ഏട്ടത്തി

“ഇതിങ്ങനെ വിട്ടാ പറ്റൂലാ നിനക്കിഷ്ടാങ്കിൽ ഇന്ന് ഓളോട് പറയണം”

“ഇന്ന് വേണ്ട, നാളെ പറയാം”

“ഇന്ന് പറയാണം. ഇപ്പോ, അവളുടെ മോത്തുനോക്കി”

ഞാനവന്റെ മുഖത്തേക്ക് നോക്കി. എനിക്ക് പ്രീയപ്പെട്ടതെന്തോ മറ്റാരോ തട്ടിയെടുത്തതിന്റെ നിരാശയും ദേഷ്യവുമാണ് ആ മുഖത്ത്….
ഉച്ചപൊതി മടിയില്ലാതെ പങ്കിട്ടു വാരിയുണ്ണാനും തോളിലൂടെ കൈയിട്ട് കൈചേർത്ത് കൂട്ട് കൂടാനും കൂടെകൂടുന്നവൻ…..
സ്കൂൾ മുറ്റത്തെ മാവിലെറിഞ്ഞ് ക്ലാസ് മുറിയിലെ ഓട് പൊട്ടിച്ച പത്താം ക്ലാസിലെ പിള്ളേർർക്കെതിരെ ഹെഡ് മാസ്റ്റർക്ക് പരാതി നല്കിയതിന് പത്താം ക്ലാസിലെ ആൺപട
ഒന്നാകെ എന്നെ കൈകാര്യം ചെയ്യാനെത്തിയപ്പോഴും എന്റെ മുമ്പിൽ കയറി അവരെ തടഞ്ഞ് കൈകാര്യത്തിൽ പകുതി
ഏറ്റുവാങ്ങിയതും ഈ പ്രീയപ്പെട്ടവനാണ്. ആ കൂട്ടുകാരനാണ് പറയുന്നത് അവനിഷ്ടമില്ലാതിരുന്ന എന്റെ ഇഷ്ടം ഞാൻ
അവനിഷ്ടമില്ലാത്ത എനിക്കിഷ്ടമായവളോട് തുറന്ന് പറയാൻ….

ടാ..ബെല്ലടിച്ച്‌ ഈ പിരീഡ് ഒന്ന് കഴിയട്ടെ എന്നിട്ട് പറയാം…

അതുമതി.. അതിനപ്പുറം പോണ്ട….

അങ്ങനെ ആ പിരീഡ് കഴിഞ്ഞു. ഉച്ച ഭക്ഷണത്തിനുള്ള സമയമായി….
ഞങ്ങൾ ക്ലാസ്മുറി വിട്ട് വരാന്തയിലേക്കിറങ്ങി ആതിരയെ ലക്ഷ്യമാക്കി നടന്നു….

എന്റെ നെഞ്ചിനകത്ത് പാണ്ടിയും പഞ്ചാരിയും മാറി മാറി കൊട്ടും പോലെ നെഞ്ചിടിപ്പ് തുടങ്ങി.
അവസാനം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി…

ഞാൻ ആതിരയുടെ മുന്നിലാണിപ്പോൾ.
ആദ്യമായിട്ടാണ് അവളോട് സംസാരിക്കുന്നത് തന്നെ…ഒടുവിൽ രണ്ടും കൽപ്പിച്ച്‌ എന്റെ ഇഷ്ട്ടം ഞാനവളോട് തുറന്ന് പറഞ്ഞു……പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു അവളുടെ മറുപടി……..

“”ചേട്ടാ അപേക്ഷ ഞാൻ നിരസിക്കുന്നില്ല. നിലവിൽ എനിക്ക് ഒരു ലൈൻ ഉണ്ട്. അത് പൊട്ടിയാൽ നമുക്കിത് പരിഗണിക്കാം….

അവളുടെ മറുപടി കേട്ടപ്പം ഞാനറിയാതെ ഒന്നു ഞെട്ടി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം……അതിന്റെ ഹാങ്ങോവർ മാറാൻ വർഷങ്ങളെടുത്തു…

പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട്
നടന്നിരുന്ന സമയം. ഡിഗ്രിക്ക് പഠിക്കുമ്പോ
തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം
കരസ്ഥമാക്കിയവൻ. നിഷ്ട്ടൂരൻ, നിഷ്ക്രിയൻ, ക്ലാസ്സിൽ കേറാത്തവൻ, പൂവാലൻ എന്ന് തുടങ്ങി. സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല…

പക്ഷേ ഇതുകൊണ്ടൊന്നും ഞാൻ തോൽവി സമ്മതിച്ചില്ല. എന്റെ പതിവ് കലാപരിപാടി ഞാൻ തുടർന്നുകൊണ്ടേ ഇരുന്നു…

ഒരുത്തി പറഞ്ഞു…..ചേട്ടൻ എന്റെ അങ്ങളയെപ്പോലെയാണെന്ന്….
മറ്റൊരാൾ എനിക്ക് നീ കൂട്ടുകാരനാന്ന്…
പിന്നെയുമൊരുത്തി അയ്യോ ലൈൻ തന്നാൽ വീട്ടിന്നെനിക്ക് തല്ല് കിട്ടും….

അവസാനം കൂട്ടുകാരന്റെ പെങ്ങളോടു തോന്നിയ ഇഷ്ടം മുളയിലെതന്നെ മറ്റൊരു കൂട്ടുകാരൻ നുള്ളിക്കളഞ്ഞു….

“മച്ചാ അവൾ നമ്മുടെ പെങ്ങളല്ലേ. സഹോദരരിയെ
ആരെങ്കിലും പ്രേമിക്കുമോ.?”….

ഞാൻ കരുതി ഇവനാണു ശരിയായ കൂട്ടുകാരൻ. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവൻ എന്ന്…..

മൂന്നാലു മാസം കഴിഞ്ഞു പെങ്ങളെന്നു പറഞ്ഞവളും ആ തെണ്ടിയും കൂടി ഒളിച്ചോടിയപ്പോഴാണു വായാലുളള
പറച്ചിലിന്റെ പെങ്ങൾ മഹാത്മ്യം എനിക്ക് മനസ്സിലായത്…….
ഒടുവിലെല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചപ്പോഴും
പ്രണയഭാഗ്യമില്ലാത്തവനെന്ന് പേരുമാത്രം മാറിയില്ല…..

***************

അങ്ങനെ ആ ദിവസം സമാഗതമായി. എന്റെ
ആദ്യ പെണ്ണ് കാണൽ… രാവിലെ തന്നെ കുളിച്ചു
സുന്ദരനായി (ഒക്കെ ഓരോ തോന്നലല്ലേ)…

ഇതിലുള്ള നമ്മുടെ ആകെ എക്സ്പീരിയൻസ് വല്യച്ഛന്റെ വീട്ടിൽ ചേച്ചിയെ കാണാൻ ആരേലും വരുമ്പോ അവിടെ പോയി തിരിഞ്ഞു കളിച്ചു, ഉള്ള പലഹാരങ്ങൾ ഒക്കെ മൂക്ക് മുട്ടെ തട്ടുക എന്നതിൽ ഒതുങ്ങുന്നു…..

ഒൻപത് മാണി ആയപ്പോഴേക്കും അമ്മാവൻ വന്നു, പുള്ളി ആണേ ഇതിന്റെ ലിങ്ക്….
പുള്ളിയുടെ ഒരു കൂട്ടുകാരന്റെ മകൾ ആണ് കഥാനായിക….

കാപ്പി കുടിക്കാൻ വിളിച്ചപ്പോൾ ആദ്യം വേണ്ട എന്ന്പറഞ്ഞെങ്കിലും. നിർബന്ധിച്ചപ്പോൾ പന്ത്രണ്ട് ഇഡ്ഡലിയും ഒരു ചരുവം സാമ്പാറും കുടിച്ചു അമ്മാവൻ തനി കൊണം കാണിച്ചു…
ഇതിനേം കൊണ്ട് ആണല്ലോ പെണ്ണ് കാണാൻ പോകേണ്ടത് എന്ന് ഓർത്തു എന്റെ ചങ്കു ഒന്ന് പിടഞ്ഞു…..

പോണേനു മുന്നേ എട്ടത്തീടെ വക ഒരു
ഉപദേശം. “പെണ്ണുകാണാനാ പോകുന്നത്. തനിക്കൊണം കാണിക്കരുത്. ആക്രാന്തം
വേണ്ടാട്ടോ..”

ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി. ശവത്തിൽ കുത്തുന്നോടീ ദുഷ്ട്ടേ എന്ന
ഭാവത്തിൽ……

അമ്മയുടെ കാല് തൊട്ടു വന്ദിച്ചു ഞാൻ യാത്ര ചോദിച്ചു ……
അമ്മാവനേം, ഏട്ടത്തിയെയും, പെങ്ങളെയും, എന്റെ ആത്മാർഥ സുഹൃത്തായ ദേവനെയും കാറിലിട്ടോണ്ട് എന്റെ ജീവിത സഖിയെ തേടി
ഞാൻ യാത്ര തിരിച്ചു…..

പതിനഞ്ച് മിനിറ്റ് യാത്രയെ ഉള്ളു പെണ്ണിന്റെ വീട്ടിലേക്ക് എങ്കിലും എന്റെ ആകാംക്ഷയും അമ്മാവന്റെ വളിപ്പും എനിക്ക് പതിനഞ്ച് യുഗം പോലെ തോന്നിപ്പിച്ചു…..

ഇടയ്ക്കു ഞാൻ അമ്മാവനോട് ചോദിച്ചു, “പെൺകുട്ടി എങ്ങനെയാ”?

അപ്പൊ ദേ കിടക്കുന്നു അടുത്ത വളിപ്പ്, കാണാൻ ആണോ അതോ കയ്യിൽ ഇരുപ്പ് ആണാ,എന്നിട്ടു ഒരു നാണവും ഇല്ലാതെ കട കട ചിരിയും…

മറുപടിക്കു വേണ്ടി ഞാനും ഒന്ന് ചിരിച്ചു
കൊടുത്തു …അമ്മാവന്റെ മറുപടി മുൻപ് കേട്ട ചളിപ്പിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന ഒന്നായിരുന്നു . ഇതിലും നല്ല സ്വഭാവം
ഉള്ള പെണ്ണിനെ നിനക്ക് ഈ കേരളത്തിൽ വേറെ കിട്ടില്ല. കാണാൻ ആണേൽ മഴവിലിന്റെ അഴകും….എന്റെ മനസ്സിൽ ലഡു പൊട്ടലിന്റെ ഒരു തൃശൂർ പൂരം തന്നെ നടന്നു….ഞാൻ അവരോടും നിന്നെ കുറിച്ച് ഇത് തന്നെയാ പറഞ്ഞക്കുന്നത്
എന്ന് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. പിന്നീട് അങ്ങോട്ട് ആ മനുഷ്യന്റെ എല്ലാ വളിപ്പുകളും എനിക്ക് ചാപ്ലിൻ കോമഡിയെക്കാൾ വലുതായിരുന്നു…..
ഒടുവിൽ ഞങ്ങൾ അവിടെ എത്തി….വീടും ചുറ്റുപാടും ഒക്കെ എനിക്ക് നന്നേ സുഖിച്ചു. പക്ഷേ ഇതൊന്നും അല്ലല്ലോ മുഖ്യം…മുന്നോട്ട് പോകും തോറും ഹൃദയമിടിപ്പ് പതിൻമടങ്ങ് വർധിച്ചതു പോലെ തോന്നിത്തുടങ്ങി…
വായ് നോക്കുന്ന പോലെ അല്ലല്ലോ പെണ്ണ്കാണൽ. ഏട്ടത്തിയും പെങ്ങളും എന്റെ വെപ്രാളം കണ്ടു കളിയാക്കിക്കൊണ്ടിരുന്നു…

ഞങ്ങൾ വീടിന് മുന്നിലെത്തി. അമ്മാവൻ നീട്ടിയൊരു കോണിങ് ബെൽ അടിച്ചു…..
കതകു തുറന്നു പുറത്തേക്കു വന്നത് പ്രായമുള്ള ഒരു സ്ത്രീയായിരുന്നു. കാഴ്ചയിൽ ആരും വലിയ തെറ്റുപറയില്ല അമ്മയായിരിക്കും…. ചെറുപുഞ്ചിരിയോടെ വീടിനകത്തേക്ക് ക്ഷണിച്ചു. കയറി വാ… നിങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇവിടെയെല്ലാവരും…

വീടിന്റെ ഉമ്മറത്തെത്തി. ഉള്ളിൽ നാല് അല്ലെങ്കിൽ അഞ്ചോ ആളുകൾ നിൽക്കുന്നുണ്ട്. എല്ലാരും എന്നെ ടെർമിനേറ്റർ സിനിമയിൽ അർണോൾഡ് സ്കാൻ ചെയ്യുന്ന പോലെ സ്കാൻ ചെയ്യാൻ തുടങ്ങി. ഒരാൾ എന്റെ കാലിലേക്ക് തന്നെ നോക്കുന്നത് കണ്ടാണ് ഞാനും നോക്കിയത്. രണ്ടു കാലിലും രണ്ടു കളർ സോക്സ്. തിരക്കിൽ പറ്റിയതാണ്. എനിക്ക് എന്തോപോലെ തോന്നി. (ഈ നാണോം മാനോം ജന്മനാ ഉള്ളോനെ സമ്മയ്ക്കണം ന്തൊരു എടങ്ങേറാ അറിയോ)

Leave a Reply

Your email address will not be published. Required fields are marked *