ആ ഇനി എന്നേ നീ കൊണ്ടുപോയി കൊലക്ക് കൊടുക്ക് ടാ നീ എന്റെ പേരൊന്നും പറഞ്ഞേക്കല്ലേ നന്ദു ഞാൻ ചിരിച്ചോണ്ടു പറഞ്ഞു മാമ്മി പിന്നെ എനിക്ക് വട്ടല്ലേ അവളോടുപോയി ചോദിക്കാൻ എനിക്കെങ്ങും വേണ്ട അവളെ പിന്നെ പ്രേമിക്കാൻ പറ്റിയ ചളുക്ക് ഞാൻ മെല്ലെ എന്റെ മുക്കിലൊന്നു തടവി പറഞ്ഞു
എന്താടാ അവൾക്കൊരു കുഴപ്പം അവൾ നല്ല കുട്ടിയല്ലേ?? നല്ല കുട്ടിയാണെങ്കിലേ നമുക്ക് അവളെ മാമ്മാനെകൊണ്ട് കെട്ടിക്കാം എന്താ? അപ്പോൾ എന്നെയും പിള്ളേരെയും ആരുനോക്കും?? ഞാൻ നോക്കാം എനിക്ക് സന്തോഷമേയുള്ളൂ.
പോടാ കൊരങ്ങാ നേരെ നോക്കി വണ്ടിയൊടിക്ക് മാമ്മി ഞാനൊരു കാര്യം പറയാം? എന്താടാ? അതെ പൂജ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇതു കേട്ട് മാമ്മി വാ പൊളിച്ചു എപ്പോൾ? ഇന്നലെ രാവിലെ. എന്നിട്ട് നീ എന്തു പറഞ്ഞു?.. മറുപടി പറയാൻ സമ്മതിക്കണ്ടേ മമ്മിയുടെ കെട്ടിയോൻ ? അങ്ങേരെങ്ങനെ ഇതിന്റെ ഇടയിൽ വന്നു? ഞാൻ നടന്ന കാര്യങ്ങളെല്ലാം മമ്മിയോട് പറഞ്ഞു ഞാൻ പറയുന്നതു കേട്ട് മമ്മിയുടെ കണ്ണുകൾ നിറഞ്ഞു. എന്തിനാ മോനേ നീ എനിക്ക് വേണ്ടി അങ്ങേരോട് യുദ്ധം ചെയ്യാൻ പോകുന്നേ ? എനിക്ക് മമ്മിയോട് ഒരുപാടിഷ്ടമുള്ളതുകൊണ്ട് എന്റെ മുന്നിൽ വെച്ച് അയാൾ മാമ്മിയെ തൊട്ടാൽ കൈ ഞാൻ ഓടിക്കും ഞാനങ്ങനെ പറഞ്ഞപ്പോൾ മാമ്മി എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു നീ അയാളോട് ഒന്നിനും പോകരുത് നിങ്ങൾക്കൊന്നും അറിയില്ല അയാളെ അയാൾ അത്ര വൃത്തികെട്ടവനാണു അതൊന്നും നിങ്ങൾക്കറിയില്ല എനിക്കെ അറിയൂ. അതെന്താ മാമ്മി? ഇപ്പോൾ നീ എന്നോട് ഒന്നും ചോദിക്കരുത് ഇത്രെയും കാലം അനിത ചേച്ചിയും മക്കളും എനിക്ക് കൂട്ടുണ്ടായിരുന്നു ഇനിതൊട്ട് അവരും ഇല്ല ശെരിക്കും ഞാൻ ഒറ്റപെട്ടു ഇനി അയാൾക്ക് എന്തും ആകാല്ലോ അയാൾ എന്നെ കൊന്നില്ലെങ്കിൽ എന്നെങ്കിലും ഞാൻ നിന്നോട് പറയാം. അയാൾ ഇനി മമ്മിയെ തൊടില്ല തൊടാൻ ഞാൻ സമ്മതിക്കില്ല നോക്കിക്കോ മാമ്മിയുടെ കൈയിൽപിടിച്ചു ഞാൻ പറഞ്ഞു മാമ്മി എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു.
വേറെ ഒന്നു രണ്ടു സ്ഥലത്തുകൂടി ഞങ്ങൾ പോയി ഏകദേശം ഒരു രണ്ടുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേക്കെത്തി.
അവിടെ എത്തിയപ്പോൾ ആര്യ ചേച്ചിയെ അവിടെ കണ്ടില്ല ഞാനും മാമ്മിയും കഴിക്കാനിരുന്നു ചേച്ചിയെ കാണാത്തകൊണ്ട് ഞാൻ അമ്മോയോട് ചോദിച്ചു അമ്മേ ആര്യ ചേച്ചിയെവിടെ? അവരു പോയടാ കുറച്ചു മുമ്പ് ഇവിടുന്നു എല്ലാവരോടും യാത്ര പറഞ്ഞുപോയി ഇനി ഏട്ടന്റെ വീട്ടിന്നു റെഡിയായി നേരെ പോകും. ചേച്ചിയും ഏട്ടനും അവരെ യാത്രയാക്കാൻ പോയി. ആ പെണ്ണിനാണെ പോകാൻ ഒരു ഇഷ്ടവും ഇല്ലായിരുന്നു സതീശൻ ചേട്ടനും ശോഭ ചേച്ചിയും അവളെ പിടിച്ചു വലിച്ചാ കൊണ്ടുപോയെ അമ്മ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി അമ്മയുടെ ആ വാക്കിൽ എന്റെ ഹൃദയമാണ് തകർന്നത് എന്റെ പ്രിയപ്പെട്ടവൾ എന്നോട് ഒരു വാക്കുപോലും പറയാതെ പോയികളഞ്ഞു നല്ലതു പോലെ വിശന്നുവന്ന എന്റെ വിശപ്പ് ഏതോ വഴിക്കുപോയി തൊണ്ടയിൽ നിന്നും ഇറക്കിയ ചോർ അവിടെതന്നെ നിക്കുന്നു താഴോട്ട് ഇറങ്ങുന്നില്ല. ടാ നീ എന്താ സ്വപ്നം കാണുവാണോ? മാമ്മിയുടെ ചോദ്യം കേട്ടാണ് ഞാൻ എന്റെ ചിന്തയിൽ നിന്നും ഉണർന്നത്
എന്താ മാമ്മി? ആനയെ തിന്നാനുള്ള വിശപ്പുണ്ടെന്നു പറഞ്ഞു ഇരുന്നതാണല്ലോ നീ പിന്നെ എന്താ ഇപ്പോൾ ഒന്നും കഴിക്കാതെ?. ഒന്നുല്ല മാമ്മി എനിക്കുമതി. ടാ അതെന്താ നീ കഴിച്ചേ? ഞാൻ പെട്ടന്ന് അവിടുന്ന് എണിറ്റു കൈ കഴുകി നേരെ ടെറസിലേക്കുപോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ചേച്ചി എന്നോട് ഒരു വാക്കുപോലും പറയാതെ പോയല്ലോ എന്റെ സങ്കടം അണപൊട്ടി എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി കുറേ നേരം ഞാൻ അവിടെയിരുന്നു മാമ്മി എന്നെ വിളിക്കുമ്പോഴാണ് ഞാൻ താഴേക്ക് പോകുന്നത് ടാ നമുക്ക് വീട്ടിൽ പോയി ഡ്രെസ്സ് മാറി വരാം ഞാൻ വീണ്ടും വണ്ടിയെടുത്തു മാമ്മി എന്തൊക്കെയോ പറയുന്നു അതിനെന്തെക്കെയോ മറുപടി ഞാൻ തിരിച്ചും പറഞ്ഞു എന്റെ മനസ്സ് അവിടെയെങ്ങും അല്ലായിരുന്നു ഒന്നിലും എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല ഞങ്ങൾ തറവാട്ടിലേക്കെത്തി മാമ്മി മുറിയിൽ കയറി കതകടച്ചു ഞാൻ അവിടെ സോഫയിൽ തന്നെയിരുന്നു മാമ്മി ഡ്രെസ്സ് മാറി വന്നിട്ടും ഞാൻ അവിടെ തന്നെയിരുന്നു “നന്ദു ടാ എന്താ സ്വപ്നം കാണുവാണോ നീ? നിനക്ക് എന്താ പറ്റിയെ? ഒന്നുല്ല മാമ്മി ഒരു തല വേദന പോലെ എനിക്കൊന്നു കിടക്കണം ഞാൻ ഹാളിലെ സോഫയിൽ കിടന്നു.
