സ്ഥിരം എടുക്കുന്നത് കൊണ്ട് അവര് തന്നെയാണ് കേറി എടുത്ത് മുരിക്കുന്നതൊക്കെ , ബ്ലൗസിനുള്ള ലൈനിങ് തുണിയാണ് എടുക്കുന്നത്.
എടുത്ത് കഴിഞ്ഞപ്പോൾ ശ്രീജ ചേച്ചിയും അവരും കൂടി എന്ടെ അടുത്തേക്ക് വന്നു ഞാൻ അപ്പോൾ അവരെ നോക്കാതെ ക്യാഷ് വാങ്ങുകയായിരുന്നു
“ ഹരീ ആ രജിസ്റ്റർ ഒന്ന് തരുമോ”
ഞാൻ അവരെ നോക്കാതെ രജിസ്റ്റർ എടുത്ത് മുകളിലേക്ക് നീട്ടി , ചേച്ചി അത് വാങ്ങി ഐറ്റം , അളവ് പൈസ എഴുതുകയായിരുന്നു അപ്പോഴേക്കും എന്റെ അടുത്തുണ്ടായ കസ്റ്റമർ ബാലൻസ് വാങ്ങി പോയി
അപ്പോൾ ഞാൻ ജയയെ മുഖം ഉയർത്തി നോക്കി. ശ്രീജ ചേച്ചിക് എടുത്ത സാധനങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു , എന്റെ നോട്ടം കണ്ടത് പോലെ അവരും എന്നെ ഒന്ന് നോക്കി എന്നിട്ട് ഞങ്ങൾ രണ്ടും ഒന്നു ചിരിച്ചു
കണക്ക് എഴുതി പോകാൻ നേരവും അവര് ഒന്ന് ചിരിച്ചു . ആവശ്യത്തിനു സാധനം എടുത്തിട്ട് മാസാവസാനം പൈസ കണക്കാക്കലാണ് പതിവ്
പിന്നെയും ഞാൻ അവിടെ ഓരോന്നും നോക്കിയും തൊണ്ടിയും ഇരുന്നപ്പോൾ ആണ് ,അമ്പിളി എന്റെ അടുത്തുള്ള ഷർട്ടും പാന്റും തുണിയുടെ സെക്ഷനിൽ വന്ന് നിന്നത് .
തിരക്ക് കുറഞ്ഞപ്പോൾ ഞങ്ങൾ ഓരോന്നും സംസാരിച്ചു തുടങ്ങി
വളരെയധികം പ്രാരാബ്ദം ഉള്ള കുടുംബമാണ് അമ്പിളിയുടേത്
“ തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് “
“ വീട്ടിൽ ‘അമ്മ ചേച്ചി , അനിയത്തി , അനിയൻ “
“ അച്ഛൻ ..”
“ അച്ഛൻ മരിച്ചു പോയി .. “
“ഓ … ‘അമ്മ പണിക്ക് പോകുന്നുണ്ടോ “
“ ആ … ‘അമ്മ പണിക്ക് പോകാറുണ്ട് പിന്നെ അത്യാവശ്യം പുല്ലും കേട്ട് അരിഞ്ഞുണ്ടാക്കി വിൽക്കും “
“ ഓ … ചേച്ചി”
“ ചേച്ചിനെ കെട്ടിച്ചുവിട്ടതാ .. പക്ഷെ അമ്മായിയമ്മ ഉപദ്രവിക്കാൻ തുടങ്ങി സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് അവസാനം അവൾ വീട്ടിൽ വന്നു നിന്നു”
“ അയ്യോ … “ ചേച്ചീടെ ഭർത്താവിന് എന്താ പണി , അയൽക്ക് വേറെ വീട് വച്ച് പൊക്കൂടെ “
“ അയാള് ബസ്സിന്റെ ഡ്രൈവർ ആണ് . അയാള് അമ്മയുടെ മോനാ . തള്ള പറയുന്നതിന്റെ അപ്പുറം നിൽക്കില്ല പക്ഷെ തള്ള അറിയാതെ വീട്ടിൽ വരും ഇടയ്ക്ക് ചിലപ്പോഴൊക്കെ ഒരു ദിവസം നിൽക്കും എന്നിട്ട് കാര്യം സാധിച്ചു പോകും , വീണ്ടും കാര്യം കാണാൻ നേരത്ത് കേറി വരും “
അല്പം പല്ല് കടിച്ചിട്ടാണ് അവളത് പറഞ്ഞത്
“ അയാൾ ചിലവിനൊന്നും തരില്ലേ”
“ കുറച്ചെന്തെലും കൊടുക്കും ആദ്യം ഒക്കെ , അത് ഞങ്ങൾക്കും ഒരു ചെറിയ ആശ്വാസമായി ,പിന്നെ കേറി ഇറങ്ങൽ കൂടിയപ്പോ വീട്ടിലെ അംഗസംഖ്യ ഒന്ന് വർധിച്ചു . അതിപിന്നെ അവൾക്കും കൊച്ചിനും ആയി പിന്നെ പിന്നെ അതും തികയാതെ ആയി ചിലവ് ഉണ്ടാക്കും എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല”
“ നിങ്ങൾ ഒന്നും പറയാറില്ലേ “
“ അവളൊരു പൊട്ടിയ ഒന്നും പറഞ്ഞിട്ട് കാര്യമില്ല അയാൾ പറയുന്നതാ വേദവാക്യം . പിന്നെ പിന്നെ ഞങ്ങൾ ഒന്നും മിണ്ടറില്ല എന്താന്ന് വച്ചാ കാണിക്കട്ടെന്ന് കരുതും”
“തനിക്കിപ്പോ എത്ര വയസ്സായി”
“ 25 ആയി “
“ കല്യാണം ഒന്നും നോക്കുന്നിലേ”
“ ഈ അവസ്ഥയിലോ , ആര് വരാൻ , ഇനി വന്നാൽ തന്നെ വീട്ടുകാരെ ഇങ്ങനൊരു അവസ്ഥയിൽ ഇട്ടിട്ട് പോകാൻ പറ്റുമോ “
“ അനിയത്തിയും അനിയനും “
“ അവര് 2 ഉം 10 ൽ . ഇരട്ടകളാ”
“ ഹോ … “
“ ഹാ ഇങ്ങനൊരു ജീവിതം “
അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ സ്റ്റോക്ക് റൂമിലേക്ക് കയറി പോയി
അങ്ങനെ തട്ടിയും മുട്ടിയും ആ ദിവസം തള്ളി നീക്കി ചെറിയച്ഛൻ വരാൻ വൈകി , വന്നപ്പോൾ ഞങ്ങൾ കടയും അടച്ച് വീട്ടിലേക്ക് പുറപ്പെട്ടു
വീട്ടിൽ എത്തിയപ്പോൾ അച്ഛച്ഛൻ ഇറയത്തുണ്ടായിരുന്നു.
“നിങ്ങളെന്താ വൈകിയേ “
“ ഞാൻ ഒന്നുരണ്ട് വഴിക്ക് പോയി ഇവനെ കൂട്ടാൻ വൈകി “
“ നിന്നോട് ഞാൻ 6 മണിക്ക് ഇവിടെ എത്തണം എന്ന് പറഞ്ഞതല്ലേ “
“ ആ ഞാൻ പറഞ്ഞില്ലേ ഒന്ന് രണ്ട് സ്ഥലത്ത് പോയി എന്ന് അതുവഴി അവനെയും കൂട്ടി വന്നപ്പോ പിന്നേം വൈകി “
“ എന്നാ ഒരു കാര്യം ചെയ് അവനൊരു ബൈക് വാങ്ങിച്ചു കൊടുത്തേക്ക്. ഇനി ഇവനെ കത്ത് ഒരാളും നിൽക്കണ്ട ഇവനും ആരേം കത്ത് നിൽക്കണ്ട “
വീടിനകത്തേക് കേറാൻ തുടങ്ങിയ എനിക് അത് കേട്ടപ്പോൾ വളരെ അധികം സന്തോഷം ആയി
