ഓണക്കളി – 2 12New 

“എന്റെ പൊന്നു മനുഷ്യ… നിങ്ങക്കെന്ത വട്ടാണോ..? ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ടുപോലുമില്ല, അല്ലെങ്കിൽതന്നെ ഞാൻ അച്ചായന്റെ കാറും എടുത്തോണ്ട് പോയിട്ട് പോയതിന്റെ പിറ്റേ ദിവസം വണ്ടി തിരികെ ഏൽപ്പിച്ച എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്… അങ്ങനെ പോകുന്ന സമയത്തൊക്കെ ഞാൻ എവിടെ പോവാണെന്നൊ, എപ്പൊ തിരിച്ച് വരുമെന്നോ എന്നൊന്നും അച്ചായനോട് ഞാൻ പറഞ്ഞിട്ടുമില്ല അച്ചായനൊട്ട് എന്നോട് ചോദിച്ചിട്ടുമില്ല, അങ്ങനുള്ള അച്ചായൻ… ഞാനിന്ന് 7ന് മുൻപ് വരില്ലേ എന്ന് ചോദിക്കണമെങ്കിൽ അതിന് അതിന്റേതായ എന്തെങ്കിലും കാരണം ഉണ്ടാവും എന്ന് എനിക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളു.. ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എന്നോട് വിളിച്ച് പറയണ്ട കാര്യമുണ്ടോ അച്ചായ” ഒരു ചിരിയോടെയാണ് അവസാനം വന്നപ്പോൾ ഞാൻ പറഞ്ഞ് നിർത്തിയത്…

മറുവശത്തുനിന്നും മറുപടി ഒന്നും വരാത്തതുകൊണ്ട് ഞാൻ ഹലോന്ന്‌ വച്ചു മറുപടിയില്ല, രണ്ട് മൂന്ന് തവണ ഹലോ വച്ചിട്ടും മറുപടിയില്ല, മറുവശത്ത് എന്തോക്കെയോ ചെറിയ ശബ്ദം കേട്ട ഞാൻ ഫോണിലേക്ക്തന്നെ ശ്രെദ്ധ കൊടുത്തു.

മറുവശത്ത് ഏങ്ങലടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാൻ കഴിഞ്ഞു. അത് കേട്ടപ്പോൾ പൊട്ടിവന്ന ചിരി ഞാൻ എങ്ങനൊക്കെയോ സ്വയം പിടിച്ചു നിർത്തി,

“അച്ചായൻ എന്ത കരയുവാണൊ” ചിരി അടക്കിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“ഏയ്‌ അ….അല്ലടാ… ഞ…ഞാൻ കരഞ്ഞൊന്നുമില്ല” അച്ചായൻ എങ്ങനൊക്കെയൊ പറഞ്ഞൊപ്പിച്ചു, പക്ഷെ അപ്പഴും ഏങ്ങലടി എനിക്ക് നന്നായി കേൾക്കാമായിരുന്നു.

“ഞാൻ താഴേക്ക് ചെല്ലട്ടെ” അതും പറഞ്ഞ് അച്ചായൻ ഫോൺ കട്ടാക്കി.

മുഖത്തെ ചിരി മായാതെതന്നെ ഞാൻ കൈയ്യിലിരുന്ന ഫോൺ ബെഡ്ഡിലേക്കിട്ടു
***

ദുബായിൽ അത്യാവശ്യം തിരക്കേറിയ Hor Al Anz എന്ന സിറ്റിയോട്‌ ചേർന്നുള്ള മെട്രോസ്റ്റേഷന്റെ അടുത്തായിട്ടാണ് ഞാനും പ്രിയയും താമസിക്കുന്ന ഫ്ലാറ്റ്, ഞാനും പ്രിയയുമല്ലാതെ ഞങ്ങളുടെ കൂടെ ഇപ്പോൾ ചിന്നു എന്ന് ഞങ്ങൾ വിളിക്കുന്ന (ചൈതന്യ) 30 വയസ്സുള്ള എന്നാൽ ഒറ്റനോട്ടത്തിലും കുറച്ചേറെനേരത്തെ നോട്ടത്തിലും ഏകദേശം ഒരു 23 വയസ്സ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനികൂടിയായ ആയയും ഞങ്ങളുടെകൂടെ ഈ ഫ്ലാറ്റിൽ താമസമുണ്ട്, “…ചിന്നു ഈ വീട്ടിൽ ആരാണെന്നും എങ്ങനെ ഇവിടെ വന്നു എന്നും വഴിയേ പറയാം. അതിനുമുൻപ് നമ്മടെ എൽദൊച്ചായനെ കുറിച്ചും അച്ചായന്റെ ഫാമിലിയെ കുറിച്ചും പറയാം”

എൽദൊവർഗ്ഗീസ് എന്നാണ് പുള്ളിയുടെ മുഴുവൻ പേര്, ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ് കക്ഷി, ഒരു ലോല ഹൃദയൻ, ചില നിസാര കാര്യങ്ങൾക്ക്പോലും പെട്ടന്ന് സങ്കടപ്പെടുന്ന ക്യാരക്ടർ, സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണ് നിറക്കുന്ന അയ്യോപാവം, പുള്ളിയുടെ സംസാരംകൊണ്ടും പ്രവർത്തികൊണ്ടും ഒരു മനുഷ്യനും വിഷമിക്കാൻ ഇടയുണ്ടാവരുത് എന്ന് ചിന്തിക്കുന്ന ഒരു പാവം, അച്ചായന്റെ ആ സ്വഭാവം പലരും പലതരത്തിലും മുതലെടുക്കാറുണ്ട്, എന്നുവച്ച് ഞാൻ അങ്ങനൊന്നും അല്ല കേട്ടോ… ചില കാര്യത്തിൽ പുള്ളിയെ സ്വല്പം പൊക്കി പറയും അത്രേ ഉള്ളു😄

കൊട്ടാരക്കര ചന്തമുക്ക് KSRTC ബസ്സ്റ്റാൻഡിന്റെ ഇട്ടാവട്ടത്തെവിടെയോ ആണ് അച്ചായന്റെ കുടുംബവീടും താമസവും, ജിൻസി മറിയം എന്നാണ് അച്ചായന്റെ വൈഫിന്റെ പേര്, ഇവിടെ ദുബായിൽതന്നെ ഒരു ബാങ്കിലാണ് ജോലി, എൽദൊച്ചായനിപ്പൊ അമ്പത്തും ജിൻസി ചേച്ചിക്ക് നാൽപ്പത്തിരണ്ടുമാണ് പ്രായം “പക്ഷെ രണ്ടിനേം കണ്ടാൽ അത്രേം പറയില്ല” ‘ഷിനു, ഷെനി’ അച്ചായന്റെ രണ്ട് മക്കളാണ് (ഒരാണും പെണ്ണും) മക്കൾ ഇപ്പൊ നാട്ടിലാണ്. അച്ചായനും ജിൻസി ചേച്ചിയും ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും സ്വല്പം മാറിയുള്ള മറ്റൊരു ഫ്ലാറ്റിലാണ് താമസം. അച്ചായന്റെ ജോലി സംബന്ധമായ അഡ്വടൈസിങ്ങിന്റെ വർക്കുകളൊക്കെ ഞങ്ങടെ കമ്പനിയാണ് ചെയുന്നത്, അങ്ങനെ കണ്ട് പരിചയക്കാരായതാണ് ഞങ്ങൾ, 5 വർഷംകൊണ്ട് ആ ബന്ധം നന്നായി വളരുകയും ചെയ്തു, എന്റേയും എൽദൊച്ചായന്റേയും പ്രായം നോക്കാതെയുള്ള ഞങ്ങളുടെ സൗഹൃദത്തെ പലരും അസൂയയോടെയാണ് നോക്കികാണാറ്..

Leave a Reply

Your email address will not be published. Required fields are marked *