അവർ പോയികഴിഞ്ഞപ്പോൾ എനിക്കാകെ വിഷമമായി. ‘കോപ്പ് ” പെട്ടന്ന് തോന്നിയ ഒരു വികാരത്തിൽ എനിക്ക് വേണ്ടി സർവ്വതും സമർപ്പിച്ച ആര്യ ചേച്ചിയെ ഞാൻ വഞ്ചിച്ചു ശേ ഇതു ഞാൻ ചേച്ചിയോട് പറഞ്ഞാൽ ആ പാവം വല്ല കടും കൈയും ചെയ്യും. ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞു മൈര് അവൾ വന്നടുത്തിരുന്നപ്പോൾ അവളെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു അവളുടെ സൗന്ദര്യം കണ്ടപ്പോൾ എന്റെ കണ്ണു മഞ്ഞളിച്ചു അത്ര തന്നെ ശേ ഒന്നും വേണ്ടായിരുന്നു ഓരോന്ന് ചിന്തിച്ചു ഞാൻ ഒന്ന് ചെറുതായി ഒന്ന് മയങ്ങി പെട്ടന്ന് എന്റെ ഫോൺ ആദ്യമായി ഇങ്ങോട്ട് റിംഗ് ചെയ്തു.
വലിയമ്മാവൻ ആണ്. ഹലോ മോനേ നന്ദു നീ എവിടെയാ??? ഞാൻ മാമ്മന്റെ വീട്ടിൽ ഉണ്ട് ചുമ്മാ ഒന്ന് കിടന്നതാ ഉറങ്ങിപ്പോയി മാമ്മാ. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം. അതെ മോനേ നിനക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ?? വയ്യെങ്കിൽ നീ ഇങ്ങോട്ട് വരണ്ട അവിടെ കിടന്നോ മോനേ.ഏയ് എനിക്ക് ഒരു കുഴപ്പവുമില്ല മാമ്മാ ഞാൻ ദേ ഇറങ്ങുവാ. ഞാൻ ഫോൺ കട്ടാക്കി മാറ്റി വെച്ചു കുറച്ചു നേരംക്കൂടി അവിടെ കിടന്നു സമയം നോക്കുമ്പോൾ പന്ത്രണ്ടുമണി ഞാൻ മെല്ലെ എഴുന്നേറ്റു മുഖം കഴുകി പുറത്തേക്കിറങ്ങുമ്പോൾ ശ്രീജമാമ്മിയും ആര്യ ചേച്ചിയും വരുന്നു അവരുടെ വരവിൽ എന്തോ പന്തിക്കേടുണ്ട്.
എന്താ മാമ്മി?? നീ ഒന്ന് അകത്തേക്ക് കേറിക്കെ. മാമ്മി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആദിയായി പുല്ല് ഇനി എന്തെങ്കിലും മാമ്മി അറിഞ്ഞു കാണുവോ?? മാമ്മി എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി.
സത്യം പറയണം നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ നന്ദു? ഞാൻ പറഞ്ഞു ഇല്ല.
പിന്നെ നീ എന്തിനാ ഇവിടെ വന്നു കിടന്നേ?
ഞാൻ ഫോൺ നോക്കാൻ വന്നതാ മാമ്മി
അങ്ങനെ നോക്കി ഇവിടെ കിടന്നു ഞാൻ ഉറങ്ങിപ്പോയതാ അല്ലാതെ എനിക്കൊന്നുമില്ല. മാമ്മി എന്റെ ഷർട്ട് ഊരി എന്നോട് തിരിഞ്ഞു നിക്കാൻ പറഞ്ഞു. എന്റെ പുറത്ത് ഞെക്കി നോക്കി വേദനയുണ്ടോ നിനക്ക്? സത്യം പറയണം?
ഞാൻ പറഞ്ഞു എനിക്കൊന്നുമില്ല മാമ്മി ഞാൻ വെറുതെ കിടന്നതാ. മ്മ് ശെരി എന്നാൽ വാ നമുക്ക് അങ്ങോട്ട് പോകാം.
ഞാൻ ഷർട്ട് എടുത്തിട്ടു ഞങ്ങൾ വീട്ടിലേക്ക് നടന്നു. പോകുന്നവഴി ഞാൻ ചോദിച്ചു അല്ല നിങ്ങൾ എങ്ങനെയറിഞ്ഞു ഞാൻ ഇവിടെയുണ്ടെന്ന്???. ഞാൻ പറഞ്ഞിട്ടാ നിന്നെ വല്യേട്ടൻ വിളിച്ചത് നിന്റെ നമ്പർ വേറാരുടെയും കൈയിൽ ഇല്ലല്ലോ. പിന്നെ നീ അങ്ങേരോട് പോയി കോർത്തോ?? ഏയ് ഇല്ല എന്താ മാമ്മി?? ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ ഞങ്ങൾ നടന്നു വീട്ടിലേക്കെത്തി
ഞങ്ങൾ എത്തുമ്പോഴേക്കും ഫങ്ക്ഷൻ തുടങ്ങാറായിരുന്നു എന്നെ കണ്ട വലിയമ്മാവൻ പറഞ്ഞു അതെ മോനേ വയ്യെങ്കിൽ അകത്തുപ്പോയിരുന്നോ ഞങ്ങൾ നോക്കിക്കോളാം. എനിക്ക് കുഴപ്പമൊന്നുമില്ല മാമ്മ ഞാൻ റെഡി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു ആളുകൾ വരുന്നു ഭക്ഷണം കഴിക്കുന്നു ഞങ്ങൾ എല്ലാവരും തകർത്തു വിളമ്പുന്നു ഇതിന്റെ ഇടയ്ക്ക് എന്നെ പണ്ട് എടുത്തുകൊണ്ട് നടന്നതാണെന്ന് പറഞ്ഞ് അമ്മ ആരെയൊക്കെയോ കൊണ്ടുവന്നു എന്നെ പരിചയപ്പെടുത്തി അവരൊക്കെ എനിക്ക് മുന്നും നാലും മാസം പ്രായമുള്ളപ്പോൾ എടുത്തുക്കൊണ്ട് നടന്നതാണെന്ന് അതിന്റെ കൂടെ ഒരു കൊണച്ചചോദ്യവും അതൊക്കെ നിനക്ക് ഓർമ്മയുണ്ടോ നന്ദു?
പിന്നെ മൂന്നാം മാസമല്ലേ എനിക്ക് നല്ല ഓർമയുണ്ടെന്നരീതിയിൽ ചിരിച്ചു കാണിച്ചു. പിന്നെ ഒരു കൊച്ചിന് ഏറ്റവും കൂടുതൽ ഓർമ്മയുണ്ടാവുന്ന സമയമാണല്ലോ മുന്നും നാലു മാസം ഇവിടെ കഴിഞ്ഞദിവസം കണ്ട ആളെ ഓർമയില്ല പിന്നെയല്ലേ മുന്നാം മാസം.
