കണ്ണിന് കണ്ണ് പല്ലിനു പല്ല് 1അടിപൊളി  

ഒരുപാട് സ്നേഹിച്ച സ്വന്തം ഭാര്യ ഇങ്ങനെ ഇരിക്കുന്നത് കണ്ട് എന്റെ ചങ്ക് പിടഞ്ഞു…. ഇനിയും ഇവളോട് സംസാരിച്ചാൽ ചിലപ്പോ ഇവളുടെ കണ്ണീര് കണ്ട് ഞാൻ തണുക്കും… അത് പാടില്ല… ആ കണ്ണീരിൽ ഒരു അർത്ഥവുമില്ല….

ഞാൻ കട്ടിലിലേക്ക് കയറി നികേഷിനെ വലിച്ച് പൊക്കി നേരെയിരുത്തി… അവൻ ബോധത്തിലേക്ക് തിരിച്ച് വന്നിരുന്നു….

“നിനക്ക് എന്റെ ഭാര്യയെ വേണം അല്ലേടാ പൊലയാടി മോനെ….!!” എന്ന് പറഞ്ഞ് അവന്റെ ചെവിക്കല്ല് നോക്കി എന്റെ ദേഷ്യം അല്പമെങ്കിലും കുറയുന്നത് വരെ ഞാൻ തല്ലി….

“കൂടെപ്പിറപ്പിനെ പോലല്ലേടാ നായിന്റെ മോനെ നിന്നെ ഞാൻ കണ്ടത്…. ന്നിട്ട് നീ….!!” അത് പറയുമ്പോ ഞാൻ കരഞ്ഞുപോയി…. എന്റെ ദേഷ്യം കുറയുന്നു…. പാടില്ല…. ഞാൻ കണ്ണുതുടച്ചു….

നിലത്ത് കുത്തിയിരുന്ന ആരതിയോട് അവന്റെ അടുത്തേക്ക് കയറിയിരിക്കാൻ പറഞ്ഞ് ഞാൻ അവർക്ക് മുന്നിൽ ഒരു കസേരയിൽ ഇരുന്നു…. അവൾ ഞാൻ പറഞ്ഞതുപോലെ അനുസരിച്ചു…. ഞാൻ നികേഷിന്റെ വായിലെ ബെഡ്ഷീറ്റ് മാറ്റി

“പറ…. എന്ത് വേണം…. ഒന്നെങ്കിൽ രണ്ടിനേം കൊല്ലും ഞാൻ…. അല്ലെങ്കിൽ ദാ ഇതുകണ്ടോ….!!” ഞാൻ ഫോണിലുള്ള അവരുടെ videos അവരെ കാണിച്ചു….

“ഇതിങ്ങനെ എയറിൽ പാറിപ്പറക്കും…. നീ പാറിപ്പറന്ന് വന്ന് പരാഗണം നടത്തി ആരുമറിയാതെ പോവുന്നപോലല്ല…. നാറും… പിന്നെ ഇവളെ ഞാനങ്ങു ഉപേക്ഷിക്കും…. പക്ഷെ എന്റെ മനസിലെ വേദന മാറുവോ… ഇല്ല…. അതോണ്ട് ഇതൊക്കെ കഴിഞ്ഞ് രണ്ടിനേം ഞാൻ കൊല്ലും….!!” എന്റെ ചെയ്തികൾ ഒരു ഭ്രാന്തന്റേതായി മാറിത്തുടങ്ങി….

“പ്ലീസ്… അങ്ങനൊന്നും ചെയ്യരുത്…. പറ്റിപ്പോയി… മാപ്പ്… ഇനി ഈ ജന്മത്ത് നിന്റെ കണ്മുന്നിൽ ഞാൻ വരില്ല…. വിട്ടേക്ക്… പ്ലീസ്….!!” നികേഷ് കിതച്ചുകൊണ്ട് പറഞ്ഞു….

“അപ്പൊ ശിക്ഷ എവിടെ…. തെറ്റ് ചെയ്താ ശിക്ഷ വേണ്ടേ…. എന്റെ മനസ്സ് വേദനിപ്പിച്ചതിന് മരണശിക്ഷയിൽ കുറഞ്ഞതൊന്നും ഞാൻ വിധിക്കില്ല…. ഇനി പറ എങ്ങനെ മരിക്കണം …??”

ആരതിയും നികേഷും ഭയത്തോടെ എന്നെനോക്കി….

“ഓപ്ഷൻ തരാം…. ഒന്ന് ഞാൻ ഈ മുറിക്ക് തീ വെക്കും…. ഇറങ്ങിയോടിയാൽ കുത്തിക്കൊല്ലും…. രണ്ട് ഞാൻ തരുന്ന വിഷം എന്റെ മുന്നിലിരുന്ന് കുടിച്ച് രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിക്കോ… സുഖമരണം…. മൂന്ന് ദാ ഈ കത്തികൊണ്ട് ഇപ്പൊ കുത്തിക്കൊല്ലും….!!” ഞാൻ കയ്യിലിരുന്ന കത്തി തടവിക്കൊണ്ട് പറഞ്ഞു….. ആരതി പേടിച്ച് വീണ്ടും കരച്ചിൽ തുടങ്ങി….

“എന്റെ വീട്ടിൽ വന്ന് എന്റെ ഭാര്യയെ നീ വെച്ചോണ്ടിരിക്കോ….!! നിനക്കാണ് ഈ ഗതി വന്നിരുന്നതെങ്കിലോ…..??” ഞാൻ അവനോട് ചോദിച്ചു…. പക്ഷെ അത് പറഞ്ഞപ്പോഴാണ് ഞാൻ മറ്റൊരു കാര്യമോർത്തത്….

“ജാനകി അറിഞ്ഞിട്ടുണ്ടോ ഇതൊക്കെ….??” ഞാൻ നികേഷിനോട് ചോദിച്ചു….

അവൻ അനങ്ങിയില്ല….

“ഇല്ലല്ലേ…. കൊള്ളാം…. 6 വർഷം നീണ്ട പ്രണയം…. ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്ന പാവം പെണ്ണ്…. അവളും അറിയണ്ടേ ഇതൊക്കെ….?? അവളും നേരിട്ട് കണ്ട് ബോധ്യപ്പെടണ്ടേ….?? അല്ലേൽ നാളെ എന്തേലും നുണ പറഞ്ഞ് അവളെ നീ മയക്കും…. പറഞ്ഞ് മയക്കാനുള്ള നിന്റെ കഴിവ് എനിക്കറിയത്തതാണോ …???” ഞാനൊരു ക്രൂരമായ ചിരിയോടെ അത് ചോദിച്ചപ്പോൾ നികേഷ് ഭയപ്പെടുന്നത് ഞാൻ കണ്ടു….

അവൻ ഇനിയും ഭയപ്പെടണം…. ആ പാവം പെണ്ണും അറിയണം ഇവന്റെ തനികൊണം… എന്നെപ്പോലെ അവളും ചതിക്കപ്പെടുകയല്ലേ…. ഞാൻ അവളെ വിളിക്കാൻ തീരുമാനിച്ചു….

നികേഷിന്റെ വായിൽ ബെഡ്ഷീറ്റ് തിരുകി വെച്ച് അവന്റെ ഫോണിൽ നിന്ന് തന്നെ ഞാനവളെ വിളിച്ചു…. ഫോൺ സ്പീക്കറിൽ ഇട്ടു…

“ഹലോ….!!” അവൾ ഫോൺ എടുത്തു….

“ഹലോ.. ജാനകീ….!!”

“ആദിയാണോ…??” അവൾ ഒറ്റയടിക്ക് എന്നെ മനസിലാക്കി…

“ആഹ്ഹ്…!!”

“പറ ആദീ… നികേഷ് എന്ത്യേ…??” അവൾ ചോദിച്ചു…

“തനിക്ക് എന്റെ വീട് വരെ ഒന്ന് വരാവോ…!! നികേഷ് ഇവിടെയുണ്ട്…!!”

“എന്താടാ… നികേഷിന് എന്തേലും…??”

“താൻ പേടിക്കണ്ട… ഒന്ന് ഇവിടവരെ വാ നികേഷിന് ഒറ്റക്ക് പോവാനുള്ള അവസ്ഥയല്ല… അതാ… !” ഞാൻ അവനെ നോക്കികൊണ്ട് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *