ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 3 10അടിപൊളി 

” അതെന്നാ.. ജീവാ ഞാൻ അത്രക്ക് സുന്ദരിയാണോ?”
” നീ ദേവതയാണ് അനഘ.. നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ ഞാൻ അവളെ ഭൂമിയോളം പ്രണയിക്കും..ചുംബനങ്ങൾ കൊണ്ട് മൂടും.. രാത്രിയും പകലും അവളുടെ ചൂടിനെ ഞാൻ ആസ്വദിക്കും ആഗ്രഹത്തോടെ കൊതിയോടെ കാമിക്കും ”
ജീവയുടെ വാക്കുകൾ ആത്മാർഥമായി തോന്നിയത് കൊണ്ടാവാം.. അനഘക്ക് അതിശയവും നാണവും ഒരെ സമയം വന്നു.
അവൾ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.

” പ്രേശംസ എനിക്ക് ഇഷ്ട്ടായി.. ഇതൊക്കെ കേൾക്കാൻ രസമുണ്ട്..”
” സത്യമല്ലേ.. പെണ്ണെ.. നിന്റെ കണ്ണുകൾ വിടരുന്ന നുണ കുഴി.. നിന്റെ ചിരി.. ശില്പ ഭംഗി പോലെയുള്ള ഉടലഴക്.. ഇതിൽ കൂടുതൽ എന്ത് വേണം ആണോരുത്തന്..”
ജീവ അവളുടെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. കുറച്ചു സമയം അവിടെ നിശബ്ദത പടർന്നു. രണ്ട് പേരും ഒന്നും മിണ്ടിയില്ല.

” ചില ഇഷട്ങ്ങൾ ഒക്കെ അങ്ങനെ ആണ്.. എത്ര ഒക്കെ വേണ്ടാന്ന് വച്ചാലും അതിങ്ങനെ മനസ്സിന്റെ ഒരു കോണിൽ കിടക്കും.. ”
ജീവ.. പറഞ്ഞു നിർത്തി തല ചെരിച്ചു അവളെ നോക്കി.
അനഘ താഴേക്ക് തന്നെ കുറേ സമയമായി നോക്കിയിരിക്കുകയാണ്.

ജീവ രണ്ട് ഗ്ലാസ്സിലും വീണ്ടും മദ്യം പകർന്നു.
ഒരു ഗ്ലാസ്സ് അവൾക്കായി നീട്ടി.. അനഘ യാന്ത്രികമായി കൈകൾ നീട്ടി അത് വാങ്ങി..
പരസ്പരം ഒന്ന് മുട്ടിച്ച ശേഷം ഒരെ സമയം അടിച്ചു തീർത്തു.

” ഈ ലോകം എന്ത് ക്രൂരമാണല്ലേ.. ഒരാളെ അത്ര ഏറെ ആഗ്രഹിച്ചാലും.. സ്നേഹിച്ചാലും അവരോട് ഒത്ത് ചിലവഴിക്കാൻ പോലും.. സൊസൈറ്റിയുടെ സോ കാൾഡ് ഫക്കിംഗ് റൂൾസ് അനുവദിക്കില്ല..”
ജീവ അവന്റെ ഗ്ലാസ് കയ്യിൽ ഇട്ട് ഉരുട്ടി കൊണ്ടിരുന്നു.. വാക്കുകളിൽ നേരിയ പതർച്ച
അനഘ ശ്രെദ്ധിച്ചു.

” ജീവ.. നീ എന്താ പറഞ്ഞു വരുന്നത്.. എനിക്ക് മനസിലാകുന്നില്ല..”
അവളുടെ മുഖത്ത് അപ്പോഴും നിഷ്കളങ്കത
തന്നെ ആയിരുന്നു.

” അനൂ.. നീ എന്ത് സുന്ദരിയാടി.. എന്തിനാ എന്റെ മുന്നിലേക്ക് നീ വന്നത്..!! എന്റെ ദൈവമേ.. എന്തിനാ.. എനിക്ക് ഇവളെ നീ കാണിച്ചു തന്നത്.. ?? ”
ജീവ കൈകൾ മുകളിലേക്ക് ഉയർത്തി ചോദിക്കുന്ന പോലെ കാണിച്ചു.

ഉള്ളിലേക്ക് ഇറങ്ങിയ വോഡ്കയുടെ ലഹരി ആവാം.. ജീവയുടെ വാക്കുകൾ അവളെ കോരി തരിപ്പിക്കാനും ആശ്ചര്യപെടുത്താനും പോന്നതായിരുന്നു.

ആദ്യമായിട്ട് ആണ് ഒരാൾ ‘ അനു ‘ എന്ന് വിളിക്കുന്നതെന്ന്.. അവൾ ഓർത്തു.. അവളുടെ ഉള്ളിലെ പെണ്മയെ ഉണർത്താൻ മാത്രം ശക്തി അതിനുണ്ടായിരുന്നു..

” എടോ.. താൻ പൊയ്ക്കോ.. ഇവിടെ ഇരുന്നാൽ ശരിയാവില്ല..!! ”
അവൻ അനഘയെ പറഞ്ഞു വിടാൻ ശ്രെമിച്ചു.

അവന്റെ സംസാരത്തിൽ എന്തോ ഒളിക്കുന്നത്
പോലെ തോന്നിയത് കൊണ്ട് ആകാം അവൾ അവന് നേരെ തിരിഞ്ഞ് ഇരുന്നു..
” ജീവാ.. ഞാൻ..! ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ? ”
” താൻ ചോദിക്ക്.. പറയണോ വേണ്ടേ എന്ന് ആലോചിക്കാം ”
” അത്.. ജീവക്ക്.. എപ്പോഴെങ്കിലും എന്നോട് അങ്ങനെ വല്ലതും തോന്നിയിട്ടുണ്ടോ ?? ”
അവൾ വിക്കി വിക്കിയാണ് അവനോട് ചോദിച്ചത്.

മദ്യത്തിന്റെ ലഹരി ഉള്ളിലേക്ക് ഇറങ്ങിയത് ആവാം ആ ചോദ്യം ചോദിക്കാനുള്ള ധൈര്യം അവൾക്ക് വന്നത്.

അതിന് മറുപടി പറയുന്നതിന് മുന്നായി ജീവ പതിയെ അവളുടെ കൈകളിൽ പിടിച്ചു.. അവൾ എതിർത്തില്ല.
” യെസ്.. മറ്റൊരു അവകാശി ഇല്ലായിരുന്നു എങ്കിൽ ഞാൻ നിന്നെ എപ്പോഴോ എന്റെ സ്വന്തമാക്കിയെനെ.. നിന്റെ മനസ്സും ശരീരവും എന്റേത് മാത്രമായെനെ.. ”
ജീവയുടെ മറുപടി കേട്ട് അവൾ ഒന്നും മിണ്ടാതെ ഇരുന്നു. .അവന്റെ നോട്ടം അവളുടെ ഉള്ളിൽ തറച്ചു കയറാൻ ശേഷി ഉള്ളതായിരുന്നു…

” .. ഞാൻ പറയാറില്ലേ.. എന്റെ സ്വപ്നത്തിൽ വരുന്ന എന്നെ കൊതിപ്പിക്കുന്ന പെണ്ണ്.. അവൾക്ക് നിന്റെ മുഖം ആണ്.. അനു..! എന്നെ ഉണർത്തുന്ന എന്റെ വികാരങ്ങളെ തീ പടർത്തുന്ന പ്രണയിനി… നിൻെറ ഉടലഴകും വശ്യമായ ചിരിയും ആണ് അവൾക്ക്.. ”
മദ്യത്തിന്റെ ലഹരിയിൽ എവിടുന്നോ വന്നോ ധൈര്യത്തോടെ അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു..

” ബന്ധനങ്ങൾ ഇല്ലാത്ത ആ ലോകത്തിൽ ഞാൻ അവളിലേക്ക് പടർന്ന് കയറാറുണ്ട്.. ..!! കത്തുന്ന കാമത്തോടെ അവളുടെ ചൂടിനെ ഞാൻ ആസ്വദിക്കാറുണ്ട്. “”‘
അവൻ തുടർന്നു….
” നിനക്ക് അറിയോ.. പെണ്ണെ.. എന്റെ സ്വപ്നങ്ങളിൽ നീ എന്നെ തേടി എത്തുമ്പോൾ.. എന്റേത് മാത്രം എന്ന അധികാരത്തോടെ… പ്രണയത്തോടെ നിന്നിലേക്ക് ആഴ്ന്നിറങ്ങി.. എന്റെ പൗരുഷം പൂർണമാവാറുണ്ട് ”
വൈകാരികമായ ആ നിമിഷം ജീവയുടെ വലത് കണ്ണിൽ നിന്നും ഒരു തുള്ളി അവന്റെ കവിളിൽ കൂടി താഴേക്ക് പതിച്ചു.

” ജീവ.. നീ.. നീ എന്നെയാണോ പ്രണയിക്കുന്നത്.. എന്നെയാണോ നീ ആഗ്രഹിക്കുന്നത് ??? ”
അവളുടെ വാക്കുകൾ പതർച്ചയോടെ ആണ്
പുറത്ത് വന്നത്.. അവന്റെ മറുപടി ‘നോ ‘ എന്നാകണമേ എന്നവൾ അതിയായി ആഗ്രഹിച്ചു.

” ഒരാളെ സ്നേഹിക്കാൻ അയാളുടെ അനുവാദം നമുക്ക് ആവശ്യമില്ല.. അനു..! ലൈക്ക് ഐ സെഡ് ഒരിക്കലും നീ എനിക്ക് സ്വന്തമാകില്ല എന്നെനിക്ക് അറിയാം..
നിനക്ക് മറ്റൊരവകാശി ഉണ്ടെന്നും എനിക്ക് നന്നായി അറിയാം..!! പക്ഷേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം.. യെസ് എന്ന് മാത്രം ആണ് ”
ജീവ അവളുടെ മുഖത്തു നോക്കാതെ ആണ് തന്റെ കുറ്റ സമ്മതം നടത്തിയത് .

ഒരു മഴ പോലെ പെയ്ത ഇറങ്ങിയ അവന്റെ വികാര പ്രകടനം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
” ജീവാ.. എന്താടാ ഇത്..!!.. ഞാൻ എനിക്ക്.. നീ.. ഒരിക്കൽ പോലും എന്നോട്.. ”
അവന്റെ മുഖത്ത് അവൾ പതിയെ തന്റെ വലത് കൈ ചേർത്ത് പിടിച്ചു..
പെട്ടെന്ന് ഉള്ള അവന്റെ തുറന്ന് പറച്ചിലിൽ അനഘക്ക് ഒന്നും മിണ്ടാനൊ വാക്കുകൾ പൂർത്തിയാക്കാനൊ പറ്റിയിരുന്നില്ല.

ജീവ അവളുടെ മുഖത്ത് നിന്ന് അരികിൽ കൂടി വാർന്ന് കിടക്കുന്ന മുടി ഇഴകൾ ഒതുക്കി വച്ചു.

” പെണ്ണെ.. കണ്ട നാൾ മുതൽ നിന്നോട് എനിക്ക് കൊതിയാണ് ”
ജീവ അവൾക്ക് അരികിലേക്ക് ചേർന്ന് ഇരുന്നു.. വളരെ പതിയെ അവളുടെ തുടിക്കുന്ന അധരങ്ങളിൽ അവന്റെ വിരൽ ചേർത്ത് തലോടി.. കൈകൾ കൊണ്ട് മുഖം ഉയർത്തി.. അവളുടെ കണ്ണുകളിലെക്ക് നോക്കി.

” അനു.. എനിക്ക് കടിച്ചു തിന്നാൻ തോന്നുന്നു.. നിന്നെ..!! നിനക്ക് ഒരു അവകാശി ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രെയെന്ന് അറിയോ ? ”
അവൻ അവളുടെ മുഖത്തു കൂടി കൈകൾ ഓടിച്ചു കൊണ്ടിരുന്നു.

” ജീവാ.. ഞാൻ എനിക്ക്..!! ഇങ്ങനെ ഒന്നും ”
ജീവയുടെ ശക്തിയുള്ള നോട്ടം താങ്ങാൻ ആവാതെ അവൾ മുഖം കുനിച്ചു..

” ഈ ലോകത്തിൽ ജീവ ആരെ എങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടെകിൽ അത് നിന്നെ മാത്രം ആണ്.. അനു…!! ”
പതിയെ.. അവളുടെ ഓമനത്തമുള്ള മുഖം കൈകളിൽ കോരിയെടുത്ത് അവൻ അനഘയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..!!!!!!

Leave a Reply

Your email address will not be published. Required fields are marked *