ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 4 16

” ജീവാ സ്റ്റോപ്.. സ്റ്റോപ് എന്നെ നോക്ക്..
എന്റെ മുഖത്ത് നോക്ക് ”
പെട്ടെന്ന് തന്നെ അനഘ അവർക്ക് ഇടയിലെക്ക് കയറി.

” ജീവ ലീവ് ഇറ്റ്.. പ്ലീസ് സീൻ ഉണ്ടാക്കല്ലെ ”
ജീവയുടെ മുഖത്തു അവൾ തന്റെ കൈകൾ ചേർത്തു.. അപ്പോഴും അവൻ ജോയലിനെ നോക്കി ചീറി കൊണ്ടിരിക്കുകയായിരുന്നു.

” എയ് കൂൾ മാൻ നത്തിംങ് ഹാപ്പൻഡ് ”
ജോയൽ അവന്റെ രണ്ട് കൈകളും ഉയർത്തി മൊത്തമായി പുറകിലേക്ക് മാറി.

സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടി ഇല്ലാത്ത ഒരു സൈക്കോ ആണ് ജീവ എന്ന് ജോയലിന് നന്നായി അറിയാമായിരുന്നു..

പൊതുവെ ഒറ്റ ബുദ്ധി ആയ ജീവയോട് നേർക്ക് നേർ ഏറ്റ് മുട്ടുന്നത് മഹാ മണ്ടത്തരം ആണെന്ന് മനസിലാക്കിയ അവൻ അവിടെ നിന്നും വലിഞ്ഞു.

” ജോയൽ ഒരു നിമിഷം ”
” എന്താ.. എന്താ ജീവാ ? ”
ജീവയുടെ വിളി കേട്ട് അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.

” അനഘയുടെ നിഴൽ പോലും നീ ഇനി നോക്കി എന്നറിഞ്ഞാൽ ഞാൻ നിന്നെ തേടി വരും… അത് മനസ്സിൽ ഉണ്ടാവണം ”
വിറക്കുന്ന കൈകൾ ചൂണ്ടി കൊണ്ട് ജീവ അവന് താക്കീത് നൽകി.
ഭയത്തോടെ തല കുലുക്കിയ ശേഷം ജോയൽ അവിടെ നിന്നും പുറത്തേക്ക് പോയി.

“നീ എന്തിനാ ജീവാ.. ഇങ്ങോട്ട് വന്നത് ? ”
അനഘ ചെറിയ പേടിയോടെ ഓടി പോയി വാതിൽ അടച്ചു.

” നീ എന്താ അനു ഞാൻ അയച്ച രണ്ടാമത്തെ വോയിസ്‌ കേൾക്കാഞ്ഞേ..? ഞാൻ പറഞ്ഞിരുന്നല്ലോ ഇങ്ങോട്ട് വരുമെന്ന് ”

” കർത്താവേ ആരേലും കണ്ടെങ്കിൽ പിന്നെ അത് മതി ഇച്ചായൻ അറിയാൻ.. അല്ലേൽ തന്നെ ഇവിടെ മൊത്തം സദാചാര പട്ടികൾ ആണ് ”
അവൾ കൈ നഖം കടിച്ചു കൊണ്ടിരുന്നു..
വല്ലാത്ത ടെൻഷനിൽ ആയിരുന്നു അനഘ.

” ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു..!! ഇപ്പോൾ സമയത്ത് രക്ഷിച്ചത് ആണോ ഞാൻ ചെയ്ത കുറ്റം ? ”

” അതല്ല.. ജീവാ ഞാൻ ഉദ്ദേശിച്ചത് ”
” അല്ലേലും നിനക്ക് തോന്നുമ്പോൾ മാത്രമല്ലെ
എന്നെ ആവശ്യമുള്ളു അല്ലാത്തപ്പോൾ ഞാൻ വെറും മൈ.. കോപ്പ് ഞാൻ ഒന്നും പറയുന്നില്ല..!! ”
അവൻ കലിപ്പൊടെ പല്ലിറുമ്മി കൊണ്ടിരുന്നു.

കുറച്ചു നേരം അവർ രണ്ട് പേരും മിണ്ടിയില്ല
അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു.. ഫാൻ കറങുന്ന ചെറിയ ശബ്ദം മാത്രം നേർത്ത രീതിയിൽ കേൾക്കുന്നുണ്ടായിരുന്നു.

” ജീവാ നമുക്ക് ഇത് നിർത്താടാ.. എനിക്ക് മടുത്തു ഇങ്ങനെ പേടിച്ചു പേടിച്ച്..”
അവളുടെ ഭാവം ഭയത്തിൽ നിന്നും തേങ്ങലിലെക് മാറി.

” ഞാൻ അല്ലേ അനഘ നിന്റെ പ്രശ്നം.. ഞാൻ മാത്രമല്ലെ നിന്റെ ഭയത്തിനും വിഷമങ്ങൾക്കും കാരണം.. !! നിനക്ക് എന്നോട് ഒന്നുമില്ലാലെ ശരി..!!! ”
അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
പിന്നെ വീണ്ടും തുടർന്നു.
” ശരി ഞാൻ വാക്ക് പറയാണ്…. നിനക്ക് എന്നോട് ഒരു തരി ഇഷ്ടം പോലും ഇതുവരെ തോന്നിയിട്ടില്ല എങ്കിൽ.. ഈ നിമിഷം ഈ വാതിൽ കടന്ന് നിനക്ക് പോകാം…!! പിന്നീട് ഒരിക്കലും നിന്റെ ജീവിതത്തിൽ ജീവ വരില്ല എന്നെ നിനക്ക് വിശ്വസിക്കാം ”
അവൻ അതും പറഞ്ഞു പുറകോട്ട് മാറി അവൾക്ക് വഴി ഒരുക്കി നിന്നു.

അനഘ അവനെ കണ്ണ് മിഴിച്ചു നോക്കി നിന്നു ഇത്തരത്തിൽ പെട്ടെന്ന് ഒരു തീരുമാനം അവൾ
പ്രതീക്ഷിച്ചിരുന്നില്ല.

” ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയി വല്ലാതെ ആഗ്രഹിച്ചു പോയി പക്ഷേ നീ പറഞ്ഞ പോലെ
സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലേ എല്ലാവരും ആഗ്രഹിക്കാ.. നിനക്ക് പോകാം അനഘ ഇനി ഒരിക്കലും നീ ജീവയെ കാണില്ല ”
അവൻ അവൾക്ക് പുറം തിരിഞ്ഞു നിന്നു.

വീണ്ടും നിശബ്ദമായ നിമിഷങ്ങൾ.. അതിനെ ബേധിച്ചു കൊണ്ട് അവൾ ബാഗ് എടുത്ത് പുറത്തേക്ക് നടക്കാൻ ഒരുങ്ങി..
പുറകിൽ കാൽ പെരുമാറ്റം കേട്ടെങ്കിലും ജീവ തിരിഞ്ഞ് നോക്കിയില്ല..
അവൾ പതിയെ വാതിലിന് അടുത്തേക്ക് നടന്നു കാലുകൾക്ക് വല്ലാത്ത ഭാരം പോലെ ഓരോ സ്റ്റെപ്പും എണ്ണി എന്ന പോലെ അനഘ മുന്നോട്ട് തന്നെ നടന്നു.

” ബൈ ജീവാ.. ഞാൻ പോകുന്നു.. ”
അവൾ പതിയെ വാതിൽ കടന്ന് പോയി..
ജീവയുടെ നെഞ്ചിൽ മുഴങ്ങി കൊണ്ടിരുന്ന
പെരുമ്പറ പതിയെ സാവധാനമായി.. !!
അവൾ പോയിരിക്കുന്നു..!!!!

Leave a Reply

Your email address will not be published. Required fields are marked *