എല്ലാം പറയാം സാർ വായോ… ഒച്ച വച്ച് ചുമ്മ എന്നെ ഇറിറ്റേറ്റ് ചെയ്യല്ലേ… ജോൺ പണിക്കരുടെ തോളിൽ കൈ ഇട്ട് ചേർത്ത് പിടിച്ചു കൊണ്ട് ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു……
പണിക്കർ മിണ്ടാതെ അവരുടെ കൂടെ നടന്നു….. കെട്ടിയിട്ട ആളുടെ മുന്നിൽ അവർ മൂന്ന് പേരുമെത്തി… ജോൺ അടുത്തേക്ക് ചെന്നു ആ കറുത്ത തുണി പൊക്കി മാറ്റി… ആ മുഖം കണ്ട് പണിക്കർ അമ്പരന്നു…….
റോബിൻ….. സ്റ്റെല്ലയുടെ ഭർത്താവ്…….
ജോൺ അയ്യാളെ നല്ല രീതിക്ക് പെരുമാറിയിട്ടുണ്ട്… ചോരയിൽ കുളിച്ചാണ് റോബിന്റെ ഇരുപ്പ്.. ജോൺ റോബിന്റെ വായിലെ കേട്ട് കൂടെ ഊരി മാറ്റി…..
സ്റ്റെല്ല…. വേണ്ട.. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ.. എന്നെ കൊല്ലല്ലേ…. പ്ലീസ്…. റോബിൻ സ്റ്റെല്ലയെ നോക്കി കൊണ്ടു പറഞ്ഞു…..
ഒന്നും മനസിലാവാതെ പണിക്കർ വാ പൊളിച്ചു നിന്നു.. മരിച്ചെന്നു എല്ലാവരും കരുതിയ റോബിൻ അതാ ജീവനോടെ ഇരിക്കുന്നു… റോബിന് വേണ്ടി എല്ലാ അപമാനവും സഹിച്ച സ്റ്റെല്ല അവനെ കൊല്ലാൻ തയ്യാറായി നിൽക്കുന്നു… ഒരു കൂസലുമില്ലാതെ ജോൺ അയ്യാളുടെ favourte തോക്കിൽ ബുള്ളറ്റ് ലോഡ് ചെയുന്നു…….
സ്റ്റെല്ല റോബിനെ നോക്കി…… അവളുടെ കണ്ണിൽ ഒരു തരിമ്പു സഹതാപം പോലും ഇല്ലായിരുന്നു…..
നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിരുന്നില്ല റോബിൻ…. നിനക്ക് വേണ്ടി ഞാൻ എന്നെ പോലും പണയം വച്ചു… എന്നിട്ട് നീ ചെയ്തതോ.. യാക്കൂസാക്ക് വേണ്ടി പണത്തിനു വേണ്ടി എന്നെ നീ അവർക്ക് വിറ്റു… നീ തുടക്കം മുതലേ അവരുടെ ഒപ്പമായിരുന്നു… നിന്റെ കിഡ്നാപ്പിങ്ങും എന്നെ ബ്ലാക്‌മെയ്ൽ ചെയ്തതുമെല്ലാം നിന്റെ പ്ലാൻ ആയിരുന്നു… നിനക്ക് വേണ്ടി ഞാൻ എല്ലാം സഹിച്ചു ചെയ്യുമെന്ന് നിനക്കറിയാമായിരുന്നു…
റോബിൻ : സ്റ്റെല്ല i m sorry… നിന്നെ അവർ ഇത്രയും അപമാനിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല… അവർ ഓഫർ ചെയ്ത പണം കണ്ടപ്പോൾ അറിയാതെ പറ്റി പോയതാ…..
സ്റ്റെല്ല റോബിന്റെ മുഖത്തു നോക്കി ഒരു ഇടി കൊടുത്തു… അവന്റെ വായിൽ നിന്നു കട്ട ചോര തെറിച്ചു…
പണത്തിനു വേണ്ടി സ്വന്തം പെണ്ണിനെ വിറ്റ് തിന്നിട്ട്. ക്ഷമ ചോദിക്കുന്നോടാ നായെ… സ്റ്റെല്ല ജോണിനു നേരെ കൈ നീട്ടി… അവൻ അവളുടെ കയിലേക്ക് 6 ബുള്ളറ്റ്റുകൾ ലോഡ് ചെയ്ത തോക്ക് വച്ച് കൊടുത്തു….. റോബിൻ കൈയിലെ കെട്ട് അഴിക്കാൻ നോക്കി കൊണ്ടേ ഇരുന്നു
വിവഹം സ്വർഗത്തിൽ വച്ച് നടക്കുമെന്നല്ലേ പറയാറുള്ളത്… നമ്മുടെ വിവാഹം ഭൂമിയിൽ വച്ച് കഴിഞ്ഞത് കൊണ്ടു വിവാഹ മോചനം നമുക്ക് നരകത്തിൽ വച്ച് നടത്താം….go to hell.. U mother fucker…..
സ്റ്റെല്ല ട്രിഗ്ഗർ അമർത്തി,6 ബുള്ളറ്റ്റുകളും റോബിന്റെ ശരീരത്തിലേക്ക് തുളച്ചു കയറി..അടുത്ത് പകച്ചു നിന്ന പണിക്കരുടെ മുഖത്തേക്ക് അവന്റെ ചോര തെറിച്ചു
സ്റ്റെല്ല മാഡം എന്താ ഇവിടെ നടക്കുന്നെ… എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത്… എന്താ നിങ്ങളുടെ പ്ലാൻ.. പണിക്കർ പേടിയോടെ ചോദിച്ചു
സ്റ്റെല്ല അതിനുത്തരം പറയാതെ… ബംഗ്ലാവിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു കാറിലേക് നടന്നടുത്തു…. തിരിഞ്ഞു നോക്കിയ പണിക്കർ കാണുന്നത് തോക്കുമായി നിൽക്കുന്ന ജോണിനെയാണ്….
എന്നെയൊന്നും ചെയ്യരുത്… ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല എന്നെ വെറുതെ വിടണം… പണിക്കർ കൈ കൂപ്പി കൊണ്ടു പറഞ്ഞു…
ജോൺ പതിയെ അയാൾക്ക് നേരെ നടന്നു ഒരു ക്യാമറ നീട്ടി….
റോബിനെ ഞങ്ങൾ കൊല്ലുന്നതിന്റെ വീഡിയോ ആണിത് ഇത് തന്റെ ചാനലിൽ കൂടെ പുറത്ത് വിടണം… അതിന്റെയൊപ്പം സ്റ്റെല്ല തന്റെ സ്റ്റുഡിയോയിൽ ഒരു ലാപ്ടോപ് വച്ചിട്ടാണ് വന്നത് അതിലുള്ള എല്ലാം 2 മണിക്കൂറിനുള്ളിൽ തന്റെ ചാനലിൽ വരണം… അതിൽ പല vip കളുടെ പേരും ഉണ്ടാകും…. അവർക്കെതിരെ ഉള്ള തെളിവുകളും…ആരുടെയെങ്കിലും പേര് മിസ്സ് ആയാൽ.. തന്നെയും തന്റെ സ്റ്റുഡിയോയും ഒരുമിച്ചു ഞാൻ കത്തിക്കും…..താൻ വന്ന കാർ എടുത്ത് തിരിച്ചു പൊക്കോ…your time starts now….
