“ചേച്ചി വേഗം ഡ്രസ്സ് മാറ് ഞാനും വരാം.. “
” അപ്പൊ പിള്ളാരൊ.. നിന്റെ വീട്ടിലും ആരും ഇല്ലല്ലോ അവര് ഇപ്പ വരുവോ? ”
” ഏയ്യ് അവര് ഇപ്പൊ വരില്ല… ചേച്ചിയൊരു കാര്യം ചെയ് ഞാനൊരു കാർ വിളിച്ചു തരാം
ചേച്ചി പോയിട്ട് വാ പിള്ളേരെ ഞാൻ നോക്കിക്കോളാം എന്റടുത്തു നല്ല പിള്ളേരായിട്ട്
ഇരുന്നോളും “.. ഞാൻ പറഞ്ഞു
” എടാ നീയൊറ്റക്ക്? ” ചേച്ചി ചോദിച്ചു
” എന്തേലും ഉണ്ടേൽ വിളിച്ചാ മതി ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം “… ഞാൻ അങ്ങനെ
പറഞ്ഞ് ചേച്ചിക്ക് കാറും വിളിച്ചുകൊടുത്ത് പറഞ്ഞുവിട്ടു.. ചേച്ചിയുടെ പിള്ളാരൊന്നും
വലിയ അലമ്പില്ലാത്തതുകൊണ്ട് എനിക്ക് ഇഷ്ടമായിരുന്നു.. അവർക്കും എന്നെ വല്യ
കാര്യമായിരുന്നു.. ഇനി ചിലപ്പോ ഇന്ന് അവരവിടെ തന്നെ കൂടുമായിരിക്കും പിള്ളേരെ
കൊണ്ട് വിടേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചു ഞാൻ അവിടെയിരുന്നു…. ഇളയ കുട്ടിക്ക്
ഉറക്കം വന്നപ്പോൾ അവളെ ഉറക്കി.. അപ്പൊ മൂത്തവളും വന്നു.. അങ്ങനെ അവരുടെ കൂടെ ഞാനും
ഉറങ്ങിപ്പോയി…
എപ്പോഴോ ആരോ തട്ടിവിളിച്ചിട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്… നോക്കുമ്പോ ചേച്ചിയും
ജേക്കബേട്ടനും കൂടെ വന്നതാണ് പിള്ളേരെ കൊണ്ട് പോകാൻ… ഷൈനി ചേച്ചിയുടെ ആ ചേട്ടൻ
മരിച്ചുപോയി.. അപ്പോൾ തന്നെ മരിച്ചതാണത്രേ ചേച്ചിയോട് പറഞ്ഞില്ലെന്നേ ഉള്ളു… അവര്
രണ്ട് ദിവസം അവിടെയായിരിക്കുമെന്ന് പറഞ്ഞു… ആ ഒരു അവസ്ഥയിൽ ഞാൻ കൂടുതലൊന്നും
ചോദിച്ചില്ല.. ഞാൻ വീട്ടിലേക്ക് പോന്നു…
പക്ഷെ പിറ്റേന്ന് വൈകിട്ട് അവർ തിരിച്ചെത്തി… വന്നതറിഞ്ഞ് കാര്യങ്ങൾ അന്വേഷിക്കാൻ
ഞാൻ അങ്ങോട്ട് ചെന്നു… ജേക്കബേട്ടൻ ഹാളിൽ ഇരിപ്പുണ്ട്.. ഞാൻ എല്ലാം ചോദിച്ചറിഞ്ഞു…
മോഷണശ്രമത്തിനിടെ ആരോ തലക്കടിച്ചതാണ്… മരിച്ച ചേട്ടൻ രണ്ടു വർഷമായി
കിടപ്പിലായിരുന്നു… കള്ളനെ കണ്ടപ്പോ ഒച്ചവെച്ചതാവാം കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ്
പോലീസ് പറഞ്ഞത്… ചേച്ചിയുടെ നാത്തൂൻ ആ സമയം വീട്ടിലില്ലായിരുന്നു.. വീട്ടിൽ നിന്ന്
പണവും ആഭരണങ്ങളും പോയിട്ടുണ്ട്.. ആ സമയം ആരോ പിൻവാതിൽ വഴി ഓടുന്നത് കണ്ടെന്ന് അപ്പൊ
ആ വഴി വണ്ടിയോടിച്ച് പോയ ഒരാൾ മൊഴി കൊടുത്തിട്ടുണ്ട്.. പോലീസ് അന്വേഷിക്കുന്നുണ്ട്…
ഇത്രയും കാര്യങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു…
” അപ്പൊ ചേച്ചിടെ നാത്തൂനെ ആ വീട്ടിൽ ആക്കിയോ ? ” ഞാൻ ചോദിച്ചു
” ഇല്ല.. അവിടെ ആരും ഇല്ലല്ലോടാ.. ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട് …. ആള് ഇപ്പഴും ആ
ഷോക്കിലാണ് ഷൈനി അടുത്തുള്ളത് നല്ലതല്ലേ !!” ചേട്ടൻ പറഞ്ഞു
“ആഹ് അതേതായാലും നന്നായി… ഇവിടെയാവുമ്പോ ചേച്ചി എപ്പഴും ഉണ്ടല്ലോ ” പെട്ടന്ന് അപ്പൊ
അങ്ങനെ പറഞ്ഞെങ്കിലും ഇത് എനിക്കൊരു പാരയാണെന്ന് എനിക്ക് തോന്നി.. കാരണം ചേച്ചിയോട്
ഇനി ഒന്നും പറ്റില്ല.. പിള്ളേരുള്ളപ്പോ പോലും തൊടീക്കാത്ത ചേച്ചി നാത്തൂൻ ഉള്ളപ്പോ
അടുപ്പിക്കുക പോലുമില്ല… ഈ പറഞ്ഞ ആളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു എങ്കിലും
പരിചയപ്പെടാൻ ഒട്ടും പറ്റാത്ത സാഹചര്യമായതുകൊണ്ട് വേണ്ടെന്ന് വെച്ചു… ഷീന എന്നാണ്
പേരെന്ന് ചേട്ടന്റെ സംസാരത്തിൽ നിന്ന് മനസിലായി… എന്നെക്കാളും ഒരു 3 വയസിനു
മൂത്തതാണ്… ചേച്ചിയെന്ന് തന്നെ വിളിച്ചേക്കാം എന്ന് ഉറപ്പിച്ച് ഞാനന്ന്
വീട്ടിലേക്ക് പോന്നു
അന്ന് രാത്രി ഒരു 11.30ആയപ്പോ ചേട്ടൻ എന്റെ ഫോണിൽ വിളിച്ചു… ഞാനപ്പോഴും
ഉറങ്ങിയിട്ടില്ല..
“ടാ നീ കിടന്നോ? ” ഫോൺ എടുത്ത ഉടനെ ചേട്ടൻ ചോദിച്ചു
” ഇല്ല ചേട്ടാ എന്തേ ? “..
” നീയെന്നാ ജീനയെയും കൂട്ടി വീട്ടിലേക്കൊന്ന് ചെന്ന് ഇന്ന് അവിടെ കിടക്കോ? ”
” ആ കിടക്കാല്ലോ.. ചേട്ടൻ എവിടാ.. ? “
” എടാ ഞാൻ പോലീസ് സ്റ്റേഷനിലാ..മൊഴിയെടുക്കാൻ വിളിപ്പിച്ചതാ വൈകിട്ട് വന്നതാടാ
കോപ്പ് .. ചെയ്തവനെ പറ്റി വിവരം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു… ഞാൻ ചിലപ്പോ ഇവരുടെ
കൂടെ പോവേണ്ടി വരും നീയൊന്ന് അങ്ങോട്ട് ചെല്ല് അവിടെ ഞാനില്ലാത്തതല്ലേ ” ചേട്ടൻ
പറഞ്ഞു
