അത് കേട്ട് ഞാൻ ചെറിയച്ഛനെ ഒന്ന് നോക്കി
ചെറിയച്ഛൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച് ഉള്ളിലേക് കയറിക്കോളാൻ പറഞ്ഞു .
ഞാൻ കയറിയപ്പോൾ തന്നെ ചെറിയച്ഛനും വന്നു
“ ഡാ അച്ഛൻ എന്നോടുള്ള ദേഷ്യത്തിന്ടെ പുറത്ത് ഓർക്കാതെ പറഞ്ഞതാണ് , ഇപ്പൊ എന്തെങ്കിലും ചോദിച്ച ആ വാക്ക് മാറ്റും , നിനക്ക് ബൈക് വേണോ “
“ വേണോന്നോ … കിട്ടിയ തകർക്കും ഞാൻ “
“ ആ … എങ്കിൽ നാളെ തന്നെ പോയി നോക്കാം , അച്ഛൻ ഇങ്ങനൊരു ഡയലോഗ് അടിച്ചതുകൊണ്ട് പുള്ളിയെകൊണ്ട് തന്നെ ഞാൻ പൈസ കൊടുപ്പിച്ചോളാം , ഒക്കെ “
“ഓകെ”
ഞങ്ങൾ രണ്ടും കൈക്കടിച്ചു ചിരിച്ചുകൊണ്ട് മുറികളിലേക്ക് കയറി “
“ പോകാം “
“എങ്ങോട്ട് “
“കുളിക്കുന്നില്ലേ “
“കുളിക്കണോ…. “
“അയ്യേ … നാറുന്നു ശവം “
“ ശവം നിന്റെ തന്ത”
“ ദേ .. അച്ഛന് പറഞ്ഞാലുണ്ടല്ലോ “
“ എന്റെ അമ്മായി അപ്പനെ ഞാൻ എനിക്ക് തോന്നിയത് പറയും “
“ അയ്യട അങ്ങനെയിപ്പോ പറയണ്ട “
“നീ പോടി “
“ ദേ .. വരുന്നുണ്ടേൽ വാ , ഞാനിപ്പോ പോകും”
“ ഓ പിന്നെ “
അതും പറഞ്ഞവർ കുളത്തിലേക്ക് നടന്നു
“ അമ്മു … നാളെ മിക്കവാറും എനിക്കൊരു ബൈക്ക് കിട്ടും … “
“ ഓ ഞാനറിഞ്ഞു .. “
“ ഏ .. നീ എങ്ങനറിഞ്ഞു”
“ മോനെങ്ങനെയാ അറിഞ്ഞത് “
“ അത് ഞാനും ചെറിയച്ഛനും തമ്മിലുള്ള ഒരു അഡ്ജസ്റ്മെന്റ് “
“ എന്തോന്ന് അഡ്ജസ്റ്മെന്റ് “
“ ഇന്ന് വൈകി വന്നതിന് അച്ഛച്ഛൻ ചെറിയച്ഛനോട് വഴക്കു കൂടിയപ്പോൾ അച്ഛച്ഛൻ ദേഷ്യത്തിൽ പറഞ്ഞു എനിക്കൊരു ബൈക്ക് വാങ്ങികൊടുത്തേക്ക് എന്ന്”
അത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു
“ നീ എന്താടി ചിരിക്കുന്നെ “
“ ഇന്ന് ഉച്ചയ്ക് മുത്തശ്ശിയുടെ സ്‌പെഷ്യൽ ശുപാർശയിൽ മുത്തശ്ശൻ ബൈക്ക് വാങ്ങിക്കാം എന്ന് തീരുമാനിച്ചതാണ് അല്ലാതെ ദേഷ്യത്തിന്റെപുറത്ത് പറഞ്ഞതല്ല “
“ അമ്പട അച്ഛച്ചേ…. പാവം ഞാനും ചെറിയച്ഛനും ചമ്മി “
“ അയ്യോ .. പാവങ്ങൾ “
“ ഹാ എന്തായാലും എനിക്ക് ബൈക് കിട്ടുമല്ലോ, എനിക്കത് മതി . എന്നിട്ട് ഞാൻ ഒറ്റയ്ക്ക് കറങ്ങാൻ പോകും “
“ അപ്പൊ ഞാനോ ….”
“ നിന്നെ ആർക്ക് വേണം “
“ ആഹാ … വരുട്ടാ .. നീ എന്റെ അടുത്ത് വരും “
അതും പറഞ്ഞവൾ മുഖം വീർപ്പിച്ചു
അവൻ വേകം കുളത്തിലേക്ക് ചാടി നീന്തി കുളിച്ചു കയറി
“ അമ്മു …..”
അവൾ മുഖം വീർപ്പിച്ചിരുന്നു
“ദേ .. മിണ്ടിയില്ലേൽ ഞാൻ വെള്ളത്തിലെടുത്തിടൂട്ടോ “
“ എന്താ…. “
“ ഹാ അങ്ങനെ വഴിക്ക് വാ “
“ കൊ …”
“ഒന്ന് തല തോർത്തി തന്നെടി”
“ തോർത്ത് പിഴിഞ്ഞുതാ “
“ ഉം… ദാ “
“ ഇവിടെ ഇരിക്ക് “
“ പതുക്കെ …… അമ്മു എനിക്കിന്ന് നിന്ടെ മടിയിൽ കിടക്കണം “
“ അയ്യോ … നടക്കില്ല “
“ പിന്നെ … ഇത്രേം കാലം നിന്റെ അനുവാദം വാങ്ങിച്ചിട്ടല്ലേ “
“ അപ്പുവേട്ടാ അത് പോലല്ല “
“ എന്തോന്നാ … “
“ എനിക് ആയി “
“ എന്നത് “
“ പോ അവിടന്ന് “
“ എന്നതാന്ന് പറ പെണ്ണേ “
“ മാസ മുറ “
“ മാസമുറയോ അതെന്തോന്ന്”
“ ദേ .. ഒറ്റകുത്ത് വച്ച് തരുട്ടോ ഞാൻ “
“ എടി കാര്യം എന്താന്ന് തെളിച്ചു പറ . അല്ലാണ്ട് “
“ പീരിയഡ്സ് എന്ന് പറഞ്ഞ അറിയുമോ “
“ ആ അത് മറ്റേ 7 ദിവസം അല്ലെ “
“ ആ അത് തന്നെ … അതായി എനിക്ക് “
അപ്പു ഒന്ന് അവളെനോക്കി ചിരിച്ചു
“ കൊള്ളാലോ “
“ ചിരിക്കുന്നോ .. ബാക്കി ഉള്ളവനിവിടെ വയറു പുറവും വേദനിച്ചിട്ട് വയ്യ”
“അയ്യോ അതെന്താ ..”
“ആ ഇത് വരുമ്പോ അങ്ങനാ “
“ അപ്പൊ എന്ത് ചെയ്യും “
“ സഹിക്കും അല്ലാതെ എന്ത് ചെയ്യും “
“എല്ലപ്പോഴും വേദനിക്കുമോ “
“ ആ ബ്ലീഡിങ് ഉണ്ടാകുമ്പോ ആദ്യം “
“ ഇപ്പോ ഉണ്ടോ നിനക്ക് “
“ ഇപ്പൊ കുഴപ്പമില്ല ചെറുതായിട് “
“ അപ്പൊ ബ്ലഡ് വരുമ്പോ എന്ത് ചെയ്യും “
“ എന്തൊന്നൊക്കെയാ ചോദിക്കുന്നെ വൃത്തികെട്ടവൻ “
“ ഡി ഞാൻ ഇതൊക്കെയൊന്ന് അറിയട്ടെടി “
“ ഇപ്പൊ അറിയണ്ട വന്നേ വീട്ടിലേക്ക് പോകാം “
അവളോട് വല്ലാത്തൊരു സഹതാപം അവന് തോന്നി
വീട്ടിൽ എത്തി ഭക്ഷണവും കഴിച്ച് അവൻ മുറിയിലേക്ക് കയറി
കുറച്ചു കഴിഞ്ഞപ്പോൾ അമ്മുവും വന്നു
“ നീ കഴിച്ചോ അമ്മു “
“ ഇല്ല “
“ എന്തേ …”
“ വിശപ്പില്ല “
“ അതെന്നാ … നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ഭക്ഷണം കഴിക്കാതെ ഇരിക്കരുത് ഒരിക്കലും എന്ന് എന്നീറ്റേ “
