ഒരു IPS കാരിയുടെ കേസ് ഡയറി – 3 20

 

ആരതിക്ക് ജോൺ ആരാന്നുള്ള വിവരം ഹെഡ്ഫോണിലൂടെ പണിക്കർ സാർ കൈമാറി കഴിഞ്ഞിരുന്നു… ആരതിയുടെ കയും കാലും എല്ലാം വിയർക്കാൻ തുടങ്ങിയിരുന്നു….

 

ആരതി: മാഡം 2 കൊലയും കൂടാതെ ഇന്റർപ്പോൾ അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആയുള്ള അടുപ്പവും… ഏതു നിമിഷവും മാഡത്തിന്റെ കൈയിൽ വിലങ്ങു വീഴും…. What is u r plan…

എന്തിനു വേണ്ടിയാ ഈ ഇന്റർവ്യൂ മാഡം അറ്റൻഡ് ചെയ്തത്… ജോണും മാഡവുമായി എങ്ങനെയാ കണക്ഷൻ വന്നത്… എല്ലാം ഏറ്റു പറഞ്ഞുള്ള ഒരു കീഴടങ്ങൽ ആണോ മാഡത്തിന്റെ പ്ലാൻ

 

സ്റ്റെല്ല പതിയെ സോഫയിൽ നിന്ന് എഴുന്നേറ്റു അവളുടെ ഡ്രെസ്സിൽ പിടിപ്പിച്ചിരുന്ന മൈക് ഊരി നിലത്തേക്കിട്ടു…. എല്ലാവരും നോക്കി നിൽക്കെ അവളുടെ ഷൂസിനിടയിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് അവൾ പണിക്കർ സാറിന് നേരെ ചൂണ്ടി….

 

എല്ലാം ഇവിടെ വന്നു കുമ്പസാരിക്കാൻ ഞാൻ എന്റെ പാപങ്ങൾ ചെയ്തു തുടങ്ങിയിട്ട് പോലുമില്ല… ഇവിടെ വന്നതിനും ഇതെല്ലാം പറഞ്ഞതിനും ഒരേ ഒരു പ്ലാൻ മാത്രേ ഉള്ളു… ഇയ്യാളെ ഞാൻ അങ്ങ് കൊണ്ടു പോകും…. ഇവനെ കൊണ്ട് എനിക്ക് ഇനി അല്പം ആവശ്യങ്ങൾ ഉണ്ട്….

 

ഇത്രയും പറഞ്ഞു കൊണ്ടു പണിക്കരുടെ തലയിൽ തോക്ക് ചൂണ്ടി കൊണ്ടു… സ്റ്റെല്ല പുറത്തേക്കിറങ്ങി… അവളുടെ ചുറ്റും പോലീസുകാർ വളഞ്ഞു… അവരും തോക്കെടുത്തു സ്റ്റെലക്ക് നേരെ ചൂണ്ടി…

 

പോലീസുകാർക്ക് അപ്പോളേക്കും wireles സന്ദേശം വന്നു….

പണിക്കർക്ക് ഒരു പോറൽ പോലും സംഭവിക്കരുത്… കേന്ദ്രമന്ത്രി ഗോപാലപണിക്കരുടെ അനിയൻ കൂടെയാണ് അദ്ദേഹം… So dont ഷൂട്ട്‌…

 

എല്ലാ പ്ലാനുകൾ കൂടെയാണ് സ്റ്റെല്ല അവിടെ വന്നിരുന്നത്…. അവളെ പിക്ക് ചെയ്യാനായി.. ഒരു കറുത്ത ടാറ്റാ സുമോ അവിടേക്ക് ചീറി പാഞ്ഞെത്തി…ജോൺ ആയിരുന്നു അതിന്റെ സാരഥി…. കൈയിൽ ഒരു AK 47 ഉം പിടിച്ചു അവൻ പുറത്തേക്കിറങ്ങി….80 ഓളം പോലീസുകാർ തോക്കും പിടിച്ചു നിൽക്കെ ചൂളമടിച് മൂളിപാട്ടും പാടി… തോക്കുമായി അവൻ സ്റ്റെലക്ക് നേരെ നടന്നടുത്തു….

 

ഇന്ത്യയിൽ കൂടെ എനിക്കിനി ബാൻ കിട്ടാനുള്ളു… അതിനുള്ള ടിക്കറ്റ് ഇത്തവണ നീ ഒപ്പിച്ചു തന്നല്ലോ താങ്ക്സ്….

ഒരു തമാശ രൂപത്തിൽ പറഞ്ഞു കൊണ്ടു അവിടെ പാർക്ക്‌ ചെയ്തിരുന്ന പോലീസ് വാഹനങ്ങളുടെ എല്ലാം ടയർ നോക്കി ജോൺ വെടിയുതിർത്തു….. അതോടൊപ്പം…. സ്റ്റെല്ലയും കൂടെ പണിക്കറും നടന്നു അവരുടെ വണ്ടിക്കരികിലേക്ക് നടന്നടുത്തു…

വണ്ടിയിൽ കയറിയ ഉടനെ സ്റ്റെല്ല പണിക്കരെ മയക്കി കിടത്തി…. ജോൺ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി ഇരുന്നു…. ടാറ്റാ സുമോ… ഫുൾ സ്പീഡിൽ പറപ്പിച്ചു… ഇടക്ക് വന്ന പോലീസ് ജീപ്പുകളെയും ട്രാഫിക് ക്യാമറകളും വെട്ടിച്ചു ജോൺ അവരെ അവരുടെ രഹസ്യ സങ്കേതത്തിലേക്ക് എത്തിച്ചു…..

ഒരു കാടിന് നടുവിലൂടെ ആ വണ്ടി പതിയെ നീങ്ങി കൊണ്ടേ ഇരുന്നു… സ്റ്റെല്ല… ഗ്ലാസ്‌ തുറന്നു വിദൂരതയിലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… അവളെ വീണ്ടും അവളുടെ ഭൂതകാലത്തിലെ ഓർമകൾ വേട്ടയാടികൊണ്ടേ ഇരുന്നു……

 

2014………………………………………………………

സസ്‌പെൻഡ് ആയതിനു ശേഷം സ്റ്റെല്ല അവളുടെ അന്വേഷണം നിർത്താൻ തയ്യാറായില്ല… അവൾ യാക്കൂസയെ പൂട്ടാനുള്ള വഴികൾ നോക്കികൊണ്ടേ ഇരുന്നു…. അപ്പോളാണവൾ മാത്യുവിനെ പറ്റി ഓർക്കുന്നത്… അവൾ അയ്യാളെ കാണാനായി ഒരിക്കൽ കൂടി ജയിലിലേക്ക് പോയി…വീണ്ടും അതെ മുറിയിൽ അതെ ടേബിളിന് ഇരുവശത്തുമായി അവർ ഒരിക്കൽകൂടെ കണ്ട് മുട്ടി…

 

സസ്‌പെൻഷൻ കിട്ടിയതും… ഓഫീസിൽ വച്ച് കുൽസിതം നടത്തിയത്തുമെല്ലാം ഞാൻ അറിയുന്നുണ്ട്… എന്താണാവോ ഈ വരവിന്റെ ഉദ്ദേശ്യം.. മാത്യു… ടേബിളിന്റെ മുകളിൽ കാലുകയറ്റി വച്ച് കൊണ്ടു സ്റ്റെല്ലയോട് ചോദിച്ചു

 

ഒരു ക്രിമിനൽ അവളോട്‌ ഒട്ടും മര്യാദയില്ലാത്ത രീതിയിൽ സംസാരിക്കുന്നത് അവളെ നല്ലോണം ചൊടിപ്പിക്കുണ്ടായിരുന്നു.. എങ്കിലും ആവശ്യം ഇപ്പോൾ അവളുടെ ആയതിനാൽ അതെല്ലാം അവൾ പുറത്തു കാണിക്കാതെ.. കാര്യം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *