ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 4 14

” ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ വന്നതാ എന്നാടി ”

” ഞാൻ രാവിലെ എഴുന്നേൽപ്പികണ്ടാന്ന് കരുതി ആണ് പറയാണ്ടേ പോന്നെ..!!
പിന്നെ ഇവിടെ വന്നപ്പോൾ ആകേ തിരക്ക് ആയി പോയി, ഇച്ചാ കഴിച്ചാരുന്നോ ? ”
ജസ്റ്റിന്റെ സംസാരത്തിൽ മാറ്റമൊന്നുമില്ല എന്നത് അനഘക്ക് കൂടുതൽ ആശ്വാസം നൽകിയിരുന്നു.

” ആടി ഞാൻ രാവിലെ തന്നെ കഴിച്ചാരുന്നു..!!
പെണ്ണെ നീ ചുമ്മാ വിളിച്ചേ ആണോ ? ”

” ആം ഞാൻ ചുമ്മ ഇരുന്നപ്പൊ വിളിച്ചു നോക്കിയതാ എന്നാ ഇച്ചായൻ തിരക്കാണോ ? ”
അനഘ താൻ പറയാൻ വന്ന കാര്യം മനസ്സിൽ നിർത്തി.

” ആം ചെറിയ തിരക്ക് ആണ് പെണ്ണെ.. !!
ഞാൻ നിന്നെ ഫ്രീ ആയിട്ട് തിരിച്ചു വിളിച്ചാ മതിയൊ ? ”
” ആം ഫ്രീ ആവുമ്പോൾ വിളിക്ക് ”
അവൾ ഫോൺ കട്ട് ചെയ്ത് ബാഗിൽ ഇട്ടു..
അവന്റെ തിരക്ക് സമയം ആയത് കൊണ്ട് കുറച്ച് കഴിയുമ്പോൾ ഒന്നൂടി വിളിച്ചു നോക്കാം എന്ന തീരുമാനത്തോടെ…

സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ഏകദേശം 4 മണിയോട് കൂടി അനഘയുടെ പേഷ്യന്റ്സ് ഒന്ന് ഒതുങ്ങി.. അത് കൊണ്ട് തന്നെ ടീ ബ്രേക്കിനായി അവൾ പുറത്തേക്ക് ഇറങ്ങി.

കാർമേഘങ്ങൾ ഉരുണ്ട് വാനം മഴക്ക് ഉള്ള വരവ് അറിയിച്ചു.. രണ്ട് നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും താഴെ അങ്ങാടി കാഴ്ചകൾ അവൾ കുറച്ചു നേരം നോക്കി നിന്നു.

കയ്യിൽ ചായ കപ്പുമായി അവൾ ചുറ്റുപാടും ഉള്ള ലോകരെ നിരീക്ഷിച്ചു…
ജീവിക്കാൻ വേണ്ടി നേട്ടോട്ടം ഓടുന്ന ഒരുപാട് ജീവിതങ്ങൾ.. ലക്ഷ്യങ്ങളെ തേടിയുള്ള ഒരുപാട് യാത്രകൾ

എല്ലാം കൊണ്ടും അപരിചിതർ ആണെങ്കിലും പരസ്പരം സ്നേഹത്തോടെയും പരിചയത്തോടെയും പെരുമാറുന്ന നൂറ് കണക്കിന് ആളുകൾ…..
അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു.

ഫോണിൽ ജീവയുടെ 2 മിസ്ഡ് കാൾ കണ്ടെങ്കിലും അനഘ തിരിച്ചു വിളിക്കാൻ പോയില്ല.
നെറ്റ് ഓൺ ആക്കിയതും ജീവയുടെ മെസ്സേജുകൾ പുറകെ പുറകെ വന്ന് തുടങ്ങി..
അതിൽ കഴിച്ചോ..? കുടിച്ചോ തുടങ്ങിയ മെസ്സേജുകൾ അവൾ മുഴുവനായി ഒഴിവാക്കി വിട്ടു.

അവസാനം വന്ന് കിടക്കുന്ന രണ്ട് വോയ്‌സ് മെസ്സേജ് കണ്ടതും അവളുടെ ഉള്ളിൽ സ്വാഭാവികമായ ടെൻഷൻ നിറഞ്ഞു.
ആദ്യത്തെ മെസേജ് അവൾ തുറന്ന് ചെവിയോട് അടുപ്പിച്ചു.
‘ അനു.. ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു..
നിന്നെ കിട്ടിയില്ല.. ഞാൻ ഇവനിംഗ് ഫ്രീ ആണ്
നീ എപ്പോളാ ഇറങ്ങാ.. അല്ലെങ്കിൽ എന്നെ തിരിച്ചു വിളിക്കാമോ ?
അതോടെ വോയ്‌സ് അവസാനിച്ചു.

” അനഘാ.. ഒന്ന് വരാമോ ? ”
പുറകിൽ നിന്നും മെർലിൻ വിളിച്ചു.
രണ്ടാമത്തെ വോയിസ് നോക്കാൻ നിൽക്കാതെ അവൾ മെർലിന്റെ അടുത്തേക്ക് നടന്നു.

” എന്താടോ.. ? ”
” അനഘ എനിക്ക് ഒരു ഹെൽപ്പ് വേണം.. ഞാൻ ഇവെനിംഗ് നില്കുന്നില്ല.. കുറച്ചു അർജന്റ് പരുപാടിസ് ഉണ്ട് എനിക്ക് പകരം ജോയൽ നിൽക്കാം എന്ന് സമ്മതിച്ചിട്ടുണ്ട് ”
മെർലിൻ ജോയലിന്റെ പേര് പറഞ്ഞതും അനഘ ഒന്ന് ഞെട്ടി..! അല്ലെങ്കിൽ തന്നെ അവനെ കൊണ്ട് ശല്യം ആണ്.

” അല്ല മെർലിൻ ഇതിലിപ്പോൾ ഞാൻ എന്താ ചെയ്യണ്ടേ ? ”
അനഘ സംശയം മറച്ചു വച്ചില്ല.

” താൻ ഒന്നും ചെയ്യണ്ട മെയിൽ സ്റ്റാഫിനെ ഇടുന്നത് കൊണ്ട് തനിക്ക് ഇഷ്യൂ ഒന്നും ഇല്ലാന്ന് തന്റെ അടുത്ത്,…. സാർ ഒന്ന് കൺഫോം ചെയ്യാൻ പറഞ്ഞു അതാ… നീ ഒക്കേ അല്ലേ ?? കുഴപ്പൊന്നുല്ലാലൊ ? ”

” ഉണ്ടെങ്കിലും വേറെ വഴി ഇല്ലാലോ ഇട്സ് ഒക്കെ ഐ വിൽ മാനേജ് ഇറ്റ് ”
അനഘ അവൾക്ക് സമ്മതം അറിയിച്ചു.

പെട്ടെന്ന് ആണ് ലേറ്റ് ആവുമെന്ന് കാര്യം ഇച്ചായനോട് വിളിച്ചു പറഞ്ഞില്ലാലോ എന്നവൾ ഓർക്കുന്നത്.

അവൾ ജസ്റ്റിന്റെ നമ്പർ ഡയൽ ചെയ്തു..
ഫോൺ റിംഗ് ചെയ്ത് തുടങ്ങിയതും
അവൻ കാൾ അറ്റൻഡ് ചെയ്തു.

” ആ പറയെടി..”

” ഇച്ചാ ഞാൻ ഇന്ന് വൈകിയെ ഇറങ്ങു. പേഷ്യന്റ്സ് ഉണ്ട്.. അത് പറയാനാ വിളിച്ചേ..”

” ആം ശരി നീ ഇറങ്ങീട്ട് വിളിക്ക് ”
അപ്പുറത്ത് പെട്ടെന്ന് കാൾ കട്ട് ആയി. അനഘ ഫോൺ മാറ്റി കയ്യിൽ പിടിച്ചു കുറച്ചു സമയം ആലോചിച്ചു നിന്നു…!!

കൂടുതൽ സമയം വർക്ക് ചെയ്യുന്നത് പ്രശ്നമല്ല
പക്ഷേ ആ വൃത്തി കെട്ടവന്റെ കൂടെ നിക്കണം എന്നൊർത്തതും അവൾക്ക് ചെറിയ ദേഷ്യവും
സാങ്കടവും വന്നു.

‘ നിൽക്കാം എന്ന് സമ്മതിക്കണ്ടായിരുന്നു ‘ എന്ന് മനസ്സിൽ ആരോ പറയുമ്പോലെ..

പൊതുവെ ഇരു നിറത്തിൽ തടിച്ച ശരീര പ്രകൃതമുള്ള ആളാണ് ജോയൽ.. ക്ലീൻ ഷേവ് ചെയ്ത് വൃത്തിയാക്കി വച്ചിരിക്കുന്ന മുഖവും അൽപ്പം ചാടിയ വയറും ചിരിക്കുമ്പോൾ തെളിയുന്ന മുൻ നിര പല്ലുകൾ..

പെണ്ണുങ്ങളോട് ഉള്ള അവന്റെ താൽപ്പര്യം പൊതുവെ ക്ലിനികിൽ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ ആയിരുന്നു.

ജോയൽ വിവാഹിതൻ ആയിരുന്നു എങ്കിലും ഭാര്യ ഇപ്പോൾ കൂടെ ഇല്ല..!!
പല ഗോസ്സിപ്പ് കളും കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ കേട്ടത് അവന്റെ പെണ്ണുങ്ങളോട് ഉള്ള ആർത്തി കൊണ്ട് ഭാര്യ ഇട്ടിട്ട് പോയി എന്നതാണ്.

” അനഘ ഞാൻ ഇറങ്ങാണ് ട്ടോ ആൻഡ് താങ്ക്സ് ഡിയർ ”
മെർലിന്റെ ശബ്ദം അനഘയെ ചിന്തയിൽ നിന്നും ഉണർത്തി എല്ലാവരും പോയിരിക്കുന്നു
അവൾ പതിയെ ക്യാബിനിലേക്ക് കയറി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു..

ജോയലിനൊപ്പം ഒരു പേഷ്യന്റ് ഉണ്ട്.. അവൾ പതിയെ റിസപ്ഷനിലെക്ക് നോക്കി അവിടെ രണ്ട് പേർ വെയ്റ്റിങ് ഉണ്ട് സമാധാനം തനിച്ചല്ല..!!

കോട്ട് ധരിച്ചു.. ഡ്യൂട്ടി മാസ്ക്ക് വച്ചു അവൾ തയ്യാറയി.. വെയ്റ്റിംഗിൽ നിന്നും ഒരു പേഷ്യന്റിനെ വിളിച്ചു തന്റെ ജോലിയിലേക്ക് തിരിഞ്ഞൂ……….!!!!

സായാഹ്നത്തിലെക്ക് അടുത്ത് കൊണ്ടിരുന്നത് അറിയിക്കുമെന്നോണം മഴ പെയ്തോഴിഞ്ഞ
വാനം ചുവന്ന് തുടങ്ങിയിരുന്നു…!!
അസ്തമയത്തിന്റെ ഭംഗി എടുത്ത് അറിയിക്കുന്ന ചെമ്മാനം…

സമയം 6.30 മണി കഴിഞ്ഞിരിക്കൂന്നു.. പറഞ്ഞതിനേക്കാൾ കൂടുതൽ സമയം അവർക്ക് നിൽക്കേണ്ടി വന്നു.
സമയം അതിക്രെമിച്ചെങ്കിലും അനഘയുടെ പേഷ്യന്റ്സ് എല്ലാം തന്നെ അവൾ അറ്റൻഡ് ചെയ്ത് തീർത്തിരുന്നു.
തുടർച്ചയായ ഡ്യൂട്ടി ഷീണം കൊണ്ട് തന്നെ ദീർഘ ശ്വാസം എടുക്കാൻ ആയി അവൾ AC റൂമിൽ നിന്നും പുറത്തേക്ക് വന്നു

രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ പരിചയമുള്ള ഒരു കാർ താഴെ വന്ന് കിടക്കുന്നത് അവൾ ശ്രെദ്ധിച്ചു.. അനഘ നോക്കി നില്ക്കെ ആ കാർ അപ്പുറത്തേക്ക് എടുത്ത് ഓടിച്ചു പോയി..!!

അവിടേക്ക് അധികം ശ്രെദ്ധ കൊടുക്കാതെ അവൾ ബാത്ത് റൂമിൽ കയറി മുഖവും കൈകളും വാഷ് ചെയ്ത് വൃത്തിയായി പോകാൻ തയ്യാർ എടുത്തു.

വാഷ് റൂമിന് പുറത്ത്‌ ഇറങ്ങിയപ്പോൾ ജോയലിനെ അവിടെ കണ്ടിരുന്നില്ല.. എന്തോ ആകട്ടെ എന്ന് കരുതി അനഘ തന്റെ ബാഗിനെടുത്തേക്ക് നടന്നു.

മൊബൈൽ ഫോണും ചാർജറും അടക്കം തന്റെ സാമഗ്രികൾ എല്ലാം ബാഗിലേക്ക് വക്കുന്നതിനിടെ പുറകിൽ കാൽ പെരുമാറ്റം
അവൾ ശ്രെദ്ധിച്ചു…!!

Leave a Reply

Your email address will not be published. Required fields are marked *