കുട്ടികൾക്ക് വേണ്ട പലഹാരം വാങ്ങി കൊടുത്തും കഴിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങി കൊടുത്തും അധികം മിണ്ടാതെ നിന്നു.
ഒന്ന് രണ്ടു മാസം ചിലവിനുള്ള കാശ്കൊടുത്തു . എനിക്കും പണിയില്ലാതെ വന്നപ്പോൾ അവളെ കാണാൻ പോകും പക്ഷെ ഒന്നും മേടിക്കാൻ സാധിച്ചിരുന്നില്ല.
അവരുടെ കയ്യിൽ ഉണ്ടായതു എല്ലാം ചിലവാക്കി വാടക കൊടുത്തും 6മാസം പിന്നിട്ടു.
ഓർക്കാൻ ഇഷ്ടപെടാത്ത സംഭവങ്ങൾ ഇപ്പോ മനസ്സിൽ നിന്നു മായ്ച്ചു കളയുവാണ് ഞങ്ങൾ എന്നാലും ഓർമ്മകൾ എന്നും മനസിലുണ്ടാവൂലോ.
അങ്ങനെ ഞൻ അവളെ കാണാൻ ആയി ഒരു ദിവസം വൈകിട്ട് ചെല്ലുമ്പോൾ എന്തോ ഒച്ച എടുക്കുന്ന ശബ്ദം ആണ് വീട്ടിലേക്കു കേറുമ്പോൾ പരിചയം ഉള്ള ആളുടേത് പോലെ.
വീട്ടിലേക്കു കേറി ചെല്ലുമ്പോൾ വീട്ടുടമ ചാക്കോ ചേട്ടന്റെ വക ചീത്തവിളി രണ്ടു മാസത്തെ വാടക ഇനിയും കൊടുക്കാൻ ഉണ്ട് കൂടാതെ പലപ്പോഴായി വാങ്ങിച്ച കടവും.
അങ്ങനെ അവൾ കുഞ്ഞിനേം എടുത്തു കസേരയിൽ ഇരുന്നു കരയുയുന്നത് കണ്ടിട്ട് ഞൻ കുറച്ചു ദേഷ്യത്തിൽ അയാളോട് കയർത്തു.
അവളുടെ സ്ഥിതി എങ്കിലും മനസിലാക്കികൂടെ എന്ന് ചോദിച്ചു ഞൻ.
എന്നാൽ നീ താടാ പണം എന്നായി അയാൾ.
അവളെ വെച്ചോണ്ടിരിക്കുന്നവൻ ആണേൽ വെച്ചോ എനിക്കെന്റെ പണം വേണം എന്നായി.
ആ പറച്ചിൽ കെട്ട് സഹിക്കാം വയ്യാതെ അയാളുടെ കരണം നോക്കി പൊട്ടിച്ച ശേഷം ഞൻ അവളെ നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണും ആയി അവൾ എന്നെയും.
ചാക്കോ,: ഇപ്പോ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്നു
ബഹളം കൂട്ടി അയാൾ. ഞങ്ങൾ ഇറങ്ങുവാ എന്ന് അയാളുടെ മുഖത്തു നോക്കി പറഞ്ഞു.
ഞാൻ മൂത്ത മോനെയും കയ്യിൽ പിടിച്ച് അവളുടെ കയ്യിലും പിടി ച്ചു പുറത്തേക്കിറങ്ങി. സാധനങ്ങൾ ഇപ്പോ മാറ്റി കൊള്ളാം എന്ന് പറഞ്ഞു
റോഡിൽ നിന്നു ഞൻ ഒരു ഓട്ടോക്ക് കൈ കാണിച്ചു
ഓട്ടോ ഇടക്കൊക്കെ മദ്യപിക്കുന്ന സമയം വിളിക്കാറുള്ള പരിചയക്കാരന്റെ ആയിരുന്നു.
അയാൾ ഞങ്ങളെ എന്റെ വീട്ടിലേക്കു എത്തിച്ചു.
ഓട്ടോ കൂലി കൊടുക്കാൻ ക്യാഷ് ഇല്ലാത്തോണ്ട് പിന്നെ കാണാം എന്ന് പറഞ്ഞു മടക്കി അയച്ചു.
അടുത്തുള്ള വർക്ഷോപ്പിലെ ആളുടെ ഒരു പിക്ക് അപ്പ് വിളിച്ചു സാധനങ്ങൾ മാറ്റി അതിനും കടം പറഞ്ഞു.
അവർക്കു ആകെ ഒരു കട്ടിലും ബെഡും പായയും രണ്ടു ബാഗ് തുണി പിന്നെ പാത്രങ്ങൾ ഇതൊക്കെ ആണ്.
അവൻ ഓടിച്ച വണ്ടി മറ്റൊരാളുടെ ആയിരുന്നു അത് കൊണ്ട് പോയിരുന്നു.
അങ്ങനെ എന്റെ വീട്ടിലായി അവളും മക്കളും
എന്റെ വീട്ടിൽ മുറിക്കു കതക് ഇല്ലായിരുന്നു.
അവളുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന കട്ടിൽ മുറിയിൽ ആയി ഇട്ടു. കുഞ്ഞിന് കിടക്കാൻ ഒരു തൊട്ടിലും ഉണ്ടാക്കി നൽകി.
അവർക്ക് കഴിക്കാനുള്ള ആഹാരം വീട്ടിൽ ഉണ്ടാക്കി രാത്രിയിൽ. കുഞ്ഞിന് പാൽ കൊടുത്തു അവൾ മേൽ കഴുകി കിടന്നു മോന്റെ കൂടെ കട്ടിലിൽ.
ഞൻ അടുത്ത മുറിയിൽ ആയി കിടന്നു അവിടെ സൈഡിലേക്ക് ഒതുക്കിയാണ് ആഹാരം ഉണ്ടാക്കുന്നത് തീ കത്തിക്കാനുള്ളത് പുറത്തും പാത്രങ്ങളും മറ്റും മുറിയിലും ഹാളിൽ ആയി വച്ചിരിക്കുന്നു.
ഹാളിൽ പാ വിരിച്ചു ഞൻ കിടന്നു.
അപ്പോഴും അവളുടെ അവസ്ഥ ആണ് നാളെ ആളുകൾ എന്തൊക്കെ പറയും എന്ന് കരുതി അതിലൊന്നും തനിക് പ്രിശ്നം ഇല്ലെന്നു മനസ്സിൽ ഉറപ്പിച്ചു.
