ഞാൻ അത് എന്റേതായ ഇക്വേഷനിൽ 5 മിനിറ്റ് കൊണ്ട് കുത്തി കുറിച്ച് ബുക്ക് തിരിച്ചു പ്രിയയുടെ കൈയിൽ കൊടുത്തിട്ട് ആന്റിടെ കൈയിൽ നിന്നും കിങ്ങിണി മോളെ വാങ്ങി കളിപ്പിക്കാൻ തുടങ്ങി.…..
പ്രിയ അതും എന്നെയും മാറി മാറി നോക്കി…..
പ്രിയ മാത്രം അല്ല ആന്റിമാരും…..
ഞാൻ ആണേൽ അത് മൈൻഡ് ചെയ്യാതെ കിങ്ങിണി മോളെ ഇക്കിളി ഇട്ടു ചിരിപ്പിക്കുവാണ്…….
അപ്പോൾ രേവതി ആന്റി പ്രിയയോട് ചോദിച്ചു…..
മോളെ അത് ശരിയാണോ…….
അറില്ല ആന്റി പക്ഷെ ഈ ഇക്വേഷണൻ ഒന്നും അല്ല ഞങ്ങളെ പഠിപ്പിച്ചേ തെറ്റാണെന്നു തോന്നണു……
എന്നാലും ഞാൻ ഇത് ടീച്ചറിന് അയച്ചു കൊടുക്കാം എന്നാ പറയും എന്ന് അറിയാല്ലോ…….
പ്രിയ അത് ഫോട്ടോ എടുത്തു ടീച്ചറിന് അയച്ചു കൊടുത്തു……
ഭാഗ്യത്തിന് ടീച്ചർ ഓൺലൈൻ ഉണ്ടാരുന്നു….
അയച്ചു കൊടുത്ത ഫോട്ടോ റീഡ് ആയി ഒരു മിനിറ്റ് കഴിഞ്ഞതെ ഒരിക്കലും വിളിക്കാത്ത ടീച്ചർ പ്രിയയെ വിഡിയോ കാൾ ചെയ്യുന്നു…..
അത് കണ്ടു അയച്ചത് തെറ്റാണെന്നു കരുതി പ്രിയ പേടിയോടെ ഫോൺ കട്ടു ചെയിതിട്ടു സുനിത ആന്റിടെ കൈയിൽ കൊടുത്തു….
എന്നിട്ട് എന്നെ നോക്കി….
അപ്പോളേക്കും വീണ്ടും സാധാ കോൾ വന്നു……
സുനിതാ ആന്റി അത് എടുത്തു സ്‌പീക്കറിൽ ഇട്ടിട്ടു ഹലോ വച്ചു………
ശബ്ദം മാറിയത്കൊണ്ട് എന്തോ ടീച്ചർ ചോദിച്ചു
പ്രിയ അല്ലെ ഇത്…..
അല്ല അവളുടെ അമ്മ ആണ്……
അവൾ അടുത്തുണ്ടോ……
ഉണ്ട് ടീച്ചറെ…..
എന്നാൽ ഒന്ന് കൊടുത്തേ അത്യാവശ്യം ആണ്……
പ്രിയ പേടിയോടെ ഫോൺ സുനിതാ ആന്റിടെ കൈയിൽ നിന്നും വാങ്ങി…..
എ….. എ….എന്നാ ടീച്ചർ……
പ്രിയ പേടിച്ചിട്ടു വാക്ക് വരെ മുറിഞ്ഞു പോയി…..
നീ ആ പ്രോബ്ലം എങ്ങനെ ആ സോൾവ് ചെയ്‌തെ…..
അയ്യോ ടീച്ചറെ തെറ്റാണെൽ ക്ഷമിക്കണം ഒരു അബദ്ധം പറ്റിയതാ…..
ഉത്തരം ഒക്കെ ശരിയാ പക്ഷെ നീ അത് എങ്ങനെ ചെയ്തു എന്നാണ് എനിക്ക് അറിയണ്ടേ……
അത് കെട്ടാതെ ആന്റിമാരും പ്രിയയും കണ്ണും മിഴിച്ചു എന്നെ നോക്കി……
പ്രിയ ഒന്നും മിണ്ടാതെ വന്നപ്പോൾ ടീച്ചർ ചോദിച്ചു……
സത്യം പറഞ്ഞോ പ്രിയ നീ എതു പ്രൊഫസറിന്റെ അടുത്ത ട്യൂഷൻ പോവുന്നെ…..
എനിക്ക് പോലും അറില്ല ഈ പ്രോബ്ലം ഇത്ര എളുപ്പത്തിൽ സോൾവ് ചെയാൻ സാധിക്കും എന്ന്…..
അത് എതു പ്രൊഫസർ ആയാലും
I want to meet him
ടീച്ചർ പറയണേ എല്ലാം കേട്ടു മൂവരും അന്താളിച്ചു നിൽക്കുവാണ്……
അവരുടെ ഇഞ്ചി കടിച്ച മുഖം കണ്ടിട്ട് എനിക്ക് ചിരി പൊട്ടി…..
ഞാൻ ചിരിക്കണേ കണ്ടപ്പോൾ കിങ്ങിയും എന്റെ കൂടെ ചിരി തുടങ്ങി…….
പിന്നെ ഞാൻ മോളേക്കൊണ്ട് തിണ്ണയിലേക്ക് നടന്നു…..ഇനി അവർ ആയി അവരുടെ പാടായി എന്നാ മട്ടിൽ
ടീച്ചർ ഫോണിൽ വീണ്ടും വീണ്ടും ഹലോ വാക്കുന്നുണ്ട്…….
അപ്പോൾ പ്രിയ പറഞ്ഞു….
ഹ ടീച്ചർ കേൾക്കുന്നുണ്ട്……
ഹ എന്നാൽ താൻ ആ സാറിന്റെ മൊബൈൽ നമ്പർ ഒന്ന് മെസ്സേജ് ചെയ്യ് ഞാൻ കോൺടാക്ട് ചെയ്യിതോളാം…….
ടീച്ചറിന്റെ വെപ്പ്രാളം ഒക്കെ കണ്ടിട്ട് പ്രിയയും ആന്റിമാരും വീണ്ടും വീണ്ടും വണ്ടർ അടിക്കുവായിരുന്നു……
അവസാനം വേറെ വഴി ഇല്ലാതെ പ്രിയ ഫോൺ സുനിത ആന്റിക്ക് കൊടുത്തു എന്നിട്ട് ഒള്ളത് പറയാൻ പറഞ്ഞു…….
ഹലോ കേൾക്കുന്നുണ്ടോ……..
ഹാ ടീച്ചർ….. ഞാൻ പ്രിയയുടെ അമ്മയാ…
ആണോ എങ്കിൽ ആ പ്രൊഫസറിന്റെ നമ്പറോ വീടോ വല്ലോം പറയാമോ…….
അയ്യോ ടീച്ചറെ അയാൾ പ്രൊഫസർ ഒന്നും അല്ല…….
പിന്നെ വീട് എന്റെ വീടിന്റെ തോട്ടു അപ്പുറത്ത…….
ആണോ……
അയാൾ മാരീഡ് ആണോ ചേച്ചി……
അത് കേട്ടപ്പോൾ മുവരും തിണ്ണയിൽ കൊച്ചിനെ കളിപ്പിക്കുന്ന എന്നെ നോക്കി…..
എന്നിട്ട് ആന്റി പറഞ്ഞു…..
അല്ല ടീച്ചറെ……..
ആണോ താങ്ക് ഗോഡ്……
ഞാൻ ഇപ്പോൾ പോർപ്പോസൽ ഒക്കെ നോക്കുന്നുണ്ട് മാഡത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ അവർ പ്രൊപോസൽ വല്ലോം നോക്കുന്നുണ്ടോ എന്ന് ഒന്ന് ചോദിച്ചു പറയാമോ……
അത് കെട്ടാതെ മുവരും ഒന്ന് ഞെട്ടി…..
എന്നിട്ട് എന്നെ നോക്കി……
ഞാൻ അപ്പോൾ അതൊന്നും അറിയാതെ കിളിണി മോളെ പുറത്തു കയറ്റി ആന അലറുന്ന പോലെ ഒച്ച ഇട്ടോണ്ട് തിണ്ണയിലുടെ കൈ കുത്തി മുട്ടെൽ നടക്കുവായിരുന്നു……
