ഒരു തുടക്കകാരന്‍റെ കഥ – 7 2

“ അയ്യോ അപ്പുവേട്ടാ എനിക്ക് വേണ്ടഞ്ഞിട്ട “

“ പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കും എന്ന് നിനക്ക് തോനുന്നുണ്ടോ “

“ അയ്യോ അപ്പുവേട്ടാ വയറു വേദന ഉള്ളപ്പോൾ കഴിക്കാൻ തോന്നില്ല .. അതുകൊണ്ടാ “

അത് കേട്ടപ്പോൾ അവൻ ഒന്ന് മയപ്പെട്ടു

“ ഈ ബ്ലഡ് വരുമ്പോൾ നീ എന്താ ചെയ്യാ “

“ അത്… തുണി വയ്ക്കും അവിടെ , പിന്നെ കടയിൽ നിന്ന് പാഡ് വാങ്ങിക്കാൻ കിട്ടും “

“ എന്നിട്ട് ഇപ്പോ എന്താ വച്ചേക്കുന്നെ “

“അയ്യേ പോ ചെക്കാ “

“പറ അമ്മു “

“ തുണി “

“ അതെന്നാ പാഡ് വച്ചുടെ “

“ വീട്ടിൽ ഉള്ളപ്പോ എന്തിനാ അതൊക്കെ വാങ്ങിച്ചു വയ്ക്കുന്നെ ,വെറുതെ പൈസ കളയാൻ “

“ ഞാൻ നാളെ വരുമ്പോ വാങ്ങിക്കാം “

“ അയ്യോ എന്തിന് “

“ നിനക്ക് വയ്ക്കാൻ നീ അത് വച്ചാ മതി “

“ ഈശ്വര ഇ പട്ടി നാണം കെടുത്തും . അതൊന്നും അങ്ങനെ ഉപയോഗിക്കുന്നത് നല്ലതല്ല , തുണിയാ ഏറ്റവും നല്ലത് “

“ ഞാൻ വാങ്ങിക്കും എന്ടെ ഭാര്യക്ക് , അത് ഒരു ഭർത്താവിന്റെ കടമയ “

“ ദേ അപ്പുവേട്ടാ എനിക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല ഇനി വേണേൽ ഞാൻ കുഞ്ഞമ്മേടെ കൈൽ നിന്നും വങ്ങിച്ചോളും “

“ കുഞ്ഞമ്മയ്ക് കുഞ്ഞമ്മേടെ കെട്ടിയോൻ വാങ്ങിച്ചു കൊടുത്തതാ നിനക്ക് ഞാൻ ഉണ്ട് കേട്ടോ “
“ എന്തേലും കാണിക്ക് പറഞ്ഞാലും കേൾക്കില്ല “

“ കുറച്ച് നേരം ഇവിടെ കിടക്കുവോ അമ്മുട്ടീ “

“ ഇല്ല … ഈ അവസ്ഥയിൽ മോന്റെ കൂടെ കിടക്കാൻ പറ്റില്ല മോനെ , ഞാൻ പോകുവാ ഉറങ്ങണം , മോനും ഉറങ്ങിക്കോട്ടൊ”

“ഉം…. “

“ ഗുഡ് നൈറ്റ്”

“ ഗുഡ് നൈറ്റ്”

അവൾ മുറിയിലേക്കും അവൻ കാട്ടിലിലും കിടന്ന് നേരം വെളുപ്പിച്ചു .

“ അപ്പു ചേട്ടായി … അപ്പു ചേട്ടായി എണീക്ക്‌ “

അതുലിന്ടെ വിളികേട്ടാണ് അപ്പു എഴുന്നേറ്റത്

“ എന്താടാ മോനെ ..”

“ എണീക്ക്‌ … “

“ നിങ്ങളെന്താ നേരത്തെ “

“നേരത്തെയോ സമയം 8 കഴിഞ്ഞല്ലോ “

“ അയ്യോ എന്നിട്ട് അമ്മു എന്താ എന്നെ വിളികഞ്ഞെ “

“ അമ്മു ചേച്ചിയും നല്ല ഉറക്കമായിരുന്നു .. ഞങ്ങള് വിളിച്ചിട്ടാ എഴുന്നേറ്റേ …”

അപ്പുവേകം ചാടി എഴുന്നേറ്റു ബാത്രൂമിലേക്കും കുളത്തിലേക്കും ഓടി കുളി കഴിഞ്ഞ് മുറിയിൽ വന്നപ്പോൾ അമ്മു ഡ്രെസ്സ് തേക്കുകയായിരുന്നു

“ ഇന്നെന്താ നീ എണീക്കാൻ വൈകിയെ”

“ആ…. ഉറങ്ങി പോയി നല്ലോണം “

“ എന്നിട്ട് എന്നാ എന്റെ കൂടെ കുളിക്കാൻ വരഞ്ഞെ “

“ അയ്യേ ഇതുള്ളപ്പോൾ അങ്ങനൊന്നു പുറത്തുനിന്ന് കുളിക്കില്ല “

“ഓ ….”

“ ഇന്നാ ഡ്രെസ്സ്”

വെള്ള മുണ്ടും ചെക് ഷർട്ടും അവൾ നീട്ടി

അവൻ അവളുടെ മുന്നിൽ നിന്ന് തന്നെ മുണ്ട് അഴിച്ച് വെള്ളമുണ്ട് ഉടുത്തു

“ ആരേലും കാണും മനുഷ്യ ഡോർ തുറന്ന് കിടക്കുവാ “

“ ആഹ … ഇപ്പോ ആരേലും കാണുന്നതിലാണ് കുഴപ്പം നിനക്ക് കുഴപ്പം ഇല്ലല്ലോ ഭാഗ്യം “

“ ശീലമായി പോയില്ലേ “
“ഹി ഹി … ഇനി അങ്ങനെ എന്തൊക്കെ ശീലിക്കാൻ കിടക്കുന്നു “

“ ആ ഇങ്ങുവാ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം “

അപ്പു റെഡിയായി ചെറിയച്ഛന്ടെ കൂടെ ഇറങ്ങി

“ അപ്പു .. ഇന്ന് ഞാൻ ബൈക്കിന്റെ കടയിൽ പോയി നല്ലത് നോക്കി ഒരെണ്ണം ബുക്ക് ചെയ്യാം “

“ യമഹയുടെ RX100 ആണ് ചെറിയച്ചാ ഇപ്പോൾ ഉള്ളതിൽ നല്ലത് “

“ ഹാ ഞാൻ ഒന്ന് അന്വേഷിക്കാം “

അപ്പുവിനെ കടയിൽ ഇറക്കി മോഹനൻ പോയി

അപ്പു വരുന്നത് കണ്ട് നാൻസി അവന്റെ ടേബിളിന്ടെ അടുത്തേക്ക് ചെന്നു

“മുണ്ടൊക്കെ ഉടുത്ത് ഒരു മുതലാളി ആയി ആണല്ലോ വരവ് “

“ഇന്നലെ മുതലേ ആയതാണ് നേരെ ചൊവ്വേ വരണം പണിക്ക് അപ്പോഴേ കാണാൻ പാറ്റു … ഇന്നലെ എവിടെയാ പോയേ ..”

“അങ്ങേരുടെ ഒരു വല്യമ്മ മരിച്ചു അവിടെ പോയി … ഞാൻ മാധവേട്ടനോടും അമ്പിളിയോടും പറഞ്ഞിരുന്നല്ലോ , അവര് പറഞ്ഞില്ലേ “

“ ഉം .. അറിഞ്ഞു അറിഞ്ഞു “

അവളൊരു ചിരിയും പാസ്ആക്കി ജോലിയിലേക്ക് മുഴുകി

12 ആകാറായപ്പോൾ പുതിയ മെറ്റീരിയൽ കടയിലേക്ക് വിതരണകാരൻ കൊണ്ടുവന്നു .

വലിയ അഞ്ച് കേട്ട്. അവരത് സ്റ്റോക്ക് റൂമിൽ കൊണ്ടേ വച്ചു

അമ്പിളിക്കായിരുന്നു അത് തരം തിരിച്ച് വയ്ക്കാനുള്ള ചാർജ്

ഉച്ചയായപ്പോൾ ആദ്യ ബാച്ച് ഭക്ഷണം കഴിക്കാൻ കയറി . അവര് വന്ന് അല്പം കൂടി കഴിഞ്ഞപ്പോൾ നാൻസി അപ്പുവിന്റെ അടുത്ത് വന്ന് ശൃംഗാരം സ്വരത്തിൽ

Leave a Reply

Your email address will not be published. Required fields are marked *