ഒരു അവധി കാലം [Full]

“നോക്ക് ഇത് ഇവിടെ കാച്ചിയ എണ്ണയാണ് ഇത് തലേൽ പുരട്ടി തരാം അച്ഛമ്മ ആ മുടി അഴിക്ക് ”

ഞാൻ മുടി അഴിച്ചു അമ്മ അവിടെ വച്ച് ഹെയർ ഓയിൽ ഒക്കെ പുരട്ടാൻ പറഞ്ഞാൽ ഞാൻ കേൾക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എന്റെ മുടി ഒട്ടും ഭംഗി ഉള്ളതോ നീട്ടമുള്ളതോ ആയിരുന്നില്ല

“പെൺകുട്ടികൾ ആയാൽ മുട്ടറ്റം മുടി വേണം നിന്റെ ചിറ്റമാരുടെ കണ്ടില്ലേ എന്തോരം മുടിയാ അവർക്ക് മിന്നുവിനും അതെ നല്ല മുടിയാ”

സത്യം പറഞ്ഞാൽ അവരുടെ മുടി കണ്ടപ്പോ എനിക്ക് ആസൂയ തോന്നി. എനിക്കും അത്ര തന്നെ മുടി വേണമെന്ന് ആഗ്രഹിച്ചു.

“എനിക്കും കിട്ടോ അത്രേം മുടി….? ”

“പിന്നെ മോൾക്കും കിട്ടും ഈ എണ്ണ തേച്ചാൽ മതിട്ടോ ”

അച്ഛമ്മ എന്റെ മുടിയിൽ എണ്ണ തേച്ചുകൊണ്ട് ഇരുന്നു.. ഹായ് നല്ല സുഖം ഉണ്ട് മുടിയിൽ അച്ഛമ്മ കൈ ഓടിക്കുമ്പോൾ.

“ഇനി മോൾ കുളിച്ചോളൂട്ടോ ”

ഞാൻ പതുക്കെ ഓരോ പടിയും ചവിട്ടി കുളത്തിൽ ഇറങ്ങി, നീന്താൻ അറിയാമായിരുന്നു എങ്കിലും ഞാൻ നീന്തിയില്ല കുളിയൊക്കെ കഴിഞ്ഞ് ഞാനും മിന്നുവും കൂടി

വീട്ടിലേക്ക് നടന്നു. അച്ഛമ്മ നേരത്തെ പോയിട്ടുണ്ടായി. മിന്നു കൂട്ടുള്ളത് കൊണ്ട് അച്ഛമ്മ പോയത്.

“ചേച്ചിക് അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോ….? ”

“ആഹ് ഉണ്ട് അവരൊക്കെ അവിടുള്ളവരാണ് ”

“ചേച്ചി ഇങ്ങോട്ട് പോരുമ്പോ അവരോടൊക്കെ പറഞ്ഞോ… “
“ആഹ് അവരോടൊക്കെ പറഞ്ഞു…. അവരുടെ വീട്ടുകാർ ഒകെ അവിടുള്ളവർ തന്നെയാ. പക്ഷെ അവരൊക്കെ ഇവിടെ വരാറുണ്ട് ”

“ആണോ ഇവിടെയോ ”

“ഇവിടെന്നു വച്ചാൽ ആഹ് ഇവിടെ ടൂറിസ്റ്റ് ഒക്കെ വരാറില്ലേ ഓരോ സ്ഥലങ്ങൾ കാണാൻ. ആഹ് അങ്ങനൊക്കെ അവർ വരാറുണ്ട് ” “അതെയോ ശെരിയ അച്ഛൻ കുറെ നാൾക്കു മുന്നേ കോഴിക്കോട് പോയപ്പോ സായിപ്പിനേം മദാമ്മാനേം കണ്ടുന്നു പറഞ്ഞു ”

“മ്മ് അതാ അവരൊക്കെ സ്ഥിരം വരാറുള്ളത് കൊച്ചി,കോഴിക്കോട്, വയനാട്, അങ്ങനെ കുറേ സ്ഥലത് പോകാറുണ്ട്.. എനിക്കും പോകാൻ ഉണ്ട് ഇവിടെ ഒരുപാട് സ്ഥലത്ത് ”

“ശോ എനിക്ക് ക്ലാസ്സ്‌ ഉണ്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ചേച്ചിടെ കൂടെ നിൽക്കായിരുന്നു. ”

“ഏഹ് അപ്പൊ നിങ്ങൾ ഇവിടല്ലേ താമസിക്കുന്നെ…? ”

“അല്ല ഞങ്ങൾ അമ്പലത്തിന്റെ അടുത്താണ് താമസം, ആദിയൊക്കെ തറവാടിന്റെ അടുത്ത് തന്നെയാ… ”

“പക്ഷെ എനിക്ക് നിന്നോട് സംസാരിക്കുന്നത് പോലെ അവരോട്….. ശോ കഷ്ടം ആയല്ലോ ”

“ചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും ”

“ഹം ശെരി, വാ ”

ഞങ്ങൾ വീട്ടിലെക്ക് കയറി ചെന്നപ്പോഴേക്കും ചിറ്റമാർ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായി…

നല്ല വിശപ്പ് ഉണ്ടായി എനിക്ക് അത് കൊണ്ട് തന്നെ സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ഞാൻ കഴിച്ചു…. വളരെ സ്വാദ് ഉള്ള ഭക്ഷണം ആയിരുന്നു…. ചോറും സാമ്പാറും പപ്പടവും അവിയലും ഒക്കെ എന്റെ രുചി മുകുളങ്ങളെ ഉണർത്തി. പിസ്സയും ബർഗർ ഒക്കെ കഴിച്ചു മടുത്ത എനിക്ക് ഇത് ഒരുപാട് ഇഷ്ടം ആയി…..

“അമ്മ ഇവിടെ വെജിറ്റെറിയൻ ആണേ അതാ ചിക്കനും മീനും ഒന്നും ഇല്ലഞ്ഞതട്ടോ “ഗൗരി ചിറ്റ പറഞ്ഞു

“അത് സാരില്ല എനിക്ക് അങ്ങനെ എല്ലാം വേണം എന്ന് ഒന്നുമില്ല. ഞാൻ എല്ലാം കഴിക്കും ”

“മോൾക്ക് അങ്ങനെ കഴിക്കാൻ തോന്നിയാൽ ഞങ്ങൾടെ വീട്ടിലേക് പോന്നോളൂ അവിടെ ഇതൊക്കെ ഉണ്ടാകും ”

“ആഹ് ശെരി ”

അച്ഛമ്മ മീനും ഇറച്ചിയും ഒന്നും കഴിക്കില്ല. ഇവിടെ അച്ഛമ്മ മാത്രം ആണല്ലോ ഉള്ളത് അപ്പൊ പിന്നെ ആർക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത് എന്ന് ഓർത്താണ് അച്ഛമ്മ അതൊക്കെ കഴിക്കുന്നത് നിർത്തിയത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ മിന്നുവിനും അച്ചുവിനും ആദിക്കും ഒക്കെ ഞാൻ മേടിച്ച ചോക്ലേറ്റ്സ് കൊടുത്തു.കൊണ്ടുവന്ന ടോയ്‌സും,ബിസ്ക്കറ്റ്സും കൊടുത്തു…. ചിറ്റമാർക്ക്‌ കൊടുക്കാൻ വേണ്ടി അമ്മ രണ്ടു മാല തന്നു
വിട്ടിട്ടുണ്ടായി. അവർക്ക് അത് കൊടുത്തപ്പോൾ ചിറ്റമാർക്ക്‌ സന്തോഷം കൊണ്ടോ എന്തോ കണ്ണുനിറയുന്നത് കണ്ടു ഞാൻ… ഇളയച്ഛൻമാർക്ക്‌ ഓരോ വാച്ച് പിന്നെ ഒറിജിനൽ റോസാപൂവിന്റെ സ്പ്രേയും…. ചോക്ലേറ്റ് കിട്ടിയ ശേഷം ആദി എന്റെ കൂടെ തന്നെ ആയിരുന്നു….

“എനിക്ക് ഒന്നും തന്നു വിട്ടില്ലേ അവൻ ” “അച്ഛമ്മക്ക് തന്നുവിടാതെ അച്ഛൻ എന്നെ ഇങ്ങോട്ട് അയക്കോ…? ”

ഞാൻ ബാഗിൽ നിന്നും ഒരു ബോക്സ്‌ എടുത്തു എന്നിട്ട് അത് അച്ഛമ്മക്ക് കൊടുത്തു. അച്ഛമ്മ അത് തുറന്നു….. അച്ഛമ്മ അത് കണ്ട ശേഷം കരയാൻ തുടങ്ങി. സത്യത്തിൽ എനിക്കുപോലും അറിയില്ല അതിൽ എന്താണ് എന്ന്.. ഞാനും അത് നോക്കി. അതിൽ ഒരു പഴയ സാരി. പിന്നെ ഒരു സ്വർണ മോതിരം, മാല, വള….. ഇതൊക്കെ അച്ഛൻ അച്ഛമ്മടെ പിറന്നാൾ ദിവസം മേടിച്ചു വച്ചിരുന്നത് ആണ്…….

അച്ഛമ്മ അച്ഛനെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി…. കുറേ നേരം ഞാൻ ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഇരുന്നു, പതിയെ ഞാൻ അച്ഛമ്മടെ മടിയിൽ കിടന്ന് ഉറങ്ങി പോയി….

യാത്രയുടെ ക്ഷീണമോ, വയറു നിറച്ചു ഭക്ഷണം കഴിച്ച കൊണ്ടോ ഞാൻ നന്നായിട്ടു ഉറങ്ങി പോയി. ഉറങ്ങി എഴുന്നേറ്റപ്പോൾ അവിടെ അച്ഛമ്മയും സുമ ചേച്ചിയും മാത്രം ഉള്ളു. ഞാൻ എഴുനേറ്റ് പുറത്ത് വന്നപ്പോ അച്ഛമ്മ പുറത്ത് ഇരുന്ന് നാമം ചൊല്ലുകയായിരുന്നു. അച്ഛമ്മ നാമം ചൊല്ലിക്കൊണ്ട് ഇരിക്കെ എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു… അവിടെ ആയിരുന്നപ്പോൾ അമ്മ എന്നും നാമം ചൊല്ലും. ഞാനും ഇടയ്ക് അമ്മയുടെ കൂടെ പോയി നാമം ചൊല്ലാറുണ്ട്. അത് കൊണ്ട് തന്നെ നാമജപങ്ങൾ എനിക്ക് അറിയാമായിരുന്നു. അച്ഛമ്മയുടെ കൂടെ ഇരുന്ന് ഞാനും നാമം ചൊല്ലി
“നിനക്ക് ഇതൊക്കെ അറിയോ….? ”
“ആഹ് അമ്മ അവിടെ എന്നും നാമം ചൊല്ലാറുണ്ട് അച്ചമ്മേ. പറഞ്ഞിട്ട് എന്താ കാര്യം അമ്മയ്ക്ക് അവിടുത്തെ രീതികൾ ഒന്നും ഇഷ്ടല്ല.പരിഷ്കാരം ഒട്ടും ഭധിചിട്ടില്ല… ”
“അവളെ ഞാൻ മര്യാദക്ക് ഒന്ന് കണ്ടിട്ടില്ല. ഭാഗ്യം ആണ് എന്റെ മോന്റെ ഭാഗ്യം ആണ് ”
സ്വന്തം അമ്മയെ കുറിച്ച് നല്ലത് കേൾക്കാൻ ആഗ്രഹിക്കാത്ത മക്കൾ ഉണ്ടോ. അച്ഛമ്മയുടെ വാക്കുകളിൽ നിന്നും മനസിലായി അച്ഛമ്മയ്ക്ക് അമ്മയോട് ഉള്ള ദേഷ്യം ഒക്കെ മാറിയെന്നു
“അവരൊക്കെ എവിടെ അച്ഛമ്മേ…? ”
“അവരൊക്കെ പോയി മോളെ. കുട്ടികൾക്ക് നാളെ പഠിക്കാൻ പോണോലോ അത് കൊണ്ട് അവർ പോയി ”
“ശോ കഷ്ടം ആയി പോയല്ലോ ഞാൻ ഇവിടെ ഒക്കെ ചുറ്റി കറങ്ങി കാണാൻ ഒക്കെ വിചാരിച്ചതാ. ഇനിയിപ്പോ ഞാൻ എന്താ ചെയ്യാ അച്ചമ്മേ…? ”
“അതിനാണോ അപ്പൊ നീ ഇവിടെ വന്നത്… അപ്പൊ എന്റെ കൂടെ നിൽക്കാൻ അല്ലേ…? ”
“ഞാൻ അച്ഛമ്മടെ കൂടെ നിൽക്കുന്നുണ്ടല്ലോ.പിന്നെ എപ്പോളും വീട്ടിൽ തന്നെ ഇരുന്നാൽ ബോർ അടിക്കില്ലേ പിന്നെ അച്ഛൻ പറയാറുണ്ട് ഇവിടെ കണ്ടാലും കണ്ടാലും മതി വരില്ലാന്ന്… ”
“അത് ശെരിയ… നിനക്ക് പുറത്ത് പോകാൻ കൂട്ട് ഉണ്ടായാൽ പോരെ ശെരിയാക്കാം ”
“താങ്ക് യു അച്ചമ്മേ…. “”അച്ഛൻ സുഖമാണോ അവിടെ…? ”

Leave a Reply

Your email address will not be published. Required fields are marked *