ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 3 10അടിപൊളി 

” അനു.. ഞാൻ നിന്നോട് സാഹചര്യം നോക്കാതെ പെരുമാറിയത് നിന്നോട് ഉള്ള ആഗ്രഹം കൊണ്ട് ആണ്..പിന്നെ അവർ തമ്മിൽ കാണുന്ന കാര്യം അത്
ഞാൻ നോക്കി കോളാം..!! നാളെ അവർ തമ്മിൽ കണ്ട് മുട്ടാതിരിക്കാൻ ഞാൻ പരമാവധി ശ്രെമിക്കാം. ”
അവൻ അവളെ കൈകളിൽ നിന്നും വളരെ പതിയെ മുക്തയാക്കി.

” ഇന്ന് നിന്റെ മൂഡ് ശരിയല്ല… നീ ഇപ്പോൾ വിശ്രെമിക്ക്.. ധൈര്യമായിരിക്ക് നാളെ ഒന്നും സംഭവിക്കില്ല ”
അതും പറഞ്ഞു അവൻ പോവാൻ ആയി തുടങ്ങി.
പാതി നടന്ന അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു.

” അനു. ഇപ്പോൾ ഞാൻ പോവാ പക്ഷേ നിന്നെ മറക്കാൻ മാത്രം നീ എന്നോട് പറയരുത് കഴിയില്ല..”
” ജീവാ.. നിന്റെ വിഷമം എനിക്കും അറിയാം.. പക്ഷേ “.
അവൾ പൂർത്തിയാക്കും മുൻപേ അവൻ അവിടെ നിന്നും പോയിരുന്നു.

ജീവ പോയതിന് ശേഷവും കുറച്ചു നേരം അവൾ തലക്ക് കൈ കൊടുത്ത്
അവിടെ തനിയെ ഇരുന്നു.. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ആരോ പറയും പോലെ അവൾ വല്ലാതെ ഭയന്നിരുന്നു.

ഒരു രാത്രിയിൽ സംഭവിച്ച കാര്യം തന്റെ ജീവിതം ഇത്രത്തോളം മാറ്റി മറിക്കും എന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..
ജീവക്ക് തന്നോട് ഉള്ള ഈ കടുത്ത
അഭിനിവേശം അത് അപകടം ഷണിച്ച് വരുത്തും

‘നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ല വരുന്നത് വരട്ടെ.. ‘ അവൾ കാർ പോർച്ചിൽ നിന്നും പതിയെ അവരുടെ ബെഡ് റൂമിലേക്ക്
നടന്നു..!!

പിറ്റെ ദിവസം വളരെ വൈകിയാണ് ജസ്റ്റിൻ എഴുന്നേറ്റത്.. ശക്തമായ ഹാങ് ഓവർ കൊണ്ട്
പാതി ബോധത്തിൽ ആയിരുന്നു അവൻ പ്രാതൽ പോലും കഴിച്ചത്..

തലേന്ന് നടന്ന കള്ള് സഭയുടെ ബാക്കി പാത്രമാവാം സാധാരണ ദിവസങ്ങളിൽ 6 മണിക്ക് മുൻപായി എഴുന്നേൽക്കുന്ന ജസ്റ്റിൻ അന്നെ ദിവസം 9 മണിക്ക് ശേഷം ആണ് എഴുന്നേറ്റത്..

അനഘയെ അവിടെ കാണാത്തത് കൊണ്ട് തന്നെ ജോലിക്ക് പോയിരിക്കും എന്നവൻ ഉറപ്പിച്ചു..!!
പ്രഭാത കർമ്മങ്ങൾക്ക് ശേഷം ഫോണിൽ നോക്കിയപ്പോൾ ആണ് ജീവയുടെ 4 മിസ്സ് കാൾ വന്ന് കിടക്കുന്നത് അവൻ ശ്രെദ്ധിക്കുന്നത്.
അപ്പോൾ തന്നെ ജസ്റ്റിൻ ജീവയെ തിരിച്ചു വിളിച്ചു.

” ജീവാ പറയെടാ.. ഞാൻ കുറച്ചു അധികം ഉറങ്ങി പോയി..!! ”
അപ്പുറത്ത് കാൾ കണക്ട് ആയി.

” ജസ്റ്റി ഞാൻ രാവിലെ മുതൽ വിളിക്കാണ്.. നമുക്ക് ഇന്ന് ഒരിടം വരെ പോണം.. പറ്റില്ലാന്ന് പറയരുത്..!! നീ എപ്പഴാ ഫ്രീ ആവാ..? ”
ജീവ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

” തിരക്ക് ഒന്നുല്ല.. ജീവാ.. !! നമുക്ക് പോകാം
എന്താടാ ഇത്ര അത്യാവശ്യം?? ”

” അതൊക്കെ നേരിട്ട് കണ്ട് പറയാം നീ ഇറങ്ങുമ്പോൾ പറ ഞാൻ ഷോപ്പിലേക്ക്
വരാം ”
എന്താണ് കാര്യമെന്ന് ജീവ ഒന്നും തന്നെ വിട്ട് പറഞില്ല.

” ജീവാ..! പിന്നെ എനിക്കിന്ന് ഒരു മീറ്റിംഗ് ഉണ്ടാരുന്നു..!! അത് കഴിഞ്ഞിട്ട് പോയാൽ മതിയോ ?? ”
സനോജിന്റെ കാര്യം പെട്ടെന്ന് ജസ്റ്റിന്റെ ഓർമയിലേക്ക് വന്നു.

” എന്നാ മീറ്റിംഗ് ആടാ..?? ”
കാര്യം അറിയാമെങ്കിലും ജീവ അവനോട് തിരക്കി.

” ഡാ… എന്നെ നമ്മൾ അന്ന് പോയ റിസോർട്ടില്ലെ അലോരൈക, അതിന്റെ മാനേജർ വിളിച്ചിരുന്നു.. നീ അറിയും മറ്റേ സനോജ് ഇല്ലേ അവൻ…!!
പുള്ളിക്ക് എന്നെ നേരിട്ട് കണ്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്… ഇന്ന് ഞാൻ ആളെ കാണാൻ നിക്കാരുന്നു ”

” ഡാ അതിപ്പോ പിന്നെ ആണെങ്കിലും കാണാല്ലൊ. എനിക്ക് കുറച്ചു എമർജൻസി കേസ് കെട്ട് ആണ്.. ഞാൻ ഷാരോണിനെ പോലും വിളിച്ചില്ല.. നീ വാ..”
ജീവ പരമാവധി അവരുടെ കണ്ടു മുട്ടൽ ഒഴിവാക്കാൻ ശ്രെമിച്ചു.

” എടാ എന്നാലും നമുക്ക് ഒന്ന് പോണ വഴിക്ക് പുള്ളിയെ കണ്ടിട്ട് പോകാന്നെ..? ”

” എന്റെ പൊന്ന് ജസ്റ്റി.. നീ പുള്ളിയെ വിളിച്ചു പറ നിനക്ക് വരാൻ പറ്റില്ലാന്ന്.. നിനക്ക് ഞാൻ ആണോ അവൻ ആണോ വലുത്..? ”
ജീവ ഒരു തരത്തിലും വിടാൻ ഭാവമില്ലായിരുന്നു.

” എടാ അതിപ്പോൾ ഞാൻ കാണാന്ന് പറഞ്ഞു പോയി പുള്ളി ആണേൽ ടൌണിൽ വരുന്നുണ്ട്..!! ഇനിപ്പൊ ചെല്ലാണ്ടിരുന്നാൽ മോശല്ലേ ? ”

” ഒരു പ്രശ്നോം ഇല്ല.. നമുക്ക് എന്തേലും പറഞ്ഞ് ഒഴിവാക്കാം പുള്ളി തിരിച്ചു പൊക്കോട്ടെ.. നമുക്ക് വേണേൽ അവിടെ പോയി കാണാലോ..! നീ ഷോപ്പിലെത്തീട്ട് വിളിക്ക് ”
ജീവ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം എത്രയും പെട്ടെന്ന് റെഡി ആയി.. ഷോപ്പിലേക്ക് തിരിച്ചു..

കാർ ഡ്രൈവ് ചെയ്യുമ്പോൾ മധുരമായ ഒരു പാട്ടിനിടയിൽ ആണ് ജസ്റ്റിന്റെ ഫോൺ അടിക്കാൻ തുടങ്ങിയത്..
ഫോൺ എടുത്ത് നോക്കിയപ്പോൾ സനോജ് ആണ്.

” ഹേലോ ജസ്റ്റിൻ… താൻ എപ്പോളാ ഫ്രീ ആവണേ ? ”

” ആ സനോജ് ബ്രോ.. ഞാൻ വിളിക്കാൻ നിക്കാരുന്നു ഇന്ന് എനിക്ക് കുറച്ചു അധികം
തിരക്കുണ്ടാരുന്നു. നമുക്ക് പിന്നീട്‌ ഒരു ദിവസം കണ്ടാൽ മതിയാകുമോ ? ”

” അല്ല ജസ്റ്റിൻ അതിപ്പോ കുറച്ചു സീരിയസ് ആയ കാര്യം തന്നെ ആണ് ഇതും.. ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്യാം താൻ ഒന്ന് നോക്കിട്ട് വിളിക്ക് ”

സനോജിന്റെ മറുപടിയിൽ ജസ്റ്റിൻ ആകേ കൺഫ്യൂഷൻ ആയി.
” അതിപ്പോ ബ്രോ ഞാൻ എപ്പോഴാ ഫ്രീ ആവാന്ന് പറയാൻ കഴിയില്ല.. എന്തായാലും ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം ”
ജസ്റ്റിൻ അവന്റെ ഭാഗം പറഞ്ഞ് ക്ലിയർ ചെയ്തു.

” ആം എനിക്കും ഇവിടെ കുറച്ചു വർക്ക്‌ ഉണ്ട്. അത് കഴിഞ്ഞാൽ നമുക്ക് മീറ്റ് ചെയ്യാം ജസ്റ്റിൻ ഒന്ന് സെറ്റ് ആയിട്ട് വിളിക്ക് ബൈ ”
സനോജ് അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ ഫോൺ തിരികെ പോക്കറ്റിൽ വച്ചു.
കുറച്ചു നേരം കൂടി കാർ മുന്നോട്ട് ഓടി കൊണ്ടിരുന്നു… ഏകദേശം 30 മിനിറ്റ് കഴിഞ്ഞതും വാഹനം സൂപ്പർ മാർക്കറ്റിന്റെ
പാർക്കിംഗ് സ്പേസിലെക്ക് കയറി…

ജസ്റ്റിൻ വന്ന് ഇറങ്ങിയതും ജീവ അവനെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
” ഈ മൈരൻ ഇത്ര നേരത്തെ കെട്ടി എടുത്തൊ ? ”
അവനെ കണ്ടതും ജസ്റ്റിൻ തമാശ രൂപേണ പറഞ്ഞു.

” അളിയാ നിന്റെ പരുപാടിസ് ഒക്കെ പെട്ടെന്ന്
തീർക്ക് നമുക്ക് ഒരിടം വരെ പോണം ”
ജീവ അവനടുത്തേക്ക് വന്നു.

” എങ്ങോട്ടാ മോനെ…രാവിലെ മുതൽ കിടന്ന് കയർ പൊട്ടിക്കുന്നതാണല്ലോ ? ”

” അതൊക്കെ ഉണ്ട്..!! ഒരു പ്രോപ്പർട്ടി എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്. കുറച്ചു ഡിമാണ്ട് ഉള്ള ഐറ്റം ആണ് അതോണ്ട് ആരോടും പറഞ്ഞിട്ടില്ല… നമുക്ക് ഒന്ന് പോയി കണ്ടിട്ട് വരാം.. ”
” ശരി ഞാൻ ഒന്ന് സ്റ്റാഫിനോട് ഇൻഫോം ചെയ്യട്ടെ.. നീ വേണേൽ ഒന്ന് കത്തിച്ചൊ..”
അതും പറഞ്ഞ് ജസ്റ്റിൻ അകത്തേക്ക് പോയി.

സമയം ഇഴഞു നീങ്ങി കൊണ്ടിരുന്നു.. ജസ്റ്റിൻ
അവന്റെ അത്യാവശ്യപ്പെട്ട പണികൾ എല്ലാം പെട്ടെന്ന് തീർത്ത് കൊണ്ടിരുന്നു.
അതിനിടക്ക് രണ്ട് വട്ടം സനോജ് വിളിച്ചു എങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്യാൻ കൂട്ടാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *