ഏട്ടത്തി

അമ്മേ എനിക്ക് കല്യാണപ്രായം ഒന്നും ആയിട്ടില്ല.
പിന്നെ ഞാൻ തീരെ പ്രീപെയ്ഡും അല്ല…

മിണ്ടരുത് നീ….കഴുത്ത് മുട്ടേ വെള്ളോം മോന്തി വന്നോളും. ഇന്നലെ വല്ല വെളിവും ഉണ്ടായിരിന്നോടാ നിനക്ക്. ഇവള് തടഞ്ഞോണ്ടാ. അല്ലെങ്കിൽ നിന്റെ പൊറം ഞാൻ പള്ളിപ്പുറം ആക്കിയേനെ…….. ജീവിതത്തിന് കുറച്ചെങ്കിലും ഉത്തരവാദിത്വം വരണേ നീ ആദ്യം ഒരു പെണ്ണ് കെട്ടണം.

അമ്മുവിന്റെ കല്യാണത്തിന് മുന്നേ എങ്ങനാ ഞാൻ കെട്ടുന്നേ.?
അയ്യോ അതോർത്ത് ചേട്ടൻ ടെൻഷൻ അടിക്കണ്ടാ. എന്റെ പഠിപ്പ് കഴിയാൻ എന്തായാലും ഒരു നാലഞ്ചു കൊല്ലാവും.(എന്റെ കുരുത്തംകെട്ട പെങ്ങള് എന്റെ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു)

നീ ഞാൻ പറഞ്ഞത് കേട്ടാ മതി ഇങ്ങോട്ടുന്നും പറയണ്ടാ. നാളെ രാവിലെ അമ്മാവൻ വരും നീ വെറുതെ കൂടെ പോയാൽ മതി, ബാക്കിയെല്ലാം അമ്മാവൻ നോക്കിക്കൊള്ളും..അതും പറഞ്ഞു ‘അമ്മ അടുക്കളയിലേക്ക് നീങ്ങി…

ഇനി പറഞ്ഞിട്ട് കാര്യമില്ല…..ന്തായാലും ഒരു പെണ്ണ് കെട്ടിയേക്കാം……..
ടീ…അമ്മു ഇങ്ങു വന്നേ.?

എന്താ ഏട്ടാ……

അതേ നിന്റേല് പെണ്ണിന്റെ ഫോട്ടോ വല്ലതും ഉണ്ടോ.?

ഏത് പെണ്ണുന്റെയാ ഏട്ടാ…..

ടീ…പോത്തെ, നാളെ ഞാൻ പെണ്ണ് കാണാൻ പോകുന്നില്ലേ അതിന്റെ.?

ഓഹ്..അതിന്റെ… ആ പെണ്ണിന്റെ ഫോട്ടോ ഒന്നും ഇല്ല…..
അല്ല ഇത്ര നേരം കല്യാണമേ വേണ്ടെന്ന് വച്ച ആള് ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ.?

ഒന്നുമില്ല വെറുതെ ചോദിച്ചതാ…

ഇതുവരെ കാണിച്ചത് ചുമ്മാ ജാഡ ആയിരുന്നല്ലേ.

പോടീ…………… പോയി ചേട്ടന് ഒരു കപ്പ് ചായ എടുത്തേച്ചും വാ…

അയ്യടാ. തന്നത്താനങ്ങ് പോയി കുടിച്ചാ മതി. കയ്യിനും കാലിനും പ്രത്യേകിച്ചു കുഴപ്പം ഒന്നുമില്ലല്ലോ…..
ചേച്ചി ഞാൻ പോണ്…….

ഏട്ടത്തി…..

എന്താ മോനെ.?

ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളായിരിന്നു….

പോയി എടുത്ത് കുടിക്കടാ, എനിക്ക് ഇവിടെ നൂറ് കൂട്ടം പണി കിടക്കാ അപ്പഴാ അവന്റെ ഒരു ചായ…

പോടീ, പരട്ടേ…

നീ പോടാ, കള്ള്കൂടിയാ….

കള്ള് കുടിയൻ നിന്റെ മറ്റവൻ പോടീ…

ഞാൻ പോണ്, ആവശ്യമുണ്ടെ താഴെ വന്ന് കുടിചോട്ടാ…അപ്പൊ പോട്ടെ കള്ള് കുടിയാ….

പോടീ…….*&%***°$#**

***************************
ഇതുവരെ ഞാൻ എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലേ..
എന്റെ പേര് മനു……എം.കോം കഴിഞ്ഞതാണെങ്കിലും ജോലിക്കൊന്നും പോയി തുടങ്ങിയിട്ടില്ല…….തൃശ്ശൂരിലെ ഒരു പുരാതന മേനോൻ കുടുംബമാണ് ഞങ്ങളുടേത്.
അപ്പനപ്പൂപ്പന്മാരായി തന്നെ ആവശ്യത്തിലധികം ഉണ്ടാക്കി ഇട്ടട്ടുള്ളതുകൊണ്ട് പൈസയ്ക്ക് ഒരു മുട്ടുമില്ലാത്ത കുടുംബാന്തരീക്ഷം ആയിരിന്നു എന്റേത്…….

അച്ഛന്റെ പേര് രാമകൃഷ്ണൻ. മൂപ്പര് ലണ്ടനിലെ പ്രശസ്തമായ മാരിയറ്റ് ഹോട്ടലിലെ
ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ് ആണ്…
‘അമ്മ’ സുജാത (സ്വസ്ഥം ഗൃഹഭരണം)
ഞാനെന്തേലും കുരുത്തക്കേട് കാണിക്കുമ്പോ
എനിക്കിട്ട് നല്ല കൊട്ട് കിട്ടുമെങ്കിലും ‘അമ്മ’ ഒരു പഞ്ച പാവമാണ്, എന്നെ വല്യ കാര്യവും ആണ്…

കുടുംബത്തിലെ മൂന്ന് സന്തതികളിലെ രണ്ടാമനാണ് ഞാൻ……
എനിക്ക് നേരെ മുകളിൽ ഒരു ചേട്ടൻ ,
മനോജ്, ഇപ്പൊ ഗൾഫിൽ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്നു…എനിയ്ക്കിട്ടു പണി തരാൻ കിട്ടുന്ന ഒരവസരവും എന്റെ ഏട്ടൻ പാഴാക്കിയിരുന്നില്ല. എല്ലാ അർത്ഥത്തിലും എനിയ്ക്കൊരു പാരയായിരുന്നു. അച്ഛനാണേൽ എന്ത് കാര്യത്തിനും അവന്റെ ഭാഗമേ പിടിയ്ക്കുകയും ഉളളൂ…
അത്കൊണ്ട് തന്നെ എനിക്ക് പുള്ളിയെ കാണുന്നത് ചെകുത്താൻ കുരിശ്‌ കാണുന്നതിന് സമാനമാണ്…
ഇപ്പൊ അടുത്താണ് കല്യാണം കഴിഞ്ഞത്…കല്യാണം കഴിഞ്ഞ് പത്തിന്റെ അന്ന് മൂപ്പര് വണ്ടികേറി…ലീവ് ഇല്ല പോലും…..

എന്റെ തൊട്ട് താഴെ എന്റെ പുന്നാര അനിയത്തി മീനാക്ഷി. ഞങ്ങളെല്ലാവരും അവളെ അമ്മു എന്നാണ് വിളിക്കുന്നത്…
അവളിപ്പോ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഒന്നാം വർഷ ബി.എസ്. സി വിദ്യാർത്ഥിയാണ്…
കണ്ടാൽ ഞങ്ങൾ കീരിയും പാമ്പും പോലാണെങ്കിലും എന്നോട് ഭയങ്കര ബഹുമാനവും സ്നേഹവുമാണ്. എന്നിരുന്നാലും എന്റെ കുരുത്തക്കേടുകളെല്ലാം അമ്മക്ക് ചോർത്തി കൊടുക്കുന്നതും ഇവളാണ്…

പിന്നെ ഉള്ളത് ആറുമാസം മുന്നേ ഞങ്ങളുടെ കുടുംബത്തിലേക്ക് വലത്കാല് വെച്ച് വന്നു കേറിയ എന്റെ ഏട്ടത്തി, പേര്…രാധിക……!
ഏട്ടത്തി കാണാൻ തികച്ചും സുന്ദരിയും സ്മാർട്ടുമായിരുന്നു. അവർ എം:ഏ ഫൈനലിയർ
പഠിക്കുമ്പോഴാണ് വിവാഹം നടന്നത്.
ഏട്ടത്തിയും ഞാനും ഒരേ പ്രായമാണ്…….
വന്ന അന്നുമുതൽ തന്നെ ഏട്ടത്തി എന്റെ മനസ്സിൽ ഇടം പിടിച്ചു. ഏട്ടത്തി ആര് കണ്ടാലും കൊതിച്ചുപോകുന്ന ഒരു അപ്സരസ്സായിരുന്നു. ആരെയും മയക്കുന്ന സൗന്ദര്യം..ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം. നല്ല ചന്ദനത്തിന്റെ നിറം.. കടഞ്ഞെടുത്ത ശരീരം..വടിവൊത്ത മാറിടവും, നിതംബവും, ചുവന്നു തുടുത്ത അധരങ്ങൾ.. നിതംബത്തെ മൂടി കിടക്കുന്ന ഇടതൂർന്ന കാർകൂന്തൽ. ഒരു കുയിൽ നാദം പോലെയുള്ള സംസാരം. പതിയെ മാത്രം ചിരിക്കുന്ന പ്രകൃതം. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാൻ ഏട്ടത്തിയെ വേറൊരു കണ്ണിൽകൂടി കണ്ടിരുന്നില്ല…

ഇങ്ങെനെയെല്ലാമായി തട്ടിയും മുട്ടിയും ജീവിച്ചു വരുമ്പോഴാണ് അമ്മയുടെ പെട്ടന്നുള്ള ഈ തീരുമാനം(എന്റെ പെണ്ണ് കാണല്)………………….
**********************
ഒരു തിരശീലയിൽ എന്നപോലെ എന്റെ മനസ്സിന്റെ കാലചക്രം പിന്നിലേക്ക് ഓടി മറഞ്ഞു………

പ്രേമിച്ചു കെട്ടണമെന്ന് ആഗ്രഹിച്ചു നടന്നൊരു കാലമുണ്ടായിരിന്നു എനിക്ക്………
പത്ത് മുതൽ കൂട്ടുകാർക്കെല്ലാം ലൈൻ വീണപ്പോൾ ഞാൻ മാത്രം മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ കാത്തിരിന്നു…….

അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ മാവും പൂത്തു…ഐതീഹ്യങ്ങളുടെ ഈറ്റില്ലമായ എന്റെ കൊച്ചു നാട്ടിൻപുറത്തെ ആകെയുള്ള സർക്കാർ സ്കൂളിലെ ഓടിട്ട ക്ലാസ്മുറിയാണ് എന്റെ ആദ്യ ദിവ്യ പ്രണയത്തിന്റെ പശ്ചാത്തലം……

ആതിര……..അന്നാട്ടിൽ ഞാൻ കണ്ട പെൺകുട്ടികളേക്കാൾ ഏറെ സുന്ദരി. അഴകേറിയ ചുരുണ്ട തലമുടി പിന്നിലേക്ക് ചീകിവെച്ച് സ്ലൈഡ് തിരുകി വെച്ചിരുന്നു… തിളങ്ങുന്ന ചന്ദ്രനെപോലെ കൺമണിയിൽ വെള്ളപൂശിയ കണ്ണുകളും. അരയന്നം പോലെ നീണ്ടകഴുത്തഴകുമുള്ള ആ സുന്ദരി , പട്ടയമില്ലാത്ത ഏന്റെ ഹ്യദയത്തിൽ കുടിയേറ്റക്കാരിയായി കുടിലുകെട്ടി താമസമുറപ്പിച്ചു…
അല്ലെങ്കിൽ ഞാനങ്ങനെ ആഗ്രഹിച്ചു……

ടാ…. മനു…… പോയി….ഓള് പോയെടാ…….

എന്താടാ…….

“”ഓൾക്ക് ഓനെയാണിഷ്ട്ടം””….

ആർക്ക്, ആരെ.?

“”ആതിരക്ക്, മിഥുനെ””

ആരാ പറഞ്ഞേ.?

ഞാൻ കണ്ടേന്ന്, ക്ലാസ്സിലെ പിൻബെഞ്ചിൽ ഒറ്റക്കിരുന്ന് രണ്ടാളും ഭയങ്കര ചിരീം വർത്താനോം.

അവര് കൂട്ടുകാരല്ലേടാ അപ്പൊ അങ്ങാനൊക്കെയാ…..

Leave a Reply

Your email address will not be published. Required fields are marked *