ഓർമചെപ്പ് – 3 Like

അങ്ങനെ പലതും ആലോചിച്ചിരുന്നു എനിക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി. കണ്ടക്ടർ ഷാരോണിനോട് ബൈ പറഞ്ഞു സ്റ്റോപ്പിൽ ഇറങ്ങുമ്പോഴുണ്ട് അവൾ ഞാൻ വരുന്നതും നോക്കി നിക്കുന്നു. ഞാനോരുമാതിരി സൈക്കിളിന്നു വീണ ചിരി ഫിറ്റ്‌ ചെയ്തോണ്ട് അവളുടെ അടുത്ത് ചെന്നു.

ഇന്നലെ എന്തോരം ആരുന്നു അടിച്ചുകേറ്റിത് ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു. ഭാഗ്യം ഇന്നലെ പറഞ്ഞതൊന്നും അവൾ കാര്യമായി എടുത്തിട്ടില്ല. അതുപിന്നെ എനിക്ക് പാട്ട് കേട്ടോണ്ടിരിക്കുമ്പോ അതിനിടയിൽ ഡിസ്റ്റർബ് ചെയ്യണത് ഇഷ്ടമല്ല അതോണ്ടാ സോറി. പിന്നെ ഞാനിങ്ങനെയാണ് കള്ള് കുടിക്കും, സിഗരറ്റ് വലിക്കും, ചിലപ്പോൾ കഞ്ചാവടിക്കും ഇതൊക്കെ അറിഞ്ഞിട്ടും നിനക്ക് പറ്റുമോ എന്നെ സ്നേഹിക്കാൻ?
അതിനു മറുപടിയായി അവൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു. അതെ രീതിയിൽ കൈകോർത്തു തന്നെയാണ് ഞങ്ങൾ കോളേജിലേക്ക് കേറിയത് പാർക്കിംഗ് നിന്നിരുന്ന റോഷിനും എബിനും ആനന്തും ഇതു കണ്ടു കണ്ണുതള്ളി. അവളെ ക്ലാസ്സിലേക്ക് വിട്ടിട്ടു ഞാനെന്റെ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും ഈ വിവരം ക്ലാസ്സ് മുഴുവൻ അറിഞ്ഞിരുന്നു. അങ്ങനെ ഞാൻ അവന്മാരുടെ മുന്നിൽ കഴിവ് തെളിയിച്ചു.

ഞങ്ങളുടെ പ്രണയം ക്യാമ്പസ്സിലും മറൈൻ ഡ്രൈവിലും മംഗളവനത്തിലും ഒക്കെയായി തകർത്തുമുന്നേറി, അങ്ങനിരിക്കുമ്പോളാണ് സസ്പെന്ഷന് കഴിഞ്ഞു അവളുടെ എക്സ് ബോയ്ഫ്രണ്ട് എത്തിയത് സിജിൻ, അവന്റെ കുടെയുള്ളവന്മാർ ആയിരുന്നു അന്ന് അഞ്ജലിയെ പ്രൊപ്പോസ് ചെയ്ത പേരിൽ ഞങ്ങൾ കലിപ്പായായത്. വന്നു കേറിയതിന്റെ അടുത്ത ദിവസം അണ്ണന്റെ കടയുടെ അടുത്ത് വെച്ച് അവൻ എന്നോട് ചോദിച്ചു നീയും റിയയും തമ്മിൽ എന്താ കണക്ഷൻ? അവളെ ഇപ്പൊ കൊണ്ടുനടക്കുന്നത് ഞാനാ എന്താ മച്ചാനെ?

അത് വേണ്ട മോനെ ശേരിയാവില്ല നീയവളെ വിട്ടേക്ക് അത് എനിക്കുള്ള പെണ്ണാ.

നിനക്ക് നാണമില്ലെടാ എന്നോടിങ്ങനെ പറയാൻ എടാ നിന്നെ സ്നേഹിച്ച പെണ്ണ് ഇപ്പൊ എന്റെ കുടെയാണെങ്കിൽ അത് നിന്റെ കഴിവുകേടാ, നീ വേണേൽ അവളോട്‌ പോയി ചോദിക്ക് എന്നിട്ട് അവൾ വരാൻ തയ്യാറാണെൽ കൊണ്ടോയ്ക്കോ! എന്നും എന്നും പറഞ്ഞു ഞാനെന്റെ സിഗരറ്റ് കത്തിച്ചു.
അങ്ങനെ പറഞ്ഞു പറഞ്ഞു അത് ഒരു ഇടിയിൽ ആണ് തീർന്നത്. എന്നേക്കാൾ ഉയരവും വണ്ണവും ഉണ്ടായിരുന്ന അവനെ നേർക്കുനേർ നിന്നിടിച്ചിടൽ അത്ര എളുപ്പമല്ല എന്നെനിക്കു അവന്റെ ആദ്യത്തെ രണ്ടടി കിട്ടിയപ്പോൾ തന്നെ മനസ്സിലായി. പിന്നെ ഞാനൊന്നും നോക്കിയില്ല കയ്യിൽ കിട്ടിയത് ഒരു ബൈക്കിന്റെ ആക്‌സിലറേറ്റർ കേബിൾആയിരുന്നു അതിനു അവന്റെ മുതുകു നോക്കി ഞാൻ തലങ്ങും വിലങ്ങും വീശി പെട്ടെന്ന് ഇങ്ങനൊരു നീക്കം അവൻ പ്രേതീക്ഷിക്കാഞ്ഞത് കൊണ്ട് ഒരു നിമിഷം അവൻ പതറി. ഈ സമയം ഞാൻ അവന്റെ കൈകൾ അടിച്ചു പൊളിക്കാനുള്ള ശ്രെമത്തിലായിരുന്നു. പെട്ടെന്ന് റിലേ കിട്ടിയ അവൻ റോഡ് സൈഡിൽ കിടന്ന ഒരു വടിയെടുക്കാനായി തിരിഞ്ഞോടി അവന്റെ ഉദ്ദേശം മനസിലായ എനിക്ക് അവന്റ കയ്യിൽ ആ വടി കിട്ടിയാൽ എന്റെ കാര്യം തീരുമാനമാകും എന്നെനിക്കുറപ്പായി തിരിഞ്ഞോടിയാൽ നാണംകെടും അതോണ്ട് അവൻ ആ വടിയെടുക്കും മുന്നേ ഇതു ഫിനിഷ് ചെയ്യണം. ഇത്രേം കാര്യങ്ങൾ ചിന്തിച്ചെടുക്കാൻ ഒരു സെക്കൻഡ് പോലും വേണ്ടിവന്നില്ല.

അപ്പോഴേക്കും അവൻ ആ വടിയുടെ അടുത്തെത്തിയിരുന്നു അന്നേരം എനിക്ക് തോന്നിയത് അവനെ ചവിട്ടിയിടാനായിരുന്നു ഒരു നിമിഷം പോലും പാഴാക്കാതെ അവനെ ഞാൻ ഓടിച്ചെന്നു ആഞ്ഞു ചവിട്ടി.

ചവിട്ടു കൊണ്ട് അവൻ അവിടുണ്ടായിരുന്ന ഗേറ്റിൽ ഇടിച്ചു വീണു കിട്ടിയ സമയം പാഴാക്കാതെ അവന്റെ ഒരു കാല് ഗേറ്റിന്റെ അഴികൾക്കിടയിലൂടെ ഇട്ടിട്ടു എന്റെ കാലുകൊണ്ട് അവന്റെ കാല് ഗേറ്റിൽ നിന്നൂരി പോരാത്തതരത്തിൽ ലോക്കിട്ടു നിർത്തി എന്നിട്ടു ഞാനവനെ എന്റെ കലി തീരും വരെ അടിച്ചോണ്ടിരുന്നു. അപ്പോഴേക്കും സീനിയർസ് ഓടിവന്നു ഞങ്ങളെ പിടിച്ചുമാറ്റി. ഇതെല്ലാമറിഞ്ഞു അവളും അവിടെയെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *