ഒരേയൊരാൾ – 2

” വിഷമിക്കല്ലേ കുഞ്ഞാ” എന്നും പറഞ്ഞ് ജ്യോതിയുടെ നെറ്റിയില്‍, കാലത്ത് അവൾ തന്നെ തൊട്ട കളഭക്കുറിയിൽ ഒരുമ്മ വച്ചു. ജ്യോതിയുടെ ഉള്ളിൽ ഏതോ ശൈത്യത്തിന്റെ ചില്ലകള്‍ അനങ്ങിയതു പോലെ. അവളുടെ മുന്നില്‍, അപ്പോള്‍ അവൾ വീണ്ടും അത് കണ്ടു…

രാജിയുടെ മാറിലെ പുള്ളി. ആ തവിട്ട് ബിന്ദുവിനു ചുറ്റും ഗ്ലിറ്റർ പറ്റിക്കിടന്ന് തിളങ്ങുന്നു, രാത്രിയിലെ നക്ഷത്രങ്ങളെപ്പോലെ. താന്‍ തീർത്ത കണ്ണുനീർരേഖകളിലൊന്ന് അതിലേക്ക് കരിമഷി പടർത്തിയിരിക്കുന്നത് ജ്യോതി കണ്ടു. തന്റെ തള്ളവിരലുകൊണ്ട് അവൾ ആ മഷി തുടച്ച് ആ തവിട്ടു ബിന്ദുവിനെ അനാവരണം ചെയ്തു. രാജി ഇത് കൗതുകത്തോടെ നോക്കിനിന്നു. അവളുടെ നെഞ്ചിലേക്ക് മരത്തിന്റെ വേരുകൾ പോലെ കറുത്ത നീർരേഖകൾ ആഴ്ന്നുപോയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *