പ്രിൻസി: നിങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നോ?
അർജുൻ: ആ പോയിരുന്നു സാർ, വളരെ കഷ്ട്ടാണ് അവരുടെ അവസ്ഥ. നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നെങ്കിൽ അത് അവർക്ക് വല്യ ആശ്വാസമാകും.
ഇരിക്കുന്ന പെൺകുട്ടി: നല്ലോണം പഠിക്കുന്ന കുട്ടിയാണ് സാർ. ഈ ഒരവസ്ഥയിൽ നമ്മൾ അവരെ സഹായിച്ചില്ലേൽ അവർ തകർന്ന് പോകും. അധികം കുടുമ്പങ്ങളെന്നും ഇല്ലാത്തവരാണ്. അവരുടെ താമസം തന്നെ വാടക വീട്ടിലാണ്. അച്ഛൻ പ്രത്യേകിച്ചു ജോലിയൊന്നുല്ല. അമ്മയായിരുന്നു ജോലിക്ക് ഒക്കെ പോയിരുന്നത്. ഇപ്പൊ ആ വരുമാനവും ഇല്ല, പിന്നെ ഹോസ്പിറ്റൽ ചെലവും.
പ്രിൻസി: ഒക്കെ ആരുടെ കയ്യിൽ നിന്നും നിർബന്ധിച്ചു വാങ്ങരുത്. കഴിയാത്ത കുട്ടികളെ അതിൽ നിന്നും ഒഴിവാക്കണം. പിന്നെ ടീച്ചേഴ്സിന്റെ കയ്യിന്നും വാങ്ങിച്ചോ. മാനേജ്‍മെന്റിന്റെ കയ്യിന്ന് ഞാൻ എന്തെങ്കിലും വാങ്ങാൻ പറ്റോ നോക്കട്ടെ.
അർജുൻ: താങ്ക് യു സാർ, ഫാസ്റ്റ് ഡൊണേഷൻ സാർ തന്നെ ഇട്ടോളൂ.
അയാൾ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് ഒരു രണ്ടായിരത്തിൻറെ നോട്ട് എടുത്ത് അർജുന്റെ മുന്നിലെ ഒരു കാർബോഡ് പെട്ടി കൊണ്ടുണ്ടാക്കിയ ക്യാഷ് കളക്ഷൻ ബോക്സിലേക്കിട്ടു.
അവര് പുറത്തിറങ്ങാതിയപ്പോൾ അർജുൻ അനിത ടീച്ചറെ കണ്ടു. അവർ പരസ്പ്പരം കണ്ണുകൾ ഉടക്കി. എന്തൊക്കെയോ പറയാൻ എന്ന പോലെ അവളുടെ ,മിഴികൾ വെട്ടികൊണ്ടിരുന്നു. അവന്റെ കണ്ണുകളിൽ ശാന്തമായ ഒരു പുഞ്ചിരി അവൾ കണ്ടു. ആ നോട്ടത്തിൽ അവൾ അലിഞ്ഞുപോകുമെന്ന് അവൾക്ക് തോന്നി.
പെൺകുട്ടി: ടീച്ചറെ ഒരു ഡൊണേഷനാണ്, കുറച്ചു വല്യ സംഖ്യ ഇടനെ..
അനിത: വല്ല ഉഡായിപ്പും ആണോ?, ചുണ്ടിൽ ഒരു ചെറിയ ചിരി വരുത്തി കൊണ്ട് തമാശ രൂപേണ ചോദിച്ചു.
പെൺകുട്ടി: അല്ല ടീച്ചറെ, നമ്മുടെ Bsc Maths ലെ ഒരു കൊച്ചിന്റെ അമ്മക്ക് കിഡ്നിക്ക് ഒരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ചെയ്യണം. അവരാണെങ്കിൽ ഒരു പാവപെട്ട കുടുമ്പണ്. വാടക വീടും രണ്ടു പെൺമക്കളും. അത് കൊണ്ട് ഞങ്ങൾ ഫ്രെണ്ട്സ് ഡൊനേഷനെടുത്ത് സഹായിക്കാന്ന് കരുതി.
അനിത: മ്മ് അവൾ ബാഗ് തുറന്ന് ഒരു രണ്ടായിരത്തിൻറെ നോട്ടെടുത്ത് ആ ബോക്സിലേക്കിട്ടു.
പെൺകുട്ടി: ശരി ടീച്ചറെ. അവര് പുറത്തേക്ക് പോയി.
“ടീച്ചർക്ക് ക്ലസ്സില്ലേ..ഈ പിരിയഡ് ?” പുറത്തേക്ക് ഇറങ്ങി വന്ന പ്രിൻസി അവളോട് ചോദിച്ചു.
“ആ പോവാണ് സാറേ..” അതും പറഞ്ഞു അവൾ പുറത്തിറങ്ങി. കൂടെ അർജുനും.
“ടീച്ചർക്ക് എന്നോട് ഇപ്പോഴും ദേഷ്യമാണോ ?” അർജുന്റെ ആ ചോദ്യത്തിൽ അവൾ തലയുയർത്തി അവൾ അവനെ നോക്കി.
അവൾ ഒന്നും മിണ്ടിയില്ല.
“സോറി ടീച്ചറെ..എൻറെ സുഖങ്ങൾ നോക്കി ജീവിക്കുന്നതിനിടക്ക് മറ്റുള്ളവർക്കുണ്ടാകുന്ന വിഷമങ്ങളെ ഞാൻ നോക്കാറില്ല… അത് എന്റ്റെ തെറ്റാണ്.. സോറി ” അതും പറഞ്ഞു അവൻ വേഗത്തിൽ മുന്നോട്ട് നടന്നു.
“അർജുൻ..” അവനെ അവൾ പിറകെ നിന്നും വിളിച്ചു. അവൻ അവളെ നോക്കാതെ അവിടെ തന്നെ നിന്നു.
“അർജുൻ എനിക്കൊന്ന് സംസാരിക്കണം …ഇന്റർവെല്ലിന് കാന്റീനിൽ വരോ..?”
അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി . ചുണ്ടിൽ ഒരു ചിരി വിടർത്തി.
“മ്മ്… വരാം.”
ഫസ്ററ് രണ്ടു പിരിയഡുകൾക്ക് ശേഷമുള്ള ഇന്റർവെല്ലിന് അനിത അർജുനെയും കാത്ത് കാന്റീനിൻറെ മുന്നിലെ ചീനമരത്തിൻറെ തിണ്ണയിലിരിക്കുന്നു. അവർ നേരെത്തെ കണ്ടു പിരിഞ്ഞതിന് ശേഷം അർജുൻ ക്ലാസിൽ കയറിയിരുന്നില്ല. ഡൊണേഷന്റെ കാര്യത്തിന് എല്ലാ ക്ലസുകളിലും കയറിയിറങ്ങി പിരിച്ചു. കളക്ട് ചെയ്ത് പണം പ്രിൻസിപ്പാളിന്റെ മുന്നിൽ വെച്ച് തന്നെ എണ്ണിത്തിട്ടപ്പെടുത്തി. മാനേജിമെന്റിന്റെ കയ്യിൽ നിന്നും കിട്ടിയ 50000 രൂപയും കൂട്ടി 168426 രൂപ അവർ കളക്റ്റ് ചെയ്തിരുന്നു.
“നിങ്ങൾ തന്നെ ഹോസ്‌പിറ്റലിൽ ഈ തുക കൊണ്ട് കൊടുക്ക്” പ്രിൻസിപ്പാൾ പറഞ്ഞു.
“അല്ല.. സാറും കൂടെ ഉണ്ടായിരുന്നേൽ…. കോളേജിന്റെ ഭാഗത്ത്നിന്ന് ഒരു അതോരിറ്റി നല്ലത് അല്ലെ..”
“വേണ്ട അർജുൻ അത് നിങ്ങൾ കൂട്ടുകാർ ചെയ്തത് പോലെ അവർ അറിഞ്ഞാൽ മതി കോളേജ് ഇടപെട്ടത് അറിയണ്ട..”
” ഒക്കെ സാർ എന്ന ഞങ്ങളിറങ്ങുന്നു..” അർജുനും കൂട്ടുകാരി ശ്വേതയും പ്രിൻസിയുടെ റൂമിൽ നിന്നും വരാന്തയിലേക്ക് കയറി.
“അർജുൻ..” പിന്നിൽ നിന്ന് പ്രിൻസിപ്പലിന്റെ വിളികേട്ട് തിരിഞ്ഞു നോക്കി.
” അർജുൻ ഒന്ന് വന്നേ…”
“നീ കേന്റീനിൽ വെയിറ്റ് ചെയ്യ്… ഞാൻ വരാം..” ശ്വേതയോട് അവൻ പറഞ്ഞിട്ട് ഓഫീസിലേക്ക് കയറി.
“എന്താ സാറേ..”
” നിങ്ങളുടെ ഹൈറേഞ്ചിലെ ഗസ്റ്റ് ഹൗസ് ഈ വരുന്ന ശനിയും ഞായറും ഫ്രീ ആണോ..?”
“ഫ്രീ ആവാനാണ് സാധ്യത… പാപ്പയോട് ഒന്ന് ചോദിക്കണം..”
“നീ ഒന്ന് പപ്പയോട് ചോദിച്ചിട്ട് പറയോ..?”
“അത് ഇപ്പൊ തന്നെ വിളിച്ചു ചോദിക്കാലോ..” പോക്കറ്റിൽ നിന്നും ഫോണെടുത്ത് പപ്പയെ വിളിച്ചു..
