ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 3 10അടിപൊളി 

മേഘങ്ങൾക്കിടയിൽ നിന്നും പുറത്തേക്ക് വന്ന പൂർണ ചന്ദ്രൻ അവിടെ മുഴുവൻ രാവെളിച്ചം പടർത്തി… ഇപ്പോൾ അവർക്ക് പരസ്പരം വ്യക്തമായി കാണാം.
അവളുടെ വശത്തേക്ക് ആയി ഇട്ടിരിക്കുന്ന മുടിയും നെറ്റിയിലെ പൊടി സിന്ദൂരവും നിറഞ്ഞ ചിരിയും അവൻ ശ്രെദ്ധിച്ചു.. പെണ്ണിന്റെ വട്ട മുഖവും തുടുത്ത കവിളുകളും അതിലെ നുണ കുഴിയും നിലാവിൽ തിളങ്ങി…

അനഘ അവളുടെ അലസമായി കിടക്കുന്ന മുടി ഇഴകൾ പതിയെ ഒതുക്കി വച്ചു.

” ജീവ.. എന്നാ ഒറ്റക്ക് ഇരിക്കുന്നെ.. അവരേം കൂടി വിളിച്ചൂടാരുന്നോ ? ”

” ഒറ്റക്ക് ഇരിക്കുന്ന സുഖം വേറെ ഒന്നിനും ഇല്ല അനഘ.. ഈ കാടിന്റെ നിശബ്ദതയും കോട മഞ്ഞും നിലാ വെളിച്ചവും അതിനൊപ്പം രാത്രിയുടെ ഏകാന്തതയും.. ഇതെല്ലാം ഏത് ലഹരിക്കും മുകളിൽ ആണ് ”
ജീവ.. ഒന്ന് നിർത്തി പിന്നെ വീണ്ടും അനഘയെ നോക്കി ചോദിച്ചു.
” തനിക്ക് തോന്നിയിട്ടില്ലേ.. എല്ലാം മറന്ന് ഒന്നിനെയും പറ്റി ആകുലപെടാതെ ഇത് പോലെ സ്വയം മറന്ന് ഇരിക്കാൻ.. ”
ജീവയുടെ ചോദ്യത്തിനു മറുപടി പറയാൻ എന്നോണം അവൾ കാലുകൾ ബെഞ്ചിലേക്ക് കയറ്റി പിണച്ചു വച്ചു.

” അതിപ്പോ.. ഉം.. തോന്നിയിട്ട് കാര്യമില്ലാലോ.. കെട്ട്യോനേം കുഞ്ഞിനേം ഒക്കെ ഞാൻ അല്ലാണ്ട് പിന്നാരാ ഓർക്കാൻ.. അതും ഒരു രസല്ലേ ” അനഘയും വിട്ട് കൊടുത്തില്ല.
ജീവ പിന്നെയും ചിരിച്ചു. ” ബന്ധങ്ങൾ അവ നമുക്ക് ബന്ധനങ്ങൾ ആകരുത്…ജീവിതം ഒന്നേ ഉള്ളൂ. !! ഇത് പോലെ.. മതി മറന്ന് ആഘോഷിക്കുക ”

” ആഗ്രഹമുണ്ട് ജീവാ.. പക്ഷെ ലൈഫിൽ ഒരു സ്റ്റേജ് കഴിയുമ്പോൾ.. എല്ലാത്തിനും ഒരു ലിമിറ്റ് വരും..!! ഈ ആഘോഷങ്ങൾ ഒക്കെ മറന്ന് ഒഴിക്കിനോത്ത് അങ്ങ് പോകും.. ”
അവൾ വിദൂരതയിലെക്ക് നോക്കി സംസാരിച്ചു.

” ജീവിക്കാൻ മറന്ന് പോകരുത് അനഘ.. ഈ യവ്വനം അതിന്റെ പീക്ക് ടൈമിൽ നമ്മൾ മതി മറന്ന് ആസ്വദിക്കണം… കാമം പോലും അതിന്റെ മൂർദ്ധന്യത്തിൽ പ്രകടമാകുന്നത് ഇണയോട് കൊതി തോന്നുമ്പോൾ അല്ലേ.
അത് പോലെ.. ജീവിതത്തോടും കൊതി തോന്നണം..”.
ജീവ ഒരു പെഗ്ഗ് കൂടി ഒഴിച്ച് അകത്താക്കി.

” തനിക്ക് ഒന്നൂടി ഒഴിക്കട്ടെ.. ”
” പ്രശ്നമാകുമോ ? ”
” എന്ത് പ്രശ്നം.. ഒന്നും ആവാൻ പോണില്ല.. താൻ അടിക്കെടോ ” അവൻ ഗ്ലാസ്സിലേക്ക് വോഡ്ക പകർന്നു അവൾക്കായി നീട്ടി.
അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി. ശേഷം ശ്വാസം ഒന്ന് വലിച്ചു വിട്ട് ഗ്ലാസ് കാലിയാക്കി.

” ജീവാ.. സാഹിത്യം ഒക്കെ പറയുമല്ലേ..?? ”
നുണ കുഴികൾ വിടർത്തി അവൾ ചിരിച്ചു.. നില വെളിച്ചത്തിൽ അവളുടെ മുഖത്തിന് വല്ലാത്ത സൗന്ദര്യമായിരുന്നു.
” ആ ഇടക്ക് ഒക്കെ നമുക്കും പറയണ്ടേ.. ” ജീവ ഇരിപ്പിടത്തിൽ ഒന്ന് അമർന്നിരുന്നു.

സമയം രാത്രി 2 മണിയോട് അടുക്കുന്നുണ്ടായിരുന്നു.. നിലാവ് അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയം റിസോർട്ടിന്റെ പരിസരത്ത് അവർ രണ്ട് പേരും മാത്രമേ ഉണർന്നിരിക്കാൻ സാധ്യത ഉള്ളൂ.

എവിടെ നിന്നോ നായ ഓരിയിടുന്ന ശബ്ദം നേർത്ത് വന്ന് അവിടെ തങ്ങി നിന്ന മൂകതയെ കീറി മുറിച്ചു… ജീവ ഇപ്പോഴും പുറകോട്ട് കിടക്കുകയാണ്.
അനഘ അവളുടെ കൈ വിരൽ അലക്ഷ്യമായ് ഞൊടിച്ചു കൊണ്ടിരുന്നു..
” എന്റെയും കൂടി.. പൊട്ടിക്കോ.. ”
ജീവ ഒരു കുട്ടിയെ പോലെ അവന്റെ കൈ അനഘക്ക് നേരെ നീട്ടി… അവൾ ചെറിയ ചിരിയോടെ കൈ പിടിച്ച് അവന്റെ വിരലുകൾ ഞൊടിക്കാൻ തുടങ്ങി.
ചെറിയ സമയം കൊണ്ട്.. തന്നെ അവൾ അവന്റെ വിരലുകൾ ഞൊടിച്ചു തീർത്തു.. ജീവയുടെ കൈ തിരിച്ചു വിട്ട് തന്റെ
കൈകൾ സ്വതന്ത്രമാക്കി.. അവൾ ബെഞ്ചിൽ ഒന്നൂടി ഇളകി ഇരുന്നു..

” അല്ലാ..!! എന്നും ഇങനെ സിംഗിൾ ആയി ഇരിക്കാൻ ആണോ തീരുമാനം.. ഒരു പെണ്ണ് വേണ്ടേ കൂടെ ? ”
അനഘ അവളുടെ കൈ മടിയിൽ കുത്തി മുഖം അതിൽ താങ്ങി അവനെതിരെ തിരിഞ്ഞ് ഇരുന്നു. അവളുടെ ചോദ്യം ജീവയിൽ ചിരി പടർത്തി..

” ഞാൻ ഹാപ്പി ആയി സമാധാനത്തോടെ ഇരിക്കുന്നത്.. തനിക്ക് പിടിക്കുന്നില്ലേ.. ?? ”
” എന്റെ ജീവ.. ലൈഫിൽ ചെറിയ മാറ്റം ഒക്കെ വേണ്ടേ.. ഒരു പ്രണയം ഒക്കെ വന്നാൽ താൻ ഒന്നൂടി ഹാപ്പി ആകുമെന്നെ.. ”
അനഘ രണ്ട് കൈകൾ കൊണ്ടും അവന് തംസ് അപ്പ് സിഗ്നൽ കാണിച്ചു.. അവളുടെ എനർജിക്ക് മാച്ച് ആവാൻ ആയി അവൻ എഴുനേറ്റ് ഇരുന്നു.

പിന്നെ പതിയെ നീണ്ട് കിടക്കുന്ന. സ്വന്തം മുടി ഇഴകൾ.. കൈകൾ കൊണ്ട് പുറകോട്ട് ഒതുക്കി കൊണ്ടിരുന്നു..
” പ്രണയം.. എന്റെ ലൈഫിൽ അതൊരു വില്ലൻ ആണ് … ഇറ്റ്സ് കോംപ്ലികെറ്റഡ്.. തനിക്ക് അത് പറഞ്ഞാൽ മനസില്ലാവല്ലെടോ..”

” സ്നേഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹമില്ലാത്ത മനുഷ്യർ ഉണ്ടോ.. ജീവ..!!അറ്റ് തെ എൻഡ് ഓഫ് തെ ഡേ വീ ആൾ ആർ ജസ്റ്റ് ഹ്യൂമൻ ബീയിംഗ്സ്.. എന്താ അങ്ങനെ അല്ലേ ? ” അനഘ തന്റെ പോയിന്റ് എടുത്തിട്ടു.
“യെസ് സത്യം അതാണ്.. എടോ.. എനിക്കും പ്രണയിക്കാൻ ആഗ്രഹമുണ്ട്..! അല്ല ആരും അറിയാതെ പ്രണയിക്കുന്നുണ്ട്..!! പക്ഷേ എന്നെ കൊതിപ്പിക്കുന്ന ആ ദേവത അവൾ എനിക്ക് സ്വന്തമാകില്ല എന്നെനിക്ക് ഉറപ്പുണ്ട് ”

” അപ്പോൾ ആരോ ഉണ്ടല്ലൊ ..!! എന്നാ പറയ്‌ കൂടുതൽ കേൾക്കട്ടെ.. ” അവൾ ആകാംഷയോടെ ഉണർന്ന് ഇരുന്നു.
അവൻ തുടർന്നു..
” എന്റെ സങ്കൽപ്പത്തിൽ ഞാൻ കാണാറുണ്ട്.. എന്നോടൊപ്പം രമിക്കാൻ കൊതിക്കുന്ന എന്റെ സ്പർശനങ്ങളിൽ അലിയൻ വിങ്ങുന്ന എന്റെ ഇണയെ.. അപ്പോഴൊക്കെ കൊതിയോടെ ഞാൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടാറുണ്ട്.. ”
” WOW.. ജീവ റൊമാന്റിക് ആയല്ലോ.. ”
അനഘ കണ്ണുകൾ വിടർത്തി ചിരിച്ചു.

” ഹ ഹ.. പ്രണയം ആർക്കും ആരോടും തോന്നാം അനഘ.. അവിടെ ബന്ധനങ്ങൾ
ഉണ്ടാവരുത്.. നമ്മുടെ വികാരങ്ങൾ അതിന്റെ പാരമ്യത്തിൽ അത്രയും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാൻ കഴിയണം. അവളെന്റെ ജീവൻ ആയിരിക്കണം അതല്ലേ.. വേണ്ടത് ”
ജീവ തല പുറകോട്ട് ചെരിച്ച് കിടന്ന് ചിരിച്ചു.

” ആ ഒരാളെ കിട്ടിയില്ലേ.. അവൾ അത്ര സ്പെഷ്യൽ ആണോ ”
അനഘ ആകാംഷയോടെ ചോദിച്ചു.

” യെസ് അവൾ സ്പെഷ്യൽ ആണ്.. പിന്നെ കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.. അവളുടെ അംഗലാവണൃം.. പെണ്ണിന്റെ ഉടലഴക് അതെന്നെ എന്നും മത്ത് പിടിപ്പിക്കുന്നു. അവളെ കാണുമ്പോൾ ഒക്കെ എന്റെ ഉള്ളിൽ കാമവും പ്രണയവും ഉണരുന്നു .. ഞാൻ.. ഞാൻ അവളെ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് ”
അവന്റെ ശബ്ദം നേർത്ത് തുടങ്ങിയിരുന്നു.

” അതിപ്പോ ഉടലഴക് ഒക്കെ ഒരു പ്രസവം വരെ അല്ലേ ഉള്ളു ജീവ..!! ഇപ്പോ എന്നെ നോക്ക് കണ്ടില്ലേ ” അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി.

അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് നിർത്തി അവളെ തന്നെ നോക്കി..
“നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ ഞാൻ ഈ ലോകത്തിലെ എറ്റവും വലിയ ഭാഗ്യവാൻ ആണ് അനഘ..!! എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാകില്ല..!! ”

Leave a Reply

Your email address will not be published. Required fields are marked *