എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെയായി മാറി,
പെണ്ണിനോടുള്ള ആദ്യത്തെ അഭിനിവേശം കൃഷ്ണന് രണ്ടാഴ്ച്ച കൊണ്ടു കെട്ടടങ്ങി,
മധുവിധുവിന്റെ കളി ചിരികൾ ഉയരേണ്ട മുറിയിൽ നിന്നു, നിസാഹായായ പെണ്ണിന്റെ തേങ്ങലും, അടികൊണ്ടു പുളയുന്ന കരച്ചിലുകളും മാത്രം പല രാത്രികളിൽ നിശബ്ദത കീറിമുറിച്ചപ്പോൾ, കിച്ചു പല തവണ പ്രാകിയിരുന്നു,
അവരുടെ അമ്മ അമലയ്ക്ക് പോലും ആ കാട്ടാളനെ തടയാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല,
കിച്ചു തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.
അപ്പോഴും തന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വോൾറ്റേജ് ഇല്ലാത്ത ചിരിയും ചുവന്നു അല്പം നീര് വന്ന കവിളുമായി നീരജ നോക്കുന്നത് കണ്ട,
കിച്ചു വീണ്ടും ഐസ് എടുത്തു കവിളിൽ പതിയെ തഴുകി.
“സ്സ്…സ്സ്സ്….”
എരിവ് വലിക്കും പോലെ അവൾ തേങ്ങി.
“ഞാൻ പോയ,പിന്നെ കിച്ചുട്ടന് ആരാ ഇവിടെ കൂട്ടുള്ളെ…അതോണ്ടല്ലേ എത്ര തല്ലിയിട്ടും ഞാൻ പോവാത്തെ…”
കണ്ണിറുക്കി കഷ്ടപ്പെട്ടു നീരജ ചിരിക്കുന്നത് കണ്ട കിച്ചുവിന് നെഞ്ചു കീറും പോലെ സങ്കടമാണ് വന്നത്,
ഏട്ടത്തിക്ക് ഇവിടം വിട്ടിറങ്ങിയാൽ പോവാൻ ഒരിടമില്ലെന്നു അവനു നന്നായി അറിയാമായിരുന്നു,
അനിയന്മാരുടെ കല്യാണത്തിന് അവിടെ പോയപ്പോഴേ ഒരു വേലക്കാരിയെ കണക്കാണ് അവളെ അവിടെ കാണുന്നത് എന്നു അവന് മനസിലായതാണ്,
ഏടത്തിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെയും മക്കളുടെയും കയ്യിലാണ് ഇപ്പോൾ വീട് അച്ഛൻ കൂടെ കഴിഞ്ഞ വർഷം മരിച്ചതോടെ ഏട്ടത്തി ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണെന്നു അവനറിയാം, അവനെക്കാൾ നന്നായി കൃഷ്ണനും.
“ഇന്നലെ എന്തിനാ തല്ലിയേ….”
തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ ഏട്ടത്തിയുടെ കവിളിൽ തഴുകി അവൻ ചോദിച്ചു.
വാതിൽപ്പടിയിൽ ഇരുന്ന കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അവന്റെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ചു തന്റെ വിരൽ കൊണ്ടു കോർത്തു നീരജ വെറുതെ കിടന്നു.
“എന്നെ തല്ലാൻ ഏട്ടന് കാരണം വല്ലതും വേണോ മോനു….”
“ഏട്ടത്തി ഡിഗ്രി എങ്ങനെലും തീർക്കണം, ഇവിടുന്ന് രക്ഷപെടണം,….”
അവളുടെ കയ്യിൽ തലോടിക്കൊണ്ടു കിച്ചു പറഞ്ഞു.
“ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ പിന്നെ എന്റെ കിച്ചു ഇവിടെ ഒറ്റയ്ക്കാവില്ലേ…”
വേദനിക്കുമ്പോഴും തന്നെക്കുറിച്ചു ചിന്തിക്കുന്ന ഏട്ടത്തിയോട് അവനു തോന്നിയത് കറയില്ലാത്ത സ്നേഹം ആയിരുന്നു,
ഏട്ടത്തിയെ ഡിഗ്രി പഠിക്കാൻ ചേർക്കുമ്പോൾ അമ്മയുടെ മനസ്സിലും ഇവിടുന്ന് ഏട്ടത്തിയെ രക്ഷിക്കണം എന്ന തോന്നൽ തന്നെ ആയിരുന്നിരിക്കണം എന്നവന് തോന്നി.
രാത്രി കൃഷ്ണന്റെ ക്രൂരതയും പുലയാട്ടും കഴിഞ്ഞു അവളെ പഠിക്കാൻ സഹായിച്ചിരുന്നത് ക്ലാസ് കഴിഞ്ഞു അവളുടെ ജോലി കൂടി ചെയ്യുന്ന കിച്ചുവും സ്വന്തം മോളെ പോലെ നോക്കിയ അമ്മയും ആയിരുന്നു.
പരീക്ഷകൾ എഴുതാൻ കൂട്ടുപോവാനും കൃഷ്ണൻ അറിയാതെ അവളെ പുറത്തു കൊണ്ട് പോയി അവൾക്ക് അവശ്യമുള്ളതെല്ലാം വാങ്ങികൊടുക്കാനും അമലാമ്മ ഏല്പിച്ചുകൊടുത്തത് കിച്ചുവിനെ ആയിരുന്നു.
കിച്ചു ഡിഗ്രി ആദ്യ വർഷം എത്തിയപ്പോൾ നീരജ വീട്ടിലിരുന്ന് പഠിച്ചു രണ്ടാം വർഷ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
“മതീട…വായോ നമുക്ക് പഠിക്കണ്ടേ…”
കവിളിൽ നിന്ന് ഐസ് എടുത്തു കിച്ചുവിന്റെ മുടിയിൽ കയ്യിട്ട് കുലുക്കി നീരജ എഴുന്നേറ്റു.
അവളെ നോക്കി ചിരിയോടെ കിച്ചുവും.
കിച്ചുവിന്റെ മുറിയിലാണ് അവളുടെയും ബുക്കുകൾ.കൃഷ്ണന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ചു വെച്ചിരുന്നത്.
“ഇതൊക്കെ ഒന്നു ഒതുക്കി വെച്ചൂടെ ചെക്കാ…”
മുറിയിലേക്ക് കയറി താഴത്ത് വീണു കിടക്കുന്ന തുണികളും ഷെൽഫിൽ നിന്നു താഴെ വീണ ബുക്കുകളും കണ്ടു നീരജ ഇടുപ്പിൽ കൈ കുത്തി നിന്നു.
“ഓഹ്…അവിടെ തല്ലുകൊണ്ട് കിടക്കുന്ന പെണ്ണിന്റെ മോങ്ങൽ കേട്ട്, എഴുന്നേറ്റു ഓടി വന്ന് ഐസ് വെച്ചു തന്ന ഞാൻ ഇപ്പൊ ആരായി…”
കിച്ചു മുഖത്തു ഇല്ലാത്ത പരിഭവം വെച്ചു പിടിപ്പിച്ചു അവളെ കൂർപ്പിച്ചു നോക്കി.
“അയ്യട ചുമ്മാതൊന്നും അല്ലല്ലോ…ഞാനെ നിന്നെ പൊന്നു പോലെ നോക്കുന്നതുകൊണ്ടല്ലേ…”
