോടെ പറഞ്ഞ നീരജയുടെ കൈ ഫ് എം ഓണ് ആക്കി,
യാത്രകളിൽ പാട്ടുകൾ നീരജയുടെ കുത്തകയാണ്,
പല സ്റ്റേഷൻ പരതി അവസാനം ജോൺസൺ മാഷിൽ എത്തി നിന്നു.
തന്നെ നോക്കി ഇളിച്ച പെണ്ണിന്റെ കവിളിൽ പിച്ചി കിച്ചു വലിച്ചപ്പോൾ അവൾ മുത്തുചിതറും പോലെ പൊട്ടിച്ചിരിച്ചു.
“നിന്റെ ചാരുതയോ…
ഒഴുകും മോഹലയമായി…
കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണി….
ഇത് നിന്റെ സാമ്രാജ്യം…”
മാഷിന്റെ മാന്ത്രികതയിൽ അലിഞ്ഞു കിച്ചു തന്റെ പെണ്ണിന്റെ വിടർന്ന മുഖം നോക്കി കിനാവുകൾ കണ്ടു,
ഏട്ടത്തി ഇന്ന് പ്രാണനോളം പോന്ന പ്രണയമായ അവരുടെ പ്രണയകഥ.
*******************************
“ഏട്ടത്തിക്ക് പൊക്കൂടെ ഇവിടുന്ന് എവിടേക്കെങ്കിലും, എന്തിനാ ഈ ദുഷ്ടനെ സഹിച്ചു ജീവിക്കണേ…”
അടുക്കള വാതിൽപ്പുറത്തു അടി കൊണ്ടു വീങ്ങിയ കവിളിൽ ഐസ് വെച്ചു പതിയെ തഴുകുമ്പോൾ കിച്ചു നീരജയോട് ചോദിച്ചു.
ചോര പൊടിഞ്ഞ ചുണ്ടു വലിച്ചൊരു നേർത്ത ചിരി മാത്രമായിരുന്നു അവളുടെ മറുപടി, അതിനും മുകളിൽ അവൻ കണ്ടത് കണ്ണിന്റെ കോണിൽ പൊടിഞ്ഞ നീർക്കണം ആയിരുന്നു.
നീരജയെ ഏട്ടൻ കൃഷ്ണൻ കെട്ടി വീട്ടിൽ കൊണ്ടു വന്നു രണ്ടാമത്തെ ആഴ്ച്ച തുടങ്ങി കിച്ചു കണ്ടു തുടങ്ങിയതാണ് പട്ടിയെ പോലെ കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ചട്ടവും ചിട്ടയും പഠിപ്പിക്കുന്ന കാട്ടാളനെ.
പ്ലസ് ടു വിനു പഠിക്കുന്ന പതിനേഴ്കാരന്, വീടിന്റെ കാരണവ സ്ഥാനമുള്ള പതിനൊന്നു വയസ്സിന് മൂപ്പുള്ള, ദേഷ്യവും അഹങ്കാരവും കൈ മുതലായുള്ള ദയ തൊട്ടു തീണ്ടിയിട്ടില്ലാത്ത കൃഷ്ണനെ പേടി ആയിരുന്നു,
നാട്ടിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കി, മദം പൊട്ടിയ ഒറ്റയാനെ പോലെ നടക്കുന്ന ഏട്ടനെ,
പേടിക്കൊപ്പം വളരും തോറും വെറുപ്പ് കൂടി ഊതിയിറക്കിയാണ് ഏട്ടൻ എന്ന പദം കിച്ചു അറിഞ്ഞത്.
ഒറ്റയാനെ തളക്കാൻ പെണ്ണിന് കഴിയും എന്ന വിവരമില്ലായ്മയ്ക്ക്.
ഏതോ പാവപ്പെട്ട വീട്ടിലെ മൂന്നു മക്കളിൽ മൂത്ത നീരജയെ ഏട്ടന് വേണ്ടി കണ്ടെത്തിയ വല്യമ്മ സുമയോട് അവനു കലിയടങ്ങാത്ത ദേഷ്യം ആയിരുന്നു,
അവനെക്കാൾ അഞ്ചു വയസ്സ് മാത്രം മൂപ്പുള്ള തുമ്പപ്പൂ പോലെ ഭംഗിയുള്ള നീരജയെ ഏട്ടൻ കെട്ടിക്കൊണ്ടു വീട്ടിലേക്ക് വരുമ്പോൾ, ഏട്ടത്തിയെ എങ്കിലും നല്ലോണം നോക്കണേ എന്നു മാത്രമേ കിച്ചു പ്രാർത്ഥിച്ചിട്ടുള്ളൂ,
