This is my heaven
രണ്ട് കൈയും അരക്ക് കൊടുത്തുകൊണ്ട് അവൾ എന്നെ നോക്കി അഭിമാനത്തോടെ പറഞ്ഞു
വെൽക്കം ടു മൈ ഹെവൻ ഡിയർ
കൈകൊണ്ട് പ്രത്യേക ആംഗ്യം കാണിച്ച് എന്നെ അങ്ങോട്ട് ക്ഷണിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കൂടെ നടന്നു.
അവൾ അരുവിയുടെ കരയിലുള്ള മരത്തിൽ പോയിരുന്നു.
ഇവിടെയാണ് ഞാനും സ്വപ്നയും എപ്പോഴും വന്നിരിക്കാറുള്ളത് എക്സാം ടൈമിൽ ഞങ്ങൾ പഠിക്കുന്നതും ഇവിടെ തന്നെ.
ഞാൻ അവളുടെ അടുത്ത് പോയിരുന്നു.
ഇത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു കാർത്തു.
ഇവിടെ ഇങ്ങനെ ഒരു സ്ഥലം ഉണ്ടാവൂoന്ന് ഞാൻ വിചാരിച്ചതേയില്ല.
നല്ല ഭംഗിയുള്ള സ്ഥലം പോരാത്തതിന് നല്ല പ്രൈവസിയും.
നീ ഇത് എങ്ങനെ കണ്ടുപിടിച്ചു?
അതോ അത് കുറെ മുന്നേ ആണ് നമ്മൾ ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ചെറിയ ഓടിട്ട വീട് കണ്ടില്ലേ
ആ കണ്ടു
അവിടെ മുൻപ് ഒരു അമ്മൂമ്മ താമസിച്ചിരുന്നു അവർക്ക് ഒരു പശു ഉണ്ടായിരുന്നു ഞാനെന്നും വൈകുന്നേരം അവിടെ പാലു വാങ്ങാൻ വരുമായിരുന്നു
ആ അമ്മൂമ്മ പശുവിനെ തീറ്റിക്കുന്ന സ്ഥലായിരുന്നു ഇതൊക്കെ. അമ്മൂമ്മയുടെ കൂടെ പശുവിനെ തീറ്റി ഞാനും ഇങ്ങോട്ടൊക്കെ വരുമായിരുന്നു അങ്ങനെയാണ് ഞാൻ ഈ സ്ഥലം ആദ്യമായി കാണുന്നത്.
അമ്മൂമ്മയുടെ കൂടെ ആദ്യമൊക്കെ ഞാൻ ഇവിടെ വന്നിരിക്കാറുണ്ടായിരുന്നു പിന്നീട് അമ്മൂമ്മ മരിച്ചപ്പോൾ ഒറ്റയ്ക്ക് ഇങ്ങോട്ട് വരാൻ പേടിയായിരുന്നു.
ഒരു ദിവസം ഞാൻ സ്വപ്നയോട് ഈ സ്ഥലത്തെപ്പറ്റി പറഞ്ഞപ്പോൾ അവൾ നിർബന്ധം പിടിച്ചു ഈ സ്ഥലം കാണണമെന്ന് അവളെയും കൂട്ടിയിട്ട് ഒരു ദിവസം ഇവിടെ വന്നു പിന്നീട് ഇത് ഞങ്ങളുടെ ഫേവറേറ്റ് പ്ലേസ് ആയി ഞങ്ങളുടെ മാത്രം.
ഇപ്പൊ എന്തിനാ എനിക്ക് സ്ഥലം കാണിച്ചു തന്നത്?
അത് നീ എന്റെ ഫേവറേറ്റ് പേഴ്സൺ ആയതുകൊണ്ട്.
അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരുടെ വലത്തേ കയ്യിൽ ഒന്നു മുറുകെപ്പിടിച്ചു.
അപ്പോൾ അവൾ അവളുടെ ഇടത്തെ കയ്യിലെടുത്ത് എന്റെ കൈയുടെ മുകളിൽ വച്ചു.
നിനക്ക് നീന്താൻ അറിയാമോ നന്ദു?
അറിയാം…
എനിക്കും അറിയാം പക്ഷെ വെള്ളത്തിൽ ഇറങ്ങിയാൽ അമ്മ വഴക്ക് പറയും.
അമ്മ അറിയാതെ എനിക്ക് നീന്തണം എന്ന് ഉണ്ട് പക്ഷേ എന്ത് ചെയ്യാൻ ഇവിടുന്ന് നേരെ ചെല്ലേണ്ടത് വീട്ടിലേക്കല്ലേ.
നമുക്ക് പോയാലോ നന്ദു?
7 മണി ആകാൻ ആയി അമ്മ അന്വേഷിക്കും
സത്യം പറഞ്ഞാൽ എനിക്ക് പോകാൻ തോന്നുന്നില്ല നിന്റെ കൂടെ ഇവിടെ ഇരിക്കാൻ ആണ് ഇഷ്ടം.
നീ എഴുന്നേൽക്കാൻ വൈകിട്ടല്ലേ അല്ലെങ്കിൽ നമുക്ക് കുറച്ചു നേരം കൂടി കിട്ടുമായിരുന്നു.
എന്നാൽ നാളെ നമുക്ക് കുറച്ച് നേരത്തെ വരാം നന്ദു
നി എന്നെ നേരത്തെ വിളിക്ക്.
നമുക്ക് പോയാലോ.
പോകാം കാർത്തു.
ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടന്നു.
തിരിച്ചു പോകുമ്പോഴും ഞങ്ങൾ കുറെ സംസാരിച്ചു
ഇടയിലെ അകലം കുറഞ്ഞു കുറഞ്ഞു വന്നു.
************
എൻ ജീവനെ എങ്ങാണു നീ…….
ഉച്ചഭക്ഷണത്തിനുശേഷം എന്റെ ഫോണിൽ പാട്ടു വെച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു ഞാൻ.
അപ്പോഴാണ് സുമിത്രേച്ചി മുറിയിലേക് വന്നത്.
നന്ദു….
അവരു വിളിച്ചു.
ഞാൻ കണ്ണ് തുറന്നു എണീറ്റിരുന്നു
നിനക്ക് വണ്ടിയോടിക്കാൻ അറിയാമോ?
ആ അറിയാം പക്ഷെ ലൈസൻസ് ഇല്ല്യ.
അത് സാരമില്ല ഇവിടത്തെ വണ്ടി വർക്ക്‌ഷോപ്പിൽ ഉണ്ട് കഴിഞ്ഞ ആഴ്ച കൊടുത്തതാ ഇപ്പൊ അവിടുന്ന് വിളിച്ചു ഇവിടെ വേറെ ആരുമില്ല പോയി എടുത്തു കൊണ്ടുവരാൻ വിശ്വേട്ടൻ രാത്രി എത്തുകയുള്ളൂ അവർ ആറുമണിക്ക് വർഷോപ്പ് പൂട്ടുമെന്ന് പറഞ്ഞു .
മോൻ ഒന്ന് പോയിട്ട് എടുത്തു കൊണ്ടുവരാമോ?
അത് ചേച്ചി ലൈസൻസ്?
അതു കുഴപ്പമില്ല മോനെ മെയിൻ റോഡിൽ അല്ല വർക്ക്ഷോപ്പ് ഇങ്ങോട്ട് വരുമ്പോൾ ബസ്സിറങ്ങിയില്ലേ അവിടെ തന്നെയാ
