അപ്പോൾ പിന്നിൽ നിന്നും ഒരു വിളി….
“പ്രഭോ””…………
ഈ തവണ ഞാൻ വിളിക്കുന്നത് കേട്ട് പേടിച്ചില്ല…… ആ വിളി പ്രതീക്ഷിച്ച പോലെ…………..
പ്രഭോ… നമ്മുക്ക് പോകാൻ ഉള്ള സമയം ആയി…
യാതൊരു കാരണവശാലും പേടിക്കരുത്….
അവനെ പ്രകോപിച്ചു അവന്റെ തപസ്സുനു ഭഗം വരുത്തണം….
അവന്റ ശക്തിയിൽ വരുന്ന ആയൂധങ്ങളെ ഞാൻ തടുത്തോളാം …..
അവന്റെ വലം കൈ ഞാൻ മുറിക്കുന്ന പക്ഷം അങ്ങ് അവന്റെ തല അറുക്കണം.
അങ്ങയുടെ കൂടെ ഞാൻ ഉണ്ട്, അങ്ങയൂടെ ജീവന് ഞാൻ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല.
നമുക്ക് പോകാം പ്രഭോ….
ഹ്മ്മ്മ് ഞാൻ തയാറാണ്….
അങ്ങ് കണ്ണടച്ച് ഇരുന്നോളു……
ഞാൻ കണ്ണടച്ച് ഇരുന്നു,, കുറച്ചു നേരമായി ഞാൻ വായൂവിൽ കൂടി സഞ്ചരിക്കുന്ന ഫീൽ…..
പ്രഭോ……
കണ്ണ് തുറക്കു…..
ഞാൻ കണ്ണുതുറന്നു ചുറ്റും നോക്കി..
ചുറ്റും മരങ്ങൾ ഞങളുടെ മുന്നിൽ വലിയ ഒരു ഗുഹ…
ഏതോ കൊടും കാടാണ്…. പക്ഷികളുടെയോയും മൃഗങ്ങളുടെയുഉം ശബ്ദം…
ഒട്ടും പേടിക്കാതെ തന്നെ അകത്തേക്ക് നടന്നു..
പേടിപ്പിക്കുന്ന തരത്തിൽ ആണ് അകത്തെ കാഴ്ചകൾ…. ജിം ബോഡി ഒക്കെ ഉണ്ടെകിലും ഒരു എലിയെ കണ്ടാൽ ഓടുന്ന ഞാനാ ഇങ്ങനെ ധൈര്യമായി നടക്കുന്നെ എന്ന് ഓർമ വേണം….
അവസാനം അവനുമായുള്ള സംഗമ സ്ഥാനത് എത്തി.
പേടിപ്പിക്കുന്ന രൂപം ആണ് ദിവബകന്റെ അസാമാന്യ ശരീരം ……
ഭൂതം എന്നോട് പറഞ്ഞു അവന്റെ ശ്രദ്ദ മാറുന്ന തരത്തിൽ വെല്ലുവിളി നടത്താൻ.
ഞാൻ ധൈര്യം സംഭരിച്ച് അവന്റെ മുന്നിൽ ചെന്ന് വെല്ലുവിളി നടത്തി,,,,
എടാ…. ദിവബക… ധൈര്യം ഉണ്ടേ… എന്നോട് പോരാടാൻ വാടാ..
നീ.. ഇപ്പഴും എന്തിനാ തപസ്സ് ചെയൗന്നെ എന്ന് എനിക്ക് അറിയാം…
ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ അതെ ഞാൻ നടത്തില്ല…
ആ ഭൂതത്തെ നിന്റെ കൈയിൽ കിട്ടിയാൽ നീ ഇൗ നാട് മുടിക്കും.
ഞാൻ അതിന് സമ്മതിക്കില്ല……
അപൊഴതെ പ്രകോപനത്തിന് ഞാൻ അവിടെ കിടന്ന ഒരു വലിയ ഉരുളൻ കല്ലു എടുത്ത് അവന്റെ നേരെ എറിഞ്ഞു…..
അതെ ചെന്ന് വീണത് അവന്റെ കാലിന്റെ താഴെ കൂട് കൂട്ടിയ പുറ്റിന്റെ പുറത്തും അത് പൊട്ടിയതും അവനെ ബാലൻസ് കിട്ടാതെ താഴെ വീണു…..
“അവന്റെ തപസ്സിനെ ഭംഗം വരുത്തി”….
അവൻ അലറി വിളിച്ചു എഴുനേറ്റു…..
നീ എന്റെ തപസ്സ് ഇല്ലയിമ ചെയ്തു.
വർഷങ്ങളായി ഞാൻ കാത്തു വെച്ചിരുന്ന എന്റെ സ്വപ്നം നീ ഇല്ലാതാക്കി….
വിടില്ല ……. ഞാൻ…. നിന്നെ…… വിടില്ല……..
അവൻ രണ്ടു കൈകളും ഉയർത്തി മുകളിലോട്ട് നോക്കി അലറി…..
അവിടെ മുഴുവനും പ്രകമ്പനം കൊണ്ടു…..
അവൻ കാറ്റിന്റെ വേഗതെയേകാളു എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കണ്ണ് അടച്ചു തുറക്കുന്ന നിമിഷം പോലും അവന് അത് വേണ്ടി വന്നില്ല…..
അവൻ വലത്തേ കാലു എന്റെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി…..
ഞാൻ വായൂവിൽ കൂടി പറന്നു എന്തിലോ വന്നു ഇടിച്ചു……..
പക്ഷേ വന്ന വേഗത്തെക്കാളും ഞാൻ തിരിച്ചു അവന്റെ മുന്നിൽ തന്നെ വന്നു നിന്നും…..
ഇതു എങ്ങനെ സാധിച്ചു എന്ന് എനിക്ക് അത്ഭുതം ആയി.
പക്ഷേ അവന്റെ മുഖത്താണ് അതു പ്രകടം ആയത്.
“”ഒഹ്ഹ്ഹ് കൊച്ചു കൊച്ചു വിദ്യകളും ആയി എന്നോട് മത്സരിക്കാൻ വന്നതാണ് അല്ലേ….. “””
അത് അവൻ പറഞ്ഞു തീർന്നതും എങ്ങനെയോ എന്റെ വലത്തേ കൈ അവന്റെ നെഞ്ചിന്റെ കുഴിയിൽ പതിച്ചു…..
വലിയ ഒരു അലർച്ചയോടെ അവൻ കുറച്ചു ദൂരം പോയി കിടന്നു.
എന്റെ മനസും ശരീരവും കീഴ്പ്പെട്ടു പോകുന്ന പോലെ ആരക്കയോ എന്നെ നിയത്രിക്കുന്ന പോലെ….
അവൻ അതിലും വേഗത്തിൽ ചാടി എഴുനേറ്റ് വലത്തേ കൈ എന്തിനോ പിടിക്കാൻ വേണ്ടി വായൂവിൽ ഉയർത്തി.
പക്ഷേ ഒന്നും അവന്റെ കൈയിൽ വന്നില്ല…
അവന്റെ മുഖത്തു ഭീതി നിറഞ്ഞു.
വീണ്ടും അവൻ അതു പോലെ ശ്രമിച്ചു. പക്ഷേ ഒന്നും ഭലം കണ്ടില്ല…..
എന്തു പറ്റി ദിവബകാ നിന്റെ ദണ്ഡ് നിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടോ……..
.
അതു ഇപ്പോൾ എന്റെ കൈയിൽ ഉണ്ട് അതുമാത്രമല്ല ആ ഭൂതവും,
“”””ഇല്ല……… സാധ്യമല്ല…. ഒരിക്കലൂം സാധ്യമല്ല….. “””””
ഞാൻ അവന്റെ അടുത്തേക്ക് നടന്നു,
അവന്റെ മുന്നിൽ നിന്നും, എന്നിട്ട് പറഞ്ഞു
‘ സാധ്യമാണ് ദിവബകാ…… എന്ന് പറഞ്ഞു വീണ്ടും അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി………
അവൻ വീഴുന്ന മുന്നേ ഞാൻ അവന്റെ അടുത്ത് എത്തി..,
അവന്റെ കാലിൽ പിടിച്ചു പൊക്കി അവനെ താഴെ പാറയിൽ അടിച്ചു’…..
