ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 3 13അടിപൊളി 

തലേന്ന് നടന്ന കള്ള് സഭയുടെ ബാക്കി പാത്രമാവാം സാധാരണ ദിവസങ്ങളിൽ 6 മണിക്ക് മുൻപായി എഴുന്നേൽക്കുന്ന ജസ്റ്റിൻ അന്നെ ദിവസം 9 മണിക്ക് ശേഷം ആണ് എഴുന്നേറ്റത്..

അനഘയെ അവിടെ കാണാത്തത് കൊണ്ട് തന്നെ ജോലിക്ക് പോയിരിക്കും എന്നവൻ ഉറപ്പിച്ചു..!!
പ്രഭാത കർമ്മങ്ങൾക്ക് ശേഷം ഫോണിൽ നോക്കിയപ്പോൾ ആണ് ജീവയുടെ 4 മിസ്സ് കാൾ വന്ന് കിടക്കുന്നത് അവൻ ശ്രെദ്ധിക്കുന്നത്.
അപ്പോൾ തന്നെ ജസ്റ്റിൻ ജീവയെ തിരിച്ചു വിളിച്ചു.

” ജീവാ പറയെടാ.. ഞാൻ കുറച്ചു അധികം ഉറങ്ങി പോയി..!! ”
അപ്പുറത്ത് കാൾ കണക്ട് ആയി.

” ജസ്റ്റി ഞാൻ രാവിലെ മുതൽ വിളിക്കാണ്.. നമുക്ക് ഇന്ന് ഒരിടം വരെ പോണം.. പറ്റില്ലാന്ന് പറയരുത്..!! നീ എപ്പഴാ ഫ്രീ ആവാ..? ”
ജീവ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

” തിരക്ക് ഒന്നുല്ല.. ജീവാ.. !! നമുക്ക് പോകാം
എന്താടാ ഇത്ര അത്യാവശ്യം?? ”

” അതൊക്കെ നേരിട്ട് കണ്ട് പറയാം നീ ഇറങ്ങുമ്പോൾ പറ ഞാൻ ഷോപ്പിലേക്ക്
വരാം ”
എന്താണ് കാര്യമെന്ന് ജീവ ഒന്നും തന്നെ വിട്ട് പറഞില്ല.

” ജീവാ..! പിന്നെ എനിക്കിന്ന് ഒരു മീറ്റിംഗ് ഉണ്ടാരുന്നു..!! അത് കഴിഞ്ഞിട്ട് പോയാൽ മതിയോ ?? ”
സനോജിന്റെ കാര്യം പെട്ടെന്ന് ജസ്റ്റിന്റെ ഓർമയിലേക്ക് വന്നു.

” എന്നാ മീറ്റിംഗ് ആടാ..?? ”
കാര്യം അറിയാമെങ്കിലും ജീവ അവനോട് തിരക്കി.

” ഡാ… എന്നെ നമ്മൾ അന്ന് പോയ റിസോർട്ടില്ലെ അലോരൈക, അതിന്റെ മാനേജർ വിളിച്ചിരുന്നു.. നീ അറിയും മറ്റേ സനോജ് ഇല്ലേ അവൻ…!!
പുള്ളിക്ക് എന്നെ നേരിട്ട് കണ്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്… ഇന്ന് ഞാൻ ആളെ കാണാൻ നിക്കാരുന്നു ”

” ഡാ അതിപ്പോ പിന്നെ ആണെങ്കിലും കാണാല്ലൊ. എനിക്ക് കുറച്ചു എമർജൻസി കേസ് കെട്ട് ആണ്.. ഞാൻ ഷാരോണിനെ പോലും വിളിച്ചില്ല.. നീ വാ..”
ജീവ പരമാവധി അവരുടെ കണ്ടു മുട്ടൽ ഒഴിവാക്കാൻ ശ്രെമിച്ചു.

” എടാ എന്നാലും നമുക്ക് ഒന്ന് പോണ വഴിക്ക് പുള്ളിയെ കണ്ടിട്ട് പോകാന്നെ..? ”

” എന്റെ പൊന്ന് ജസ്റ്റി.. നീ പുള്ളിയെ വിളിച്ചു പറ നിനക്ക് വരാൻ പറ്റില്ലാന്ന്.. നിനക്ക് ഞാൻ ആണോ അവൻ ആണോ വലുത്..? ”
ജീവ ഒരു തരത്തിലും വിടാൻ ഭാവമില്ലായിരുന്നു.

” എടാ അതിപ്പോൾ ഞാൻ കാണാന്ന് പറഞ്ഞു പോയി പുള്ളി ആണേൽ ടൌണിൽ വരുന്നുണ്ട്..!! ഇനിപ്പൊ ചെല്ലാണ്ടിരുന്നാൽ മോശല്ലേ ? ”

” ഒരു പ്രശ്നോം ഇല്ല.. നമുക്ക് എന്തേലും പറഞ്ഞ് ഒഴിവാക്കാം പുള്ളി തിരിച്ചു പൊക്കോട്ടെ.. നമുക്ക് വേണേൽ അവിടെ പോയി കാണാലോ..! നീ ഷോപ്പിലെത്തീട്ട് വിളിക്ക് ”
ജീവ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം എത്രയും പെട്ടെന്ന് റെഡി ആയി.. ഷോപ്പിലേക്ക് തിരിച്ചു..

കാർ ഡ്രൈവ് ചെയ്യുമ്പോൾ മധുരമായ ഒരു പാട്ടിനിടയിൽ ആണ് ജസ്റ്റിന്റെ ഫോൺ അടിക്കാൻ തുടങ്ങിയത്..
ഫോൺ എടുത്ത് നോക്കിയപ്പോൾ സനോജ് ആണ്.

” ഹേലോ ജസ്റ്റിൻ… താൻ എപ്പോളാ ഫ്രീ ആവണേ ? ”

” ആ സനോജ് ബ്രോ.. ഞാൻ വിളിക്കാൻ നിക്കാരുന്നു ഇന്ന് എനിക്ക് കുറച്ചു അധികം
തിരക്കുണ്ടാരുന്നു. നമുക്ക് പിന്നീട്‌ ഒരു ദിവസം കണ്ടാൽ മതിയാകുമോ ? ”

” അല്ല ജസ്റ്റിൻ അതിപ്പോ കുറച്ചു സീരിയസ് ആയ കാര്യം തന്നെ ആണ് ഇതും.. ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്യാം താൻ ഒന്ന് നോക്കിട്ട് വിളിക്ക് ”

സനോജിന്റെ മറുപടിയിൽ ജസ്റ്റിൻ ആകേ കൺഫ്യൂഷൻ ആയി.
” അതിപ്പോ ബ്രോ ഞാൻ എപ്പോഴാ ഫ്രീ ആവാന്ന് പറയാൻ കഴിയില്ല.. എന്തായാലും ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം ”
ജസ്റ്റിൻ അവന്റെ ഭാഗം പറഞ്ഞ് ക്ലിയർ ചെയ്തു.

” ആം എനിക്കും ഇവിടെ കുറച്ചു വർക്ക്‌ ഉണ്ട്. അത് കഴിഞ്ഞാൽ നമുക്ക് മീറ്റ് ചെയ്യാം ജസ്റ്റിൻ ഒന്ന് സെറ്റ് ആയിട്ട് വിളിക്ക് ബൈ ”
സനോജ് അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ ഫോൺ തിരികെ പോക്കറ്റിൽ വച്ചു.
കുറച്ചു നേരം കൂടി കാർ മുന്നോട്ട് ഓടി കൊണ്ടിരുന്നു… ഏകദേശം 30 മിനിറ്റ് കഴിഞ്ഞതും വാഹനം സൂപ്പർ മാർക്കറ്റിന്റെ
പാർക്കിംഗ് സ്പേസിലെക്ക് കയറി…

Leave a Reply

Your email address will not be published. Required fields are marked *