ഓർമചെപ്പ് – 3

ഇതൊക്കെ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി ഇവളെ ഞാനൊഴിച് ബാക്കിയുള്ളോൻമാർ നോട്ടമിട്ടതാണെന്നു എനിക്ക് അപ്പോഴാണ് മനസിലായത്. അടിച്ചു ഫ്ളിപ്പായി നടന്ന ഞാൻ അവിടുത്തെ പെങ്കുട്ട്യോളെ ആ വെൽക്കം സെറിമണിയിൽ അല്ലാതെ പിന്നീട് ശ്രെദ്ധിച്ചിരുന്നില്ല.

പിന്നീടാണ് എനിക്ക് അവളെ പിടികിട്ടിയതു അന്ന് ആ വെൽക്കം സെറിമണിയിൽ റാമ്പ് വാക് ചെയ്തതിനിടയിൽ പിങ്ക് ആൻഡ് വൈറ്റ് ചെക്ക് ഷർട്ടും നരച്ച നീല നിറത്തിലെ സ്കിൻഫിറ്റ്‌ ജീൻസുമിട്ട് എന്റെ മുന്നിലൂടെ നടന്ന ഷോ സ്റ്റോപ്പർ, അതെ അവൾ തന്നെയാണിത്.

ഓക്കേ മച്ചു അഗ്രിഡ് ഞൻ അവന്മാരോട് പറഞ്ഞു. അവളെ കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി. അവൾ ഒരു തന്റേടിയായ സ്‌ഥിതിക്ക് സാധാരണ അറ്റംപ്റ് പറ്റില്ല. കുറച്ചു മാച്ചോ ആവണം. എന്നാൽ കൂടുതൽ കലിപ്പനും ആവരുത്.

അന്ന് അവളെ പ്രൊപോസുചെയ്യാൻ പോകുമ്പോൾ അവൾ ഒരു പെൺപടയുടെ നടുവിലായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു, ഡി ! എന്താ അവൾ എന്നോട് ചോദിച്ചു. നിന്റെ പേരോ ക്ലാസ്സോ ഒന്നും എനിക്കറിയില്ല! അതറിയാനാണോ നീ വന്നത്. അവൾ കിട്ടിയ ഗ്യാപ്പിൽ എനിക്കുള്ള ആദ്യ ഗോൾ തന്നു. ഒന്നും ചിരിച്ചോണ്ട് തല കുടഞ്ഞു. ഹ മുഴുവൻ പറയട്ടെഡി കൊച്ചേ. നിന്നെ പറ്റി പ്രേത്യേകിച്ചു ഒന്നും എനിക്കറിയില്ല എന്നാലും നിന്നോട് എന്തോ ഒരിഷ്ടം അത് പറയാനാ ഞാൻ വന്നത്. അവളുടെ കണ്ണിൽ നോക്കി തന്നെ ഞാൻ പറഞ്ഞു.
എന്റെ ആറ്റിട്യൂട് കണ്ടിട്ടാണോ എന്നറിയില്ല അവളുടെ മറുപടിയും സോഫ്റ്റായിരുന്നു! എനിക്ക് വേറെ അഫയർ ഉണ്ടെടാ സോറി! അത് കൊഴപ്പമില്ല അത് ബ്രേക്ക്‌ അപ്പ്‌ ആവുമ്പോൾ ഞാൻ വന്നു പ്രൊപ്പോസ് ചെയ്തകാര്യം മറക്കാതിരുന്നാൽ മതി. പക്ഷെ അന്നും അടിച്ചു ഫ്ളിപ് ആയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോഴേക്കും ഇതെല്ലാം മറന്നിരുന്നു.

കുറച്ചു ദിവസങ്ങളായി റിയ എന്നെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടായിരുന്നു എന്നിട്ടും അവളെ പ്രൊപ്പോസ് ചെയ്തകാര്യം ഞാൻ ഓർത്തില്ല. പിന്നെ അഞ്ജലി പോയതിൽ പിന്നെ ഞാൻ മിക്കവാറും ട്രെയിനിലും ബസിലും ഒക്കെയായിട്ടാണ് കോളേജിലേക്ക് വന്നിരുന്നത്. അങ്ങനെ ഇന്റെര്ണല് എക്സാം വന്നു ഞാനും അവളും ഒരു റൂമിൽ ആയിരുന്നു എക്സമിനു ഇരുന്നത്. നമുക്ക് അതിനകത്തിരുന്നു ബോറടിച്ചപ്പോ അവിടിരിക്കുന്ന പെൺപിള്ളേരെ ചുമ്മാ നോക്കികൊണ്ടിരിക്കുവാരുന്നു, അപ്പോഴാണ് എന്നെ തന്നെ നോക്കികൊണ്ട്‌ അവളിരിക്കുന്നു,

എഴുതാനുള്ളത് ആദ്യമേ എഴുതി തീർത്തതോണ്ട് ഞാൻ പെട്ടന്ന് തന്നെ പേപ്പർ കൊടുത്തിറങ്ങി ഞാൻ പുറത്തിറങ്ങി, അണ്ണന്റെ കട ലക്ഷ്യമാക്കി നടന്നു. ഇതിനിടയിൽ എന്റെ പുറകെ ഇറങ്ങിയ അവളും എന്റെ കൂടെ വന്നു. എന്താടാ പ്രൊപ്പോസ് ചെയ്തിട്ട് നോ പറഞ്ഞത് കൊണ്ടാണോ കണ്ടാലും മൈൻഡ് ഇല്ലാത്തെ? അപ്പോഴാണ് അവളെ പ്രൊപ്പോസ് ചെയ്ത കാര്യം ഞാനോര്ക്കുന്നത്, ഇപ്പോ എങ്ങോട്ടാ? അവൾ ചോദിച്ചു ഞാനൊരു ചായ കുടിക്കാൻ പോകുവാ കൂടുന്നോ? അങ്ങനെ ഞങ്ങൾ നടന്ന് അണ്ണന്റെ കടയിലെത്തി എന്റെ സ്ഥിരം സാധനങ്ങളായ കട്ടനും സിഗരറ്റും വാങ്ങി അവൾക്കു ഒരു ചായയും കടിയും വാങ്ങി കൊടുത്തിട്ടുണ്ട് കടയുടെ മുന്നിലെ വരാന്തയിൽ ഞാനിരുന്നു അങ്ങനെ അന്നത്തെ കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി,

ഇതിനിടയിൽ ഒരിക്കലും ഞാൻ അവളോട്‌ ഫോൺ നമ്പറോ ഒന്നും ചോദിച്ചിരുനില്ല അതൊരുപക്ഷേ അവൾക്കെന്നോടുള്ള മമത കൂട്ടിക്കാണും.

ആഴ്ചകൾ കടന്നുപോയി അവളോട്‌ ഞാൻ ഒരു കൃത്യമായ അകലം പാലിച്ചിരുന്നു, എങ്കിലും എല്ലാ ദിവസവും ക്ലാസ്സ്‌ വിട്ടുകഴിഞ്ഞു അവളെ ബസ് കയറ്റിവിട്ടിട്ടേ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് കയറുമായിരുന്നുള്ളു അങ്ങനെ അവളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിൽ ഞാൻ വിജയിച്ചു.
എന്നിട്ടും ഞാൻ അവളെ അന്നത്തെ പ്രൊപ്പോസലിനുള്ള മറുപടിയെ പറ്റി ചോദിക്കുകയോ വീണ്ടും പ്രൊപോസ് ചെയ്യുകയോ ചെയ്തിരുന്നില്ല. അന്നൊരുരാത്രി കൂട്ടുകാരന്റെ വക ഒരു പാർട്ടി കഴിഞ്ഞു വന്നു കിടക്കുവായിരുന്നു എന്നത്തേയും പോലെ ഞാൻ എന്റെ ഫോണിൽ ഹെഡ്സെറ്റ് വെച്ച് പാട്ടുകേട്ടോണ്ട് പല ആലോചനകളിൽ ലയിച്ചിരിക്കുവായിരുന്നു. പെട്ടെന്ന് എന്റെ ഫോണിൽ കേട്ടോണ്ട് ഇരുന്ന പാട്ടു നിന്നുപോയി, നോക്കിയപ്പോൾ ഒരു മിസ്സ്ഡ് കാൾ, അൺനോൺ നമ്പർ ആയത്കൊണ്ട് തിരിച്ചു വിളിക്കാൻ നിക്കാതെ ഞാൻ വീണ്ടും പാട്ടിൽ ലയിച്ചു. 2 മിനിറ്റ് കഴിഞ്ഞു വീണ്ടും മിസ്സ്‌ കാൾ. എനിക്കാണേൽ ദേഷ്യം വന്നുതുടങ്ങി,

എന്നാലും തിരിച്ചു വിളിക്കാൻ താല്പര്യമില്ലായിരുന്നു. മൈര് ആർക്കാണാവോ ഈ പാതിരാത്രി ഇത്ര കഴപ്പ് ഞാൻ പിറുപിറുത്തുകൊണ്ട് വീണ്ടും ആ കാൾ വരുന്നതും നോക്കിയിരുന്നു പ്രേതീക്ഷിച്ച പോലെ അതാ വരുന്നു, കാൾ കണ്ടതും ഞാൻ ആൻസർ ബട്ടൺ അമർത്തി. ഹലോ! അല്പം ദേഷ്യത്തോടെ തന്നെയാണ് ഞാൻ സംസാരിച്ചത്. എന്നാൽ മറുപടി ഒന്നും ഉണ്ടായില്ല,

ആരായിത് പാതിരായ്ക്ക് മനുഷ്യനെ മെനക്കെടുത്താനായി എന്ന് പറഞ്ഞു ഞാൻ ചീത്തവിളി തുടങ്ങിയതും ഹലോ ഞാനാ റിയ! ഞാനൊരു കാര്യം പറയാൻ വിളിച്ചതാ. എന്താ പറയ്. എനിക്കിഷ്ടമാണ് അവൾ പറഞ്ഞു. എന്താന്ന്? ഡാ എനിക്ക് നിന്നെ ഇഷ്ടമാണെന്നു അവൾ ഒരു ചിരിയോടെ പറഞ്ഞുനിർത്തി.

അത്രയും നേരം പിടിച്ചു നിർത്തിയ എന്റെ ദേഷ്യമെല്ലാം പെട്ടെന്ന് പുറത്തേക്കു വന്നു, പാതിരാത്രി വിളിച്ചിട്ടാണോടി മൈരേ പൂറു പറയണത് നിനക്ക് പകൽ പറഞ്ഞൂടെ? ഇത്രേം പറഞ്ഞിട്ട് ഞാൻ കാൾ കട്ട്‌ ചെയ്തിട്ട് എന്റെ പരിപാടിയിലേക്ക് കടന്നു. പിറ്റേന്ന് രാവിലെ ബസിലിരിക്കുമ്പോ ഇന്നലെ രാത്രി എന്തൊക്കെ സംഭവിച്ചു എന്നറിയാൻ മെസ്സജ്ഉം കാൾ റെക്കോർഡ് ഉം എടുത്തു നോക്കിയപ്പോൾ ആണ് ഇന്നലെ രാത്രി വെള്ളത്തിന്റ പുറത്തു ഞാൻ അവളെ പറഞ്ഞ തെറി ഞാനറിഞ്ഞത്. മൈര് വന്നുകേറിയ ഭാഗ്യത്തിനെ കൊത്തിലടിച്ചു ഓടിച്ചു എന്നവസ്ഥയായി.

അങ്ങനെ പലതും ആലോചിച്ചിരുന്നു എനിക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി. കണ്ടക്ടർ ഷാരോണിനോട് ബൈ പറഞ്ഞു സ്റ്റോപ്പിൽ ഇറങ്ങുമ്പോഴുണ്ട് അവൾ ഞാൻ വരുന്നതും നോക്കി നിക്കുന്നു. ഞാനോരുമാതിരി സൈക്കിളിന്നു വീണ ചിരി ഫിറ്റ്‌ ചെയ്തോണ്ട് അവളുടെ അടുത്ത് ചെന്നു.

ഇന്നലെ എന്തോരം ആരുന്നു അടിച്ചുകേറ്റിത് ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു. ഭാഗ്യം ഇന്നലെ പറഞ്ഞതൊന്നും അവൾ കാര്യമായി എടുത്തിട്ടില്ല. അതുപിന്നെ എനിക്ക് പാട്ട് കേട്ടോണ്ടിരിക്കുമ്പോ അതിനിടയിൽ ഡിസ്റ്റർബ് ചെയ്യണത് ഇഷ്ടമല്ല അതോണ്ടാ സോറി. പിന്നെ ഞാനിങ്ങനെയാണ് കള്ള് കുടിക്കും, സിഗരറ്റ് വലിക്കും, ചിലപ്പോൾ കഞ്ചാവടിക്കും ഇതൊക്കെ അറിഞ്ഞിട്ടും നിനക്ക് പറ്റുമോ എന്നെ സ്നേഹിക്കാൻ?
അതിനു മറുപടിയായി അവൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു. അതെ രീതിയിൽ കൈകോർത്തു തന്നെയാണ് ഞങ്ങൾ കോളേജിലേക്ക് കേറിയത് പാർക്കിംഗ് നിന്നിരുന്ന റോഷിനും എബിനും ആനന്തും ഇതു കണ്ടു കണ്ണുതള്ളി. അവളെ ക്ലാസ്സിലേക്ക് വിട്ടിട്ടു ഞാനെന്റെ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും ഈ വിവരം ക്ലാസ്സ് മുഴുവൻ അറിഞ്ഞിരുന്നു. അങ്ങനെ ഞാൻ അവന്മാരുടെ മുന്നിൽ കഴിവ് തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *