ഓമനയുടെ പ്രതികാരം – 17 3

ഒരാളുടെ കൂടെ ജീവിക്കുന്നതിൽ ഭേദം മരണമാണ്

പിഴച്ച് പെറ്റുവൾ എന്ന് പറഞ്ഞ് അച്ഛനും അമ്മയും ചേട്ടന്മാരുമെല്ലാം ജിജി ചേച്ചിയെ അവഗണിച്ചു . സ്ത്രീധനമായി കൊടുത്ത പൊന്നും പണവുമൊന്നും തിരിച്ച് കിട്ടിയില്ല . സ്വർണ്ണാഭരണങ്ങൾ ലോക്കറിലായതിനാൽ അതും , വീടും പറമ്പും ജിജി ചേച്ചിയുടെ പേരിലായതിനാൽ അവയും നഷ്ടപ്പെട്ടില്ല . അന്നു വരെ എല്ലാവരുടേയും കണ്ണിലുണ്ണിയായ , വീടിന്റെ ഐശ്വര്യം എന്ന് എല്ലാവരും വിളിച്ചിരുന്ന ജിജി ചേച്ചി അങ്ങിനെ എല്ലാവരാലും വെറുക്കപ്പെട്ട് ഒറ്റപ്പെട്ടവളായി . പക്ഷേ എനിക്ക് അങ്ങിനെ അവരെ ഉപേക്ഷിക്കാനൊക്കില്ലല്ലോ ? എന്റെ കുഞ്ഞും അമ്മയുമല്ലേ ജിജി ചേച്ചിയും മോന്നും ? അതു കൊണ്ട് മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ ഞാൻ എല്ല ദിവസവും ജിജി ചേച്ചിയുടെ സൗകര്യങ്ങളന്വേഷിച്ചു . എന്റെ കുഞ്ഞിനെ ലാളിച്ചു . ഓമന ചേച്ചിയും ജിജി ചേച്ചിക്ക് എല്ലാ വിധ സഹായ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.

” ഈ പിഴച്ചവൾ കാരണം ആ പാവം മനുഷ്യൻ ഇത്രയും കാലം കഷ്ടപ്പെട്ട സമ്പാദിച്ച കാശും പോയി , മാനവും പോയി ഇപ്പോഴിതാ ഇവിടത്തെ ആൺ കുട്ടികൾക്ക് ഒരു നല്ല ബന്ധം വരുന്നത് പോലും ഇല്ലാതെയായി ” ഒരു ദിവസം ജിജി ചേച്ച് കേൾക്കെ അമ്മ പറഞ്ഞു . ജിജി ചേച്ച് അത് കേട്ട കുറേ നേരം മിണ്ടാതിരുന്നു . പിന്നെ എന്നെ അടുത്ത് വിളിച്ചു .
“സൂജിക്കുട്ടാ ” “എന്താ ചേച്ചി ‘?

“കുട്ടന് ചേച്ചിയെ വിശ്വാസമുണ്ടോ ??

“തീർച്ചയായിട്ടും ”

“ഒരിക്കലുമില്ല ” ( എനിക്കും ഓമന ചേച്ചിക്കും മാത്രമല്ലേ സത്യാവസ്ഥ അറിയുകയുള്ളൂ ?)

ഇനി ഞാനും എന്റെ മോന്നും ഈ വീട്ടിൽ താമസിക്കില്ല . ഓമനയും എന്നോടൊപ്പം വരും എന്നെനിക്കുറപ്പുണ്ട് . കുട്ടന് എന്റെ കൂടെ വരാൻ താൽപര്യമുണ്ടോ ?

“നമ്മളെങ്ങോട്ട് പോകാനാണ് ചേച്ചി ‘?

ഈ വീട്ടിലല്ലേ ഞാനും എന്റെ മോന്നും ഒരപശകുന്നുമായിരിക്കയുള്ളൂ ? എന്റെ പേരിൽ ഒരു വീടും പറമ്പും ഉള്ളതറിയാമല്ലോ ? എനിക്കും എന്റെ ഭർത്താവെന്ന് പറയുന്ന ആ തെണ്ടിക്കും കൂടി താമസിക്കാൻ ഉണ്ടാക്കിയ വീടാണത് .നമുക്ക് അങ്ങോട്ട് മാറി താമസിക്കാം . അച്ഛന്റെ സ്വത്തിൽ നിന്ന് നമുക്ക് നൽകുന്ന വീതമായി അത് കണക്കാക്കാം

“പക്ഷേ നമ്മൾ പിന്നെ എങ്ങിനെ ജീവിക്കും ചേച്ചി ‘?

“കുറച്ച് പണം എന്റെ പേരിൽ ബാങ്കിൽ കിടപ്പുണ്ട് . തൽക്കാലം അതു കൊണ്ട് കഴിയാം . പിന്നെ ഉള്ളതെല്ലാം വിറ്റ് പെറുക്കി ആരുമാരും അറിയാത്ത ഏതെങ്കിലും ഒരു മലമൂട്ടിൽ ചെന്ന് പാർക്കാം എനിക്കെന്റെ കുഞ്ഞിനെ വളർത്തി വലുതാക്കണം . എന്നെ അപമാനിച്ച എല്ലാവരോടും അവനെ കൊണ്ട് പകരം ചോദിപ്പിക്കണം . അതിനു നീയും ഓമനയും എന്നുമെന്നും എന്നോടൊപ്പമുണ്ടാവണം . പണ്ട് നിങ്ങളെ ഞാൻ വല്ലാതെ അവഗണിച്ചിരുന്നു . പക്ഷേ യഥാർത്ഥ സ്നേഹം നിങ്ങൾക്ക് മാത്രമേ എന്നോടുള്ളുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു ”

“ചേച്ചി ഡൈര്യമായിരുന്നു കൊള്ളൂ . ഞാൻ എന്നുമെന്നും ചേച്ചിയോടൊപ്പമുണ്ട് . പക്ഷേ ഓമന ചേച്ചിയുടെ കാര്യം…”?

“ഞാൻ വിളിച്ചാൽ അവൾ വരാതിരിക്കില്ലെന്നെനിക്കുറപ്പുണ്ട്

നീ നിന്റെ ഭാവി നശിപ്പിച്ചു ; ഇനി ഈ ചെറുക്കന്റേയും ഓമനയുടേയും ഭാവി കൂടി നശിപ്പിക്കണോ “? ഞങ്ങളൂടെ തീരുമാനം കേട്ട അമ്മയുടെ പ്രതികരണം ഇതായിരുന്നു .

അങ്ങിനെ ഞാനും എന്റെ ഓമനക്കുഞ്ഞും അവന്റെ അമ്മയും പിന്നെ എന്റെ പ്രിയപ്പെട്ട ഓമന ചേച്ചിയും കൂടി വീട് വിട്ടിറങ്ങി പുതിയ വീട്ടിൽ താമസമാക്കി . ദേഹത്തിൽ ആ സമയത്ത് അണിഞ്ഞിരുന്നവയൊഴിച്ച മറ്റ് സ്വർണ്ണാഭരണങ്ങളൊന്നും തന്നെ ജിജി ചേച്ചി എടുത്തില്ല.
അധികം താമസിയാതെ വയനാട്ടിൽ ഒരു വലിയ എസ്റ്റേറ്റ് വിലക്ക് വാങ്ങി ആരോരുമറിയാതെ ഞങ്ങൾ അവിടേക്ക് ചേക്കേറി .അവിടെ ജിജി ചേച്ചിയുടെ എസ്റ്റേറ്റ് മാനേജരായി ഞാൻ ചുമതലകൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങി . ഓമന ചേച്ചി ജിജി ചേച്ചിയുടെ വലം കൈയായി എന്നും ഒപ്പം നടന്നു. പുതിയ അന്തരീക്ഷവുമായി സാവധാനത്തിൽ ജിജി ചേചി പൊരുത്തപ്പെട്ട് വന്നു . ക്രമേണ പണ്ടത്തെ ആ ഉത്സാഹമെല്ലാം ജിജി ചേച്ചിയിൽ പ്രത്യക്ഷമാവാൻ തുടങ്ങി . പക്ഷേ പണ്ടത്തെ അഹങ്കാരമെല്ലാം മാറി തികച്ചും പക്വതയോടെയായിരുന്നു ജിജി ചേച്ചി എല്ലാവരോടും ഇടപെട്ടു കൊണ്ടിരുന്നത് . ഞങ്ങളുടെ മോന്നും ഇപ്പോൾ വളർന്ന് നടക്കാനാരംഭിച്ച് കഴിഞ്ഞു . അവന് എന്റെ പേരിനോട് സാദൃശ്യമുള്ള ജിത്തു എന്നാണ് പേർ വിളിച്ചത് . അങ്ങിനെ ഞങ്ങളുടെ ജീവിതം ഒരു വിധത്തിൽ പച്ച പിടിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *