ഓണക്കളി – 2 12New 

പെട്ടന്നാണ് പ്രിയയുടെ ഫോൺ ബെൽ അടിച്ചത്, അവൾ ഹാൻഡ് ബാഗിൽ നിന്നും ഫോൺ എടുത്തുനോക്കി, വന്ന കാൾ എടുക്കാതെ ഒരു ഏഴെട്ട് സെക്കന്റോളം ഫോണിന്റെ സ്ക്രീനിലേക്ക്തന്നെ ഒരു സംശയത്തോടെ നോക്കുന്ന പ്രിയയുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഏതോ പരിചയം ഇല്ലാത്ത നമ്പർ ആയിരിക്കും എന്ന്.

“ആരാടി..” ഞാൻ അവളോട്‌ ചോദിച്ചു, അപ്പഴേക്കും അവൾ കാൾ എടുത്തിരുന്നു.

“ഹലോ….. ഹലോ….”

അവൾ വീണ്ടും ഫോണിലേക്കൊന്നു നോക്കി, ഫോൺ കട്ടയിട്ടില്ല എന്ന്‌ മനസ്സിലായപ്പോൾ അവൾ വീണ്ടും ഫോൺ ചെവിയോടടിപ്പിച്ചു.

ഹലോ…. ഹലോ… ആരാ…. ഇത്

മറുപടി ഇല്ലാതായപ്പോൾ സ്വല്പം ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്ത ശേഷം എന്നോട് പറഞ്ഞു.

“നാട്ടിൽ നിന്ന് ആരോ ആണ്… അവിടുത്തെ നമ്പര കാണിക്കുന്നേ …”കാൾ വന്ന ആ നമ്പറിലേക്ക് തിരികെ വിളിക്കാൻ ശ്രെമിച്ചുകൊണ്ട് അവൾ പറഞ്ഞു, ശേഷം ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.

“വീട്ടീന്ന് അമ്മയോ അമ്മാവന്മാരോ വേറെ നമ്പരീന്ന് വല്ലോം വിളിക്കാൻ ശ്രെമിക്കുവാണൊ ഇനി….” ഞാൻ ചോദിച്ചു

“ആ ബെസ്റ്റ്… ഇപ്പൊ തിരിച്ച് വിളിച്ചപ്പോ സ്വിച്ച് ഓഫ് എന്ന പറയുന്നെ” അവൾ ഫോൺ ചെവിയിൽ നിന്നും മാറ്റിയ ശേഷം എന്നോട് പറഞ്ഞു.

“എന്ന നമ്പർ തെറ്റി വല്ലോം വന്നതായിരിക്കും നീ അത് വിട്… എന്നിട്ട് ഇറങ്ങാൻ നോക്ക്… സമയില്ല ഒന്നാതെ” ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“നമ്പർ തെറ്റിയതാണേൽ സ്വിച്ച് ഓഫ് ആക്കേണ്ട കാര്യമെന്ത..? നമ്പർ മാറിപോയതാണെന്ന് എടുക്കുമ്പോൾ പറഞ്ഞാൽ പോരെ” എനിക്ക് മറുപടി പറഞ്ഞുകൊണ്ട് അവളും സോഫയിൽ നിന്നും എഴുന്നേറ്റു.

“അത് നീ തെറി വിളിക്കാനായിരിക്കും തിരിച്ച് വിളിക്കുന്നത്‌ എന്ന് പേടിച്ചിട്ടായിരിക്കും ചിലപ്പൊൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്” ഞാൻ പറഞ്ഞു.

“ആ എന്തേലും ആകട്ടെ… വ നമുക്ക് ഇറങ്ങാം… സമയില്ല” എന്ന് പറഞ്ഞുകൊണ്ട് പ്രിയ ഹാൻഡ് ബാഗും എടുത്ത് തോളിലിട്ടുകൊണ്ട് നേരെ മെയിൻ ഡോറിനടുത്തേക്ക് നടന്നു

“ചിന്നു ഞങ്ങൾ ഇറങ്ങുവാണേ… ” ഞാൻ സ്വല്പം ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും ആടുക്കളയിൽ ആയിരുന്ന ചിന്നു അവിടേക്ക് വന്നു, “ശെരി പോയിട്ട് വ” എന്ന ഭാവത്തിൽ ഒരു പുഞ്ചിരിയോടെ തലയനക്കി, ഇപ്പൊ ചിന്നുവിന്റെ മുഖത്ത് വലിയ കുഴപ്പമൊന്നുമില്ല… പൂത്തുലഞ്ഞ് നിൽക്കുവാണ് പെണ്ണ്, അവളെ അടിമുടി ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഞാനും പുറത്തേക്ക് നടന്നു.

ഞാനും പ്രിയയും പുറത്തേക്കിറങ്ങിയതും ചിന്നു മെയിൻ ഡോർ അടച്ച് കുട്ടിയിട്ടു.

ലിഫ്റ്റിലേക്ക് കയറിയ പ്രിയ ആ നമ്പറിലേക്ക് വീണ്ടും ട്രൈ ചെയ്തു.. അപ്പഴും സ്വിച്ച് ഓഫ്‌….

“എന്നാലും ആരായിരിക്കും അത്….…” അവൾ മനസ്സിലോർത്തു.

“അഹ്.. വിച്ചു പറഞ്ഞപോലെ നമ്പർ തെറ്റി വന്നതായിരിക്കും…”
********
ഗ്രൗണ്ട് ഫ്ലോറിൽ വന്ന് നിന്ന ലിഫ്റ്റിൽനിന്നും പുറത്തേക്ക് ഇറങ്ങിയ വിഷ്ണുവും പ്രിയയും കാറിനടുത്തേക്ക് നടന്നു, ഇതുവരെ ഉള്ള എല്ലാ പിണക്കങ്ങളും അവർ മറന്നു, വളരെ സന്തോഷത്തിലാണ് അവരിപ്പോൾ, നാട്ടിൽ പോകുന്നതിന്റെ സന്തോഷം..

“നാളെ വൈകിട്ട് നാട്ടിലേക്ക്” അതായിരുന്നു രണ്ടുപേരുടേയും മനസ്സിൽ.., ആ സന്തോഷത്തിനിടക്ക് പ്രിയക്ക് വന്ന ആ ഫോൺ കാൾ, അതിനെ കുറിച്ച് അവർ രണ്ടുപേരും മറന്നിരുന്നു.

എന്നൽ ആ ഫോൺ കാൾ പ്രിയയുടെ ജീവിതം എന്നന്നേക്കുമായി മാറ്റി മറിക്കാൻ പോകുന്നതിന്റെ തുടക്കമാണെന്ന സത്യം പ്രിയയും വിഷ്ണുവും അറിഞ്ഞിരുന്നില്ല..

(തുടരും)

കഥ ഇഷ്ട്ടപെട്ടാൽ ലൈക് ചെയ്യുക അഭിപ്രായം എന്തുതന്നെ ആയാലും അറിയിക്കുക.

❤️മിക്കി

Leave a Reply

Your email address will not be published. Required fields are marked *