ഒരു അവധി കാലം [Full]

“അച്ഛമ്മക്ക് അച്ഛനെ കാണണോ…? ”

“മരിക്കുന്നതിനു മുന്നേ അവനെ ഒന്ന് കാണണം.. ”

“അല്ല അച്ചമ്മേ ഇപ്പോ കാണണോ…? ”

“അതെങ്ങനെയാ അവൻ അവിടെയല്ലേ..? ”

“അച്ഛൻ ഇപ്പോ ഓഫീസിൽ ആയിരിക്കും. അവിടെ ഇപ്പൊ രാവിലെ ആണ് ഞാൻ വീഡിയോ കാൾ ചെയ്യാം അപ്പൊ കാണാൻ പറ്റും. മാത്രല്ല ഇവിടെ എത്തിയിട്ട് ഞാൻ അവരെ വിളിച്ചിട്ടില്ല”
“ഏഹ് രാവിലെയോ ദേവി…. അങ്ങനെ ആണോ…? ”

അകത്തു നിന്നും സുമ ചേച്ചി അത്ഭുതത്തോടെ ചോദിച്ചു കൊണ്ട് ഇറങ്ങി വന്നു

“ആഹ് ചേച്ചി ഇവിടെ രാത്രി അവിടെ പകലാണ്. ഭൂമി കറങ്ങുവല്ലേ ”

“ഉവ്വ് ഉവ്വ് നിക്കറിയാം. പണ്ട് പഠിച്ചത് ഓർമ ഉണ്ട് ”

ഇതൊന്നും ഒരു അത്ഭുതം അല്ല അവിടുത്തെയും ഇവിടുത്തെയും കാഴ്ച്ചകളും, സംസ്കാരവും എല്ലാം വ്യത്യസമാണ്. മാറാത്തതു ഒന്ന് മാത്രം എന്റെ അമ്മ. അന്നും ഇന്നും അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല. ഞാൻ അകത്തു പോയി ഫോൺ എടുത്ത് കൊണ്ട് വന്നു. വീഡിയോ കാൾ ചെയ്യാൻ തുടങ്ങി. പക്ഷെ അതിനു പറ്റുന്നില്ലായിരുന്നു.

എന്ത് പറ്റിയെന്നു മനസിലാവുന്നില്ല… ഞാൻ അച്ഛനെ കാൾ ചെയ്തു

“അച്ഛാ…. ഞാനാ അച്ഛാ ”

“ആഹ് ഞാൻ ഇപ്പൊ നിന്നെ പറ്റി വിചാരിച്ചുള്ളൂ. ”

“അച്ഛൻ ഓഫീസിൽ പോയില്ലേ ”

“ഇല്ല നീ പോയേ പിന്നെ ഇവിടെ ഒരാൾ സങ്കടത്തിലാണ്. അപ്പൊ ഞാനും കൂടി പോയാലോ. എന്തായാലും എനിക്കു ലീവ് ഉണ്ട്. ഒരു ആഴ്ച ലീവ് എടുത്തു ”

“ആഹാ ഞാൻ പോയ തക്കത്തിന് ലീവ് ഒക്കെ എടുത്ത് അടിച്ചു പൊളിക്കാൻ പോവാ രണ്ടുപേരും കൂടി കൊള്ളാട്ടോ ”

“ഒന്ന് പോടീ….. ”

“ആഹ് അച്ഛാ ഞാൻ വീഡിയോ കാൾ ചെയ്യാൻ നോക്കിയിട്ട് പറ്റണില്ല എന്താ ആവോ…? ”

“അവിടെ സിഗ്നൽ കിട്ടിലേരിക്കും. ഞാൻ അമ്മയക്ക് കൊടുക്കാം ”

“രാഖി നീ എന്തെടുക്കാ അവിടെ…? ”

“ഞാൻ അച്ചമ്മടെ കൂടെ നാമം ചൊല്ലേർന്നു അമ്മേ.. ”

“ആഹ് മിടുക്കി, നന്നായി അങ്ങനെ തന്നെ നിൽക്കുട്ടോ.അമ്മനെ കുറ്റം പറയിക്കരുത് മോൾ ”

“ഇല്ല അമ്മേ ഞാൻ ഇവിടെ നന്നായിട്ട് തന്നെ ഇരിക്കണേ…. നോക്ക് അമ്മ ഇവിടെ അച്ഛമ്മ എനിക്കു എണ്ണ ഇട്ട് കുളിപ്പിച്ചു, എന്ത് ഫ്രഷ്നെസ് ആണ് അമ്മേ ”

“അല്ലേലും ഞാൻ പറഞ്ഞാൽ നീ ചെയ്യില്ലലോ. നന്നായി അങ്ങനെ ഓരോന്ന് പഠിച്ചോ നീ “”പിന്നെ മിന്നു അമ്മു ആദി മാളു എല്ലാരും എന്ത് രസം ആണ് അമ്മേ…. ”
“നന്നായി എന്റെ കുട്ടി സന്തോഷായിട്ട് ഇരിക്കുട്ടാ ”
“ആഹ് അമ്മ ഞാൻ വയ്ക്കട്ടെ നാളെ വിളിക്കാട്ടോ ”
“ആഹ് ശെരി എന്നാൽ ”
ഞാൻ ഫോൺ കട്ട്‌ ചെയ്ത അച്ഛമ്മടെ അടുത്ത് പോയി ഇരുന്നു. അകത്തു സുമ ചേച്ചി രാത്രി ഭക്ഷണം ഉണ്ടാക്കാൻ ഉള്ള പരിപാടി ആണ്. എനിക്ക് അടുക്കളയിൽ പോയി നിൽക്കാൻ തോന്നി. സാധാരണ അടുക്കള വശതേക്ക് ഞാൻ പോകാറില്ല പക്ഷെ എന്തോ ഇവിടെ വന്നത് മുതൽ എനിക്കു ഞാൻ അറിയാതെ തന്നെ പല മാറ്റങ്ങൾ… ഞാൻ പതിയെ അകതെക്കു കയറി നാമം കഴിഞ്ഞാൽ പിന്നെ അച്ഛമ്മടെ പരിപാടി ടീവി കാണുന്നതാണ്.
“7 മണി മുതൽ ടീവി വച്ചാൽ എല്ലാ സീരിയലും കഴിയാതെ അമ്മ എണീക്കില്ല” സുമ ചേച്ചി അച്ഛമ്മയെ കളിയാക്കി കൊണ്ട് പറഞ്ഞു
“ഇത് എന്താ ഉണ്ടാക്കുന്നെ ”
“അച്ചിങ്ങ തോരൻ. ഉച്ചയ്ക്ക് ഉണ്ടാക്കിയ പുളിശ്ശേരി ഇരിപ്പുണ്ട്. ഇത് കഴിഞ്ഞു പപ്പടം കൂടി കാച്ചിയാൽ ഉഷാറാവും ”
സുമ ചേച്ചി പണ്ട് മുതൽ ഇവിടെ ഉള്ളതാണ്. ഇരു നിറം ഒട്ടും വണ്ണമില്ല.പുക പറ്റി മുഖം മുഴുവൻ വാടി ഇരിക്കുന്നു. എന്റെ അമ്മയുടെ പ്രായം കാണും ഇളയച്ഛന്മാർ ഇവിടുന്ന് മാറിയപ്പോ സുമ ചേച്ചിയും അച്ഛമ്മയും മാത്രം ആയി ഇവിടെ. ആൾ കാണുന്ന പോലെ ഒന്നുമല്ലട്ടോ നല്ല പാചകകാരിയാണ്. ആ സ്വാദ് ഇന്ന് ഉച്ചയ്ക്ക് ഞാൻ അറിഞ്ഞതുമാണ്.
“ഞാൻ അവിടെ അടുക്കളയിൽ ഒന്നും കേറില്ല. ഞാൻ എങ്ങാനും കേറിയാൽ അമ്മയ്ക്ക് അന്ന് ഇരട്ടി പണി ആയിരിക്കും. അത് കൊണ്ട് അമ്മ എന്നെ ആ വശത്തു അടുപ്പിക്കില്ല ”
“പെൺകുട്ടികൾ ആയാൽ പാചകം ഒക്കെ അറിഞ്ഞിരിക്കണം. മറ്റൊരു വീട്ടിലേക് കേറി ചെല്ലാൻ ഉള്ളതല്ലേ ”
ഓഹ് ഈ വാചകം അമ്മടെ സ്ഥിരം ഉള്ള ഡയലോഗ് ആണ്. ഈ പ്രായത്തിൽ ഉള്ള എല്ലാർക്കും പെൺകുട്ടികളെ കാണുമ്പോൾ ഇത് മാത്രേ പറയാൻ ഉള്ളോ ആവോ….?
“എനിക്ക് സുമ ചേച്ചി പാചകം പഠിപ്പിച്ചു തരോ..?
“അതിനു എന്താ സന്തോഷം ഉള്ളു. രാഖി മോൾക്ക് പാചകം പഠിപ്പിച്ചു കൊടുത്ത് എന്ന് എനിക്ക് പറയാലോ ”
സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് പറഞ്ഞു
ഭക്ഷണം കഴിച്ചിട്ട് ഞാൻ ഉറങ്ങാൻ പോയി. എനിക്ക് ഒട്ടും ഉറക്കം വരുന്നുണ്ടായില്ലാ. ഞാൻ എഴുനേറ്റു… അലമാരയിൽ നിന്നും അച്ഛന്റെ പഴയ പുസ്തകങ്ങൾ എടുത്തു. ഇംഗ്ലീഷും മലയാളവും ഒക്കെ ഉണ്ട്… അതിനിടയിൽ ഒരു ഡയറി കിട്ടി…. ആദ്യത്തെ പേജിൽ അച്ഛന്റെ പേരും വില്സവവും കൂടെ ഒരു കൊച്ചു റോസാപൂവിന്റെ ചിത്രവും…. അകത്തുള്ള പേജിൽ എല്ലാം അന്നന്നത്തെ കാര്യങ്ങൾ…. ഞാൻ ഓരോന്നായി വായിച്ചു കൊണ്ടിരുന്നു അതിൽ ഉള്ള എല്ലാ താളുകളിലും ആവർത്തിച്ച് വരുന്ന ഒരേ ഒരു പേര് ജയശ്രീ… ജയശ്രീ.അവരുടെ ഓരോ പ്രണയനിമിഷങ്ങൾ അച്ഛൻ കുറിച്ച് വച്ചിരിക്കുന്നു. ബുക്കിന്റെ ഇടയിൽ നിന്നും ഒരു മങ്ങിയ ഫോട്ടോ കിട്ടി. സുന്ദരി ആയ ഒരു പെൺകുട്ടി. രണ്ടു വശവും മുടി പിന്നിയിട്ട്, നെറ്റിയിൽ ഒരു ചെറിയ വട്ട പൊട്ടും നെറ്റിയിൽ ചന്ദനവും തൊട്ട്,ചിരിച്ചിരിക്കുന്നു… മറ്റാരാവാൻ എന്റെ അമ്മ തന്നെ. അമ്മയുടെ പഴയ ഒരു ഫോട്ടോ ആണ് അത്. അച്ഛന് പണ്ട് കൊടുത്തതാവും…

ഞാൻ ഫോട്ടോ കൈയിൽ എടുത്തു തിരിച്ചും മറിച്ചും നോക്കി അതിന്റെ പിന്നിൽ എന്തോ എഴുതിയിരിക്കുന്നു. “എന്റെ പ്രിയപ്പെട്ട രവിയേട്ടന് ”

“എന്റെ അമ്മേ വല്ലാത്തൊരു റൊമാൻസ് തന്നെ ”

ഞാൻ ഓരോ പുസ്തകങ്ങൾ നോക്കി കൊണ്ടിരുന്നു. പുറത്ത് നല്ല തണുപ്പുണ്ട്. അകലെ വയലിൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു.. മാവിന്റെ ഇടയിലൂടെ നക്ഷത്രങ്ങൾക് നടുവിൽ രാത്രിയിലെ വെളിച്ചത്തിനു വേണ്ടി ചന്ദ്രൻ തിളങ്ങി നിൽക്കുന്നു. പതിയെ ഞാൻ പുതച്ചു മൂടി കിടക്കാൻ തുടങ്ങി…. ശെരിക്കും എനിക്ക് ഈ മുറി ഒത്തിരി ഇഷ്ടമായി.നാളെ രാവിലെ തനിയെ എഴുന്നേൽക്കണം അച്ഛമ്മയ്ക് മുകളിലേക്കൊന്നും കയറാൻ പറ്റില്ല. കാലിനു വയ്യാണ്ട് ഇരിക്കുന്നതല്ലേ. പിന്നെ സുമ ചേച്ചിക്ക് അടുക്കളയിൽ ജോലി ഉണ്ടാകുമല്ലോ.അതെ അലാറം വയ്ക്കാം. ഞാൻ ഫോൺ എടുത്ത് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.

***************************
രാവിലെ ഞാൻ എഴുന്നേറ്റത് എന്റെ ഫോൺ കാൾ കെട്ടിട്ടാണ്. ഞാൻ ഉറക്കം എഴുന്നേറ്റു മൊബൈൽ നോക്കിയപ്പോൾ വിളിക്കുന്നത് അമ്മയാണ്.

“ഹലോ അമ്മ. ഗുഡ് മോർണിംഗ് ”

“ഗുഡ് മോർണിംഗ് മോളെ… നീ എണീറ്റോ..? ”

“ഇല്ല അമ്മ. ഞാൻ എണീക്കാൻ അലാറം ഒക്കെ വച്ചിട്ടുണ്ടായി. പക്ഷെ അതിനു മുൻപേ അമ്മ വിളിച്ചു ”

Leave a Reply

Your email address will not be published. Required fields are marked *