ഒരു ഗള്‍ഫ് യാത്ര 2

ഞാൻ നിമ്മിയോട്‌ പറഞ്ഞു ആദ്യതെ ടൈം 10-50 ആയിരുന്നു. ഇനി ഇപ്പോ ഏർളി മോർണിംഗിനാ നമ്മുടെ ഫ്ലൈറ്റ്‌ പുറപ്പെടുന്നത്‌ നിമ്മിയുടെ മുഖത്ത്‌ സന്തോഷത്തിന് അതിരില്ലായിരുന്നു അവളുടെ മുഖത്ത്‌ പ്രകാശം പരന്നു തുള്ളിച്ചാടണമെന്ന് അവൾക്ക്‌ തോന്നി എന്നാ നിമ്മി നീപറഞ്ഞപോലെ നമുക്കൊന്ന് പുറത്ത്‌ പോയാലൊ? നിമ്മി. എന്നാ ആദ്യം എനിക്ക്‌ എന്റെ വീട്ടുകാരെയും ഹസ്ബന്റിനെയും വിളിച്ച്‌ ടൈം ചെയ്ഞ്ചായ വിവരം അറിയിക്കണം ഞാൻ:. എന്നാൽ ഹസ്ബന്റിനേയും വിട്ടിലേകുമെല്ലാംഫോൺ വിളിക്കണമെങ്കിൽ നമുക്ക്‌ പുറത്ത്‌ ടെലഫോൺ ബൂത്തിൽനിന്നും ചെയ്യാം എന്നാൽ സമയം കളയണ്ട നമുക്ക്‌ വേഗം പോവാം വാ ഞങ്ങൾ എയർപ്പോർട്ടിൽ നിന്നും ഇറങി നേരെ ഒരു ടാക്സി പിടിക്കാൻ വേണ്ടി ചെന്നു ഞാൻ നിമ്മിയോട്‌ ചോദിച്ചു എവിടെ പോവും എന്ന് ആ എനിക്കറിയില്ല അവൾ കൈ മലർത്തി ഇക്കാക്ക്‌ ഇവിടെ എവിടെയെങ്കിലും വല്ല സ്ഥലവും പരിചയമുണ്ടൊ?

ഞാൻ : എവെടെ ഞാൻ ആദ്യായിട്ടാ മുംബൈയിൽ നമുക്ക്‌ ബീചിൽ പോയലൊ ? ജുഹുബീച്ചിനടുത്ത്‌ എന്റൊപ്പം ജോലിചെയ്യുന്ന പാലക്കാട്ടുകാരൻ അസ് ലമിന്റെ ജേഷ്ടന് ഇവീടെ ചെറിയ ഒരു ഹോട്ടൽ ഉണ്ടെന്ന് അവൻ ഇടക്കിടക്ക്‌ പറയാറുണ്ട്‌ അതും ഒന്ന് നോകാം നമുക്ക്‌ ! ഞങ്ങൾ ടാക്സിക്കാരന്റടുത്ത്‌ ചെന്ന്. ഹംകൊ ജുഹുബീച്ച്‌ ജാനാ കേലിയെ ആപ്‌ കിത്ത്നാ പൈസാ ലേയ്‌ഗാ ഉദർ ചോട്നേകാ. {ഞങൾക്ക്‌ ജുഹുബീച്‌ വരെ ഒന്ന് പൊവണം എത്ര പൈസയാവും അവിടെ കൊണ്ട്‌ വിടാൻ}. ഡ്രൈവർ: സിർഫ്‌ ഉദർ ചോട്നേ കേലിയെ ചേസൊ റുപ്പീസ്‌ സർ 600 റൂപ ഞാൻ: തോഡാ കംമ്ത്തി കരൊ സാബ്‌ ചലൊ ടീക്കെ. സാഡെ പാഞ്ച്‌സെ ദേതൊയാർ! 550രൂപക്ക്‌. ‌കൊണ്ടുവിടാം എന്ന് പറഞ്ഞു ഞങ്ങളുടെ ലഗേജ്‌ എല്ലാം കാറിൽ കയറ്റി എന്നിട്ട്‌ ഞാൻ പറഞ്ഞു ഓകെ എന്ന പോവാം ഞങ്ങൾ ജൂഹു ബിച്ചിന്റെ അടുത്ത്‌ എത്താറായി ഞാൻ. ടാക്സികാരനോട്‌ ഈ പരിസരത്ത്‌ നല്ല ലൊഡ്ജ്‌ വല്ലതും കിട്ടുമൊ എന്ന് അന്വോഷിച്ചു ഞങ്ങളുടെ പെട്ടിയും ഭാഗുമൊക്കെ സെയ്ഫായി വെക്കണം അതിനാണ് ലോഡ്ജ്‌ അന്വോഷിച്ചത്‌ ആ ടാക്സിക്കാരൻ ഒരു മറുനാടൻ മലയാളി ആയിരുന്നെന്ന് ഞങ്ങൾ അപ്പഴാണ് അറിയുന്നത്‌‌ വർഷങ്ങൾക്ക്‌ മുൻപ്‌ കാസർക്കോട്‌ നിന്നും കുടിയേറിപ്പാർത്തതാണ് ആ ടാക്സിക്കാരൻ മലയാളം നന്നായി അറിയാം അയാൾ നമ്മുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങി ഇവിടെ ഒരു ദ്വാരക ഹോട്ടൽ & ടൂറിസ്റ്റ്‌ ഹോം ഉണ്ട്‌ തരക്കടില്ലാ ഇടത്തരം വി ഐപി. ഹോട്ടൽ ആണ് അവിടെ പോവണൊ ?
ഈ ഹോട്ടലും ടൂറിസ്റ്റ്‌ ഹോമും ഒരു മംഗലാപുരം മലയാളിയുടേത്‌ ആണ് കേരള ഫുഡും അവിടെ കിട്ടും ഞാൻ: എന്നാൽ നിങ്ങൾ അങ്ങോട്ട്‌ വിടു പോയി നോകാം ഇതിനിടെ കാറിന്റെ ബാക് സീറ്റിൽ ഇരിക്കുന്ന നിമ്മി എന്നെ ഒന്ന് തോണ്ടി അതേയ്‌ ടെലഫോൺ ബൂത്ത്‌ കാണുകയാണെങ്കിൽ അങ്ങേരൊടൊന്ന് പറയണം അവൾ എന്റെ ചെവിയിൽ അടക്കം പറഞ്ഞു. ഇത്‌ കേട്ടിട്ട്‌ ഡ്രൈവർ. എന്താ. ടെലഫോൺ ബൂത്ത്‌ കാണുകയാണെങ്കിൽ ഒന്ന് അവിടെ നിറുത്തിതരണം. അതിന്ന് ഞാൻ പറഞ്ഞ ഈ ഹോട്ടലിന്റെ തൊട്ടടുത്ത്‌ തന്നെയുണ്ട്‌ ബൂത്ത്‌ ഒഹ്‌ എന്നാൽ സൗകര്യമായി കാർ ഹോട്ടലിന്റെ മുന്നിൽ ചെന്ന് നിന്നു മൂന്ന് നിലയുള്ള ഒരു കൊച്ചു സുന്ദരമായ ടൂറിസ്റ്റ്‌ ഹോം എയർപ്പോർട്ടിൽ നിന്നും കഷ്ടിച്ച്‌ അരമണിക്കൂർ ഉള്ള യാത്ര മുക്കാൽ മണിക്കൂറായി ഞാൻ ഒരു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യണം എന്ന് ടാക്സിക്കാരനോട്‌ പറഞ്ഞ്‌ നേരെ ടൂറിസ്റ്റ്‌ ഹോം റിസപ്ഷനിലേക്ക്‌ ചെന്നും അവിടെ റിസപ്ഷനിസ്റ്റായിട്ട്‌ ഒരു തമിഴ്‌ സംസാരിക്കുന്ന നല്ല സുന്ദരിയായ ഒരു പെണ്ണും ഒരു മലയാളിപയ്യനും ഉണ്ടായിരുന്നു ഞാൻ അവരോട്‌ റൂമിനെ പറ്റി അന്വോഷിച്ചും സിംഗ്‌ൾ റൂം ഒൺഡേ A/c 2,000 With ouT A/c -1,200 Sir എത്ര ദിവസത്തിന്ന് വേണം ഞാൻ : ഒരു ദിവസത്തേക്ക്‌ മാത്രം മതി ആ A/c single Room തന്നോളു ഞങ്ങൾക്ക്‌ രാവിലത്തെ ഫ്ലൈറ്റിന്ന് പോവാനുള്ളതാണ് ഏർളി മോണിംഗിന് വെക്കേറ്റ്‌ ചെയ്യും ഓകെ സർ 3,000 അഡ്വാൻസ്‌ വേണം വെക്കേറ്റ്‌ ചെയ്യുംബോൾ ബാലൻസ്‌ ആയിരം തിരികെ വാങ്ങിക്കൊളൂ ഓക്കെ ഞാൻ ക്യാഷ്‌ കൊടുത്ത്‌ രജിസ്റ്ററിൽ പേർ വിഷ്ണുഎന്ന് കൊടുത്ത്‌ റൂം ബോയിയെ വിളിച്ച്‌ അവന്ന് ഒരു 50 രൂപയും കൊടുത്ത്‌ അവനുമായി കാറിന്റെ അടുക്കലേക്‌ പോയി ടാക്സിക്കാരന് അയാൾ പറഞ്ഞ വാടക തന്നെ കൊടുത്തു 600 രൂപ അയാൾ ക്ക്‌ വല്യ സന്തോഷമായെന്ന് തൊന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *