ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 3 10അടിപൊളി 

അതിനിടക്ക് സനോജ് ഒരു ടെക്സ്റ്റ് അയച്ചു.
‘ഐ ട്രൈഡ് ടൂ കാൾ യൂ, ബട്ട് നോ റെസ്പോൺസ് സോ അയാം
ഗോയിങ് ബാക്ക് ബൈ ‘
ജസ്റ്റിൻ അത് കണ്ടു, എങ്കിലും ഫോൺ എടുത്ത് എന്തോ ആലോചിച്ച ശേഷം അവൻ അവിടെ തന്നെ വച്ചു.

കുറച്ചു സമയം കഴിഞ്ഞതും ജീവ അകത്തേക്ക് വന്നു.
” കഴിഞ്ഞില്ലേ.. ജസ്റ്റി..!! നമുക്ക് എന്നാ വിട്ടാലോ ? ”
ജസ്റ്റിനെ എത്രയും വേഗം ഇവിടെ നിന്നും മാറ്റണം എന്ന വ്യഗ്രത ആയിരുന്നു ജീവക്ക്.

” ആടാ നമുക്ക് ഇറങ്ങാം.. ”
ജസ്റ്റിൻ പോകാൻ ആയി എഴുനേറ്റു.

” എടാ ജസ്റ്റി.. മറ്റവൻ എന്തായി.. ? സനോജ് തിരിച്ചു പോയോ ? ”
” ആടാ..!! അവൻ പോയിന്ന് പറഞ്ഞ് ഇപ്പോ
ടെക്സ്റ്റ് അയച്ചാരുന്നു.. ”
അത് കേട്ടതും ജീവക്ക് പകുതി ശ്വാസം തിരിച്ചു കിട്ടി. അവൻ ഗൂഡമായി ചിരിച്ചു.

ജസ്റ്റിൻ അവന്റെ ഫോണും കാർ കീയും എടുത്ത് ക്യാബിനിൽ നിന്നും ഇറങ്ങി.
സ്റ്റാഫിന് ചില നിർദേശങ്ങൾ കൂടി നൽകിയ ശേഷം അവർ ഒരുമിച്ച് പുറത്തെക്ക് നടന്നു.

കാറിൽ കയറിയതും സ്ക്രീനിൽ സനോജിന്റെ പേര് എഴുതി കാണിച്ച് ജസ്റ്റിന്റെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങി… .

“ജീവ ആ സനോജ് ആണ് ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ പുള്ളിയെ കാണാനും പറ്റീല..!
ഒരു മിനിറ്റ് .. ? ”
ജസ്റ്റിൻ ജീവയെ ഫോൺ സ്ക്രീൻ കാണിച്ചു.

” എടാ ജസ്റ്റി അവൻ തിരിച്ച് പോയിന്ന് പറഞ്ഞിട്ടോ !! ”
ജീവ ഒന്ന് ഞെട്ടിയെങ്കിലും പുറത്ത്‌ കാണിക്കാതെ സൗമ്യനായി ചോദിച്ചു.
അതിനോടകം ജസ്റ്റിൻ കാൾ അറ്റൻഡ് ചെയ്ത് കഴിഞിരുന്നു.

” ഹെലൊ സനോജ് പറ !! ഞാൻ ഇപ്പോ അവിടില്ല ബ്രോ..! സോറി വരാൻ പറ്റിയില്ല എന്തേലും അത്യാവശ്യം ആയിരുന്നൊ ? ”

സനോജ് : ഇന്ന് കാണാന്ന് പറഞ്ഞതല്ലെ.. നേരിട്ട് കണ്ട് സംസാരിക്കണ്ട വിഷയം ആണ് ബ്രോ ?

ജസ്റ്റിൻ : പറഞ്ഞിരുന്നു ബ്രോ. പക്ഷെ അറിയാലോ നമ്മൾ ഒരു ബിസിനസ് നടത്തുന്ന ആൾ അല്ലേ അപ്പോ അതിന്റേതായ കുറച്ചു ബുദ്ധിമുട്ടും തിരക്കും ഉണ്ട്.. ! ”
ഇതിനിടയിൽ ജീവ എന്തായി എന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു ചോദിക്കാൻ തുടങ്ങി.

സനോജ് : ജസ്റ്റിൻ ഞാൻ നിന്റെ ലൊക്കേഷന്റെ രണ്ട് കിലോ മീറ്റർ ഇപ്പുറത്തു ഉണ്ട്.. പോയിട്ടില്ല. ഇപ്പോൾ നമ്മൾ കണ്ടാൽ പിന്നെ ഒരിക്കലും തനിക്ക് അതോർത്തു ദുഖി കേണ്ടി വരില്ല.. സമയം ഉണ്ടെങ്കിൽ വിളിക്ക്..”
അതും പറഞ്ഞു സനോജ് കാൾ കട്ട് ചെയ്തൂ.

സനോജിന്റെ സംസാരത്തിന്റെ ട്യൂൺ മാറിയത്
ജസ്റ്റിനെ ആകേ ആശ്ചര്യപെടുത്തിയിരുന്നു.
‘എന്തോ പ്രധാന പെട്ടത് അയാൾക്ക് എന്നോട് സംസാരിക്കാൻ ഉണ്ട് എന്നുറപ്പ് ആണ്. ‘

” എന്തായെടാ അവൻ പോയോ.. ? പുള്ളി പിന്നേം വിളിച്ചല്ലോ ? ”
ജീവ ജസ്റ്റിന്റെ കാൾ കട്ട് ആയതും അവന്റെ അടുത്തേക്ക് വന്നു.

” ആടാ പുള്ളിക്കാരൻ പോയി.. നീ എന്താ അവന്റെ കാര്യത്തിൽ ഇത്ര ടെൻഷൻ പോലെ ? ”
ജീവയുടെ തുടരെ ഉള്ള ചോദ്യം അവന് തീരെ പിടിച്ചില്ല.

” എനിക്കെന്ത് ടെൻഷൻ.. നമുക്ക് ഞാൻ പറഞ്ഞ പരുപാടിക്ക് പോകാൻ വേണ്ടിട്ടാ..!! ”
ജീവയുടെ മറുപടി കേട്ടിട്ടും കേൾക്കാത്ത പോലെ.. ജസ്റ്റിൻ സനോജിന്റെ അവസാന വാക്കുകൾ ഓർക്കുകയായിരുന്നു..
‘ എന്തൊക്കെയോ കണക്റ്റ് ആവാത്തെ പോലെ.. അതിനിടക്ക് ജീവയുടെ കളി വേറെയും ‘

” ജീവ നീ ഇവിടെ നിക്ക് ഞാൻ ഇപ്പോൾ വരാം..”
” നീ എവിടെക്കാ ജസ്റ്റി.. ? ”
“ഒന്നുല്ലടാ.. ഇവിടേക്ക് ഉള്ള കുറച്ചു സ്റ്റോക്ക് അപ്പുറത്ത് ഡെലിവറി ഓഫീസിൽ വന്നിട്ടുണ്ട്
ഞാൻ അതൊന്ന് പോയി എടുത്തിട്ട് വരാം ”
ജീവയുടെ ചോദ്യത്തിന് ജസ്റ്റിൻ നുണ പറഞ്ഞു ഒഴിഞ്ഞു. ശേഷം വണ്ടി എടുത്ത് പുറത്തേക്ക് പോയി.

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി
കലാവസ്ഥ മാറി തുടങ്ങിയിരുന്നു.
ജസ്റ്റിന്റെ ഹെക്ടർ കാർ അവനെയും കൊണ്ട്
മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ഏകദേശം രണ്ട് കിലോ മീറ്റർ ഓടിയതും
മഴ ചെറുതായി ചാറി തുടങ്ങി…

ടൗണിലെ ഹോട്ടലിന്റെ ഒഴിഞ്ഞ ഭാഗത്ത് സനോജും ജസ്റ്റിനും നേർക്ക് നേർ ഇരികുകയാണ്..
അവർക്ക് മുന്നിൽ ആയി കൊണ്ട് വച്ചിരിക്കുന്ന ചായയിൽ നിന്നും ആവി പാറി കൊണ്ടിരുന്നു.

” നിന്റെ കൂട്ടുകാർ ഒക്കെ എങ്ങനാ ജസ്റ്റിൻ എല്ലാവരും അടിപൊളിയാണോ ?? ”
സനോജ് തുടക്കമിട്ടു.

” ആടാ എല്ലാവരും സൂപ്പർ ആണ്.. സെയിം വൈബ് ആണ് എന്താ ബ്രോ ചോദിക്കാൻ ? ”
ജസ്റ്റിനു സംഭാഷണത്തിന്റെ ഗതിയും ഈ കൂടി കാഴച്ചയുടെ കാരണവും ഒരു തരത്തിലും മനസിലാകുന്നുണ്ടായിരുന്നില്ല.

” ജീവ ആള് എങ്ങനാ.. ???? ”
സനോജ് കുറച്ചു അടുത്തേക്ക് ഇരുന്നു.

” അവനെ എനിക്ക് കുറേ കാലമായി അറിയാം പ്രശ്നക്കാരൻ ഒന്നുമല്ല.. എന്നാലും കുറച്ചു സൈക്കോ ടൈപ്പ് ആണ്.. ”
ജസ്റ്റിൻ പ്രതീക്ഷിച്ച ചോദ്യം തന്നെ ആയിരുന്നു അത്. എങ്കിലും എന്താണ് കാര്യം എന്ന രീതിയിൽ അവൻ സനോജിനെ തന്നെ നോക്കിയിരുന്നു.

” എനിക്ക് പകരം മറ്റൊരാൾ ആണ് അലോരൈക മാനേജർ ആയി അവിടെ ഉണ്ടായിരുന്നത് എങ്കിൽ നമ്മൾ തമ്മിൽ ഈ കൂടി കാഴ്ച്ച ഉണ്ടാവില്ലാരുന്നു ജസ്റ്റിൻ..!!
പകരം അവൻ നിന്റെ ഭാര്യയെ വിളിക്കുമായിരുന്നു ”
സനോജ് അതീവ ഗൗരവത്തോടെ ആണ് സംസാരിച്ചു കൊണ്ടിരുന്നത്.
ചായ കുടിച്ചു കൊണ്ടിരുന്ന ജസ്റ്റിൻ ഒന്നും മനസിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.

” ജസ്റ്റിൻ നിന്നോട് എനിക്ക് ഒരു ബന്ധം ഉണ്ട്.
അത് കൊണ്ട് മാത്രം ആണ് ഞാൻ ഇപ്പോ ഇവിടെ നിന്റെ മുൻപിൽ ഇരിക്കുന്നത്..!! ആരേം പരിധിയിൽ കവിഞ്ഞു വിശ്വസിക്കരുത് ജസ്റ്റി സ്വന്തം നിഴലിനെ പോലും ”

” എനിക്ക് ഒന്നും മനസിലാകുന്നില്ല..!! സനോജ് , നീ ഒന്ന് കാര്യം തെളിച്ച് പറയോ ? ”
ജസ്റ്റിന്റെ ഷമ കെട്ട് തുടങ്ങിയിരുന്നു.

” നിനക്ക് എല്ലാം മനസിലാകും ഇത് കാണുമ്പോൾ..!! നമ്മൾ തമ്മിൽ മീറ്റ് ചെയ്തത് മറ്റാരും അറിയണ്ട നിന്റെ ഭാര്യ പോലും..!! ഇതൊന്ന് നോക്കിട്ട് എന്നെ വിളിക്ക് ”
സനോജ് അവന്റെ കയ്യിൽ നിന്നും ഒരു പെൻ ഡ്രൈവ് ജസ്റ്റിനു കൈ മാറി.

” നീ എന്നെ വിളിക്കേണ്ടി വരും..ബാക്കി നമുക്ക് അപ്പോൾ സംസാരിക്കാം എനിക്ക് പോകാൻ സമയം ആയി..”
സനോജ് പോകാൻ എഴുനേറ്റു..

” ഒക്കെ ബ്രോ നമുക്ക് നോക്കാം. എന്തായാലും വെയിറ്റ് ചെയ്തത്തിന് താങ്ക്സ് ”
ജസ്റ്റിൻ പെൻ ഡ്രൈവ് വാങ്ങി പോക്കറ്റിൽ ഇട്ടു.. സനോജിന് കൈ കൊടുത്ത് അവർ പിരിഞ്ഞു.

അവിടെ നിന്നും പോന്നതിൽ പിന്നെ ജസ്റ്റിന്റെ
മനസ്സിൽ ആകേ ബഹള മയം ആയിരുന്നു.
കാർ ഷോപ്പിലേക്ക് എത്തിയത് അവൻ അറിഞ്ഞതേയില്ല.. പാർക്കിംഗിലേക്ക് കയറി വണ്ടി ഒന്ന് ഉലഞ്ഞു നിന്നു.

” നീയെന്താ ഇത്ര ലേറ്റ് ആയെ.. ശരിക്കും ഡെലിവറി ഓഫീസിൽ തന്നെ ആണോ നീ പോയെ ? ”
അവനെ കണ്ടതും സംശയത്തോടെ ജീവ അടുത്തേക്ക് വന്നു.

” ആടാ..!! ഞാൻ വേറെ എങ്ങോട്ട് പോകാൻ , നീ വാ നമുക്ക് നിന്റെ പരുപാടിക്ക് പോവാം. ഞാൻ ഇപ്പോ ഫുൾ ഫ്രീ ആയി. ”
ജസ്റ്റിൻ സ്വാഭാവികമായ ചിരിയോടെ ആണ് പറഞ്ഞത്.
പരസ്പരം ഒന്ന് ചിരിച്ച ശേഷം അവർ രണ്ട് പേരും കൂടി ജീവയുടെ കാറിൽ പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *