ഒരേയൊരാൾ – 2

“പണ്ടാരം… ടീ, ഞാനൊന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം. ഈ കോപ്പൊക്കെ ഒന്ന് എടുത്ത് കളയണം”

“ആ… ഞാനുമുണ്ട്” ഫൈസ ജ്യോതിയോടൊപ്പം കൂടി.

“ഞങ്ങള്‍ സ്റ്റേജിന്റെ അവിടെ കാണും. കഴിയുമ്പോ അങ്ങോട്ട് പോരെ” സൗമ്യ വിളിച്ചു പറഞ്ഞു.

ശരിയെന്ന് ഫൈസ തലയാട്ടി.

ഗേൾസ് ടോയ്‌ലെറ്റിൽ ഒരു തരം മങ്ങിയ വെളിച്ചമുള്ള ബൾബാണ് തെളിഞ്ഞുകിടക്കുന്നത്. പകൽ സമയത്ത് അങ്ങനൊരു വെളിച്ചത്തിന്റെ ആവശ്യമില്ല. വെന്റിലേഷൻ വഴി വെയിലും വെളിച്ചവും അവിടേക്ക് നന്നായി കടന്നെത്തും. അവിടെ ഒരൊറ്റ വാഷ് ബേസിനാണുള്ളത്. കണ്ണാടിയില്ല. പൈപ്പ് തുറന്ന് വെള്ളം തൊട്ട് കണ്ണെത്തുന്നിടത്തു നിന്നെല്ലാം ജ്യോതി വർണ്ണകടലാസ്സുതുണ്ടുകൾ എടുത്തു കളഞ്ഞു. കഴുത്തും തലയും മറച്ചുകെട്ടിയ തട്ടമിട്ടിരുന്നത് കൊണ്ട് ഫൈസക്ക് അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഒന്ന് തട്ടിക്കുടഞ്ഞപ്പോഴേ അവൾ ഓക്കെയായി. മുഖത്തും കയ്യിലുമെല്ലാം ഗ്ലിറ്റർ പറ്റിക്കിടക്കുന്നുണ്ട്. അത് ഇങ്ങനൊന്നും പോകില്ല.

“എന്റെ മേത്ത് ഇനി വല്ലതുമുണ്ടോടീ?” ജ്യോതി ഫൈസയോട് ചോദിച്ച് അവൾക്ക് അഭിമുഖമായി നിന്നു.

“കഴുത്തിലുണ്ടെടി” എന്ന് പറഞ്ഞ് ഫൈസ ജ്യോതിയുടെ കഴുത്തില്‍ നിന്ന് ഓരോന്നും പെറുക്കാൻ തുടങ്ങി. ജ്യോതി അവൾക്ക് തലയുയർത്തി കൊടുത്തു.

ഫൈസ… അവൾക്ക് ഒരു തരം മഞ്ഞിച്ച വെളുപ്പാണ്. സ്വർണ്ണനിറമുള്ള തട്ടത്തിൽ അവളുടെ മുഖത്തിന് ഒരല്പം കൂടി തുടുപ്പുള്ളതു പോലെയുണ്ടായിരുന്നു. നീട്ടിയെഴുതിയ കണ്ണുകൾ… അതിലെ കൃഷ്ണമണികൾക്ക് കറുപ്പ് നിറമല്ല. ഒരു തരം ബ്രൗണ്‍… ജ്യോതി അത് ആദ്യമായാണ് ശ്രദ്ധിക്കുന്നത്. ഫൈസയുടെ വിരലുകള്‍ ജ്യോതിയുടെ കഴുത്തില്‍ പിന്നെയും തൊട്ടുകൊണ്ടിരുന്നു. ജ്യോതിയുടെ ശ്വാസഗതി കൂടിവന്നു.

ഇടക്ക് ഫൈസ തന്റെ കണ്ണിലേക്ക് നോട്ടമെറിയുന്നത് ജ്യോതി അറിഞ്ഞു. അവളുടെയും ശ്വാസം വേഗത്തിലാകുന്നുണ്ടോ? കഴുത്തില്‍ നിന്ന് പതിയെ വിരലുകള്‍ മാറിലേക്കിറങ്ങി. കോളർ ബോണിന് താഴെയുള്ള മാംസനിബിഡമായ ഭാഗത്ത് നിന്ന് അവൾ ഓരോ തുണ്ടുകളും സസൂക്ഷ്മം എടുത്തുമാറ്റി. ഫൈസ പിന്നെ ഒന്ന് ജ്യോതിയുടെ കണ്ണുകളിലേക്ക് നോക്കി.

ജ്യോതി തിരിച്ചും. ഇത്തവണ ആരും നോട്ടം മാറ്റിയില്ല. ഫൈസ ഇടം കൈ കൊണ്ട് ജ്യോതിയുടെ സാരിത്തലപ്പ് ഒരല്പം വശത്തേക്ക് മാറ്റി. സേഫ്റ്റി പിന്നിന്റെ ബന്ധനമില്ലായിരുന്നെങ്കിൽ അത് മുഴുവനോടെ മാറ്റാമായിരുന്നു. ഫൈസക്ക് മുന്നില്‍ ജ്യോതിയുടെ മുലച്ചാൽ വെളിവായി. അവിടെ, മുലച്ചാലിനകത്തേക്ക് ഒരു കടലാസുതുണ്ടു കിടക്കുന്നത് ഫൈസ കണ്ടു.

ഒരു നോട്ടം കൊണ്ടുള്ള അനുവാദത്തിന് പോലും അവൾ കാത്തുനിന്നില്ല. തന്റെ വലുതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും ഫൈസ ആ ഇടുക്കിലേക്ക് ഇറക്കി. ഉച്ചത്തില്‍ ഒരു നിശ്വാസം ജ്യോതിയില്‍ നിന്നുണ്ടായി. ഫൈസ വിരലുകള്‍ പിൻവലിച്ചു. കയ്യിലെ കളർത്തുണ്ട് ജ്യോതിക്ക് കാണിച്ചുകൊടുത്തു. അവ്യക്തമായിരുന്നു ഫൈസയുടെ മുഖഭാവം. ജ്യോതിക്ക് അത് വായിച്ചെടുക്കാൻ കഴിയുന്നില്ല. ശരീരം ഒന്ന് പറയുന്നുണ്ട്. പക്ഷേ അതങ്ങനെയല്ലെങ്കിൽ…?

ജ്യോതി അനങ്ങാതെ നിന്നു. ഫൈസ ഒന്നുകൂടി ജ്യോതിയിലേക്ക് ചേർന്നു നിന്നു. ഫൈസയുടെ മുലകളുടെ കനം തന്റെ മാറിൽ കയറുന്നത് ജ്യോതി അറിഞ്ഞു. അവൾ കണ്ണുകളടച്ചുപോയി. ഫൈസയുടെ മുഖമിപ്പോൾ തന്റെ മുഖത്തിന് തൊട്ടുടുത്തുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവരുടെ ശ്വാസങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

ഫൈസയുടെ കൈകൾ നിലത്ത് നീരൊഴുകുന്നത് പോലെ ജ്യോതിയുടെ തോളത്ത് നിന്ന് അവളുടെ പുറത്തേക്ക് നീങ്ങി. ബോഡി സ്പ്രേയും ടാൽക്കം പൗഡറും വിയർപ്പുമെല്ലാം കലർന്ന ഒരു മണമുണ്ട് പെണ്ണുങ്ങൾക്ക്. ഒരുങ്ങിവന്ന് തളർന്നുനിൽക്കുന്ന പെണ്ണിന്റെ മണം…! ആ മണമാണ് ജ്യോതിക്ക് ഫൈസയിൽ നിന്ന് കിട്ടിയത്. ഫൈസയുടെ ചുണ്ടുകൾ തന്റെ പിൻകഴുത്തിൽ അമരുന്നത് ജ്യോതി അറിഞ്ഞു. അവളുടെ കവിളുകളിൽ അന്നേരം ആ തട്ടം ഉരയുന്നുണ്ടായിരുന്നു. ആ ചുണ്ടുകൾ പതിയെ കഴുത്തിലൂടെ മുകളിലേക്ക് വന്ന് ജ്യോതിയുടെ കവിളുകളിൽ പതിഞ്ഞു. പിന്നെ മുഖങ്ങൾ വിട്ടുമാറി. ജ്യോതി മിഴികള്‍ തുറന്നു.

അവരിരുവരും തമ്മിൽ നോക്കി. ജ്യോതി തന്റെ കൈകള്‍ ഫൈസയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിട്ടിച്ചു. ആ മുഖങ്ങൾ വീണ്ടുമടുത്തു. ചായം തേച്ച ചുണ്ടുകൾ കൂട്ടിമുട്ടി. അവ തമ്മില്‍ നിറങ്ങൾ കലർത്താൻ തുടങ്ങി. ഫൈസയുടെ കൈകൾ ജ്യോതിയെ വരിഞ്ഞുമുറുക്കി. ആ മുറുക്കലിൽ അവർ ഇളകിയ പന്തൽക്കാൽ പോലെ ഒന്നിച്ചാടി. ആദ്യം ചുണ്ടുകൾ തമ്മില്‍ ഉരയുകയായിരുന്നു. പിന്നെ ഫൈസ തന്റെ ചുണ്ടുകൾ വിടർത്തി ജ്യോതിയുടെ കീഴ്ച്ചുണ്ട് അതിനുള്ളിലാക്കി. ആഴത്തിൽ അവളത് നുണഞ്ഞെടുത്തു. അതിന് ശേഷം മേൽച്ചുണ്ടും അവൾ നുണഞ്ഞു.

വികാരത്തള്ളിച്ചയിലും പരിചയക്കുറവിലും അവർ വല്ലാതെ വ്യഗ്രതപ്പെട്ട് അവിടെയിരുന്ന ഒരു വേസ്റ്റ് ബിൻ തട്ടിയിട്ടു. ഇടക്കിടെ അവരുടെ പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പക്ഷെ ഇരുവരും അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല. ജ്യോതി തന്റെ നാക്ക് ഫൈസയുടെ വായിലേക്ക് കടത്തിവിട്ടു. പെട്ടെന്ന് പുറത്തു നിന്ന് ഏതോ പെൺപിള്ളേരുടെ ശബ്ദം അവര്‍ കേട്ടു. ആരൊക്കെയോ വരുന്നുണ്ട്.

അവർ വേഗം വിട്ടുമാറി. ഒന്ന് ആലോചിച്ച ശേഷം ജ്യോതി ഫൈസയുടെ കൈ പിടിച്ചു വലിച്ച് ഒരു ബാത്ത് റൂമിലേക്ക് കയറി വാതിലടച്ചു. വാതിൽ കുറ്റിയിട്ട് ജ്യോതി തിരിഞ്ഞതും ഫൈസ അവളെ വാരിപ്പുണർന്ന് ചുണ്ടുകൾ നുകർന്നു. രണ്ടുപേർക്കും നിൽക്കാനുള്ള സ്ഥലം അതിനുള്ളിൽ ഇല്ലായിരുന്നു. ഫൈസ അവിടത്തെ അടച്ചുവച്ച ക്ലോസറ്റിൽ ഇരുന്നുപോയി. ജ്യോതി അവൾക്കുമുന്നിൽ കുനിഞ്ഞു നിന്ന് ചുംബനം തുടർന്നു. ഉമിനീര് വറ്റിയെന്ന് തോന്നുന്നു.

ചുണ്ടുകൾക്ക് ഒരു തളർച്ച, ഒരു വേദന…. സുഖമുള്ള വേദന… ഫൈസ ചുണ്ടുകൾ ചുണ്ടില്‍ നിന്ന് വിടുവിച്ച് വീണ്ടും താഴേക്കിറക്കി. ജ്യോതി അതിനനുസരിച്ച് നിവർന്നു നിന്നു. ഫൈസയുടെ ചുണ്ടുകള്‍ ജ്യോതിയുടെ നെഞ്ചിൽ ഇഴഞ്ഞു. കൈകള്‍ ആ മുലകളെ പിടിച്ച് ഞെരിച്ചു. ജ്യോതിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഫൈസക്ക് ജ്യോതിയുടെ സാരിത്തലപ്പ് അഴിക്കണമായിരുന്നു. അവൾ ജ്യോതിയുടെ തോളിൽ ബ്ലൗസിനകത്ത് സേഫ്റ്റി പിൻ തിരഞ്ഞു. അവളുടെ ഉദ്ദേശം ജ്യോതിക്ക് മനസ്സിലായി. പെട്ടെന്ന് ജ്യോതിയുടെ മനസ്സിലേക്ക് അവൾ കടന്നു വന്നു, ‘രാജി..!!!’ അവൾ ഉടുപ്പിച്ച സാരിയാണ്… ജ്യോതിയുടെ കൈകൾ ഫൈസയെ തടഞ്ഞു. അവൾ ആ കൈകള്‍ ബലം പ്രയോഗിച്ച് വിടുവിച്ചു. അതൊരല്പം അലോസരപ്പെടുത്തിയെങ്കിലും ഫൈസ വീണ്ടും ജ്യോതിയുടെ മാറിലേക്ക് തിരിഞ്ഞു. അവളുടെ വലത്തെ മുല ബ്ലൗസിൽ നിന്ന് പുറത്തെടുക്കാൻ ഫൈസ ശക്തിയായി ശ്രമിച്ചു. ആ ബ്ലൗസിന്റെ ഏറ്റവും മുകളിലെ ഹുക്ക് പൊട്ടി. എന്നിട്ടും ബ്ലൗസ് ടൈറ്റായിരുന്നു. ഇടതു കൈ അകത്തു കടത്തി ബ്ലൗസും ബ്രായും ഒരുമിച്ചു താഴ്ത്താൻ അവൾ ശ്രമിച്ചു. അവളുടെ നഖം ജ്യോതിയുടെ മുലകളിൽ ഉരഞ്ഞു. ജ്യോതി പക്ഷേ അപ്പോഴും വേറേതോ ചിന്തയിലായിരുന്നു!

Leave a Reply

Your email address will not be published. Required fields are marked *