കണ്ണിന് കണ്ണ് പല്ലിനു പല്ല് 1അടിപൊളി  

“ആഹ്… ആ ഞാൻ വരാം…!!” അവൾ ഈ മൈരന് എന്തോ പറ്റിയെന്നാണ് വിചാരിച്ചിരിക്കുന്നത്… പാവം അതിന്റെ പേടിയുണ്ട്…

“ശെരി… പെട്ടന്ന് വാ…!! ” ഞാൻ ഫോൺ വെച്ചു…

25 മിനിറ്റ് എടുത്തു ജാനകി വീട്ടിൽ എത്താൻ… അതിനുള്ളിൽ അവന്റെ വായിൽ നിന്ന് പുതപ്പ് വലിച്ച് ഊരി അവൻ സംസാരിച്ച ഓരോ വാക്കിനു ഓരോന്ന് എന്നോണം ഞാൻ കൊടുത്തു… അവളെയും വിട്ടില്ല…. എന്റെ കലി അത്രക്ക് ഉണ്ടായിരുന്നു… കുറച്ച് കഴിഞ്ഞപ്പോ രണ്ടും മിണ്ടാതായി…

പുറത്ത് കോളിങ് ബെൽ കേട്ടു… ജാനകി എത്തി…. ഞാൻ പോവുന്ന സമയത്ത് ആരതി അവനെ സഹായിക്കാതിരിക്കാൻ അവളുടെ കൈകളും കെട്ടിയിട്ടിട്ടാണ് ഞാൻ ജാനകിയെ സ്വീകരിക്കാൻ പോയത്…

ഞാൻ വാതിൽ തുറന്നു… സാധാരണ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ജാനകി ഒരു പേടിയോടെയാണ് അവിടെ നിന്നിരുന്നത്…

“എന്താ ആദീ എന്താ പറ്റിയെ…?? നികേഷ് എവിടെ…??” എന്റെ മുഖഭാവം കണ്ട് ഒന്ന് പരുങ്ങി അവൾ ചോദിച്ചു…

“വാ…!!” ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു….

അവൾ എന്റെ പിന്നാലെ അകത്ത് കയറി…. ഞാൻ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നപ്പോ അവൾ എനിക്ക് എതിർവശത്തായി ഇരുന്നു… .

“ആദീ … നികേഷിന് എന്താ പറ്റിയെ അവൻ എവിടെ…??” ജാനകി ചോദിച്ചു…

“നികേഷിന് അല്ല പറ്റിയത്… എനിക്കാ….!!” ഞാൻ പറഞ്ഞുകൊണ്ട് അവളെ നോക്കി… അവൾ ഒന്നും മനസിലാവാതെ എന്നെനോക്കി…

“ഞാനവനെ ഒരു കൂടെപ്പിറപ്പിനെപോലല്ലേ ജാനകീ സ്നേഹിച്ചത്… നിനക്കറിഞ്ഞൂടെ അത്…?” ഞാൻ അത് പറയുമ്പോൾ വിതുമ്പിപ്പോയി…

“എന്താ… ആദീ പറ്റിയെ…??” അവൾ ചോദിച്ചു…

“അവനും ആരതിയുമായി അരുതാത്ത ബന്ധമുണ്ട്… അത് നിനക്കറിയോ…??” ഞാൻ തലകുമ്പിട്ടിരുന്ന് പറഞ്ഞു..

ജാനകി ഒന്ന് ഞെട്ടി…

“അവളെ ഞാനെന്തുമാത്രം സ്നേഹിച്ചെന്ന് നിനക്കറിയാല്ലോ… അവളും……!!” ഞാൻ പറഞ്ഞു…

“ടാ…. നീ എന്തൊക്കെയാ ഈ പറേണേന്ന് വല്ല ബോധവുമുണ്ടോ…?? നിന്നോടിത് ആരാ പറഞ്ഞത്… അവൻ അങ്ങനൊന്നും ചെയ്യില്ല….!!” അവൾ കട്ടായം പറഞ്ഞു….

ഞാനവൾക്ക് നേരെ എന്റെ ഫോൺ നീട്ടി…. അവളത് വാങ്ങി…. അതിൽ പോസ് ചെയ്ത് വെച്ച അവരുടെ വീഡിയോ ആയിരുന്നു…. അവളത് പ്ലേ ചെയ്തു…..

അവൾ ഞെട്ടുന്നതും സങ്കടപ്പെടുന്നതും പിന്നാലെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നതും ഞാൻ കണ്ടു…. അവൾ ഫോൺ മാറ്റിവെച്ച് മുഖം പൊത്തി കരയാൻ തുടങ്ങി….

ഞാൻ ആശ്വസിപ്പിക്കാൻ പോയില്ല… അല്ലെങ്കിലും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ…. ഞാനും അവളും ഒരേ ദുഃഖത്തിലാണ്….

“തുടങ്ങിയിട്ട് ഒരുപാട് നാളായി…. ചിലപ്പോ വർഷങ്ങളായി എന്നെയും നിന്നെയും അവർ പറ്റിക്കുകയാണ്….!!” അവളുടെ ഏങ്ങലടികൾ അൽപം കുറഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു….

അവൾ തലയുയർത്തി എന്നെനോക്കി… എന്നിട്ട് എന്തോ തീരുമാനിച്ചപോലെ അവിടെനിന്നു എഴുന്നേറ്റു…. അവൾ പുറത്തേക്ക് നടക്കാൻ ഭാവിച്ചു….

“എങ്ങോട്ടാ….??” ഞാൻ ചോദിച്ചു…

“നിനക്ക് ചിലപ്പോ ഇതൊക്കെ കണ്ട് വെറുതെ ഇരിക്കാൻ പറ്റുമാരിക്കും…. പക്ഷെ എനിക്ക് പറ്റില്ല… കൊല്ലും ഞാനാ നാറിയെ…!!” അവൾ രോഷത്തോടെ പറഞ്ഞു….

“ദാ….!!” ഞാൻ ഒളിപ്പിച്ച കത്തി അവൾക് നേരെ ഇട്ടുകൊടുത്തു…. അവൾ എന്നെനോക്കി…

“ആ മുറിയിലുണ്ട് രണ്ടും…. എന്താന്ന് വെച്ചാ ചെയ്തോ….!!” ഞാൻ പറഞ്ഞപ്പോ അവളൊന്ന് ഞെട്ടി…. അവൾ കത്തി എടുക്കാതെ മുറിയിലേക്ക് ചെന്നു….

വാതിൽ തുറന്ന് അകത്ത് കയറിയ ജാനകിക്ക് അസ്സലൊരു കണിയാണ് ഞാനൊരുക്കി വെച്ചത്… പിന്നീട് എന്ത് പറഞ്ഞ് അവൻ ന്യായീകരിക്കാൻ ശ്രമിച്ചാലും അവൾക്ക് മറക്കാൻ പറ്റാത്തൊരു ചിത്രം….

ബെഡിൽ നിന്ന് പുതപ്പെല്ലാം മാറ്റി രണ്ടിനെയും നൂൽബന്ധമില്ലാതെ അവിടെ കിടത്തിയിരുന്നു…. ജാനകി അതുകണ്ടു സ്തബ്ദയായി നിന്നുപോയി… എന്നെപ്പോലെ തന്നെ… ജീവനോളം സ്നേഹിച്ച, വിശ്വസിച്ച ഭർത്താവ്… മറ്റൊരു പെണ്ണിനോപ്പം…. അവളൊരിക്കലും അത് മറക്കില്ല….

ജാനകി മുഖം പൊത്തി നിലത്തിരുന്ന് കരഞ്ഞു… അൽപനേരം ഞാൻ അങ്ങോട്ട്‌ നോക്കിയില്ലെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഞാനങ്ങോട്ട് ചെന്നു….

ഞാൻ ജാനകിയുടെ തലയിൽ തടവി ആശ്വസിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *